തിരുവല്ലം ടോള്‍ നിരക്ക് വര്‍ധന ഒഴിവാക്കണമെന്ന് മന്ത്രി ആന്‍റണി രാജു

തിരുവനന്തപുരം: തിരുവല്ലം ടോള്‍ നിരക്ക് വര്‍ധന ഒഴിവാക്കണമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. ഇക്കാര്യം ആവശ്യപ്പെട്ട് ആന്‍റണി രാജു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ചു. സാമ്ബത്തിക കാര്യങ്ങള്‍ക്കായുള്ള കാബിനറ്റ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ദേശീയപാതയിലെ ടോള്‍ പിരിവ് സംവിധാനം പരിഷ്‌കരിക്കുന്നതിലൂടെ തിരുവല്ലത്തെ ടോള്‍ നിരക്ക് വര്‍ധിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ കോവളത്തേക്ക് യാത്ര ചെയ്യാൻ ഓരോ തവണയും വലിയ തുക ചെലവഴിക്കേണ്ടി വരുന്നത് കേരളത്തിന്‍റെ വിനോദസഞ്ചാര വ്യവസായത്തിനു തന്നെ […]

Continue Reading

രാജധാനി, വന്ദേഭാരത് എക്‌സ്പ്രസുകള്‍ക്ക് നേരെ വീണ്ടും കല്ലേറ്

തിരുവനന്തപുരം | സംസ്ഥാനത്ത് ട്രെയിനുകള്‍ക്ക് നേരെ ആക്രമണം തുടര്‍ക്കഥയാകുന്നു. രാജധാനി എക്‌സ്പ്രസിന് നേരെ കാഞ്ഞങ്ങാട് വച്ചും വന്ദേ ഭാരത് എക്സ്പ്രസിന് നേരെ പരപ്പനങ്ങാടിക്ക് അടുത്ത് വച്ചും കല്ലേറുണ്ടായി. ഇന്ന് വൈകുന്നേരം 3.40 ഓടെയാണ് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന രാജധാനി എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ കോച്ചിന്റെ ഗ്ലാസ് പൊട്ടിയെങ്കിലും ആര്‍ക്കും പരുക്കേറ്റിട്ടില്ല. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനും കുശാല്‍ നഗര്‍ റെയില്‍വേ ഗേറ്റിനും ഇടയില്‍ വച്ചാണ് കല്ലേറുണ്ടായത്. വന്ദേ ഭാരത് ട്രെയിനിനു മലപ്പുറം താനൂരിനും പരപ്പനങ്ങാടിക്കും ഇടയില്‍ വച്ചാണ് കല്ലേറ് […]

Continue Reading

‘കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് കഴിഞ്ഞ മാസത്തെ ശമ്ബളമെങ്കിലും കൊടുക്കൂ’ : കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

എറണാകുളം: കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്ബളം വൈകുന്നതില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി.കഴിഞ്ഞ മാസത്തെ ശമ്ബളമെങ്കിലും കൊടുക്കൂ എന്ന് കോടതി നിര്‍ദേശിച്ചു.ശമ്ബളവിതരണ കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് എന്തെന്ന് കോടതി ചോദിച്ചു.ആഗസ്തിലെ ശമ്ബളം കൊടുത്താലേ ജീവനക്കാര്‍ക്ക് ശരിക്കും ഓണം ആഘോഷിക്കാനാകു. കഴിഞ്ഞവര്‍ഷവും ഓണത്തിന് ശമ്ബളം നല്‍കണമെന്ന ഉത്തരവ് കോടതിയില്‍ നിന്നുണ്ടായിരുന്നു.എന്നാല്‍ ഉത്തരവിനെതിരെ അപ്പീല്‍ പോവുകയാണ് സര്‍ക്കാര്‍ ചെയ്തത്.തുടര്‍ന്ന് ശമ്ബളം പണമായും കൂപ്പണമായും നല്‍കാമെന്ന തീരുമാനമെടുത്തു. ശമ്ബളം നല്‍കണമെന്ന കാര്യം എപ്പോഴും കോടതിയെക്കൊണ്ട് ഓര്‍മിപ്പിക്കുന്നത് എന്തിനെന്ന് കോടതിചോദിച്ചു. ഉന്നത സമിതി യോഗം ചേര്‍ന്ന് […]

