തിരുവനന്തപുരത്ത് അസം സ്വദേശിനിക്ക് നേരെ ലൈംഗികാതിക്രമം

തിരുവനന്തപുരം: തലസ്ഥാനത്ത് യുവതിക്ക് നേരെ ലൈംഗികാതിക്രമം. തുമ്പയിലാണ് സംഭവം നടന്നത്. അസം സ്വദേശിനിയായ യുവതിക്ക് നേരെയാണ് അതിക്രമമുണ്ടായത്. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് രാത്രി താമസസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അതിക്രമമുണ്ടായത്. നടന്നു പോവുകയായിരുന്ന യുവതിയെ ബൈക്കില്‍ എത്തിയ യുവാവ് കടന്നുപിടിക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ മേനംകുളം സ്വദേശി അനീഷിനെ തുമ്പ പൊലീസ് പിടികൂടി.

Continue Reading

പ്രചാരണത്തിനായി ഓരോ സ്ഥാനാര്‍ത്ഥിക്കും ചെലവഴിക്കാനാകുന്നത് 40 ലക്ഷം; ചാണ്ടി ഉമ്മന്റെ വാഹന പര്യടനത്തിന് ഇന്ന് തുടക്കം

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ പ്രചാരണത്തിനായി ഓരോ സ്ഥാനാര്‍ത്ഥിക്കും ചെലവഴിക്കാനാകുന്ന പരമാവധി തുക 40 ലക്ഷം രൂപ. ഓരോ ദിവസവും ചെലവാകുന്ന തുക പ്രത്യേകം രജിസ്റ്ററില്‍ എഴുതി സൂക്ഷിക്കണം. ചെലവുകള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യകം ഏജന്റിനെ നിയോഗിക്കുകയും ഇക്കാര്യം വരണാധികാരിയെ അറിയിക്കുകയും വേണം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന ദിവസം മുതല്‍ ഫല പ്രഖ്യാപനം വരെയുള്ള കണക്കുകളാണ് സൂക്ഷിക്കേണ്ടത്. അതേസമയം യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ വാഹന പര്യടനത്തിന് ഇന്ന് തുടക്കമാകും. പാമ്പാടി പഞ്ചായത്തിലാണ് ആദ്യ പര്യടനം നടത്തുക. നാളെ […]

Continue Reading

മണിപ്പൂരിൽ ഇന്ന് നിയമസഭാ സമ്മേളനം ആരംഭിക്കില്ല

മണിപ്പൂരിൽ ഇന്ന് നിയമസഭാ സമ്മേളനം ആരംഭിക്കില്ലെന്ന് റിപ്പോർട്ട്. തിങ്കളാഴ്‌ച സമ്മേളനം വിളിക്കാൻ എൻ ബിരേൻ സിംഗ് സർക്കാർ ശുപാർശ ചെയ്തിട്ടും മണിപ്പൂർ ഗവർണർ അനുമതി നല്‍കിയിട്ടില്ല. ഓഗസ്റ്റ് നാലിന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് വിളിച്ചു ചേർത്ത കാബിനറ്റ് യോഗത്തിൽ തിങ്കളാഴ്ച സംസ്ഥാന നിയമസഭാ സമ്മേളനം വിളിക്കാൻ അനുസൂയ യുകെയോട് ശുപാർശ ചെയ്തത്.എന്നാല്‍ ഗവർണർ ഇതുവരേയും ഇതിനു അനുമതി നല്‍കിയിട്ടില്ല. നിയമസഭാ സമ്മേളനം നടക്കുകയാണെങ്കിൽ വലിയ പ്രതിപക്ഷ പ്രതിഷേധങ്ങൾക്ക് സഭയിലുണ്ടാകും. മുഖ്യമന്ത്രി എൻ ബീരേൻ സിംഗിന്റെ രാജിയും […]

Continue Reading

വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് വീണ്ടും ഉന്നത തല യോഗം ചേരും

