കോഴിക്കോട് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചയാള്‍ ജീവനൊടുക്കിയ നിലയില്‍

കോഴിക്കോട്: ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് മുക്കം സ്വദേശി മുസ്തഫയാണ് മരിച്ചത്.ഇന്നലെ മുഷ്തഫ ഭാര്യ ജമീലയെ വെട്ടി പരിക്കേപ്പിച്ചിരുന്നു. സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ഇയാള്‍ക്കായി തെരച്ചില്‍ നടത്തുന്നതിനിടെ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം, ജമീല ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. മുസ്തഫയെ കാഞ്ഞിരമുഴി എന്ന സ്ഥലത്താണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്. തര്‍ക്കത്തിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു എന്നാണ് വിവരം. […]

Continue Reading

കൊടി സുനിക്ക് ട്രെയിനിൽ സുഖയാത്ര; വീഡിയോ പങ്കുവെച്ച് കെ കെ രമ എംഎൽഎ

കണ്ണൂർ: ടിപി വധക്കേസിലെ പ്രതി കൊടി സുനി ട്രെയിനിൽ സുഖയാത്ര നടത്തുന്നതിന്റെ വീഡിയോ പങ്കുവെച്ച് കെ കെ രമ എംഎൽഎ. കൊടി സുനിയെ വിയ്യൂരിൽ നിന്ന് കണ്ണൂരിലേക്ക് കൈവിലങ്ങ് വെക്കാതെ ട്രെയിനിൽ കൊണ്ടുവരുന്ന വിഡിയോ ആണ് കെകെ രമ തൻ്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചത്. സുനിക്കൊപ്പം മറ്റൊരു പ്രതിയായ അനൂപ് ഉണ്ടെന്നും കഴിഞ്ഞ ദിവസം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കെകെ രമ പറയുന്നു. പരോളിൽ ഇറങ്ങിയതിനു ശേഷമാണോ ഇയാൾ കുറ്റകൃത്യം ചെയ്തത് എന്നും പുതിയ കേസിൽ […]

Continue Reading

സ്വിഫ്റ്റിന് 113 ഇ-ബസുകള്‍ കൂടി; ഹരിത നഗരമാകാന്‍ ഒരു ചുവടുകൂടി വെച്ച്‌ തലസ്ഥാനനഗരി

തിരുവനന്തപുരം: നഗരസഭയുടെ സ്മാര്‍ട്‌സിറ്റി പദ്ധതിയിലുള്‍പ്പെടുത്തി 113 ഇലക്‌ട്രിക് ബസുകള്‍ സിറ്റി സര്‍വീസിനായി കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിന് കൈമാറുന്നു. ആദ്യഘട്ടമായി 60 ഇ-ബസുകള്‍ ആഗസ്റ്റ് 26 നു വൈകീട്ട് 3.30നു ചാല ഗവണ്മെന്റ് മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ മൈതാനത്തു മുഖ്യമന്ത്രി പിണറായി വിജയൻ ഫ്‌ളാഗ് ഓഫ് ചെയ്യും.ബാക്കി ബസുകള്‍ സെപ്റ്റംബര്‍ അവസാനമോ ഒക്ടോബര്‍ ആദ്യമോ കൈമാറുമെന്ന് ഗതാഗതമന്ത്രി ആൻറണി രാജുവും തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരം നഗരത്തിലെ പൊതുഗതാഗത സംവിധാനം കൂടുതല്‍ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് […]

Continue Reading

നാട്ടറിവിന്റെ തലയാളി കരിന്തല കൂട്ടത്തിന്റെയും..

തൃശൂർ നാട്ടറിവ് പഠന കേന്ദ്രത്തിന്റെ നാടൻപാട്ട് കൂട്ടമായ കരിന്തലക്കൂട്ടത്തിന്റെ സ്ഥാപകനും തലയാളിയുമാണ് രമേഷ് കരിന്തലക്കൂട്ടം. 30 വർഷമായി നാടോടി വിജ്ഞാന മേഖലയിൽ പഠനങ്ങൾ നടത്തുന്നു. 2012 -ൽ കേരള ഫോക് ലോർ അക്കാദമി അവാർഡ്, 2013 -ൽ ഡോ.അംബേദ്ക്കർ പുരസ്കാരം, ആലപ്പുഴ ഇപ്റ്റയുടെ പ്രഥമ കാവാലം രംഭാമ്മ പുരസ്കാരം, കരുമാലൂർ പൊലികയുടെ പ്രഥമ ചന്ദ്രബാബു പുരസ്കാരം, തെയ്യം കലാകാരൻ ശ്രീ. ആണ്ടിപ്പണിക്കർ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കരിന്തലക്കൂട്ടം, കണ്ണമുത്തൻ , ചുള്ളോത്തി , പുത്തിരി, ഇത് ഞങ്ങടെ […]

