ലോഡ്ഷെഡിങ് ഉടനില്ല; സെപ്റ്റംബർ 4 വരെ പുറത്തുനിന്ന് വൈദ്യുതി വാങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഉടൻ ഏര്‍പ്പെടുത്തില്ല. മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. സെപ്റ്റംബർ 4 വരെ വൈദ്യുതി പുറത്തുനിന്ന് വാങ്ങും. സ്മാർട്ട് മീറ്റർ സ്ഥാപിക്കാനുള്ള ടോട്ടക്സ് പദ്ധതി ഉപേക്ഷിക്കുമെന്നും യോ​ഗത്തിൽ തീരുമാനിച്ചു. സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി പ്രതിസന്ധിക്കിടെ നിരക്ക് വർധനവടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും യോഗം കൂടിയത്. സ്മാർട്ട് മീറ്റർ പദ്ധതി സ്വന്തം നിലക്ക് നടപ്പാക്കാനും നിർദ്ദേശമുണ്ട്. അടുത്ത മാസവും വൈദ്യുതിക്ക് സർ ചാർജ് ഈടാക്കും. യൂണിറ്റിനു ആകെ 19 പൈസ […]

Continue Reading

തലപ്പുഴയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒൻപതു തേയിലത്തൊഴിലാളികൾ മരിച്ചു; 2 പേരുടെ നില അതീവ ഗുരുതരം

തലപ്പുഴ കണ്ണോത്ത് മലയ്ക്ക് സമീപമാണ് ജീപ്പ് താഴ്ച്ചയിലേക്ക് മറിഞ്ഞത്. തേയില തൊഴിലാളികളായിരുന്നു യാത്രക്കാർ. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആശുപത്രിയിലേക്ക് എത്തിക്കുo മുമ്പ് തന്നെ 9 പേരും മരിച്ചിരുന്നു. ജീപ്പിൽ ഉണ്ടായിരുന്നത് 12 പേരാണെന്നാണ് പുറത്തുവരുന്ന വിവരം. മക്കിമ ല ആറാം നമ്പർ കോളനിയിലെ റാണി, ശാന്ത, ചിന്നമ്മ, ലീല, ഷാജ, റാബിയ, ശോഭന, മേരിഅക്ക, വസന്ത എന്നിവരാണ് മരിച്ചത്. കേസ് ഡയറിയും അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം വൈകുന്നേരം മൂന്നരയോടെയാണ് അപകടമുണ്ടായത്. […]

Continue Reading

ജനങ്ങളെ ഭീതിയിലാക്കി മലപ്പുറത്ത് വീണ്ടും കടുവയുടെ സാന്നിധ്യം

മലപ്പുറം: ജനങ്ങളെ ഭീതിയിലാക്കി മമ്പാട് വടപുറം താളിപ്പൊയിലിൽ വീണ്ടും കടുവയുടെ സാന്നിധ്യം. രണ്ടുമാസം മുൻപും പ്രദേശത്ത് കടുവയുടെ കാൽപ്പാടുകൾ കണ്ടിരുന്നു. ചാലിയാർ തീരങ്ങളിലും ജനവാസ മേഖലയോടു ചേർന്ന കൃഷിയിടത്തും ചൊവ്വാഴ്ചയും ബുധനാഴ്ചയും കാൽപ്പാടുകൾ കണ്ടെത്തി. ഇതും കടുവയുടേതാണെന്ന് വനപാലകർ സ്ഥിരീകരിച്ചു. വയനാട് വനം വന്യജീവി വിഭാഗവുമായി കൂടിയാലോചന നടത്തിയാണ് സ്ഥിരീകരിച്ചത്. പുഴയുടെ തീരത്ത് കാൽപ്പാടുകൾ കണ്ടതായ വിവരങ്ങളെത്തുടർന്ന് ചൊവ്വാഴ്ച വൈകീട്ട് വനപാലകർ പരിശോധന നടത്തിയിരുന്നു. ബുധനാഴ്ചയും കാൽപ്പാടുകൾ കണ്ടെന്ന വിവരത്തെത്തുടർന്ന് പരിശോധനകൾ തുടർന്നു. വിശദ പരിശോധനയും സ്ഥലത്ത് […]

Continue Reading

മതവിദ്വേഷക്കേസ്; ഷാജൻ സ്കറിയ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി

കൊച്ചി: മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന കേസിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവ്. രാവിലെ നിലമ്പൂർ എസ്എച്ച്ഒയ്ക്ക് മുന്നിൽ ഹാജരാകണം എന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. വീഴ്ച വരുത്തിയാൽ മുൻകൂർ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. ഈ മാസം 17 ന് ഹാജരാകാൻ ആയിരുന്നു ഷാജൻ സ്കറിയയോട് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നത്. നിലമ്പൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്‌കറിയ നൽകിയ പരാതിയിൽ ആയിരുന്നു […]

Continue Reading

ആലപ്പുഴയിൽ പോലീസുകാരനെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: പോലീസുകാരനെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴയിൽ തുറവൂരിലാണ് സംഭവം. കൊച്ചിൻ ഹാർബറിലെ പോലീസുകാരനായ തുറവൂർ കന്യാട്ട് വീട്ടിൽ സുജിത്താണ് (36) മരിച്ചത്. ഇന്നു പുലർച്ചെയാണ് സംഭവം. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് സുജിത്തിനെ വീട്ടുകാർ കണ്ടെത്തിയത്. കുത്തിയതോട് പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ തുടരുകയാണ്. മരണ കരണം വ്യക്തമല്ല.

