സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടിയിലേക്ക് ഗവര്‍ണര്‍ക്ക് ക്ഷണം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയിലേക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ക്ഷണം. മന്ത്രിമാരായ വി ശിവന്‍കുട്ടിയും മുഹമ്മദ് റിയാസും രാജ്ഭവനില്‍ എത്തിയാണ് ക്ഷണിച്ചത്. ഓണക്കോടിയും ഗവർണർക്ക് സമ്മാനിച്ചു. കസവുമുണ്ടും ഷര്‍ട്ടും അടങ്ങുന്നതാണ് ഓണക്കോടി. ഈ മാസം 27 മുതല്‍ സെപ്തംബര്‍ രണ്ട് വരെയാണ് സര്‍ക്കാരിന്റെ ഓണാഘോഷം. കഴിഞ്ഞതവണ ഗവര്‍ണറെ സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടിക്ക് ക്ഷണിക്കാതിരുന്നത് വലിയ വിവാദമായിരുന്നു.

Continue Reading

കൊച്ചിയില്‍ വഴിയോരക്കച്ചവടക്കാരെ ഭീഷണിപ്പെടുത്തി ഗുണ്ടാ പിരിവെന്ന് പരാതി

കൊച്ചിയില്‍ ഗുണ്ടാ പിരിവെന്ന് പരാതി. എറണാകുളം നോര്‍ത്ത് ബ്രോഡ്‌വേയില്‍ വഴിയോരക്കച്ചവടക്കാരെ ഭീഷണിപ്പെടുത്തി അനധികൃതമായി പിരിവ് നടത്തുന്നതായാണ് ആക്ഷേപം. മാര്‍ക്കറ്റുകളിലും കച്ചവട കേന്ദ്രങ്ങളിലും പ്രത്യേക പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓണമായതിനാല്‍ വഴിയോരക്കച്ചവടക്കാരുടെ എണ്ണം നിലവില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഇവരില്‍ നിന്നുമാണ് ഗുണ്ടാ പിരിവ് നടക്കുന്നതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. നോര്‍ത്ത് സ്റ്റേഷൻ പരിധിയിലുള്ള കച്ചവടക്കാരാണ് ഏറ്റവും കൂടുതല്‍ ഇരയാകുന്നത്. കച്ചവടം സജീവമാകുമ്ബോള്‍ സംഘം എത്തി പണം ആവശ്യപ്പെടും. ഇല്ലെങ്കില്‍ കച്ചവടം തടസ്സപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നു. അതേസമയം തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ പരാതി […]

Continue Reading

ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ നാല് വയസുകാരനെ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ചു

ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ നാല് വയസുകാരനെ തെരുവ് നായ്ക്കള്‍ ആക്രമിച്ചു. ക്ഷേത്രദര്‍ശനം കഴിഞ്ഞ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കുടുംബം താമസിച്ചിരുന്ന കെടിഡിസിയുടെ ഹോട്ടലിൻ്റെ മുറ്റത്ത് നില്‍ക്കുമ്ബോഴാണ് തെരുവുനായ ആക്രമണം ഉണ്ടായത്.മൂന്ന് തെരുവുനായ്ക്കള്‍ ചേര്‍ന്നാണ് കുട്ടിയെ ആക്രമിച്ചത്. ആക്രമണം കണ്ട് അച്ഛന്‍ ഇടപെട്ടതിനെ തുടര്‍ന്ന് കൂടുതല്‍ കടിയേല്‍ക്കാതെ കുട്ടി രക്ഷപ്പെട്ടു. പരിക്കേറ്റ കണ്ണൂര്‍ സ്വദേശി ഡ്യുവിത്തിനെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Continue Reading

