താമരശ്ശേരി ചുരത്തില്‍ കണ്ടെയ്‌നര്‍ ലോറിക്ക് തീപ്പിടിച്ചു

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ കണ്ടെയ്‌നര്‍ ലോറിക്ക് തീപ്പിടിച്ചു. അപകടത്തെത്തുടർന്ന് വൻ ഗതാഗതകുരുക്ക് രൂപപ്പെട്ടു. ചിപ്പിലിത്തോടില്‍ ശനിയാഴ്ച പുലര്‍ച്ചെ 5.30-ഓടെയാണ് അപകടം നടന്നത്. തീപിടുത്തത്തിൽ ആളപായമില്ലെന്നാണ് റിപ്പോർട്ടുകൾ. അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു.

Continue Reading

ആറന്മുള ഉതൃട്ടാതി ജലോത്സവം ഇന്ന്

പത്തനംതിട്ട: ചരിത്ര പ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി ജലോത്സവം ഇന്ന്. പമ്പയാറിന്റെ നെട്ടായത്തിലാണ് ജലോത്സവം നടക്കുക. ഉ​ച്ച​യ്‌ക്ക് 12.45ന് ​ജ​ല​ഘോ​ഷ​യാ​ത്ര​യോ​ടെ ​ജ​ലോ​ത്സ​വത്തിന് തുടക്കമാകും. ജലഘോഷയാത്ര മന്ത്രി വീണാ ജോർജ് ഫ്ലാഗ് ഓഫ് ചെയ്യും. ജലോത്സവത്തിന്റ ഉദ്ഘാടനം ഉച്ച കഴിഞ്ഞ് രണ്ടിന് മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കും. ജലോത്സവത്തിന്റ നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി. 51 കരകളിലെ പള്ളിയോടങ്ങളാണ് ഇക്കുറി ആറന്മുള ഉതൃട്ടാതി ജലമേളയിൽ പങ്കെടുക്കുന്നത്. മത്സര വള്ളംകളിയിൽ എ, ബി ബാച്ചുകളിലായി 48 പള്ളിയോടങ്ങൾ […]

Continue Reading

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായേക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായേക്കുമെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. ഇടുക്കിയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. നാളെയോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതച്ചുഴി കൂടി രൂപപ്പെടും. പിന്നീടുള്ള 48 മണിക്കൂറിൽ ഇത് ന്യൂനമർദമായി മാറുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം മിതമായ രീതിയിലുള്ള മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് […]

Continue Reading

ഹരിപ്പാട് ടാങ്കര്‍ ലോറിയുടെ പിന്നില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ചുകയറി അപകടം; നിരവധി പേര്‍ക്ക് പരുക്ക്

ആലപ്പുഴ: ഹരിപ്പാട് ടാങ്കര്‍ ലോറിയുടെ പിന്നില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ചുകയറി. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. നങ്ങ്യാര്‍കുളങ്ങര കവലയിലാണ് അപകടം ഉണ്ടായത്. മംഗലാപുരത്തു നിന്നും തിരുനെല്‍വേലിക്ക് ടാറും കയറ്റി പോയ ലോറിക്ക് പിന്നിലാണ് ബസ് ഇടിച്ചത്. പരിക്കേറ്റവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസില്‍ മുപ്പതിലേറെ യാത്രക്കാരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. ഇവരിൽ നാലുപേരുടെ നില ഗുരുതരമാണ്. കെഎസ്ആര്‍ടിസി ബസ് കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു.

Continue Reading

5,24,458 പേര്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു : മന്ത്രി ജി. ആര്‍ അനില്‍

സംസ്ഥാനത്തെ 5,87,000 എഎവൈ (മഞ്ഞ) കാര്‍ഡ് ഉടമകളില്‍ 5,24,428 പേര്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ക്ഷേമ സ്ഥാപനങ്ങള്‍ക്കുള്ള മുഴുവൻ കിറ്റുകളും സഞ്ചരിക്കുന്ന റേഷൻകടകള്‍ വഴി പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ട് എത്തിച്ചു നല്‍കി. ആദിവാസി ഊരുകളിലും ഉദ്യോഗസ്ഥര്‍ നേരിട്ട് കിറ്റുകള്‍ എത്തിച്ചു. സെപ്റ്റംബര്‍ ഒന്നുവരെ ഇ-പോസ് വഴി 5,10,754 ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. ക്ഷേമ സ്ഥാപനങ്ങളില്‍ 8,162 കിറ്റുകളും 5,543 എണ്ണം ആദിവാസി ഈരുകളിലും വിതരണം […]

