ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചയാൾ തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട്: ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചയാൾ തൂങ്ങിമരിച്ച നിലയിൽ. കോഴിക്കോട് മുക്കം സ്വദേശി മുസ്തഫയാണ് മരിച്ചത്. ഇന്നലെ മുഷ്തഫ ഭാര്യ ജമീലയെ വെട്ടി പരിക്കേപ്പിച്ചിരുന്നു. സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ട ഇയാൾക്കായി തെരച്ചിൽ നടത്തുന്നതിനിടെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജമീല ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. മുസ്തഫയെ കാഞ്ഞിരമുഴി എന്ന സ്ഥലത്താണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയായിരുന്നു ഞെട്ടിക്കുന്ന സംഭവം. തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു എന്നാണ് വിവരം. പൂളപ്പൊയിൽ സ്വദേശി പൈറ്റൂളിചാലിൽ മുസ്തഫയാണ് […]

Continue Reading

2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന സൂചന നൽകി കെ മുരളീധരൻ

കോഴിക്കോട്: 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന സൂചന നൽകി കെ മുരളീധരൻ എംപി. ഈ ലോക്സഭാ കാലാവധി കഴിഞ്ഞാൽ കുറച്ച് കാലം മാറി നിൽക്കണം. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാൽ താനും ചിലത് പറയാം. വിശദമായ കാര്യങ്ങൾ ആറാം തീയതിക്ക് ശേഷം പറയുമെന്നും കെ മുരളീധരൻ പറഞ്ഞു. പ്രവർത്തക സമിതിയിൽ സ്ഥിരം ക്ഷണിതാവ് മാത്രമാക്കിയതിലെ ചെന്നിത്തലയുടെ അതൃപ്തി സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കെ മുരളീധരൻ. മുൻ മുഖ്യമന്ത്രിയും പിതാവുമായ കെ കരുണകരന്റെ സ്മാരകം പണി […]

Continue Reading

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; മുൻ മന്ത്രി എ സി മൊയ്തീന്റെ വീട്ടിൽ ഇഡി റെയ്‌ഡ്

തൃശൂർ: സിപിഎം നേതാവും മുൻ മന്ത്രിയുമായ എ സി മൊയ്തീന്റെ വീട്ടിൽ ഇ ഡി റെയ്ഡ്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപെട്ടാണ് റെയ്ഡ് നടത്തുന്നത്. കൊച്ചിയിൽ നിന്നുള്ള എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരാണ് വടക്കാഞ്ചേരി തെക്കും കരയിലുള്ള വീട്ടിൽ പരിശോധന നടത്തുന്നത്. മൊയ്തീന്റെ ബന്ധുക്കളിൽ ചിലർക്ക് കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. എ സി മൊയ്തീന്റെ വീട്ടിലെ പരിശോധനയ്ക്ക് ഒപ്പം തന്നെ കോലഴിയിൽ പണമിടപാടു സ്ഥാപനം നടത്തുന്ന സതീഷ് എന്നയാളുടെ വീട്ടിലും പരിശോധന നടക്കുന്നതായാണ് […]

Continue Reading

ട്രെയിൻ കോച്ചുകളുടെ ഷണ്ടിങ്ങിൽ പിഴവ്, ട്രെയിനുകൾ വൈകി; ആലപ്പുഴ സ്റ്റേഷൻ മാസ്റ്റർക്ക് സസ്പെൻഷൻ

ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷൻ മാസ്റ്ററെ സസ്പെൻഡ് ചെയ്തു. സ്റ്റേഷൻ മാസ്റ്റർ കെ എസ് വിനോദിനെയാണ് സസ്പെൻഡ് ചെയ്തത്. ട്രെയിൻ കോച്ചുകളുടെ ഷണ്ടിങ്ങിൽ പിഴവ് സംഭവിച്ചതിനെ തുടർന്ന് ട്രെയിനുകൾ വൈകിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി. ഷണ്ടിങ്ങിനിടെ ആലപ്പുഴ സ്റ്റേഷനിലെ മൂന്നു ട്രാക്കിലും കോച്ചുകൾ ഇട്ടതിനാൽ ട്രെയിനുകൾക്ക് ട്രാക്കിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല. ഇതുമൂലം ധൻബാദ് എക്സ്പ്രസ് ഒന്നര മണിക്കൂർ വൈകി, ഏറനാട്, എറണാകുളം പാസഞ്ചർ എന്നിവയും പിടിച്ചിട്ടു. ആലപ്പുഴ വഴിയുള്ള ട്രെയിനുകൾ വൈകി. ഷണ്ടിങ്ങിന്റെ സമയത്ത് ലെവൽ ക്രോസ് […]

Continue Reading

അട്ടപ്പാടിയിലെ ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി

അട്ടപ്പാടി ധോഡുഘട്ടിയിലെ ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി. ഇന്നലെ രാത്രിയാണ് കാട്ടാനക്കൂട്ടം ജനവാസ മേഖലയില്‍ എത്തിയത്. ധോഡുഘട്ടി, പനപ്പംതറ, തോക്കുവട്ട എന്നീ പ്രദേശങ്ങളിലാണ് ആന ഇറങ്ങിയത്. ജനവാസ മേഖലയില്‍ എത്തിയ കാട്ടാനക്കൂട്ടം പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. വനം വകുപ്പിന്റെ പുതൂര്‍റാപ്പിഡ് റെസ്‌പോണ്‍സ് ടീം എത്തി ആനക്കൂട്ടത്തെ കാടുകയറ്റി. നാശനഷ്ടങ്ങള്‍ ഒന്നും തന്നെ ഉണ്ടാക്കിയിട്ടില്ല.

Continue Reading

ഉമ്മൻചാണ്ടിയെപറ്റി നല്ലത് പറഞ്ഞു; വെറ്ററിനറി ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയെ ജോലിയിൽനിന്നു പുറത്താക്കി

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെപറ്റി നല്ലത് പറഞ്ഞതിന് വെറ്ററിനറി ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയെ ജോലിയിൽനിന്നു പുറത്താക്കിയതായി ആരോപണം. പുതുപ്പള്ളി പള്ളിക്കിഴക്കേതിൽ പി ഒ സതിയമ്മ (52) യ്ക്ക് ആണ് ജോലി നഷ്ടമായത്. പുതുപ്പളളി ഉപതിരഞ്ഞെടുപ്പിനെപ്പറ്റി ഒരു ചാനൽ പ്രതികരണം തേടിയപ്പോഴാണ് ഉമ്മൻ ചാണ്ടി ചെയ്തുതന്ന സേവനത്തെപ്പറ്റി സതിയമ്മ സംസാരിച്ചത്. ഇത്തവണ ചാണ്ടി ഉമ്മന് വോട്ട് നൽകുമെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. ജോലി നഷ്ടപ്പെട്ടതിൽ വിഷമമുണ്ടെന്ന് സതിയമ്മ പറഞ്ഞു. ഇടതുമുന്നണി ഭരിക്കുന്ന പുതുപ്പള്ളി പഞ്ചായത്തിനു […]

Continue Reading

തുവ്വൂരില്‍ സ്ത്രീയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി; യൂത്ത്കോൺഗ്രസ്‌ നേതാവ് ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

മലപ്പുറം തുവ്വൂരില്‍ സ്ത്രീയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവടക്കം 4 പേര്‍ അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി വിഷ്ണുവിന്റെ വീട്ടിലാണ് മൃതദേഹം കണ്ടത്. തുവ്വൂര്‍ പഞ്ചായത്ത് ഓഫീസിനു സമീപം റെയില്‍വേ പാളത്തിനടുത്തുള്ള വീട്ടു വളപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചത്. തുവ്വൂര്‍ കൃഷി ഭവനില്‍ ജോലി ചെയ്തിരുന്ന സുജിത (35) എന്ന യുവതിയെ ഈ മാസം 11 മുതല്‍ കാണാനില്ലായിരുന്നു. പള്ളിപ്പറമ്പ് മാങ്കൂത്ത് […]