സപ്ലൈകോയിൽ സാധനങ്ങൾ ഇല്ലെന്നത് കുപ്രചരണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സപ്ലൈകോയിൽ അവശ്യസാധനങ്ങൾ ഇല്ലെന്ന മാധ്യമ വാർത്തകളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ജനോപകാരപ്രദമായി പ്രവർത്തിക്കുന്ന ഫലപ്രദമായ പൊതുവിതരണ സംവിധാനമാണ് സപ്ലൈകോ. ‍ എന്നാൽ മറിച്ചുള്ള പ്രചാരണം ചിലരുടെ ആവശ്യമാണ്. ഒന്നും നടക്കുന്നില്ല എന്ന് വരുത്തിത്തീർക്കുന്നത് നിക്ഷിപ്‌ത താത്പര്യക്കാരാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഓണം ഫെയർ മാർക്കറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവമതിപ്പ് ഉണ്ടാക്കാൻ കുപ്രചരണം നടത്തുന്നു. അതിൻറെ ഭാഗമായാണ് സപ്ലൈകോയിൽ സാധനങ്ങൾ ഇല്ലെന്ന് വരുത്തിത്തീർക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അപൂർവ ഘട്ടങ്ങളിൽ ചില […]

Continue Reading

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ഏഴു പത്രികകൾ അംഗീകരിച്ചു

കോട്ടയം:പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ സമർപ്പിച്ച പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. 10 പത്രികകള്‍ ഉണ്ടായിരുന്നതില്‍ ഏഴെണ്ണം അംഗീകരിച്ചു. മൂന്നെണ്ണം തള്ളി. സിപിഐഎം ഡമ്മി സ്ഥാനാർത്ഥിയായിരുന്ന റെജി സഖറിയയും ബിജെപി ഡമ്മി സ്ഥാനാര്‍ത്ഥിയായ മഞ്ജു എസ് നായരും പത്രിക പിന്‍വലിക്കുകയായിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക നല്‍കിയ ഡോ. കെ പദ്മരാജന്റെ പത്രിക വരണാധികാരി തളളി. കേരളത്തില്‍ വോട്ട് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പത്രിക തളളിയത്. ചാണ്ടി ഉമ്മന്‍ (യുഡിഎഫ്), ജെയ്ക്ക് സി തോമസ് (എൽഡിഎഫ്), ജി ലിജിന്‍ലാല്‍(ഭാരതീയ ജനതാ […]

Continue Reading

മാത്യു കു‍ഴല്‍നാടൻ എംഎൽഎയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച് നടത്തി

കൊച്ചി: വിവാദ ഭൂമിയിലെ അനധികൃത റിസോർട്ട്, നികുതി വെട്ടിപ്പ്, അഡ്വക്കറ്റ് ആക്ടിന്‍റെ ലംഘനം തുടങ്ങിയ ആരോപണങ്ങളില്‍ തെളിവുകള്‍ വന്നതിന് പിന്നാലെ മാത്യു കു‍ഴല്‍നാടന്‍റെ മൂവാറ്റുപു‍ഴയിലെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മാത്യു കു‍ഴല്‍നാടന്‍ എംഎല്‍എയുടെ ബിനാമി തട്ടിപ്പും നികുതി വെട്ടിപ്പും അന്വേഷിക്കുക എംഎല്‍എ സ്ഥാനം മാത്യു കു‍ഴല്‍നാടന്‍ രാജിവെയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്. ഇരുന്നോറോളം പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

Continue Reading

തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണത്തിന് ഉത്സവബത്ത; പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ഓണത്തിന് തൊഴിലുറപ്പ് തൊഴിലാളികൾക്കും ഉത്സവ ബത്ത നൽകുമെന്ന് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവർത്തി ദിനങ്ങൾ പൂർത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കുമാണ് ഉത്സവ ബത്ത ലഭിക്കുക. ഓണം പ്രമാണിച്ച് 1000 രൂപ ഉത്സവബത്തയായി നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 4.6 ലക്ഷം ആളുകൾക്ക് സഹായധനം ലഭിക്കും. ഇതിനായി 46 കോടി രൂപ വകയിരുത്തിയതായി ധനവകുപ്പ് അറിയിച്ചു.

