മഞ്ചേശ്വരത്ത് പൊലീസുകാര്‍ക്ക് മര്‍ദ്ദനം

കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് പൊലീസുകാര്‍ക്ക് മര്‍ദ്ദനം. എസ്‌ഐ അനൂപ്, സിപിഒ കിഷോര്‍ കുമാര്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇന്നലെ രാത്രി 12 മണിയോടെ ഉപ്പള ഹിദായത്ത് നഗറില്‍ വെച്ചാണ് സംഭവം. രാത്രികാല പട്രോളിംഗിനിടെ അഞ്ച് പേരടങ്ങുന്ന സംഘം ചേര്‍ന്ന് അക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ എസ്‌ഐയുടെ കൈയ്ക്ക് പൊട്ടലുണ്ട്. മര്‍ദിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രതികള്‍ക്കായ് പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

Continue Reading

സീരിയൽ നടി അപർണ നായരുടെ ആത്മഹത്യ; ആരോപണങ്ങൾ തള്ളി ഭർത്താവ്

തിരുവനന്തപുരം: സീരിയൽ-സിനിമ നടി അപർണ നായരുടെ ആത്മഹത്യയെ തുടര്‍ന്ന് വന്ന ആരോപണങ്ങൾ തള്ളി ഭർത്താവ് സഞ്ജിത്. കുടുംബ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും വ്യാഴാഴ്ച രണ്ട് പേരും ഒരുമിച്ച് ക്ഷേത്ര ദർശനം കഴിഞ്ഞ് എത്തിയതാണെന്നും അപർണ നായരുടെ ഭർത്താവ് പ്രതികരിച്ചു. ലൊക്കേഷനിൽ ഉൾപ്പെടെ ഒരുമിച്ചാണ് പോയിരുന്നത്. എന്തു കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നറിയില്ലെന്നും സഞ്ജിത് വ്യക്തമാക്കി. സംഭവം നടക്കുമ്പോൾ പുറത്തായിരുന്നു. അപർണയുടെ അമ്മ വിളിച്ചു പറഞ്ഞ ഉടനെ വീട്ടിൽ മടങ്ങിയെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. അപർണ നായരുടെ ആത്മഹത്യ ഭർത്താവിന്റെ അമിത […]

Continue Reading

മലപ്പുറം ചീക്കോട് പഞ്ചായത്ത് കുളത്തില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

മലപ്പുറം: ചീക്കോട് പഞ്ചായത്ത് കുളത്തില്‍ നാലാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. കൊക്കറാമൂച്ചി വടക്കേതൊടി ഉമ്മറിന്റെ മകൻ കെ.അഹമ്മദ് കബീര്‍ ആണ് മരിച്ചത് . ഉച്ചക്ക് മദ്രസ വിട്ട് കൂട്ടുകാരോടൊപ്പം കുളിക്കാനിററങ്ങിയതായിരുന്നു. ഒളവട്ടൂര്‍ എ.എം.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. കുട്ടിക്ക് നീന്തല്‍ അറിയില്ലെന്നാണ് വിവരം. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഴക്കാട് േപാലീസ് എത്തി ഇൻക്വസ്റ്റ് നടത്തി. മെറ്റാരു സംഭവത്തില്‍ മലപ്പുറം പാണ്ടിക്കാട് വിയാത്രപ്പടിയില്‍ സ്വകാര്യ ബസ് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു . ആരുടെയും പരിക്ക് […]

Continue Reading

സൈബർ ആക്രമണം ഏറെ വേദനിപ്പിച്ചു; പരാതി നൽകി ഗീതു തോമസ്

കോട്ടയം: സൈബര്‍ ആക്രമണത്തില്‍ പൊലീസില്‍ പരാതി നല്‍കി പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്റെ ഭാര്യ ഗീതു തോമസ്. കോട്ടയം എസ്പിക്കാണ് പരാതി നല്‍കിയത്. സൈബര്‍ ആക്രമണം ആര്‍ക്കെതിരെയും ഉണ്ടാകാന്‍ പാടില്ല. എഡിറ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചത് വലിയ വേദനയുണ്ടാക്കിയെന്നും ഗീതു തോമസ് പ്രതികരിച്ചു. കോണ്‍ഗ്രസ് അനുകൂല അക്കൗണ്ടുകളില്‍ നിന്നുണ്ടാകുന്നത് വ്യാപകമായ ആക്രമണമാണ്. സ്ത്രീകള്‍ പോലും അധിക്ഷേപിച്ച് കമന്റിട്ടു. ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും ഇതിനെ തള്ളിപറയാന്‍ തയ്യാറായിട്ടില്ലെന്നും ഗീതു പറഞ്ഞു. ഗീതുവിനെതിരായ സൈബര്‍ ആക്രമണം […]

Continue Reading

കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

ചേര്‍ത്തല: അര്‍ത്തുങ്കലില്‍ കൂട്ടുകാരോടൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. അര്‍ത്തുങ്കല്‍ പറമ്പില്‍ ഹൗസില്‍സഹദേവന്റെയും സുജയുടെയും മകന്‍ അഭിഷേകിനെ (18) ആണ് കടല്‍ തിരയില്‍പ്പെട്ട് കാണാതായത്. കൂട്ടുകാരോടൊപ്പം അര്‍ത്തുങ്കല്‍ ഹാര്‍ബറിന് തെക്കുവശം, ജനക്ഷേമം ബീച്ചിനു സമീപം കടലില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. അര്‍ത്തുങ്കല്‍ കോസ്റ്റല്‍ പൊലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തുന്നുണ്ട്.

