വിമാനം ‘മറ്റേതെങ്കിലും എയര്‍പോര്‍ട്ടിലേക്ക്’ തിരിച്ചുവിടുക, അല്ലെങ്കില്‍ വിമാനവും യാത്രക്കാരും പൊട്ടിച്ചിതറും: യാത്രികന്റെ ഭീഷണി
അറ്റ്‌ലാന്റ: യാത്രക്കിടെ ആകാശമധ്യത്തില്‍ വിമാനത്തില്‍ യാത്രക്കാരന്റെ ബോംബ് ഭീഷണി. ബുധനാഴ്ച അറ്റ്‌ലാന്റയില്‍ നിന്ന് സിയാറ്റിലിലേക്കുള്ള അലാസ്‌ക എയര്‍ലൈന്‍സ് വിമാനത്തിലായിരുന്നു ജീവനക്കാരെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവം നടന്നത്. ഒരു യാത്രക്കാരന്‍ ബോംബ് ഭീഷണി മുഴക്കുകയും തുടര്‍ന്ന് വാഷിംഗ്ടണിലെ സ്‌പോക്കെയ്‌നില്‍ വിമാനം ഇറക്കാന്‍ പൈലറ്റുമാര്‍ നിര്‍ബന്ധിതരാകുകയും ചെയ്തു. 38 കാരനായ ബ്രാന്‍ഡന്‍ സ്‌കോട്ടാണ് വിമാനത്തില്‍ ഭീഷണി മുഴക്കിയത്. സിയാറ്റിലില്‍ എത്തുമ്പോള്‍ തന്നെ കൊല്ലാന്‍ ഒരു ‘ കാര്‍ട്ടല്‍’ ലക്ഷ്യമിടുന്നുവെന്ന് ആരോപിച്ചാണ് ഇയാള്‍ ബോംബ് ഭീഷണി മുഴക്കിയതെന്ന് യുഎസ് ഡിസ്ട്രിക്റ്റ് കോടതിയില്‍ […]
Continue Reading