Continue Reading

വീടിനുള്ളിൽ ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവം; മൂന്ന് പേർ അറസ്റ്റിൽ

ഇടുക്കി: വീടിനുള്ളിലെ കിടപ്പുമുറിയിൽ ഗൃഹനാഥൻ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഇടുക്കി മാവടി സണ്ണിയുടെ കൊലപാതകത്തിൽ മാവടി സ്വദേശി തകിടിയിൽ സജി ജോൺ, പാറത്തോട് അശോകവനം സ്വദേശി ബിനു ബേബി, മുനിയറ സ്വദേശി കല്ലിടുക്കിൽ വിനീഷ് മനോഹരൻ എന്നിവരെയാണ് കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വന്യമൃ​ഗത്തെ വെടിവെച്ചത് ഉന്നം തെറ്റി സണ്ണിക്കു മേൽ കൊള്ളുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒളിവിലായിരുന്നു പ്രതികളെ കഴിഞ്ഞ ദിവസം വൈകിട്ടാണ് പിടികൂടിയത്. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന […]

Continue Reading

കെട്ടിടത്തിലെ കോൺഗ്രീറ്റ് അടർന്ന് വീണു; കോട്ടയത്ത് ലോട്ടറി കച്ചവടക്കാരൻ മരിച്ചു

കോട്ടയം: കെട്ടിടത്തിലെ കോൺഗ്രീറ്റ് അടർന്ന് വീണ് ഒരാൾ മരിച്ചു. ചങ്ങനാശേരി പായിപ്പാട് പള്ളിച്ചിറക്കവല പള്ളിത്താച്ചിറ കല്ലുപ്പറമ്പ് വീട്ടിൽ കെജെ എബ്രഹാമിന്റെ മകൻ ലോട്ടറി കച്ചവടം നടത്തുന്ന ജിനോ കെ എബ്രഹാം (46) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെയാണ് ദാരുണമായ സംഭവം. നഗരത്തിലെ രാജധാനി ഹോട്ടലിന്റെ ജനലിനോട് ചേർന്ന് നിർമിച്ചിരുന്ന കോൺക്രീറ്റ് ബീമാണ് അടർന്ന് റോഡിൽനിന്ന ജിനോയുടെ തലയിൽ വീണത്. കെട്ടിത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന മീനാക്ഷി ലക്കി സെന്ററിലെ ജീവനക്കാരനാണ് ജിനോ. വ്യാഴാഴ്ച രാത്രിയിൽ ജോലിയ്ക്ക് […]

Continue Reading

തൃശ്ശൂരില്‍ ആള്‍ താമസമില്ലാതിരുന്ന വീട് കുത്തിത്തുറന്ന് മോഷണം

ത്രിശൂര്‍: ആള്‍ താമസമില്ലാതിരുന്ന വീട് കുത്തിത്തുറന്ന് മോഷണം. അലമാരയില്‍ സൂക്ഷിച്ചിരുന്ന 10,500 രൂപ മോഷണംപോയി. ഗുരുവായൂര്‍ ചാമുണ്ഡേശ്വരി റോഡില്‍ കാര്‍ത്തികയില്‍ പരേതനായ ഗോപാലന്‍ നായരുടെ വീട്ടിലാണ് മോഷണം നടന്നത്. ഭാര്യ പ്രഭാവതി മാത്രമാണ് ഇവിടെ താമസം. രണ്ടുദിവസംമുമ്ബ് ഇവര്‍ വീട് പൂട്ടി മകന്റെ വീട്ടിലേക്ക് പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാവ് ചുമരില്‍ തൂക്കിയിട്ടിരുന്ന താക്കോലെടുത്ത് അലമാര തുറന്നാണ് പണം മോഷ്ടിച്ചത്. മറ്റൊരു അലമാരയിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും പണവും […]

Continue Reading