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് വീണ്ടും ഉന്നത തല യോഗം ചേരും. വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് കെ എസ് ഇ ബി ചെയർമാൻ ഉന്നത തലയോഗത്തിൽ ഇന്ന് നൽകുന്ന റിപ്പോർട്ടാകും പ്രധാനമായും ചർച്ച ചെയ്യുക. ലോഡ് ഷെഡിംഗ് അടക്കമുള്ള കാര്യങ്ങൾ ചർച്ചയാകും. എന്നാൽ ഓണക്കാലവും പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പും പരിഗണിച്ച് ഈ തീരുമാനം നടപ്പിലാക്കില്ലെന്നാണ് സൂചന. കഴിഞ്ഞദിവസം സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി വ്യക്തമാക്കിയിരുന്നു.ഇതേത്തുടർന്ന് 21 ന് ചേരുന്ന ഉന്നത […]

Continue Reading

ബ്ലൂ ടൂത്ത് വഴി ഉത്തരങ്ങള്‍ കേട്ടെഴുതി; ഐഎസ്ആര്‍ഒ പരീക്ഷയില്‍ കോപ്പിയടി, രണ്ടുപേര്‍ പിടിയില്‍

തിരുവനന്തപുരം: ഐഎസ്‌ആര്‍ഒ പരീക്ഷയില്‍ ‘ഹൈടെക്’ കോപ്പിയടി നടത്തിയ രണ്ടുപേര്‍ പിടിയില്‍. വിഎസ് എസ് സിയിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷയിലാണ് കോപ്പിയടി നടന്നത്.ഹരിയാന സ്വദേശികളായ സുനില്‍, സുനിത്ത് എന്നിവരാണ് പിടിയിലായത്. വയറില്‍ ബെല്‍റ്റ് കെട്ടിവച്ച്‌ അതില്‍ മൊബൈല്‍ ഫോണ്‍ വച്ചായിരുന്നു കോപ്പിയടി. ചെവിയില്‍ ബ്ലൂ ടൂത്ത് ഹെഡ്‌സെറ്റ് ഘടിപ്പിച്ചാണ് കോപ്പിയടി നടത്തിയത്. ആരും പെട്ടെന്ന് ശ്രദ്ധിക്കാത്ത വിധത്തിലുള്ള ബ്ലൂ ടൂത്ത് ഹെഡ്‌സെറ്റ് ആണ് വച്ചിരുന്നത്. ആദ്യം മൊബൈല്‍ ഉപയോഗിച്ച്‌ ചോദ്യപേപ്പറിന്റെ ഫോട്ടോ എടുത്തു. തുടര്‍ന്ന് സ്‌ക്രീന്‍ വ്യൂവര്‍ വഴി ചോദ്യപേപ്പര്‍ […]

Continue Reading

സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷം 27 മുതൽ

തിരുവനന്തപുരം: കേരള സർക്കാരിന്റെ ഈ വർഷത്തെ ഓണം വാരാഘോഷ പരിപാടികൾ 27 മുതൽ സെപ്റ്റംബർ 2 വരെ തലസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും ആയി നടക്കും. സംസ്ഥാനതല ആഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം കവടിയാർ മുതൽ മണക്കാട് ജംക്ഷൻ വരെയുള്ള പ്രദേശത്തെ ഉത്സവമേഖലയായി ടൂറിസം വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. റോഡിന് ഇരുവശവുമുള്ള സർക്കാർ, പൊതുമേഖലാ, തദ്ദേശ, സ്വയംഭരണ സ്ഥാപനങ്ങൾ ദീപാലങ്കാരമൊരുക്കണമെന്നു നിർദേശം നൽകി. തനതു ഫണ്ടിൽനിന്നു 2 ലക്ഷം രൂപ വരെ വിനിയോഗിക്കാം. ഓണാഘോഷ സമാപനയാത്രയിൽ ഫ്ലോട്ടുകൾ അവതരിപ്പിക്കുന്നതിന് നാലു ലക്ഷം […]

Continue Reading

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

വൈക്കം:വാക്കു തർക്കത്തെ തുടർന്ന് യുവാവിനെ ഷാപ്പിലെ കുപ്പി കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂർ ഇടയാഴം, വേരുവള്ളി ഭാഗത്ത് രഞ്ജേഷ് ഭവൻ വീട്ടിൽ രഞ്ജേഷ് (30) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 18- )o തീയതി വൈകിട്ടോടുകൂടി പുന്നപ്പുഴി ഭാഗത്തുള്ള തറേപ്പറമ്പ് ഷാപ്പിൽ വെച്ച് തലയാഴം മാടപ്പള്ളി സ്വദേശിയായ 42 കാരനെ ഷാപ്പിലെ കുപ്പി ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഷാപ്പിൽ വെച്ച് ഇവര്‍ തമ്മില്‍ […]

