അൻപതാം ജന്മദിനം കൂട്ടുകാരുമൊത്ത്‌ ആഘോഷിക്കാൻ അൻപത് കിലോമീറ്റർ ഓടി എത്തി റോബിൻ!

-ശ്രീധരൻ കടലായിൽ സ്വന്തം ജന്മദിനം കൂടിയായ സ്വാതന്ത്ര്യ ദിനത്തിൽ അൻപത് കിലോമീറ്റർ ഓടി അൻപതാം പിറന്നാൾ അവിസ്‌മരണീയമാക്കി റോബിൻ. പാണിയേലി പോരിലേക്ക് ഉല്ലാസ യാത്ര പോയ പഴയ പത്താം ക്ലാസ്സ്‌ കൂട്ടുകാരോട് ഒപ്പം ചേരാനാണ് റോബിൻ ഓടിയെത്തിയത്.ത്രിവർണ്ണ ജേഴ്‌സി അണിഞ്ഞായിരുന്നു ഓട്ടം. രാവിലെ 3.45 ന് മാള പള്ളിപ്പുറം പള്ളിയിൽ നിന്ന് ആണ് ഓട്ടം ആരംഭിച്ചത് 10.50ന് 53 കിലോമീറ്റർ ദൂരെയുള്ള ഉല്ലാസകേന്ദ്രത്തിൽ എത്തി കൂട്ടുകാർക്കൊപ്പം ചേർന്നു. പത്താം ക്ലാസ്സിലെ സഹപാഠികൾ കേക്ക് മുറിച്ചാണ് കൂട്ടുകാരന്റെ പിറന്നാളും […]

Continue Reading

ഇടുക്കിയില്‍ വീണ്ടും തെരുവ് നായ ആക്രമണം

രാജകുമാരി: ഇടുക്കിയില്‍ വീണ്ടും തെരുവ് നായയുടെ ആക്രമണം.ഇടുക്കി രാജകുമാരിയില്‍ ആണ് തെരുവ് നായ മൂന്ന് പേരെ ആക്രമിച്ചത്. ഉടുമ്ബന്‍ചോല രാമനാഥന്‍ ഇല്ലം വീട്ടില്‍ ദര്‍ശന്‍ (11), കുളപ്പാറച്ചാല്‍ തേവര്‍കാട്ട് കുര്യന്‍(68), രാജകുമാരി അറയ്ക്കക്കുടിയില്‍ ജെയിംസ് മാത്യു (52) എന്നിവര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഉടുമ്ബന്‍ചോല സ്വദേശി ദര്‍ശനെ രാവിലെ 9 മണിയോടുകൂടി രാജകുമാരി ടൗണില്‍ വച്ചും, കുര്യനെ 11 മണിയോടെ രാജകുമാരി പള്ളിയുടെ സമീപത്ത് വച്ചും, ജെയിംസിനെ 11.30 ഓടെ വീട്ടുമുറ്റത്ത് വച്ചുമാണ് തെരുവുനായ ആക്രമിച്ചത്. വെളുത്ത നിറമുള്ള […]

Continue Reading

തൃപ്രയാറിൽ ബസിന് പുറകിൽ മറ്റൊരു ബസിടിച്ചു; 4 യാത്രക്കാർക്ക് പരിക്ക്

തൃശൂർ: തൃശൂർ തൃപ്രയാറിൽ സ്വകാര്യ ബസിന് പുറകിൽ മറ്റൊരു സ്വകാര്യ ബസിടിച്ച് രണ്ട് വിദ്യാർത്ഥിനികൾ ഉൾപ്പെടെ നാല് യാത്രക്കാർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെ തൃപ്രയാർ പാലത്തിൽ വെച്ചായിരുന്നു അപകടം. ഒല്ലൂർ തൈക്കാട്ടുശ്ശേരി സ്വദേശിനി പുല്ലാനി വീട്ടിൽ വിനോദിന്റെ ഭാര്യ കവിത,പുത്തൻപീടിക വള്ളൂർ സ്വദേശി പള്ളത്ത് വീട്ടിൽ കുട്ടൻ,സ്കൂൾ വിദ്യാർഥിനികളായ പഴുവിൽ സ്വദേശിനി മായംവീട്ടിൽ ഷഹന,പെരിങ്ങോട്ടുകര സ്വദേശിനി വെള്ളാംപറമ്പിൽ വീട്ടിൽ ദിയ എന്നിവർക്കാണ് പരിക്കേറ്റത്. തൃപ്രയാർ-അമ്മാടം-തൃശൂർ റൂട്ടിലോടുന്ന മേരിമാത ബസിന് പുറകിൽ തൃപ്രയാർ-ചേർപ്പ്-തൃശൂർ റൂട്ടിൽ സർവ്വീസ് നടത്തിയിരുന്ന ശിൽപ്പി […]