Continue Reading

നിയന്ത്രണംവിട്ട ലോറി കാറിലും സ്‌കൂട്ടറിലും ഇടിച്ച് അപകടം

കടുത്തുരുത്തി: ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണംവിട്ട നാഷണല്‍ പെര്‍മിറ്റ് ലോറി കാറിലും സ്‌കൂട്ടറിലും ഇടിച്ച് അപകടം. ലോറി നടപ്പാതയില്‍ ഇടിച്ചു നിന്നതിനാല്‍ വന്‍അപകടം ഒഴിവായി. വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെങ്കിലും അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വെള്ളിയാഴ്ച വൈകീട്ട് 5.30 ഓടെ ഏറ്റുമാനൂര്‍-തലയോലപ്പറമ്പ് റോഡില്‍ കടുത്തുരുത്തി ടൗണിലേക്കുള്ള ഇറക്കത്തില്‍ കണിവേലില്‍ ബില്‍ഡിങിന് സമീപാണ് അപകടം. തൂത്തുക്കുടിയില്‍നിന്നും കോലഞ്ചേരിയിലേക്ക് സിമന്റുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ എറണാകുളം സ്വദേശി ജോസ്‌മോന്റെ സമയോചിതമായ ഇടപെടലാണ് വന്‍ അപകടം ഒഴിവാക്കിയത്. ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട […]

Continue Reading

ശക്തമായ മഴയെ തുടര്‍ന്ന് മൂഴിയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്നു

പത്തനംതിട്ട | മൂഴിയാര്‍ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് അണക്കെട്ടിന്റെ മൂന്നു ഷട്ടറുകള്‍ തുറന്നു. വെള്ളിയാഴ്ച വൈകിട്ട് 7 മണിയോടെയാണ് ഷട്ടറുകള്‍ 30 സെന്റീ മീറ്റര്‍ വീതം ഉയര്‍ത്തിയത്. ഇതില്‍ രണ്ടെണ്ണം പിന്നീട് അടച്ചു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് മൂഴിയാര്‍ മേഖലയില്‍ മഴ തുടങ്ങിയത്. ആറു മണിയോടെ സായിപ്പിൻകുഴി തോട്ടില്‍ നീരൊഴുക്ക് ശക്തമായി. മൂഴിയാര്‍ സായിപ്പിൻകുഴി ഉള്‍വനത്തില്‍ ഉണ്ടായ ഉരുള്‍പൊട്ടലാണ് ജലനിരപ്പ് ഉയരാനിടയാക്കിയത് എന്നാണ് സംശയിക്കുന്നത്. ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ […]

Continue Reading

ജെയ്ക് സി തോമസിൻ്റെ ഭാര്യയ്ക്ക് നേരെ സൈബർ ആക്രമണം

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ ഇടതു സ്ഥാനാ‍ർത്ഥി ജെയ്ക് സി തോമസിൻ്റെ ഭാര്യക്കെതിരെ സൈബർ ആക്രമണം. ഗർഭിണിയായ ഭാര്യയെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഇറക്കി സഹതാപം ഉണ്ടാക്കി എടുക്കാനുള്ള അവസാന അടവാണെന്ന രീതിയിലാണ് ആരോപണം വന്നത്. ജെയിക്കിൻ്റെ ഭാര്യ ഗീതു തോമസ് വോട്ട് അഭ്യ‍ർത്ഥിക്കാൻ പോകുന്ന വീഡിയോ എഡിറ്റ് ചെയ്താണ് സൈബർ ആക്രമണം നടക്കുന്നത്. ‘ജയിക്കിന്റെ അവസാനത്തെ അടവ്. ഗര്‍ഫിണി എന്ന് പറയപ്പെടുന്ന ഭാര്യയെ ഇലക്ഷന്‍ വര്‍ക്കിന് ഇറക്കി സഹതാപം ഉണ്ടാക്കി എടുക്കല്‍. അത് പുതുപ്പള്ളിയില്‍ ചിലവാകില്ല ജെയ്ക് മോനു’ […]

Continue Reading

അഞ്ച് ദിവസം കേരളത്തില്‍ മഴക്ക് സാധ്യത

സെപ്റ്റംബര്‍ നാലോടെ വടക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കുകിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിലും മധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിലും ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. കേരളത്തില്‍ അടുത്ത 5 ദിവസം മിതമായ രീതിയിലുള്ള മഴ തുടരാൻ സാധ്യതയുണ്ട്. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Continue Reading

വയർലെസ് ചോർത്തിയ കേസ്; ഷാജൻ സ്കറിയയുടെ അറസ്റ്റ് തടഞ്ഞ് കോടതി

കൊച്ചി: ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളി ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയയുടെ അറസ്റ്റ് തടഞ്ഞ് കോടതി. എറണാകുളം അഡീഷൻസ് സെഷൻസ് കോടതിയാണ് ആലുവ പൊലീസ് എടുത്ത കേസിൽ ഷാജൻ സ്കറിയയുടെ അറസ്റ്റ് തടഞ്ഞത്. ഒരേ കുറ്റത്തിന് ഒന്നിലധികം കേസുകൾ എന്തിനെന്നും കോടതി ചോദിച്ചു. വലിയ വിമർശനത്തോടെയാണ് കോടതി ഷാജൻ സ്കറിയയുടെ അറസ്റ്റ് തടഞ്ഞത്. പൊലീസിന്റെ വയർലെസ് സംവിധാനം ചോർത്തി എന്ന പരാതിയിലാണ് ആലുവ പൊലീസ് ഷാജനെതിരെ കേസെടുത്തത്. ഷാജനെ അറസ്റ്റ് ചെയ്യാൻ വേണ്ടി ആലുവ പൊലീസ് തിരുവനന്തപുരത്തേക്ക് […]

Continue Reading