ബ്ലാസ്റ്റേഴ്സിനോട് ബൈ പറഞ്ഞ് സഹൽ

ഒടുവിൽ ആരാധകരെ നിരാശരാക്കിക്കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക പ്രഖ്യാപനമെത്തി; സഹൽ അബ്ദുൽ സമദ് ക്ലബ്ബ് വിട്ടു.സഹദ് മഞ്ഞപ്പട വിടുകയാണെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.വളരെ ഞെട്ടലോടെയും നിരാശയോടെയുമാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ ഈ വാർത്ത കേട്ടത്.ഇപ്പോഴിതാ ക്ലബ്ബിന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രഖ്യാപനം കൂടി വന്നതോടെ ഒരു പ്രിയ താരത്തെ കൂടി നഷ്ടമായതിന്റെ നിരാശയിലാണ് ആരാധകർ. സഹലിനെ വിൽക്കാനുള്ള ധാരണയിൽ എത്തിയതായി വെള്ളിയാഴ്ച ഉച്ചയ്ക്ക് കേരള ബ്ലാസ്റ്റേഴ്സ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.ബ്ലാസ്റ്റേഴ്സ് റിലീസ് ചെയ്തതോടെ മോഹൻ ബഗാൻ ആയിരിക്കും […]

Continue Reading

കോട്ടയം സിഎംഎസ് കോളേജിന് സമീപം ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു

കോട്ടയം നഗര മധ്യത്തിൽ സിഎംഎസ് കോളേജിന് സമീപം ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. കുമരകം ഭാഗത്തുനിന്നും എത്തിയ ലോറിക്കാണ് തീ പിടിച്ചത്. ലോറിയുടെ ക്യാബിൻ തീപിടുത്തത്തിൽ കത്തി നശിച്ചു. കോട്ടയം യൂണിറ്റിൽ നിന്നുള്ള രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന സംഘം എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സിഎംഎസ് കോളജിന് സമീപത്തെ പാരഗൺ ഫാക്ടറിയിൽ നിന്ന് പുറത്തിറങ്ങിയ ലോറിക്കാണ് തീ പിടിച്ചതെന്ന് സംശയിക്കുന്നതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Continue Reading

പക്ഷിപ്പനി നിസ്സാരമായി കാണരുതെന്ന് ലോകാരോഗ്യ സംഘടന

മാരകമായ കൊറോണ മഹാമാരിയിൽ നിന്ന് ലോകം കരകയറും മുൻപേ അടുത്ത വൈറസിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന. ലോകത്ത് വ്യാപിച്ച് കൊണ്ടിരിക്കുന്ന പക്ഷിപ്പനിയിൽ ജാഗ്രത പുലർത്തണമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ”ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഏവിയൻ ഇൻഫ്ലുവൻസ (പക്ഷി പനി) പൊട്ടിപ്പുറപ്പെടുന്നത് മനുഷ്യരെ ‘എളുപ്പത്തിൽ’ ബാധിക്കാൻ സാധ്യതയുണ്ട്. സസ്തനികൾക്കിടയിൽ H5N1 ഏവിയൻ ഇൻഫ്ലുവൻസ കണ്ടെത്തുന്നതിന്റെ എണ്ണം വർദ്ധിക്കുന്നത് വൈറസ് മനുഷ്യരെ ബാധിക്കാൻ അനുയോജ്യമാകുമെന്ന ആശങ്ക ഉയർത്തിയതായി ബോഡി എടുത്തുകാണിക്കുന്നു. വൈറസ് സാധാരണയായി പക്ഷികൾക്കിടയിലാണ് പടരുന്നത്, പക്ഷേ ഇത് മനുഷ്യരെ […]

