കണ്ണൂരിൽ ട്രെയിനിനു നേരെ കല്ലേറ്; പ്രതി പിടിയിൽ

കണ്ണൂർ: ട്രെയിനിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയിൽ. ഒഡിഷ സ്വദേശി സർവേഷിനെയാണ് പിടികൂടിയത്. മദ്യ ലഹരിയിലാണ് ഇയാൾ ട്രെയിനിന് കല്ലെറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ചെന്നൈ സൂപ്പർ ഫാസ്റ്റിനും നേത്രാവതി എക്‌സ്പ്രസിനും കല്ലെറിഞ്ഞത് ഇതേയാളാണെന്നും പൊലീസ് അറിയിച്ചു. ട്രെയിനിന് കല്ലെറിഞ്ഞത് ആസൂത്രിതമല്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. പ്രതി കുറ്റം സമ്മതിച്ചെന്ന് കണ്ണൂര്‍ പൊലീസ് കമ്മിഷണര്‍ അജിത് കുമാര്‍ പറഞ്ഞു. 200 സിസിടിവികള്‍ പരിശോധിച്ചു, നിലവില്‍ അട്ടിമറി സംശയിക്കുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.

Continue Reading

ഓണം പ്രമാണിച്ച്‌ ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചു ; 60 ലക്ഷത്തോളം പേര്‍ക്ക് 3,200 രൂപ വീതം

തിരുവനന്തപുരം : ഓണം പ്രമാണിച്ച്‌ എല്ലാ ഗുണഭോക്താക്കള്‍ക്കുമുള്ള രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതിനുവേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ നല്‍കുന്നതിനായി 212 കോടി രൂപയുമുള്‍പ്പെടെ 1,762 കോടി രൂപയുമാണ് ഇതിനായി അനുവദിച്ചതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. 60 ലക്ഷത്തോളം പേര്‍ക്കാണ് 3,200 രൂപ വീതം പെന്‍ഷന്‍ ലഭിക്കുക. ഓഗസ്റ്റ് 23 നുള്ളില്‍ പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കും. സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ […]

Continue Reading

ആലപ്പുഴയിലെ ഹൗസ് ബോട്ടുകളില്‍ ഉദ്യോഗസ്ഥരുടെ പരിശോധന : മതിയായ രേഖകളില്ലാതെ സര്‍വീസ് നടത്തിയ 7 ബോട്ടുകള്‍ പിടിച്ചെടുത്തു

ആലപ്പുഴ: ആലപ്പുഴയിലെ ഹൗസ് ബോട്ടുകളില്‍ ഉദ്യോഗസ്ഥരുടെ പരിശോധന. തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരും ടൂറിസം പോലീസും അര്‍ത്തുങ്കല്‍ കോസ്റ്റല്‍ പൊലീസും സംയുക്തമായി ആലപ്പുഴയില്‍ നടത്തിയ പരിശോധനയില്‍ മതിയായ രേഖകളില്ലാതെ സര്‍വീസ് നടത്തിയിരുന്ന ഏഴ് ഹൗസ് ബോട്ടുകള്‍ പിടിച്ചെടുത്തു. ഭാഗികമായ ക്രമക്കേടുകള്‍ കണ്ടെത്തിയ 10 ബോട്ടുകളുടെ ഉടമകള്‍ക്ക് 1,20,000 രൂപ പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കി. ഫിനിഷിങ് പോയിന്റ്, സ്റ്റാര്‍ട്ടിങ് പോയിന്റ്, സായ് ബോട്ട് ഹൗസ് എന്നിവിടങ്ങളിലായി 26 ഹൗസ് ബോട്ടുകളിലും മൂന്ന് മോട്ടോര്‍ ബോട്ടുകളിലും ഒരു ബാര്‍ജിലുമാണ് പരിശോധന […]

Continue Reading

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര നാളെ

തൃപ്പൂണിത്തുറ: പ്രശസ്തമായ തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര നാളെ. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നടൻ മമ്മൂട്ടി ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യും. ‘അത്തച്ചമയം ഹരിതച്ചമയം’ എന്ന പേരിൽ ഹരിത പെരുമാറ്റച്ചട്ടം കർശനമായി പാലിച്ചാണ് ഈ വർഷത്തെ അത്തം ഘോഷയാത്ര. നിശ്ചലദൃശ്യങ്ങൾക്കൊപ്പം 75 ഓളം കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗമായി ഉണ്ടാകും. തൃപ്പൂണിത്തുറ നഗരസഭയുടെ നേതൃത്വത്തിൽ പത്തുദിവസം നീണ്ടുനിൽക്കുന്ന വിപുലമായ സാംസ്കാരിക പരിപാടികളാണ് സംഘടിപ്പിക്കുന്നത്. അത്തംനാളിൽ കൊച്ചിരാജാവ് സർവാഭരണ വിഭൂഷിതനായി സർവസൈന്യ സമേതനായും കലാസമൃദ്ധിയോടും കൂടി ഘോഷയാത്രയായി പ്രജകളെ […]