Continue Reading

എംഎല്‍എ സ്ഥാനത്തിരിക്കാന്‍ മാത്യു കുഴൽനാടൻ യോഗ്യനല്ലെന്ന് സിപിഐഎം

തെരഞ്ഞെടുപ്പ് കമ്മീഷനില്‍ കള്ളസത്യവാങ്മൂലം നല്‍കിയ മാത്യു കുഴല്‍ നാടന്‍, എംഎല്‍എ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍. മാത്യു കുഴല്‍നാടന്റെ മൂവാറ്റുപുഴയിലെ എംഎല്‍എ ഓഫീസിലേക്ക് സിപിഐഎം നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സിഎന്‍ മോഹനന്‍.മാത്യു കുഴല്‍നാടന്റെ ബിനാമി തട്ടിപ്പും നികുതിവെട്ടിപ്പും അന്വേഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. സിപിഐഎം മൂവാറ്റുപുഴ ഏരിയ കമ്മിറ്റി ഓഫീസില്‍ നിന്ന് രാവിലെ 11 മണിയോടെയാണ് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. എം എല്‍ എ ഓഫീസിനു മുന്നില്‍ വെച്ച് […]

Continue Reading

ക്ഷേത്ര ഭണ്ഡാരത്തിൽ നൂറ് കോടിയുടെ ചെക്ക് നിക്ഷേപിച്ച് ഭക്തൻ; പിന്നീട് സംഭവിച്ചത് അറിയണ്ടേ..?

വിശാഖപട്ടണം: ക്ഷേത്ര ഭണ്ഡാരത്തിൽ നൂറ് കോടിയുടെ ചെക്ക് നിക്ഷേപിച്ച് ഭക്തൻ. ആന്ധ്രയിലെ ശ്രീവരാഹലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലാണ് സംഭവം. കഴിഞ്ഞ ദിവസം ക്ഷേത്ര ഭാരവാഹികൾ ഭണ്ഡാരം തുറന്നപ്പോഴാണ് വൻ തുകയുടെ ചെക്ക് കണ്ടത്. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ പേരിലുള്ള ചെക്കിൽ ബൊഡെപള്ളി രാധാകൃഷ്ണ എന്നയാളാണ് ഒപ്പിട്ടത്. ക്ഷേത്രഭാരവാഹികൾ ഉടൻ തന്നെ ചെക്ക് മാറ്റുന്നതിനായി അടുത്തുള്ള ബാങ്കിലേക്ക് പോയതോടെ കഥ മാറിമറിഞ്ഞു. അക്കൗണ്ടിൽ ബാലൻസ് വെറും 17 രൂപ മാത്രമായിരുന്നു. ഭക്തന്റെ നൂറ് കോടിയുടെ ചെക്ക് സമൂഹ മാധ്യമങ്ങളിൽ […]

Continue Reading

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; എ സി മൊയ്തീന് ഇ ഡി നോട്ടീസ്

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എ.സി മൊയ്തീന് ഇ ഡി നോട്ടിസ്. ഈ മാസം 31ന് ഹാജരാകാനാണ് നിർദേശം. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ 15 കോടിയുടെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം കണ്ടുകെട്ടിയിരുന്നു. കരുവന്നൂർ സഹകരണ ബാങ്ക് വഴി അനുവദിച്ച കോടികളുടെ ബിനാമി ലോണുകൾക്ക് പിന്നിൽ എസി മൊയ്തീൻ എന്നാണ് എൻഫോസ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ. ബാങ്ക് അംഗങ്ങൾ അല്ലാത്തവർക്കാണ് ലോൺ നൽകിയത്. പാവപ്പെട്ടവരുടെ ഭൂമി അവർ അറിയാതെ ബാങ്കിൽ പണയപ്പെടുത്തി. ലോൺ നേടിയത് ഈ […]

Continue Reading

കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്: ശ്രീറാം വെങ്കിട്ടരാമൻ നൽകിയ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഹൈക്കോടതി വിധിക്കെതിരെ ശ്രീറാം വെങ്കിട്ടരാമൻ നൽകിയ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നരഹത്യാക്കുറ്റം നിലനിൽക്കും എന്നായിരുന്നു ഹൈക്കോടതി വിധി. ഇതിനെതിരെയാണ് ഒന്നാം പ്രതിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ ശ്രീറാം സുപ്രീം കോടതിയെ സമീപിച്ചത്. നരഹത്യാക്കുറ്റം ചുമത്താൻ തെളിവില്ലെന്നാണ് ഹർജിയിലെ പ്രധാന വാദം. അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധന റിപ്പോർട്ട് പ്രകാരം ശരീരത്തിൽ മദ്യത്തിന്റെ അംശമില്ല. അതിനാൽ തനിക്കെതിരെയുള്ള കേസ് നിലനിൽക്കില്ലെന്നും ഇത് സാധാരണ […]

Continue Reading

ഭാര്യയുമായി തര്‍ക്കം; തിരുവനന്തപുരത്ത് മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞ് പിതാവ്

തിരുവനന്തപുരം: മൂന്നു മാസം പ്രായമായ കുഞ്ഞിനെ പിതാവ് നിലത്തെറിഞ്ഞു. തിരുവനന്തപും മെഡിക്കല്‍ കോളേജ് ജംഗ്ഷനില്‍ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ഭാര്യയുമായുള്ള തര്‍ക്കത്തിനിടെയാണ് കുഞ്ഞിനെ നിലത്തെറിഞ്ഞത്. പിതാവ് വിഷ്ണു മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ കുഞ്ഞിനെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമുള്ളതല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ മറ്റു വിവരങ്ങള്‍ തിരക്കിയപ്പോള്‍ കുടുംബത്തിന് പരാതിയില്ലെന്നാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് കേസെടുത്തിട്ടില്ല.

Continue Reading