Continue Reading

സുഡാനിൽ കൂട്ടക്കുഴിമാടത്തില്‍ 87 പേരെ ആര്‍എസ്എഫ് അടക്കം ചെയ്തതായി യുഎൻ

സുഡാനിലെ ഒരു കൂട്ടക്കുഴിമാടത്തിൽ നിന്ന് 87 മൃതദേഹങ്ങൾ കണ്ടെത്തിയതായി യുഎൻ മനുഷ്യാവകാശ ഓഫീസ്. സുഡാനിലെ പ്രമുഖ മിലിഷ്യയായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിന്റെയോ ആർഎസ്‌എഫിന്റെയോ ഉത്തരവിന് കീഴിലാണ് മസാലിത്ത് വംശജർ ഉൾപ്പെടെയുള്ളവരെ കൊന്ന് കുഴിച്ചുമൂടിയതെന്ന് ഓഫീസിന് ലഭിച്ച വിശ്വസനീയമായ വിവരങ്ങൾ ഉദ്ധരിച്ച് യുഎൻ പറഞ്ഞു. അൽ-തുറാബ് അൽ അഹ്മർ എന്ന തുറസ്സായ സ്ഥലത്ത് ഏകദേശം മൂന്നടി താഴ്ചയുള്ള കൂട്ടക്കുഴിമാടത്തിൽ ജൂൺ 20 ന് കുറഞ്ഞത് 37 മൃതദേഹങ്ങളെങ്കിലും സംസ്‌കരിച്ചതായി ഏജൻസി അറിയിച്ചു. ഏഴ് സ്ത്രീകളും ഏഴ് കുട്ടികളും ഉൾപ്പെടെ […]

Continue Reading

ബഹുഭാര്യത്വം ഉടൻ നിരോധിക്കുമെന്ന് അസം മുഖ്യമന്ത്രി

അസമിൽ ബഹുഭാര്യത്വം ഉടൻ നിരോധിക്കുമെന്ന് സംസ്ഥാന മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. അടുത്ത നിയമസഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി. നേരത്തെ തന്നെ അസമിൽ ബഹുഭാര്യത്വം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഏതെങ്കിലും മതത്തിനുള്ളിലെ ബഹുഭാര്യത്വം നിരോധിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടോയെന്ന് പരിശോധിക്കുന്നതിനായിരുന്നു ഈ സമിതി. ഇതിനായി മുസ്ലിം വ്യക്തി നിയമത്തിലെ വ്യവസ്ഥകൾ ഉൾപ്പെടെ പരിശോധിക്കുമെന്ന് ഹിമന്ത നേരത്തെ അറിയിച്ചിരുന്നു. അതേസമയം, പഠനത്തിനായി രൂപീകരിച്ച സമിതി ഇതുവരെ സർക്കാരിന് […]

Continue Reading

സർക്കാർ ജീവനക്കാർ ട്യൂഷനെടുക്കുന്നതും കോച്ചിങ് സെന്‍റർ നടത്തുന്നതും വിലക്ക്

സംസ്ഥാന സർക്കാർ ഉദ്യോഗത്തില്‍ ഇരുന്നുകൊണ്ട് ജീവനക്കാർ ട്യൂഷനെടുക്കുന്നതും കോച്ചിങ് സെന്‍റർ നടത്തുന്നതും വിലക്കി സർവീസ് റൂൾ ഭേദഗതി ചെയ്തു. ജോലിയുടെ ഇടവേളകളിൽ സർക്കാർ ജീവനക്കാരിൽ ചിലർ ട്യൂഷനെടുക്കുകയും കോച്ചിങ് സെന്‍റർ നടത്തുകയും ചെയ്യുന്നുണ്ടെന്ന് പരാതിയെ തുടര്‍ന്നാണ് നടപടി. സർക്കാർ ജീവനക്കാർ ട്യൂഷനെടുക്കുന്നതായോ കോച്ചിങ് സെന്‍റർ നടത്തുന്നതായോ കണ്ടെത്തിയാൽ വകുപ്പുതല അന്വേഷണത്തിന് ശേഷം കർശന നടപടി എടുക്കും. 2020ൽ ഇക്കാര്യം ചൂണ്ടിക്കാട്ടി ഭരണപരിഷ്ക്കാര വകുപ്പ് സർക്കുലർ ഇറക്കിയിരുന്നു. ഈ സർക്കുലറിന് നിയമപരമായ അംഗീകാരം നൽകുന്നതിനാണ് ഇപ്പോൾ കെഎസ്ആർ ഭേദഗതി […]