Continue Reading

എൻ എസ് എസ് ഓണം വിപണന മേള നാളെ ആരംഭിക്കുന്നു

വൈക്കം: എൻ എസ് എസ് താലൂക്ക് യൂണിയൻ്റെ സാമൂഹിക ക്ഷേമ വിഭാഗമായ മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഓണം വിപണന മേളക്ക് നാളെ (22/08/2023) ആരംഭം കുറിക്കുന്നു. സ്വാശ്രയ സംഘങ്ങൾ ഉല്പാദിപ്പിക്കുന്ന നിരവധിയായ ഉല്പന്നങ്ങൾ മേളയിൽ പ്രദർശിപ്പിക്കുകയും വില്പന നടത്തുകയും ചെയ്യുന്നതാണ്. ഗ്രാമീണ ഉല്പന്നങ്ങൾ, വിഷ രഹിത പച്ചക്കറികൾ , വിവിധയിനം നിത്യോപയോഗ സാധനങ്ങൾ, ഉപ്പേരി, പായസം എന്നിവയ്ക്ക് പുറമേ ബ്രാൻ്റഡ് വസ്ത്രങ്ങൾ, കരകൗശല വസ്തുക്കൾ തുടങ്ങിയവയുടെ വിപുലമായ ശേഖരം മേളയിൽ ഉണ്ടായിരിക്കുന്നതാണ്. നാളെ വൈകിട്ട് […]

Continue Reading

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

തിരുവനന്തപുരം:മലയിന്‍കീഴ് ഇരട്ടകലുങ്കിനു സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. ഉച്ചക്ക് പന്ത്രണ്ടര മണിയോടെ കാട്ടാക്കട ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കാറിനാണ് തീപിടിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എസ് ടി അനീഷ് സഞ്ചരിച്ച സ്വിഫ്റ്റ് കാറിനാണ് തീപിടിച്ചത്. നാട്ടുകാരും വഴിയാത്രക്കാരും തീ അണച്ചത് കാരണം ദുരന്തം ഒഴിവായി. വാഹനത്തില്‍ നിന്നും പുക ഉയരുന്നത് കണ്ട് വാഹനം നിര്‍ത്തി നോക്കിയപ്പോള്‍ ആണ് തീ പടരുന്നത് കണ്ടത്.

Continue Reading

ഐഎസ്ആർഒ പരീക്ഷ കോപ്പിയടിച്ച സംഭവം; തട്ടിപ്പിന് പിന്നിൽ വൻ സംഘമെന്ന് പോലീസ്

തിരുവനന്തപുരം:ഐഎസ്ആർഒ (വിഎസ്എസ്സി) പരീക്ഷ കോപ്പിയടി നടന്ന സംഭവത്തിൽ തട്ടിപ്പിന് പിന്നിൽ വൻ സംഘമെന്ന് പോലീസ്. കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി മ്യൂസിയം പോലീസ് കസ്റ്റഡിയിൽ എടുത്തു. തട്ടിപ്പ് അസൂത്രണം നടത്തിയത് ഹരിയാനയിൽ വച്ചെന്ന നിഗമനത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം ഹരിയാനയിലേക്ക് വ്യാപിപ്പിക്കും. വിമാനത്തിലെത്തി പരീക്ഷയെഴുതി വിമാനത്തിൽ തന്നെ മടങ്ങാനായിരുന്നു സംഘത്തിന്റെ പദ്ധതി. ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയതിന് പ്രതിഫലമായി വൻ തുകയാണ് തട്ടിപ്പ് സംഘം വാങ്ങുന്നതെന്നും പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്ററില്‍ നടന്ന […]