Continue Reading

പുതിയ ചിത്രം ജയ് ഗണേഷ് ; അപ്രതീക്ഷിത പ്രഖ്യാപനവുമായി ഉണ്ണിമുകുന്ദന്‍

ഒറ്റപ്പാലത്ത് നടന്ന ഗണേശോത്സവ ചടങ്ങിനിടെ പുതിയ ചിത്രം പ്രഖ്യാപിച്ച്‌ ഉണ്ണി മുകുന്ദൻ. UMF (ഉണ്ണി മുകുന്ദൻ ഫിലിംസ്) അവതരിപ്പിക്കുന്ന പുതിയ സിനിമയുടെ പേര് ‘ജയ് ഗണേഷ്’ എന്നാണ്. രഞ്ജിത് ശങ്കറാണ് സംവിധാനം. ഒറ്റപ്പാലത്ത് വച്ച്‌ നടന്ന ഗണേശോത്സവ ചടങ്ങിനിടെയാണ് താരം പുതിയ ചിത്രം പ്രഖ്യാപിച്ചത്. തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു പ്രഖ്യാപനം. ഗണേശോത്സവ പരിപാടിക്കെത്തിയ നടൻ വേദിയില്‍ വച്ച്‌ സംസാരിക്കുന്നതിനിടെ പുതിയ ചിത്രത്തെക്കുറിച്ച്‌ പ്രഖ്യാപിക്കുകയായിരുന്നു. രഞ്ജിത് ശങ്കറാണ് സംവിധാനം. ഒറ്റപ്പാലത്ത് വച്ച്‌ നടന്ന ഗണേശോത്സവ ചടങ്ങിനിടെയാണ് താരം പുതിയ ചിത്രം […]

Continue Reading

ഗുരുവായൂർ മുൻ മേൽശാന്തി മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി രചിച്ച അക്ഷര നൈവേദ്യം എന്ന പുസ്തക പ്രകാശനം നടത്തി

ഗുരുവായൂർ മുൻ മേൽശാന്തി മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി രചിച്ച അക്ഷര നൈവേദ്യം എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തി.കേരള സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരിൽ നിന്ന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി ആദ്യപ്രതി ഏറ്റു വാങ്ങി. ചടങ്ങിൽ മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി,കിഴക്കേടം ഹരിനാരായണൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു. ആദ്ധ്യാത്മിക രംഗത്ത് സജീവമായ ശ്രീഹരി നമ്പൂതിരിയുടെ പതിമൂന്നാമത്തെ പുസ്തകം ആണിത്. പുതിയ രണ്ട് പുസ്തകങ്ങളും പ്രകാശനത്തിനൊരുങ്ങുകയാണ്. ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ശ്രീഹരി കർണ്ണാമൃതം എന്ന […]

Continue Reading

രാത്രി 10ന് ശേഷം മൈക്ക് സെറ്റ് ഉപയോഗം പാടില്ല

ആലപ്പുഴ: 2023 ലെ ഓണാഘോഷത്തോടനുബന്ധിച്ച് ജില്ലയിൽ വിവിധ സംഘടനകൾ നടത്തുന്ന കലാ, കായിക പരിപാടികളിൽ രാത്രി 10-ന് ശേഷം മൈക്ക് സെറ്റ് ഉപയോഗിക്കാൻ പാടില്ലെന്ന് ജില്ല കളക്ടർ അറിയിച്ചു. മൈക്ക് സെറ്റ് ഓപ്പറേറ്റർമാരും പരിപാടി നടത്തുന്ന സംഘടനാ പ്രതിനിധികളും കലാകാരൻമാരും ഈ നിർദേശം പാലിക്കണ്ടെതാണ്. നിർദ്ദേശം ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കേരള പൊലീസ് ആക്ട്, 2000 ശബ്ദ മലിനീകരണം റൂൾസ് പ്രകാരം നിയമനടപടി സ്വീകരിക്കും.

