ദുൽഖർ ഇനി ‘ലക്കി ഭാസ്‌കര്‍’

ആരാധകർക്ക് തന്റെ പിറന്നാൾ ദിനത്തിൽ സർപ്രൈസ് ഒരുക്കി ദുൽഖർ സൽമാൻ. താൻ നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടിരിക്കുകയാണ് ദുൽഖർ . ‘ലക്കി ഭാസ്‌കര്‍’ എന്നാണ് ഈ പാൻ ഇന്ത്യൻ ചിത്രത്തിന്റെ പേര്. സീതാരാമത്തിന് ശേഷം ദുൽഖർ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം എന്ന പ്രത്യേകതയും ലക്കി ഭാസ്കറിന് ഉണ്ട്. ധനുഷിന്റെ വാത്തി എന്ന ചിത്രം സംവിധാനം ചെയ്ത വെങ്കി അറ്റ്‌ലൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘കിംഗ് ഓഫ് കൊത്ത’ എന്ന ചിത്രമാണ് ദുല്‍ഖറിന്‍റേതായി റിലീസിന് […]

Continue Reading

സിനിമ പകർത്തി പ്രദർശിപ്പിച്ചാൽ മൂന്നുവർഷം തടവ്

ന്യൂഡൽഹി: സിനിമ പകർത്തി പ്രദർശിപ്പിച്ചാൽ മൂന്നുവർഷം വരെ തടവും പകർത്തുന്ന സിനിമയുടെ നിർമാണച്ചെലവിന്റെ അഞ്ചുശതമാനം പിഴയും ചുമത്താനൊരുങ്ങി കേന്ദ്രസർക്കാർ. ഭേദഗതി ചെയ്ത് രാജ്യസഭ പാസാക്കിയ സിനിമാട്ടോഗ്രഫി ബില്ലിലാണ് കേന്ദ്രസർക്കാരിന്റെ നിർദേശം. ബിൽ രാജ്യസഭ ശബ്ദവോട്ടോടെ പാസാക്കി. തീയേറ്ററുകളിൽ നിന്ന് സിനിമ ഫോണിൽ പകർത്തുന്നവർക്കും നിയമം ബാധകമാണ്. യുഎ കാറ്റഗറിയിൽ ഏഴ് വയസ് കഴിഞ്ഞവർക്കും പതിമൂന്ന് വയസിന് മുകളിൽ പ്രായമുള്ളവർക്കും, പതിനാറ് പിന്നിട്ടവർക്കും കാണാനുള്ള സർട്ടിഫിക്കറ്റുകളും ഇനി മുതൽ ഉണ്ടാകും. ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിലൂടെ സെൻസർ ബോർഡ് അംഗീകാരം […]

Continue Reading

ജയിലറില്‍ 11 മാറ്റങ്ങള്‍ നിര്‍ദേശിച്ച് സെന്‍സര്‍ ബോര്‍ഡ്

നെല്‍സന്റെ സംവിധാനത്തിൽ രജനികാന്ത് നാകയനാകുന്ന ചിത്രമാണ് ജയിലർ. ചിത്രത്തിലെ ആദ്യ രണ്ട് ഗാനങ്ങളും വൈറല്‍ ആയിരുന്നു. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ജയിലർ ഓഗസ്റ്റ് 10നാണ് തിയറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായി എന്നാണ് വിവരം. ചിത്രത്തിന്‍റെ മൊത്തം ദൈര്‍ഘ്യം 2 മണിക്കൂര്‍ 48 മണിക്കൂര്‍ 47 സെക്കന്‍റാണ്. ചിത്രത്തില്‍ 11 മാറ്റങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചുവെന്നാണ് വിവരം. ചില രംഗങ്ങളില്‍ ഡിസ്ക്ലൈമര്‍ കാണിക്കാനും, വയലന്‍റ് […]

