ബാലഭാസ്കറിന്റെ മരണം; വിചാരണ നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം കേസില്‍ വിചാരണ നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ബാലഭാസ്കറിന്റെ കുടുംബം നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. പുനരന്വേഷണം ആവശ്യപ്പെട്ടായിരുന്നു പിതാവ് കെ സി ഉണ്ണി ഹൈക്കോടതിയെ സമീപിച്ചത്. സിബിഐ അന്വേഷണം തൃപ്തികരമല്ലെന്ന് ബാലാഭാസ്കറിന്റെ കുടുംബം കോടതിയെ അറിയിച്ചു. ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹത ഇല്ലെന്നായിരുന്നു സിബിഐ കണ്ടെത്തൽ. തിരുവനന്തപുരം സി ജെ എം കോടതിയിലാണ് കേസിന്റെ വിചാരണ. വാഹനം ഓടിച്ച അർജ്ജുനനെ പ്രതിയാക്കിയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

Continue Reading

മോഷണ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാൾ പോലീസിന്റെ പിടിയിൽ

കാഞ്ഞിരപ്പള്ളി: നിരവധി മോഷണ കേസുകളിലെ പ്രതിയും,ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിഞ്ഞിരുന്നതുമായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കര വള്ളികുന്നം താളാടിക്കര ഭാഗത്ത് ഷജീർ മൻസിൽ വീട്ടിൽ ഷജീർ (44) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ 2007ൽ മിനിലോറി മോഷ്ടിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്യുകയും, പിന്നീട് കോടതി ഇയാൾക്ക് ജാമ്യം അനുവദിക്കുകയുമായിരുന്നു. തുടർന്ന് ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിയുന്ന പ്രതികളെ പിടികൂടുന്നതിനുവേണ്ടി ജില്ലാ പോലീസ് മേധാവി […]

Continue Reading

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

മണർകാട്: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മണർകാട് തണ്ടാശ്ശേരി ഭാഗത്ത് കോലത്തുപറമ്പിൽ വീട്ടിൽ ബിബിൻ (33) എന്നയാളെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവതയോട് ബസ്സിനുള്ളിൽ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയെ തുടർന്ന് മണർകാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. മണർകാട് സ്റ്റേഷൻ എസ്.എച്ച്.ഓ സന്തോഷ് പി.ആർ, എസ്.ഐ ഷിബു വർഗീസ്, സുരേഷ് കെ.ആർ, സി.പി.ഓ പത്മകുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് […]

Continue Reading

വൃഷഭയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതായി മോഹന്‍ലാല്‍

നടൻ മോഹൻലാല്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമായ വൃഷഭയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി, താരം ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു. മലയാളം, തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളില്‍ ചിത്രം 2024ല്‍ തിയേറ്ററുകളിലെത്തും. നന്ദ കിഷോര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റോഷൻ മേക്ക, ഷാനയ കപൂര്‍, സാറ ഖാൻ, ശ്രീകാന്ത് മേക്ക എന്നിവരും രാഗിണി ദ്വിവേദിയാണ്. കാണ്ഡഹാറിന് ശേഷം മോഹൻലാലുമായി രാഗിണി ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് വൃഷഭ. ഫസ്റ്റ് സ്റ്റെപ്പ് മൂവീസിന്റെ അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, […]

Continue Reading

നെടുങ്കണ്ടത്ത് ഓണസദ്യ കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം; എട്ടു പേർ ആശുപത്രിയില്‍

ഇടുക്കി: നെടുങ്കണ്ടത്ത് ഓണസദ്യ കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുങ്കണ്ടം ഗവ. പോളിടെക്‌നിക് കോളേജില്‍ നടന്ന ഓണാഘോഷ പരിപാടിയ്ക്കിടെ സദ്യ കഴിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. എട്ട് വിദ്യാര്‍ത്ഥികളെയാണ് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവിയലില്‍ ചേന ഉപയോഗിച്ചത് മൂലമുണ്ടായ അലര്‍ജിയാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് കോളേജ് അധികൃതര്‍ വിശദീകരിച്ചു. അലര്‍ജിയുടെ ലക്ഷണങ്ങളാണ് വിദ്യാര്‍ത്ഥികളില്‍ കണ്ടത്. കൂടുതല്‍ പരിശോധനകള്‍ക്കായി രക്ത സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Continue Reading

സംഘര്‍ഷത്തിനിടെ യുവാവിന് വെട്ടേറ്റു സംഭവം ഇടുക്കിയില്‍

നെടുങ്കണ്ടം : തൂക്കുപാലത്ത് യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. ബാലഗ്രാം കണ്ണാട്ടുശേരില്‍ ഹരിക്കാണ് വെട്ടേറ്റത്.ഇന്ന് രാവിലെ 9 മണിയോടെ തൂക്കുപാലം ടൗണിലാണ് സംഭവം. ഓട്ടോറിക്ഷ ഡ്രൈവറായ ഹരി രാവിലെ കുട്ടികളെ സ്കൂളില്‍ കൊണ്ടാക്കിയ ശേഷം തിരികെ വരുമ്ബോള്‍ ബാലഗ്രാം സ്വദേശിയായ കടുക്കൻ സന്തോഷ് എന്ന വിളിക്കുന്ന സന്തോഷ് ഓട്ടോ തടയുകയും ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാകയും ചെയ്തു. ഇതിനിടയില്‍ സന്തോഷ് കയ്യില്‍ കരുതിയിരുന്ന വാക്കത്തി ഉപയോഗിച്ച്‌ ഹരിയെ വെട്ടുകയായിരുന്നു. ഹരിയുടെ കൈയ്ക്ക് മൂന്ന് വെട്ടേറ്റു. വെട്ടേറ്റ് […]