Continue Reading

മന്ത്രിമാരുടെ വാഹനങ്ങളിലെ എൽ.ഇ.ഡി ലൈറ്റുകൾക്ക് ഇനി മുതൽ നിരോധനം

തിരുവനന്തപുരം: മന്ത്രിമാരുടെ ഉള്‍പ്പെടെ സർക്കാർ വാഹനങ്ങളിലെ എൽ.ഇ.ഡി ലൈറ്റുകൾക്ക് ഇനി മുതൽ നിരോധനം. ഇത്തരത്തിലുള്ള ലൈറ്റുകൾ പയോഗിച്ചാൽ 5000 രൂപ വരെ പിഴ ഈടാക്കാനാണ് തീരുമാനം. ഹൈകോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഫ്ലാഷ് ലൈറ്റുകള്‍, മള്‍ട്ടികളര്‍ എല്‍.ഇ.ഡി, നിയോണ്‍ നാടകള്‍ തുടങ്ങിയവയുടെയെല്ലാം ഉപയോഗം നിരോധിച്ചു. ഇതോടെ വാഹനത്തിന്‍റെ നിർമാണ സമയത്ത് ഉള്ളതിനേക്കാൾ കൂടുതല്‍ ലൈറ്റുകൾ ഘടിപ്പിക്കുന്നത് നിയമവിരുദ്ധമാകും.

Continue Reading

കോഴിക്കോട് രണ്ട് ബസ് ജീവനക്കാര്‍ക്ക് കുത്തേറ്റു

കോഴിക്കോട്: കോഴിക്കോട് രണ്ട് ബസ് ജീവനക്കാര്‍ക്ക് കുത്തേറ്റു. ബാലുശേരിയിലാണ് സംഭവം നടന്നത്. കടം വാങ്ങിയ പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കിനാലൂര്‍ സ്വദേശികളായ സിജിത്ത്, സിജാദ് എന്നിവര്‍ക്കാണ് കുത്തേറ്റത്. മൂന്ന് പേരെ ബാലുശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

രമേശ് ചെന്നിത്തലക്ക് പ്രയാസമുണ്ടെങ്കില്‍ പരിഹരിക്കാന്‍ പാർട്ടിയ്ക്ക് മടിയില്ലെന്ന് കെ സി വേണുഗോപാൽ

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പട്ടികയില്‍ രമേശ് ചെന്നിത്തലക്ക് അതൃപ്തിയെന്ന വാർത്തയിൽ വിശദീകരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ജനാധിപത്യ പാര്‍ട്ടി എന്ന നിലയില്‍ പട്ടിക വിപ്ലവകരമാണെന്നും രമേശ് ചെന്നിത്തലക്ക് പ്രയാസമുണ്ടെങ്കില്‍ പരിഹരിക്കാന്‍ പാർട്ടിയ്ക്ക് മടിയില്ലെന്നും വേണുഗോപാല്‍ പറഞ്ഞു. ചെന്നിത്തലയുടെ സേവനം പാര്‍ട്ടി ഉപയോഗപ്പെടുത്തും. രമേശ് ചെന്നിത്തല കോണ്‍ഗ്രസിന്റെ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളില്‍ ഒരാളാണെന്നും അദ്ദേഹം പറഞ്ഞു. പട്ടികയിലെ ആരും മോശക്കാരല്ല. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസിന് അറിയാം. ഞങ്ങളുടെ അടുക്കളക്കാര്യത്തിൽ […]

Continue Reading

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ നാലാം ദിവസമാണ് വില മാറാതെ തുടരുന്നത്. ഒന്നര മാസത്തിനിടയിൽ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവിലയുള്ളത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43280 രൂപയാണ്. ഗ്രാമിന് 5,410 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസ് വിലയിൽ കാര്യമായ മാറ്റമില്ല. 1889 ഡോളറിൽ ആണ് വില. ഓഗസ്റ്റ് ഒന്നിന് ഒരു പവൻ സ്വർണത്തിന് 44,320 രൂപയായിരുന്നു വില. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക് ഇതാണ്. പിന്നീട് […]

Continue Reading