മാലിന്യ നിര്‍മാര്‍ജ്ജനത്തിനായി എല്ലാവരും കൈകോര്‍ക്കണമെന്ന് മുഖ്യമന്ത്രി

കൊച്ചി: മാലിന്യ നിര്‍മാര്‍ജ്ജനത്തിനായി എല്ലാവരും കൈകോര്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹത്തിന്റെ കൂട്ടായ പ്രവര്‍ത്തനമുണ്ടെങ്കില്‍ മാലിന്യമുക്ത നവകേരളമെന്ന ലക്ഷ്യത്തിലേക്ക് എത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സമ്പൂര്‍ണ മാലിന്യ സംസ്‌കരണത്തിന് സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടല്‍ മാത്രം പോര. സമൂഹത്തിന്റെ കൂട്ടായ ശ്രമം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ മേഖലയില്‍ ഉള്ളവരും ഒരേ മനസോടെ കൈകോര്‍ത്ത് മാലിന്യ നിര്‍മാര്‍ജ്ജനം ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Continue Reading

പട്ടിണിയില്ലാത്ത ഓണം ഒരുക്കാനായെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

കൊല്ലം: ഓണത്തിന് ആവശ്യമായ എല്ലാ ഉത്പന്നങ്ങളും സാമൂഹ്യ ക്ഷേമപെൻഷനും ഓണത്തിന് മുന്നോടിയായി തന്നെ എല്ലാവരിലേക്കും എത്തിക്കുന്നതിൽ സർക്കാർ വിജയിച്ചു എന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ . നിത്യോപയോഗ സാധനങ്ങൾ സബ്സിഡി റേറ്റിൽ ലഭ്യമാകുന്ന എഴുകോൺ സർവീസ് സഹകരണ ബാങ്കിന്റെ ഓണച്ചന്തയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 0.3% ആണ്‌ കേരളത്തിൽ ദാരിദ്ര്യ രേഖയ്ക്ക് താഴെ ഉള്ളവരുടെ കണക്ക്. ഇത് തൊട്ടടുത്ത സംസ്ഥാനങ്ങളേക്കാൾ ഏറെ കുറവാണ്. സർക്കാരിന്റെ ദാരിദ്ര്യനിർമ്മാർജ്ജന പദ്ധതികൾ എല്ലാവരിലേക്കും എത്തിയതിന്റെ തെളിവാണ് ദാരിദ്ര്യത്തിന്റെ കണക്കുകൾ എന്ന് […]

Continue Reading

തലസ്ഥാനത്ത് വൻ വ്യാജ മദ്യവേട്ട

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ വ്യാജ മദ്യവേട്ട. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ നിന്നാണ് വ്യാജമദ്യ ശേഖരം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ എക്സൈസ് പിടികൂടി. മലയിൻകീഴിലെ ഒരു വീട്ടിൽ സൂക്ഷിച്ചിരുന്ന 500 ലിറ്റർ വ്യാജമദ്യ ശേഖരമാണ് പിടികൂടിയത്. 1000 കുപ്പികളിൽ ഒഴിച്ചുവെച്ച നിലയിലാരുന്നു വ്യാജമദ്യം. വ്യാജ ഹോളോഗ്രാം സ്റ്റിക്കറും പിടിച്ചെടുത്തു. ഓണ വിൽപ്പനയ്ക്കാണ് ഇവ തയ്യാറാക്കിയത്. ബാലരാമപുരം ഉച്ചക്കടയിൽ വിൽപന നടത്തുന്നതിനിടെയാണ് മൂവർസംഘത്തെ എക്സൈസ് പിടികൂടിയത്. മലയിൻകീഴ് സ്വദേശികളായ സന്തോഷ്‌കുമാർ, വിളവൂർക്കൽ സ്വദേശി പ്രകാശ്, വെള്ളായണി സ്വദേശി സതീഷ് […]

Continue Reading

ടിടിഇക്കു നേരെ വീണ്ടും ട്രെയിനിൽ ആക്രമണം

കോഴിക്കോട്: ടിടിഇക്കു നേരെ വീണ്ടും ട്രെയിനിൽ ആക്രമണം. വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിലെ യാത്രക്കാരനാണ് ടിടിഇയെ ആക്രമിച്ചത്. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത ആളാണ് ആക്രമിച്ചത്. പുലർച്ചെ 3.30നു ട്രെയിൻ വടകര പിന്നിട്ടപ്പോളാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ ടിടിഇ ഋഷി ശശീന്ദ്രനാഥ് ഷൊർണൂർ റെയിൽവേ ഹോസ്പിറ്റലിൽ ചികിത്സ തേടി. മദ്യ ലഹരിയിൽ ആയിരുന്ന അക്രമി കത്തി വീശിയതായി ആര് പി എഫ് സംഘം പറയുന്നു. പ്രതി ബിജുകുമാർ റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിലാണ്.