Continue Reading

യുവതിയെയും, സഹോദരനെയും, കൂട്ടുകാരെയും ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആറു പേർ അറസ്റ്റിൽ

ഗാന്ധിനഗർ: യുവതിക്ക് നേരെ അശ്ലീല ആംഗ്യങ്ങൾ കാണിച്ചതിന് ചോദ്യം ചെയ്ത സഹോദരനെയും, സുഹൃത്തുക്കളെയും യുവതിയെയും ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അയ്മനം കാവനാച്ചിറ ഭാഗത്ത് ചൂരത്ര വീട്ടിൽ മാഞ്ഞാലി എന്ന് വിളിക്കുന്ന അഖിൽ സി.ഷിജി (23), അയ്മനം പുലിക്കുട്ടിശ്ശേരി മുട്ടേൽ ഭാഗത്ത് തെക്കേക്കരിച്ചിറയിൽ വീട്ടിൽ അഖിൽ റ്റി.ബേബി (27), അയ്മനം ചാർത്താലിൽ ഭാഗത്ത് മണപ്പുറത്ത് വീട്ടിൽ മാക്കാൻ എന്ന് വിളിക്കുന്ന സച്ചിൻ എം.എസ് (26), അയ്മനം പുലിക്കുട്ടിശ്ശേരി ഭാഗത്ത് പന്നയ്ക്കൽ […]

Continue Reading

കോട്ടയത്ത് ആറ്റില്‍ ചാടി അന്യസംസ്ഥാന തൊഴിലാളി മരിച്ചു

കോട്ടയം : ആറ്റിലേക്ക് ചാടിയ അന്യസംസ്ഥാന തൊഴിലാളി മരിച്ചു. നേപ്പാള്‍ സ്വദേശി സുലോചൻ തരു(23) ആണ് മരിച്ചത്.ശനിയാഴ്ച രാത്രി 10-നു ഈരാറ്റുപേട്ട വട്ടക്കയത്താണ് സംഭവം. സുഹൃത്തുക്കളായ നാല് പേര്‍ക്കൊപ്പം ആറ്റുതീരത്തെ കെട്ടിടത്തിലായിരുന്നു സുലോചൻ താമസിച്ചിരുന്നത്. ശനിയാഴ്ച അഞ്ച് പേരും കൂടി മദ്യപിക്കുന്നതിനിടെ താമസസ്ഥലത്തിന്‍റെ പിന്നിലെ ആറ്റിലേക്ക് ചാടുകയായിരുന്നു. തുടര്‍ന്ന്, ഈരാറ്റുപേട്ട പൊലീസും ഫയര്‍ഫോഴ്സും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ സുലോചനെ കണ്ടെത്തിയെങ്കിലും മരിച്ചിരുന്നു.മൃതദേഹം പൊലീസ് നടപടികള്‍ക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.

Continue Reading

പുറത്ത് നിന്ന് വൈദ്യുതി വാങ്ങണോ ലോഡ് ഷെഡിങ് ഏർപ്പെടുത്തണോ; തീരുമാനം മുഖ്യമന്ത്രി എടുക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള നടപടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനമെടുക്കും. ഈ മാസം 25ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി കൂടിയാലോചന നടത്തും. പുറത്ത് നിന്ന് കൂടിയ വിലക്ക് വൈദ്യുതി വാങ്ങണോ അതോ ലോഡ് ഷെഡിങ് ഏർപ്പെടുത്തണോ എന്നതിലാണ് മുഖ്യമന്ത്രി അന്തിമ തീരുമാനം കൈക്കൊള്ളുക. വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് വിലയിരുത്താന്‍ ഇന്ന് ഉന്നതതല യോഗം ചേർന്നു. കെഎസ്ഇബി ചെയര്‍മാന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉന്നതതല യോഗത്തിൽ ചര്‍ച്ചകള്‍ നടന്നത്. തുടർന്ന് പരിഹാരം തീരുമാനം മുഖ്യമന്ത്രി […]

Continue Reading