Continue Reading

ധോണിയുടെ സിനിമാ പ്രവേശനം ഉടൻ

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ സിനിമാ പ്രവേശനം ഉടൻ ഉണ്ടായേക്കും. ധോണിയുടെ ഭാര്യ സാക്ഷി സിംഗ് റാവത്താണ് ഇക്കാര്യത്തിൽ സൂചന നൽകിയത്. കൃത്യമായ അവസരങ്ങൾ ലഭിച്ചാൽ ധോണിയുടെ സിനിമാ അരങ്ങേറ്റം ഉടൻ ഉണ്ടാകുമെന്ന് സാക്ഷി വെളിപ്പെടുത്തി. എം എസ് ധോണിയുടെ പ്രൊഡക്ഷൻ കമ്പനിയായ ധോണി എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിന് കീഴിലുള്ള ആദ്യ ചിത്രമായ എൽജിഎമ്മിന്റെപ്രമോഷനായി ചെന്നൈയിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സാക്ഷി. ധോനിയെ ഏതെങ്കിലും സിനിമയിൽ നായകനായി കാണാൻ കഴിയുമോ എന്നായിരുന്നു ചോദ്യം. […]

Continue Reading

വിവാദങ്ങൾക്കിടെ ‘ജയിലർ’മാർ ഒരുമിച്ച് തിയറ്ററിലേക്ക്

രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്ത തമിഴ് ജയിലറും ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്ത മലയാളം ജയിലറുമാണ് ഒരേ ദിവസം തിയറ്ററുകളില്‍ എത്തുക. ഓഗസ്റ്റ് 10 ആണ് രണ്ട് സിനിമകളുടെയും റിലീസ് തീയതി. ഇതില്‍ തമിഴ് ജയിലറിന്‍റെ റിലീസ് തീയതി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ജയിലര്‍ എന്ന ടൈറ്റിലിനെച്ചൊല്ലി ഇരു ചിത്രങ്ങളുടെയും നിര്‍മ്മാതാക്കള്‍ക്കിടയിലുള്ള തര്‍ക്കം ഇപ്പോള്‍ കോടതിയിലാണ്. പേരിലെ സാമ്യം ചൂണ്ടിക്കാട്ടി തമിഴ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സിന് മലയാള ചിത്രത്തിന്‍റെ അണിയറക്കാര്‍ […]

Continue Reading

ചലച്ചിത്ര നയരൂപീകരണ കമ്മിറ്റിയിൽ നിന്ന് രാജീവ് രവിയും മഞ്ജു വാര്യരും പിന്മാറി

ചലച്ചിത്ര നയരൂപീകരണ കമ്മറ്റിയിൽ നിന്ന് രണ്ട് പേർ പിന്മാറി. സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവിയും നടി മഞ്ജു വാര്യരുമാണ് പിന്മാറിയത്. കമ്മിറ്റി രൂപീകരണം വിവാദത്തിലായതിന് പിന്നാലെയാണ് പിന്മാറ്റം. ഫിലിം ചേംബറും മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവും കമ്മിറ്റി രൂപീകരണത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഫിലിം അസോസിയേഷനുകളോട് ആലോചിക്കാതെയാണ് ഷാജി എൻ കരുണ് കമ്മിറ്റി രൂപീകരിച്ചതെന്ന് ഫിലിം ചേംബർ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫിലിം ചേംബർ സംസ്ഥാന സർക്കാരിന് കത്തയച്ചു. ജോലിസ്ഥലത്തെ പ്രശ്നങ്ങൾക്ക് പ്രായോഗിക […]

Continue Reading

ലൈം​ഗികബന്ധത്തിനിടെ ഗീതാ വായന; ‘ഓപ്പണ്‍ഹെയ്‍മറി’നെതിരെ ഇന്ത്യയിൽ വിവാദം

സിനിമാ ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ തിയറ്ററുകളിലെത്തിയ ക്രിസ്റ്റഫര്‍ നോളൻ ചിത്രം ഓപ്പണ്‍ഹെയ്‍മര്‍ തരംഗമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ബോക്സ് ഓഫീസില്‍ വന്‍ പ്രതികരണമാണ് ചിത്രം നേടുന്നത്. എന്നാൽ ചിത്രത്തിലെ ഒരു രംഗം ഇന്ത്യയില്‍ ചര്‍ച്ചയ്ക്കും വിവാദത്തിനും തുടക്കമിട്ടിരിക്കുകയാണ്. ചിത്രത്തില്‍ കില്ലിയന്‍ മര്‍ഫി അവതരിപ്പിച്ച ഓപ്പണ്‍ഹെയ്മര്‍ എന്ന ടൈറ്റില്‍ കഥാപാത്രം ലൈംഗികബന്ധത്തിനിടെ ഭഗവദ് ഗീത വായിക്കുന്ന രംഗമാണ് വിമർശനങ്ങൾക്ക് തുടക്കമിട്ടത്. സേവ് കള്‍ച്ചര്‍ സേവ് ഇന്ത്യ ഫൌണ്ടേഷന്‍ എന്ന സംഘടനയാണ് ചിത്രത്തിലെ ഈ രംഗത്തിനെതിരെ ആദ്യമായി വിമർശനവുമായി രംഗത്തെത്തിയത്. ഇന്ത്യയില്‍ റിലീസ് ചെയ്യപ്പെട്ട […]