Continue Reading

ഭാര്യയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

കോട്ടയം; ഭാര്യയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുറവിലങ്ങാട് തോട്ടുവാ ഭാഗത്ത് നടുവിലേക്കുറ്റ് വീട്ടിൽ ജോമോൻ (44), എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ രാത്രി തന്റെ ഭാര്യയെ ചീത്ത വിളിക്കുകയും, വാക്കത്തി ഉപയോഗിച്ച് ആക്രമിക്കുകയും ആയിരുന്നു. പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എസ്.എച്ച്.ഓ ശ്രീജിത്ത് റ്റി, എസ്.ഐ സന്തോഷ് കുമാർ,സി.പി.ഓ മാരായ ഷിജാസ് ഇബ്രാഹിം, ജോജി കെ വർഗീസ് എന്നിവര്‍ ചേര്‍ന്ന് ഇയാളെ […]

Continue Reading

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; പോക്സോ കേസിൽ യുവ സംവിധായകൻ അറസ്റ്റിൽ

കൊയിലാണ്ടി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവ സിനിമാ സംവിധായകൻ അറസ്റ്റിൽ. കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലിയെ(36)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞ് പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണു പരാതി. ഇൻസ്പെക്ടർ എം.വി.ബിജു, എസ്ഐ വി.അനീഷ്, എഎസ്ഐമാരായ വിനീഷ് കെ.ഷാജി, എസ്.എസ്.സി.പി.ഒ. ഷിനു തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്. ഒളിവിൽ താമസിച്ചിരുന്ന നടക്കാവിലെ താമസസ്ഥലത്ത് പൊലീസിനെ കണ്ട് ഓടിയ പ്രതിയെ പിന്തുടർന്നു പിടികൂടുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസില്‍ […]

Continue Reading

ഉച്ചഭക്ഷണ പദ്ധതിയിലുള്‍പ്പെട്ട സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണക്കാലത്ത് സൗജന്യ അരി

തിരുവനന്തപുരം: ഉച്ചഭക്ഷണ പദ്ധതിയിൽ ഉള്‍പ്പെട്ട സ്‌കൂള്‍ കുട്ടികള്‍ക്ക് ഈ ഓണക്കാലത്ത് അഞ്ചു കിലോഗ്രാം വീതം സൗജന്യ അരി വിതരണംചെയ്യാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ്. അരി വിതരണം ചെയ്യാനുള്ള അനുമതി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കി. കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ കൈവശം സ്റ്റോക്കുള്ള അരിയില്‍നിന്നാണ് അരിവിതരണം ചെയ്യുക. അരി സപ്ലൈകോ തന്നെ സ്‌കൂളുകളില്‍ നേരിട്ട് എത്തിച്ചുനല്‍കും. 29.5 ലക്ഷം കുട്ടികളാണ് ഗുണഭോക്താക്കള്‍. കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ കൈവശം സ്റ്റോക്കുള്ള അരിയില്‍നിന്നാണ് അരിവിതരണം ചെയ്യുക. അരി സപ്ലൈകോ […]

Continue Reading

ഇന്ന് അത്തം; പത്താം നാൾ പൊന്നോണം

തിരുവനന്തപുരം: ഇന്ന് അത്തം. പൊന്നിൻ ചിങ്ങ മാസത്തിലെ ഓണാഘോഷങ്ങൾക്ക് ഇന്ന് തുടക്കം. വീട്ടുമുറ്റത്ത് പൂക്കളമിട്ടും ഓണത്തിനായുള്ള ഒരുക്കങ്ങൾ നടത്തിയും മലയാളികൾ തിരുവോണത്തെ വരവേൽക്കാനുള്ള തിരക്കിലാണ്. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പത്ത് നാളുകൾക്കാണ് അത്തം മുതൽ തുടക്കമാകുക. അത്തം മുതൽ പത്താം ദിനമായ തിരുവോണം വരെ ഓരോ നിറങ്ങളിൽ ഓരോ പൂക്കളാൽ പൂക്കളം ഒരുക്കുന്നതാണ് ഓണത്തിന്റെ പ്രധാന ചടങ്ങുകളിൽ ഒന്ന്. മഹാബലി ചക്രവർത്തി നാടുകാണാനെത്തുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന തിരുവോണദിനത്തിന്റെ മുന്നോടിയായുള്ള ഒരുക്കങ്ങളും ഇന്നു മുതൽ ആരംഭിക്കും. ഓണക്കോടിയും ഓണസദ്യ ഒരുക്കാനുള്ള വിഭവങ്ങളും […]

Continue Reading

എസ്.എസ്.എല്‍.സി, പ്ലസ് ടു ഗ്രേസ് മാര്‍ക്ക് പരിഷ്കരിക്കാന്‍ വിദഗ്ധസമിതി

തിരുവനന്തപുരം: എസ്.എസ്.എല്‍.സി/ഹയര്‍ സെക്കൻഡറി/വി.എച്ച്‌.എസ്.ഇ വിദ്യാര്‍ഥികളുടെ ഗ്രേസ് മാര്‍ക്ക് രീതി പരിഷ്കരിക്കാൻ വിദഗ്ദ സമിതിയെ നിയോഗിച്ച്‌ സര്‍ക്കാര്‍ ഉത്തരവ്. ഗ്രേസ് മാര്‍ക്ക് പരിഷ്കരണം സംബന്ധിച്ച്‌ ഒട്ടേറെ പരാതി ഉയരുകയും ഉത്തരവ് മൂന്ന് തവണ ഭേദഗതി ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലേക്ക് ഗ്രേസ് മാര്‍ക്ക് നിശ്ചയിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ കമ്മിറ്റിയെ നിയോഗിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സമര്‍പ്പിച്ച ശിപാര്‍ശ അംഗീകരിച്ചാണ് ഉത്തരവ്.

Continue Reading

പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് അനുവദിച്ചില്ല; സ്വമേധയാ കേസെടുത്ത് ന്യൂനപക്ഷ കമ്മീഷന്‍

തിരുവനന്തപുരം: 2022-23 വര്‍ഷത്തെ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് അനുവദിച്ചില്ലെന്ന പരാതിയില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും ന്യൂനപക്ഷ വകുപ്പ് ഡയറക്ടറും വിഷയം പരിശോധിച്ച് രണ്ടാഴ്ച്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന്‍ അദ്ധ്യക്ഷന്‍ അഡ്വ. എ എ റഷീദ് ഉത്തരവിട്ടിട്ടുണ്ട്. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടിയെടുത്തത്.

Continue Reading