Continue Reading

കടൽ കുതിരയുമായി യുവാവ് പിടിയിൽ

പാലക്കാട്: കടൽ കുതിരയുമായി യുവാവ് വനം വനംവകുപ്പിന്റെ പിടിയിൽ. ചെന്നൈ സ്വദേശി എഴിൽ സത്യയെയാണ് പിടികൂടിയത്. പാലക്കാട് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് ഇയാൾ പിടിയിലായത്. കടൽ കുതിരകളെ ഒരു ബോക്‌സിലിട്ട് കവറിലാക്കിയ നിലയിലായിരുന്നു. രഹസ്യ വിവരത്തെ തുടർന്നാണ് വനം വകുപ്പിന്റെ വിജിലൻസ് സംഘം പരിശോധന നടത്തിയത്. വംശനാശ ഭീഷണി നേരിടുന്ന കടൽജീവിയാണ് കടൽകുതിര. 35 സെന്റിമീറ്റർ വരെ വലുപ്പം വെക്കുന്ന ഇവയുടെ ആൺ വർഗ്ഗമാണ് പ്രസവിക്കുന്നത്. ലക്ഷങ്ങൾ വിലമതിക്കുന്ന കടൽക്കുതിരകളെ മരുന്നു നിർമാണത്തിനും, ലഹരിക്ക്‌ വേണ്ടിയും […]

Continue Reading

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യൂന മര്‍ദ്ദത്തിന്‍റെ സ്വാധീനത്താലാണ് കേരളത്തിൽ മഴ ലഭിക്കുക. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും പശ്ചിമ ബംഗാൾ –വടക്കൻ ഒഡിഷ തീരത്തിനും മുകളിലുമായാണ് ന്യൂന മർദ്ദം സ്ഥിതി ചെയ്യുന്നത്. വരും ദിവസങ്ങളിൽ വടക്ക്- പടിഞ്ഞാറ് ദിശയിൽ വടക്കൻ ഒഡിഷ –വടക്കൻ ഛത്തീസ്ഗഡ് […]

Continue Reading

നഗ്നചിത്രം മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡനം: ബിജെപി നേതാവിനെതിരെ കേസ്

ആലപ്പുഴ: നഗ്നചിത്രം മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്ത ബിജെപി നേതാവിനെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് യുവതിയുടെ പരാതി. പാലമേല്‍ പഞ്ചായത്തംഗം പുന്നക്കാകുളങ്ങര അനില്‍ കുമാറിനെതിരെയാണ് യുവതി നൂറനാട് സ്റ്റേഷനില്‍ പരാതി നല്‍കിയത്. നഗ്നചിത്രം കാണിച്ചു വാര്‍ഡ് മെമ്പര്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയുമായി സ്റ്റേഷിലെത്തിയ യുവതിയോട് പൊലീസ് അനുരജ്ഞന ചര്‍ച്ച നടത്തിയെന്ന് യുവതി പറഞ്ഞു. പ്രതി രാഷ്ട്രീയക്കാരനാണെന്നും പ്രശ്നം പരസ്പരം പറഞ്ഞു തീര്‍ക്കണമെന്നും കേസില്‍ നിന്ന് പിന്‍മാറണമെന്നും പൊലീസ് ആവശ്യപ്പെട്ടതായി യുവതി ആരോപിച്ചു. പരാതി നല്‍കിയാല്‍ […]

Continue Reading

മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ വന്ദേഭാരത് യാത്ര ഇന്ന്; കനത്ത സുരക്ഷ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ വന്ദേഭാരത് യാത്ര ഇന്ന്. കണ്ണൂരില്‍ നിന്നും എറണാകുളത്തേക്കാണ് മുഖ്യമന്ത്രി യാത്ര ചെയ്യുക. യാത്ര ചെയ്യുന്ന കോച്ചില്‍ കനത്ത സുരക്ഷയൊരുക്കും. മകള്‍ വീണാ വിജയന്റെ മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധത്തിനുള്ള സാധ്യത ഉള്ളതിനാലാണ് കനത്ത സുരക്ഷയൊരുക്കുന്നത്. കൂടാതെ നേരത്തെ എയര്‍ ഇന്ത്യാ വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ഉയര്‍ത്തിയതും നിരന്തരം വന്ദേഭാരത് ട്രെയിന്‍ ഉള്‍പ്പെടെ വിവിധ ട്രെയിനുകള്‍ക്കെതിരെ കല്ലേറുകള്‍ ഉണ്ടാവുന്നതും മൂലമാണ് സുരക്ഷ വർധിപ്പിക്കുന്നത്. തീവണ്ടി […]

Continue Reading

അധ്യാപികയിൽനിന്ന് കൈക്കൂലി വാങ്ങി; ഹെഡ്മാസ്റ്റർക്കും എഇഒയ്ക്കും സസ്പെൻഷൻ

കോട്ടയം: അധ്യാപികയിൽനിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ ഹെഡ്മാസ്റ്ററേയും എഇഒയെയും സസ്പെൻഡ് ചെയ്തു. കോട്ടയം ചാലുകുന്ന് സിഎൻഐഎൽപിഎസ് ഹെഡ്മാസ്റ്റർ സാം ജോൺ ടി. തോമസ്, കോട്ടയം വെസ്റ്റ് എഇഒ എം കെ മോഹൻദാസ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസിനു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകിയിരുന്നു. 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഹെഡ്മാസ്റ്റർ സാം ടി തോമസ് വിജിലൻസ് പിടിയിലായത്. കേസിലെ കൂട്ടുപ്രതിയാണ് എഇഒ എം കെ മോഹൻദാസ്. […]

Continue Reading

കണ്ണൂരില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

കണ്ണൂര്‍ കണിച്ചാര്‍ പഞ്ചായത്തില്‍ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. രണ്ട് പന്നിഫാമുകളിലെ മുഴുവൻ പന്നികളേയും കൊന്നൊടുക്കാൻ ഉത്തരവ്. ജില്ലാ കലക്ടറാണ് ഉത്തരവിറക്കിയത്. പി സി ജിൻസിന്റെ പന്നിഫാമിലും ജയിംസ് ആലക്കാത്തടത്തിന്റെ ഫാമിലെയും പന്നികളെ കൊന്നൊടുക്കും.

Continue Reading