Continue Reading

സൂര്യയുടെ പിറന്നാള്‍ ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ് നടൻ സൂര്യയുടെ പിറന്നാള്‍ ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. റിപ്പോർട്ടുകൾ പ്രകാരം, സൂര്യയുടെ ജന്മദിനത്തിന്റെ ഭാഗമായി ഇരുവരും ഫ്ലെക്സ് സ്ഥാപിക്കുകയായിരുന്നു, അപ്പോഴാണ് വൈദ്യുതാഘാതമേറ്റത്. ജീവൻ നഷ്ടപ്പെട്ട രണ്ട് കൗമാരക്കാർ ആന്ധ്രാപ്രദേശ് സ്വദേശികളാണ്. ഇവരിൽ ഒരാൾക്ക് 19 വയസും മറ്റൊരാൾക്ക് 20 വയസുമായിരുന്നെന്നാണ് റിപ്പോർട്ട്. ഈ ദൗർഭാഗ്യകരമായ സംഭവത്തിൽ നടന്റെ ആരാധകർ തീർച്ചയായും വിലപിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ പലരും ഞെട്ടലും സങ്കടവും രേഖപ്പെടുത്തി. സൂര്യയുടെ പിറന്നാൾ ആഘോഷം അദ്ദേഹത്തിന്റെ ആരാധകർക്ക് ഇത്തരമൊരു ദുരന്തമാകുമെന്ന് ആരും […]

Continue Reading

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടുളള ആദരസൂചകമായി പ്രഖ്യാപനത്തിന് മുമ്പ് മൗനം ആചരിച്ചു. മികച്ച നടൻ: മമ്മൂട്ടി (നന്‍പകല്‍ നേരത്ത് മയക്കം), മികച്ച നടി: വിന്‍സി അലോഷ്യസ് (രേഖ), പ്രത്യേക ജൂറി പരാമര്‍ശം (സംവിധാനം): വിശ്വജിത്ത് എസ്. (ചിത്രം: ഇടവരമ്ബ്), രാരീഷ്( വേട്ടപ്പട്ടികളും ഓട്ടക്കാരും), മികച്ച കുട്ടികളുടെ ചിത്രം- പല്ലോട്ടി 90 കിഡ്‌സ്,മികച്ച നവാഗത സംവിധായകന്‍- ഷാഹി കബീര്‍ (ഇലവീഴാ പൂഞ്ചിറ), മികച്ച ജനപ്രീതിയുള്ള ചിത്രം- ന്നാ താന്‍ കേസ് കൊട്‌, […]

Continue Reading

സർവേകൾ അനുകൂലം; വിജയ് രാഷ്ട്രീയത്തിലേക്ക്

യുവ ആരാധകവൃന്ദത്തെ കൈപ്പിടിയിലൊതുക്കിയ നടൻ വിജയ് വിജയ് പീപ്പിൾസ് മൂവ്‌മെന്റിലൂടെ തന്റെ രാഷ്ട്രീയ യാത്ര ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതനുസരിച്ച് ജനകീയ പ്രസ്ഥാനത്തെ രാഷ്ട്രീയ പാർട്ടിയാക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ വിജയ് ആരംഭിച്ചിട്ടുണ്ട്. അടുത്തിടെ സിനിമയിൽ പൊളിറ്റിക്കൽ പഞ്ച് ഡയലോഗ് പറഞ്ഞ് നിരവധി പേരുടെ ശ്രദ്ധയാകർഷിച്ച വിജയ്, ഡയലോഗിൽ ഒതുങ്ങാതെ തന്റെ പ്രവർത്തനം അടുത്ത പടിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഏഷ്യയിൽ ഏറ്റവുമധികം തിരഞ്ഞ വ്യക്തികളിൽ ഒന്നാം സ്ഥാനവും ആഗോളതലത്തിൽ മൂന്നാം സ്ഥാനത്തുമാണ് നടൻ വിജയ്. ഇതറിഞ്ഞ വിജയ് തന്റെ രാഷ്ട്രീയ നീക്കങ്ങൾ […]

Continue Reading