പണമിടപാടുമായി ബന്ധപ്പെട്ട് തർക്കം; കണ്ണൂരില്‍ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥൻ
കണ്ണൂർ: പണമിടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മയ്യില്‍ സ്റ്റേഷനിലെ എഎസ്‌ഐ ദിനേശനാണ് സുഹൃത്ത് സജീവനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. രാത്രി എട്ട് മണിയോടെയാണ് സംഭവം. ഇവര്‍ ഒരുമിച്ച് മദ്യപിക്കുന്നതിനിടെ പഴയ പണമിടപാടിന്റെ കാര്യം പറഞ്ഞ് ഇരുവരും തമ്മില്‍ തര്‍ക്കിക്കുകയായിരുന്നു. ദിനേശന്റെ വീട്ടിലിരുന്നാണ് ഇരുവരും മദ്യപിച്ചത്. തര്‍ക്കം മുറുകിയതോടെ ദിനേശന്‍ വീട്ടില്‍ നിന്ന് വിറകുകൊള്ളിയെടുത്ത് സുഹൃത്തിന്റെ തലയ്ക്കടിച്ചത്. സജീവന്‍ സംഭവ സ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടു.
Continue Reading