Continue Reading

മാസപ്പടി വിവാദം: ഒന്നും മറച്ചുവെക്കാനില്ലെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരായ മാസപ്പടി വിവാദത്തില്‍ ഒന്നും മറച്ചുവെക്കാനില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.കോടിയേരിയുടെ മക്കളുടെ കാര്യത്തിലുള്ള നിലപാട് തന്നെയാണ് പാര്‍ട്ടിക്ക് ഇക്കാര്യത്തിലുമുള്ളത്. മന്ത്രി മുഹമ്മദ് റിയാസിന്റെ സത്യവാങ്മൂലം പരിശോധിക്കുന്നതില്‍ എതിര്‍പ്പില്ല. വീണയുടെ ഐ ടി കമ്ബനി ഇപ്പോള്‍ നിലിവിലില്ല. പാര്‍ട്ടി നേതാക്കളുടെ കുടുംബാംഗങ്ങള്‍ക്കെതിരെ കൂടി പ്രചാരണം നടക്കുകയാണെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. മാധ്യമങ്ങള്‍ക്ക് എന്തെങ്കിലും മിണ്ടിയാലും ഇല്ലെങ്കിലും പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

കാസർഗോഡ് ദേശീയ പതാക ഉയർത്തുന്നതിനിടെ കയ്യാങ്കളി

കാസർഗോഡ്: സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് ദേശീയ പതാക ഉയര്‍ത്തുന്നതിനിടെ ജമാഅത്ത് അങ്കണത്തില്‍ തമ്മിലടി. വിദ്യാനഗര്‍ എരുതും കടവ് ജമാഅത്ത് അങ്കണത്തിലായിരുന്നു സംഭവം. നേതാക്കള്‍ തമ്മില്‍ അധികാര തര്‍ക്കം നില നില്‍ക്കുന്ന ജമാഅത്തിലാണ് സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്തുന്നതിനിടെ തമ്മിലടി ഉണ്ടായത്. മദ്രസാ വിദ്യാര്‍ഥികളും അധ്യാപകരും നോക്കി നില്‍ക്കെയാണ് ജമാഅത്ത് നേതാക്കള്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടായത്. നാല് മാസമായി പള്ളി കമ്മിറ്റിയില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഇരുകൂട്ടരും ഒരുമിച്ച് ദേശീയ പതാക ഉയര്‍ത്തണമെന്ന […]

Continue Reading

കേരളത്തിൽ ബിജെപി സർക്കാർ അധികാരത്തിലെത്തുമെന്ന് പുതുപ്പള്ളിയിലെ എൻഡിഎ സ്ഥാനാർത്ഥി

പുതുപ്പള്ളി: കേരളത്തിൽ ബിജെപി സർക്കാർ അധികാരത്തിലെത്തുമെന്ന് പുതുപ്പള്ളിയിലെ എൻഡിഎ സ്ഥാനാർത്ഥി ജി ലിജിൻ ലാൽ. എൽഡിഎഫും യുഡിഎഫും ജനങ്ങളെ കബളിപ്പിക്കുന്നു. പുതുപ്പള്ളിയുടെ വികസനത്തെ പറ്റി ബിജെപിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ദേശീയ തലത്തിൽ ഒറ്റ മുന്നണിയായി നിൽക്കുന്നവർ കേരളത്തിൽ എന്തിന് രണ്ട് സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നുവെന്നും ബിജെപി സ്ഥാനാർത്ഥി ചോദിച്ചു. കേരളത്തിൽ ബിജെപി വലിയ മുന്നേറ്റത്തിന്റെ പാതയിലാണ്. മോദിയുടെ കരങ്ങൾക്ക് കരുത്ത് പകർന്ന് നാടിന്റെ വികസനത്തിന്റെ ഭാഗമാകണം. അധികം വൈകാതെ കേരളത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറും. പുതുപ്പള്ളിയിൽ […]

Continue Reading

‘എനിക്ക് കാഴ്ചപരിമിതി ഉള്ളത് കൊണ്ടല്ലേ കുട്ടികൾ ഇങ്ങനെ ചെയ്തത്?’; വിദ്യാർത്ഥികളുടെ പ്രവൃത്തി വേദനിപ്പിച്ചെന്ന് മഹാരാജാസിലെ അദ്ധ്യാപകൻ