Continue Reading

മിൽമ ഉത്പന്നങ്ങൾ ലഭിച്ചില്ല; സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം അവതാളത്തിൽ

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് തുടങ്ങാനിരുന്ന ഓണക്കിറ്റ് വിതരണം അവതാളത്തിൽ. സർക്കാർ പ്രഖ്യാപിച്ച ഓണക്കിറ്റ് റേഷൻ കടകളിലേക്ക് എത്തിയില്ല. മിൽമ ഉത്പന്നത്തിനാണ് ക്ഷാമമെന്നാണ് ഭക്ഷ്യ വകുപ്പ് പറയുന്നത്. ബുധനാഴ്ചയാണ് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഇന്ന് മുതൾ കിറ്റ് നല്‍കി തുടങ്ങുമെന്ന് മന്ത്രി പറഞ്ഞിരുന്നു. പക്ഷെ റേഷൻ കടകളിലേക്ക് കിറ്റ് വിതരണത്തിനെത്തിക്കാൻ കഴിഞ്ഞിട്ടില്ല. 14 ഇന കിറ്റിൽ മിൽമയിൽ നിന്ന് കിട്ടേണ്ട പായസക്കൂട്ട് ഇത് വരെ കിട്ടിയില്ല. പ്രശ്‌നം ഉടനെ പരിഹരിച്ചില്ലെങ്കിൽ പകരം വഴി […]

Continue Reading

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: എസി മൊയ്തീനെതിരെ കുരുക്ക് മുറുകുന്നു

കോട്ടയം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എസി മൊയ്തീനെതിരെ കുരുക്ക് മുറുകുന്നു. കോടികളുടെ ബിനാമി ലോണുകൾക്ക് പിന്നിൽ എസി മൊയ്തീനാണെന്ന് എൻഫോഴ്സ്മെന്റ് സംഘം കുറ്റപ്പെടുത്തുന്നു. ബാങ്ക് അംഗങ്ങൾ അല്ലാത്തവർക്കാണ് ലോൺ അനുവദിച്ചത്. പാവപ്പെട്ടവരുടെ ഭൂമി അവരെ അറിയാതെ ബാങ്കിൽ പണയപ്പെടുത്തിയെന്നും അന്വേഷണ സംഘം ഇന്ന് പുറത്ത് വിട്ട വാർത്താക്കുറിപ്പിലുണ്ട്. പാവപ്പെട്ടവരുടെ ഭൂമി അവരറിയാതെ പണയപ്പെടുത്തിയാണ് ലോൺ നേടിയത്. എസി മൊയ്തീൻ അടക്കമുള്ളവർക്കെതിരെ കൂടുതൽ അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ദിവസത്തെ റെയിഡിൽ 36 ഇടങ്ങളിലെ സ്വത്ത്‌ കണ്ടെത്തി. ഈ […]

Continue Reading

വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

വടകര: മാഹിയിൽ വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ ഒരാൾ ആർപിഎഫിൻ്റെ കസ്റ്റഡിയിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. ഇയാളെ ആർപിഎഫ് ചോദ്യം ചെയ്യുകയാണ്. തലശ്ശേരിക്കും മാഹിക്കും ഇടയില്‍വെച്ചുണ്ടായ കല്ലേറിൽ സി എട്ട് കോച്ചിന്റെ ചില്ലുകളാണ് തകര്‍ന്നത്. പൊട്ടിയ ചില്ല് അകത്തേക്ക് തെറിച്ചുവെന്ന് യാത്രക്കാര്‍ പറഞ്ഞു. ഇക്കഴിഞ്ഞ പതിനാറിന് ഉച്ചയ്ക്ക് 2.30 നാണ് കാസര്‍ഗോഡ് നിന്നും ട്രെയിന്‍ പുറപ്പെട്ടത്. 3.43 നും 3.49 നും ഇടയില്‍വെച്ചാണ് കല്ലേറുണ്ടായത്. നല്ല ശബ്ദത്തോടെയാണ് ചില്ലു തകര്‍ന്നതെന്നും യാത്രക്കാര്‍ പറഞ്ഞു. […]

Continue Reading

കേരളത്തിനുള്ള രണ്ടാമത്തെ വന്ദേഭാരത് ട്രെയിന്‍ ഓണത്തിന്

തിരുവനന്തപുരം: കേരളത്തിനുള്ള രണ്ടാമത്തെ വന്ദേഭാരത് ട്രെയിന്‍ ഓണത്തിന് എത്തിയേക്കുമെന്ന് സൂചന. തിരുവനന്തപുരം- മംഗളൂരു റൂട്ടില്‍ ആയിരിക്കും ഓടുക എന്നാണ് വിവരം. ഈ റൂട്ടില്‍ ഓടുന്ന ചില വണ്ടികളുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയതും ഇതിന്റെ സൂചനയായി വിലയിരുത്തുന്നുണ്ട്. മംഗളൂരുവിലാണ് പിറ്റ്‌ലൈന്‍ സജ്ജമാക്കിയിരിക്കുന്നത്. ലോക്കോ പൈലറ്റുമാര്‍ക്ക് ഉള്‍പ്പടെ ചെന്നൈയില്‍ പരിശീലനം തുടങ്ങിയെന്നാണ് വിവരം. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി, ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് തുടങ്ങിയ ട്രെയിനുകളുടെ സമയത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. നിലവില്‍ കേരളത്തിലെ വന്ദേഭാരത് ട്രെയിന്‍ തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 5.20നാണ് പുറപ്പെടുന്നത്. ഉച്ചയ്ക്ക് […]

Continue Reading