Continue Reading

‘കെ ഫോണ്‍ അഴിമതിയാണെന്നു ഞാന്‍ പറഞ്ഞത് സത്യമായി’ : രമേശ് ചെന്നിത്തല

കോട്ടയം: കെ ഫോണ്‍ ബെല്‍കണ്‍സോര്‍ഷ്യത്തിന് നല്‍കിയ പലിശ രഹിത മൊബിലൈസേഷന്‍ ഫണ്ട് വഴി സര്‍ക്കാരിന് നഷ്ടം 36 കോടി രൂപയെന്ന സിഎജി പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല രംഗത്ത്. കെ ഫോണ്‍ അഴിമതിയാണെന്നു താന്‍ പറഞ്ഞത് സത്യമായില്ലേയെന്ന് അദ്ദേഹം ചോദിച്ചു. ശിവശങ്കറിന്റേയോ മുഖ്യമന്ത്രിയുടേയോ ശമ്ബളത്തില്‍ നിന്ന് 36 കോടി തിരിച്ചു പിടിക്കണം. എല്ലാത്തിന്റേയും പിന്നില്‍ മുഖ്യമന്ത്രിയാണ്. ഒരേ പറ്റേണില്‍ ഉള്ള അഴിമതികള്‍ ഐടിയുമായി ബന്ധപ്പെട്ട് വരുന്നു. ഇഷാന്‍ ഇന്‍ഫോടെക് മോദിയുമായി അടുത്ത ബന്ധമുള്ള കമ്ബനിയാണ്. മുഖ്യമന്ത്രിയും മോദിയുമായുള്ള […]

Continue Reading

പത്തനംതിട്ട കഴിഞ്ഞ ദിവസം നാട്ടുകാര്‍ കണ്ടത് 3 പുലികളെ ; നിരീക്ഷിക്കുമെന്ന് വനം വകുപ്പ്

പത്തനംതിട്ട: കൂടലില്‍ വീണ്ടും പുലിയിറങ്ങി. 3 പുലികളെ കഴിഞ്ഞ ദിവസം കണ്ടുവെന്ന് നാട്ടുകാര്‍ പറയുന്നു. കലഞ്ഞൂര്‍ പഞ്ചായത്തിലെ കൂടലില്‍ പശുക്കുട്ടിയെ കൊന്ന്‌ തിന്നത്‌ പുലി തന്നെയെന്ന്‌ ഉറപ്പിച്ചിട്ടുണ്ട്. പ്രദേശത്ത്‌ പുലിയെ കണ്ടെന്ന് സ്ഥിരീകരിച്ച സ്ഥലത്ത് വനം വകുപ്പ് കൂട് സ്ഥാപിക്കാനുള്ള നടപടികളാരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വീടിനോട് ചേര്‍ന്ന തൊഴുത്തില്‍ നിന്നും പശുക്കുട്ടിയെ പിടിച്ചത് പുലിയാണെന്ന് ഇതോടെ സ്ഥിരീകരിച്ചു. ഇഞ്ചപ്പാറ വെള്ളമൊഴുക്കും പാറയില്‍ ബാബുവിന്റെ വീട്ടിലെ തൊഴുത്തില്‍ കെട്ടിയിയിരുന്ന പശുക്കിടാവിനെയാണ്‌ പുലി കൊന്ന്‌ തിന്നത്‌. കാണാതെ പോയ പശുക്കുട്ടിക്കായി […]

Continue Reading

കോഴിക്കോട് ടിവിഎസ് ഷോറൂമിൽ വൻതീപിടുത്തം

കോഴിക്കോട് കുന്ദമംഗലത്ത് വൻ തീപിടുത്തം. കാരന്തൂർ പാലക്കൽ പെട്രോൾ പമ്പിനു മുൻവശത്ത് പ്രവർത്തിക്കുന്ന ടിവിഎസ് ഷോറൂമിലാണ് തീപിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ഓണം പ്രമാണിച്ച് ഇന്ന് സ്ഥാപനം പ്രവർത്തിച്ചിരുന്നു. തീപടരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജീവനക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ആർക്കും പരിക്കില്ല. വെള്ളിമാടുകുന്ന്, നരിക്കുനി എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കി.

Continue Reading