കൊച്ചി: കാഴ്ചശക്തിയില്ലാത്ത തന്നോട് കുട്ടികൾ ചെയ്ത പ്രവൃത്തി ഏറെ വിഷമിപ്പിച്ചുവെന്ന് മഹാരാജാസ് കോളജിൽ അവഹേളിക്കപ്പെട്ട അധ്യാപകൻ ഡോ. പ്രിയേഷ്. കാഴ്ചശക്തിയില്ലാത്ത ആളായതുകൊണ്ടാണല്ലോ ഇങ്ങനെ സംഭവിച്ചത്. ഒരുപാട് എഫർട്ട് എടുത്താണ് ക്ലാസെടുക്കുന്നത്. എന്നിട്ടും ക്ലാസിനെ അവമതിക്കുന്ന കുട്ടികളുണ്ടെന്നത് വിഷമകരമാണ് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു . “ഇൻസ്റ്റഗ്രാമിലെ വിഡിയോയിൽ ക്ലാസ്സിൽ ഞാൻ ക്ലാസെടുക്കുന്നതാണ് കാണിക്കുന്നത്. ആ വീഡിയോയുടെ താഴെ ആക്ഷേപിക്കുന്ന തരത്തിൽ ധാരാളം കമൻ്റ്സ് ഒക്കെ വന്നിരുന്നു. അപ്പൊ അത് എനിക്ക് തീർച്ചയായിട്ടും വിഷമമുണ്ടാക്കി. കാരണം എനിക്ക് കാഴ്ചപരിമിതി […]

Continue Reading

നെടുമങ്ങാട് യുവാവ് ക‍ഴുത്തറുത്ത് അത്മഹത്യ ചെയ്തു

തിരുവനന്തപുരം നെടുമങ്ങാട് വലിയമലയിൽ യുവാവ് ക‍ഴുത്തറുത്ത് അത്മഹത്യ ചെയ്തു. വലിയമല കുര്യാത്തി സ്വദേശി മനോജ് (42) ആണ് മരിച്ചത്. ചൊവ്വാ‍ഴ്ച രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. തിങ്കളാ‍ഴ്ച രാത്രി വീട്ടിൽ വെച്ച് ഭാര്യയുമായി വഴക്കുണ്ടാക്കിയ ശേഷം മുറിയിൽ കയറി കതകടച്ചു ബ്ലെയ്ഡ് ഉപയോഗിച്ച് കഴുത്ത് സ്വയം മുറിക്കുകയായിരുന്നു. 12 മണിയോടെ വീട്ടുകാർ മുറി തുറന്ന് നോക്കിയപ്പോഴാണ് കഴുത്ത് മുറിച്ച നിലയിൽ കണ്ടെത്തിയത്.

Continue Reading

വികസനത്തെ കുറിച്ച് സംവാദത്തിന് കോൺഗ്രസ് തയ്യാറുണ്ടോയെന്ന് ജെയ്ക്ക് സി തോമസ്

കോട്ടയം: വികസനത്തെ കുറിച്ച് സംവാദത്തിന് കോൺഗ്രസ് തയ്യാറുണ്ടോ എന്ന് വീണ്ടും വെല്ലുവിളിച്ച് എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസ്. അന്തസുറ്റ മറുപടി നൽകാൻ ഇതുവരെ യുഡിഎഫിന് കഴിഞ്ഞിട്ടില്ല. വികസനത്തിന് എന്താണ് പുതുപ്പള്ളിയിൽ ട്രാക്ക് റെക്കോഡുള്ളതെന്നും ജെയ്ക് സി തോമസ് ചോദിച്ചു. ജനങ്ങളെ ബാധിക്കുന്ന ജീവൽ പ്രശ്നങ്ങളാണ് എൽഡിഎഫ് ഉന്നയിക്കുന്നത്. മണിപ്പൂരിൽ സ്ത്രീകളെ ബാലാത്സംഗം ചെയ്യുന്ന ബിജെപിക്ക് ഒത്താശ നൽകുകയാണ് കിടങ്ങൂരിൽ കോൺഗ്രസെന്നും ജെയ്ക് സി തോമസ് പറഞ്ഞു. ”182 ബൂത്തുകളിൽ എവിടെ വേണമെങ്കിലും ഞങ്ങൾ വരാം. തീയതിയും […]

Continue Reading

എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ പ്രതിഷേധം; വത്തിക്കാൻ പ്രതിനിധിയെ തടഞ്ഞു

ആലുവ: എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ പ്രതിഷേധം. വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് മാർ സിറിൽ വാസിലിനെ അതിരൂപത സംരക്ഷണ സമിതി തടഞ്ഞു. പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. കുർബാന തർക്കം തീർക്കാനെത്തിയ വത്തിക്കാൻ പ്രതിനിധിയെ ബസിലിക്കയിൽ കയറ്റാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണം. ഇന്ന് വൈകീട്ട് അഞ്ചരയോടയാണ് ബസിലിക്കയിലേക്ക് പ്രവേശിക്കുന്നതിനായി മാർ സിറിൽ വാസിൽ എത്തിയത്. ഇവരെ തടയുമെന്ന് വിമത വിഭാ​ഗം അറിയിച്ചിരുന്നു. പൊലീസ് സംരക്ഷണയിൽ പ്രതിനിധി എത്തിയതോടെ വിമത വിഭാ​ഗം തടഞ്ഞു. ബസിലിക്കയിലേക്ക് കയറ്റാൻ പൊലീസ് […]

Continue Reading