Continue Reading

സിപിഎം ഓഫീസുകളുടെ നിര്‍മാണം നിര്‍ത്തി വയ്ക്കാന്‍ നിര്‍ദേശം നല്‍കി ഹൈക്കോടതി

ഇടുക്കി: ഇടുക്കിയിലെ സിപിഎം പാര്‍ട്ടി ഓഫീസുകളുടെ നിര്‍മാണം നിര്‍ത്തി വയ്ക്കാൻ ഹൈക്കോടതി നിര്‍ദേശം. ഉടുമ്ബൻചോല, ബൈസണ്‍വാലി, ശാന്തൻപാറ എന്നിവിടങ്ങളിലെ ഓഫീസുകളുടെ നിര്‍മാണം അടിന്തരമായി നിര്‍ത്തിവയ്ക്കാനാണ് ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഉള്‍പ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് നിര്‍ദേശം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയാൻ ആവശ്യമെങ്കില്‍ കലക്ടര്‍ക്ക് പൊലീസ് സംരക്ഷണം തേടാമെന്ന് കോടതി അറിയിച്ചിട്ടുണ്ട്. ആവശ്യമായ സംരക്ഷണം നല്‍കാൻ ജില്ലാ പൊലീസ് മേധാവിക്കും കോടതി നിര്‍ദേശം നല്‍കി. ശാന്തൻപാറയിലെ ഓഫീസ് നിര്‍മാണത്തില്‍ വ്യാപക ക്രമക്കേട് ഉണ്ടെന്നാരോപിച്ച്‌ കോണ്‍ഗ്രസ് […]

Continue Reading

ട്രെയിനുകൾക്ക് നേരെ കല്ലേറ്; 50 പേർ കസ്റ്റഡിയിൽ

കാഞ്ഞങ്ങാട്: ട്രെയിനുകൾക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ 50 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംശയാസ്പദമായ രീതിയിൽ ട്രാക്കുകൾക്ക് സമീപം കണ്ടെത്തിയ 50 പേരെയാണ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്തവരെ ഹോസ്ദുർഗ് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. നിരന്തരമായ ട്രെയിൻ ആക്രമണങ്ങളെ തുടർന്ന് കാസർകോട് ജില്ലയിൽ പൊലീസ് പരിശോധന ശക്തമാക്കി. റെയിൽവേ ട്രാക്കിന് സമീപമുള്ള വീടുകൾ കേന്ദ്രീകരിച്ച് നിരീക്ഷണം നടത്താനാണ് പൊലീസിന്റെ നീക്കം. തീവണ്ടികളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചും നിരീക്ഷണം ശക്തമാക്കും. കഴിഞ്ഞ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് രണ്ടു ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായത്. […]

Continue Reading

മുല്ലപ്പൂ കൈ കൊണ്ട് അളന്ന് വിൽപ്പന നടത്തി; ആറ് പൂക്കച്ചവടക്കാർക്കെതിരെ കേസ്

കൊച്ചി: മുല്ലപ്പൂ കൈ കൊണ്ട് അളന്ന് വിൽപ്പന നടത്തിയ ആറ് പൂക്കച്ചവടക്കാർക്കെതിരെ കേസെടുത്തു. എല്ലാവരുടെയും കൈ നീളം വ്യത്യാസമായതിനാൽ അളവ് ഒരു പോലെ ആകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് എടുത്തത്. ഇവരിൽ നിന്നും രണ്ടായിരം രൂപ പിഴ ഈടാക്കി. കൂടാതെ മുദ്രവെക്കാത്ത ത്രാസുകളുപയോഗിച്ച് പൂ വിറ്റവരുടെ പേരിലും നടപടിയെടുത്തു. ഓണക്കാലത്ത് റോഡരികിലെ പൂക്കച്ചവട കേന്ദ്രങ്ങളില്‍ ലീഗല്‍ മെട്രോളജി അപൂര്‍വമായേ പരിശോധന നടത്താറുള്ളു. ഇതുമുതലാക്കി പല കച്ചവടക്കാരും അളവുതൂക്കത്തിൽ തട്ടിപ്പ് നടത്തുന്നുണ്ടെന്നാണ് പരിശോധനയിലൂടെ വ്യക്തമായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മൂല്ലപ്പൂമാല സെന്റീമീറ്റർ, […]

Continue Reading