Continue Reading

ആറന്മുള ഉതൃട്ടാതി വള്ളം കളിക്കിടെ മൂന്ന് പള്ളിയോടങ്ങൾ മറിഞ്ഞു

പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി വള്ളം കളിക്കിടെ മൂന്ന് പള്ളിയോടങ്ങൾ മറിഞ്ഞ് അപകടം. ഹീറ്റ്സ് മത്സരങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഉടൻ തന്നെ ഫയർ ഫോഴ്സ് രക്ഷാ പ്രവർത്തനം നടത്തി. കാണാതായ നാലു തുഴച്ചിൽകാരെ കണ്ടെത്തി. അനന്ദു, വൈഷ്ണവ്, ഉല്ലാസ്, വരുൺ എന്നിവരെയാണ് കാണാതായത്. വള്ളം മറിഞ്ഞയുടൻ ഇവർ പ്രാണരക്ഷാർത്ഥം മറുകരയിലേക്ക് നീന്തിപ്പോവുകയായിരുന്നു.

Continue Reading

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം : ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്തതിന് പിന്നാലെ 104 ദിവസം നീണ്ട സമരം അവസാനിപ്പിച്ച്‌ ഹര്‍ഷിന

കോഴിക്കോട് : പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ നീതി തേടി കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുമ്ബില്‍ ഹര്‍ഷിന നടത്തിയ സമരം അവസാനിപ്പിച്ചു. ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്ത പൊലീസ് നടപടിക്ക് പിന്നാലെയാണ് 104 ദിവസം നീണ്ട സമരം അവസാനിപ്പിക്കുന്നത്. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം തുടങ്ങിയിട്ടുണ്ട്. പ്രസവശസ്ത്രക്രിയക്കിടെ ഡോക്ടര്‍മാരടങ്ങിയ സംഘത്തിന് പറ്റിയ കൈപ്പിഴയില്‍ നീതി തേടിയാണ് കഴിഞ്ഞ 104 ദിവസമായി ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. ആരോഗ്യ വകുപ്പിന്റെ […]

Continue Reading

തമിഴ് നടൻ ആർ.എസ് ശിവജി അന്തരിച്ചു

തമിഴ് നടൻ ആർ.എസ് ശിവജി അന്തരിച്ചു. 66 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. അപൂർവ സഗോദരങ്ങൾ, മൈക്കിൾ മദന കാമ രാജൻ, അൻബേ സിവം, ഉന്നൈ പോൽ ഒരുവൻ എന്നിങ്ങനെ 1980 കളിലും 1990 കളിലും കോളിവുഡിൽ നിറഞ്ഞുനിന്ന താരമായിരുന്നു ആർഎസ് ശിവജി. പുതിയ കാല നടന്മാരുമൊത്തും ശിവജി നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ധാരാള പ്രഭു, സുരറൈ പോട്ര്, കോലമാവ് കോകില, ഗാർഗി എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങളുടേയും ഭാഗമായി അദ്ദേഹം. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘വിക്രം’ […]

Continue Reading

ബംബർ കളക്ഷനുമായി ജലഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷൻ

മുഹമ്മ: ഓണം ആഘോഷിച്ചു ബംബർ കളക്ഷനുമായി ജലഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷൻ. മുഹമ്മ- പാതിരാമണൽ സ്പെഷ്യൽ സർവീസാണ് കളക്ഷന് വർദ്ധനവിന് പ്രധാന കാരണം. പ്രതിദിനം 15000 ത്തോളം രൂപയാണ് മുഹമ്മ പാതിരാമണൽ ഉല്ലാസയാത്രയിൽ നിന്നും വകുപ്പിന് കളക്ഷനായി ലഭിക്കുന്നതെന് അധികൃതർ പറഞ്ഞു. മുഹമ്മയിൽ നിന്നും പുറപ്പെട്ടു പാതിരാമണലിൽ ഒരു മണിക്കൂർ സമയം നൽകി തിരികെ മുഹമ്മയിൽ സഞ്ചാരികളെ എത്തിക്കുകയാണ് സ്പെഷ്യൽ സർവീസ് ചെയ്യുന്നത്. സാധാരണക്കാരായ നൂറുകണക്കിന് പേരാണ് കായൽ യാത്രയ്ക്കായി മുഹമ്മയിൽ എത്തുന്നത്. സ്വകാര്യ ബോട്ടുകൾക്ക് കായൽ […]

Continue Reading

ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയനെത്തിയത് ചെറുമകനൊപ്പം

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയനെത്തിയത് ചെറുമകനൊപ്പം. ഇന്നലെ പുതുപ്പള്ളി മണ്ഡലത്തിലെ മറ്റക്കര, പാമ്പാടി, ഞാലിയാകുഴി എന്നിവിടങ്ങളിലെ പ്രചാരണപരിപാടികളിൽ മകൾ വീണ വിജയന്റെ മകൻ ഇഷാൻ വിജയും ഉണ്ടായിരുന്നു. പിണറായി വിജയന്റെ പ്രചാരണ വാഹനത്തിൽ തന്നെയായിരുന്നു ചെറുമകന്റെയും യാത്ര. പിണറായി വിജയൻ പ്രസംഗിക്കാൻ വേദിയിൽ കയറുമ്പോൾ ഇഷാൻ, വേദിക്ക് പുറത്തിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ നൽകിയ കസേരയിലിരുന്ന് മുത്തച്ഛന്റെ പ്രസംഗം കേട്ടു. പിണറായി വിജയൻ പ്രസംഗം കഴിഞ്ഞ് വാഹനത്തിലേക്ക് കയറുന്നതിന് മുമ്പായി ഇഷാൻ വാഹനത്തിന്റെ പിൻസീറ്റിൽ […]

Continue Reading