Continue Reading

പ്ലസ് വൺ സപ്ലിമെന്ററി അലോട്‌മെന്റുകൾ ഇന്നും നാളെയും

മലപ്പുറം : പ്ലസ് വൺ സപ്ലിമെന്ററി അലോട്‌മെന്റുകൾ വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കും. ജില്ലയിൽ 19710 അപേക്ഷകരാണുള്ളത്. അതേസമയം ഒഴിവുള്ള സീറ്റുകൾ 8859 മാത്രം. 18800-ഓളം അപേക്ഷകർക്ക് ആദ്യ അലോട്‌മെന്റുകളിൽ സീറ്റുകിട്ടിയിട്ടുണ്ടായിരുന്നില്ല. ഇവരും പുതിയ അപേക്ഷകരും ചേർന്നാണ് സപ്ലിമെന്ററി അലോട്‌മെന്റിൽ അപേക്ഷിക്കുക. സ്കൂൾ ട്രാൻസ്ഫർ ഉണ്ടെങ്കിൽ അതിനുള്ള അവസരമുണ്ടാവും. നിലവിൽ അലോട്‌മെന്റ് ലഭിച്ചവരിൽ ചിലർ മാനേജ്‌മെന്റ് ക്വാട്ടയിലേക്ക് പോയിട്ടുണ്ട്. എൻട്രൻസ് കോച്ചിങ് സെന്ററുകളിലേക്ക് പോയവരും ധാരാളമുണ്ട്. ഈ ഒഴിവുകളിലേക്കെല്ലാം സപ്ലിമെന്ററി അലോട്‌മെന്റ് വഴി പ്രവേശനം നൽകും. ചില […]

Continue Reading

ചാന്ദ്രയാൻ 3 വിക്ഷേപണം നാളെ

ഐ എസ്‌ ആര്‍ ഒ യുടെ മൂന്നാം ചാന്ദ്രദൗത്യമായ ചാന്ദ്രയാൻ 3 വിക്ഷേപണം നാളെ. ഇതിനു മുന്നോടിയായുള്ള കൗണ്ട്‌ഡൗൺ വ്യാഴാ‍ഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് ആരംഭിക്കും. തുടർന്ന്‌ റോക്കറ്റിൽ ഇന്ധനം നിറയ്‌ക്കും. ബുധനാഴ്‌ച ശ്രീഹരിക്കോട്ട സതീഷ്‌ ധവാൻ സ്‌പെയ്‌സ്‌ സെന്ററിൽ നടന്ന ഉന്നതതലയോഗം വിക്ഷേപണത്തിനുള്ള അന്തിമാനുമതി നൽകി. വെള്ളി പകൽ 2.35ന്‌ രണ്ടാമത്തെ വിക്ഷേപണത്തറയിൽനിന്ന്‌ പേടകവുമായി എൽവിഎം 3 റോക്കറ്റ്‌ കുതിക്കും. പതിനാറാം മിനിറ്റിൽ പേടകം ഭൂമിക്കടുത്തുള്ള താൽക്കാലിക ഭ്രമണപഥത്തിലെത്തും. 170 -37,000 കിലോമീറ്റർ ദീർഘവൃത്താകൃതിയിലുള്ള പഥത്തിലായിരിക്കും പേടകം […]

Continue Reading

രഹസ്യം പരസ്യമാകുമെന്ന പേടി ഇനി വേണ്ട! ഒടുവിൽ കാത്തിരുന്ന ആ ഫീച്ചറും വാട്ട്‌സ്ആപ്പിലേക്ക്

ലോകത്തെ ഏറ്റവും ജനപ്രിയ മെസ്സേജിങ് ആപ്ലിക്കേഷൻ ഏതെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമെ ഉള്ളു. അതാണ് വാട്ട്‌സ്ആപ്പ്.പകരം വെക്കാനില്ലാത്ത് കിടിലൻ ഫീച്ചറുകൾ തന്നെയാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള ഈ പ്ലാറ്റ്ഫോമിനെ ഇത്രയേറെ ജനപ്രിയമാക്കിയത്.വോയിസ്‌ സ്റ്റാറ്റസ് ഫീച്ചർ, മെസേജ് യുവർസെൽഫ്, മൾട്ടിപ്പിൾ ഡിവൈസ് ലിങ്ക് ഫീച്ചർ അടക്കം അടുത്തിടെ വാട്ട്‌സ്ആപ്പ് അവതരിപ്പിച്ച ഫീച്ചറുകൾ എല്ലാം ഒന്നിനൊന്നിന് മെച്ചമായിരുന്നു. ഇപ്പോഴിതാ ഉപയോക്താക്കൾ ഏറെ കാത്തിരുന്ന മറ്റൊരു ഫീച്ചർ കൂടി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്ട്‌സ്ആപ്പ്.ഫോൺ നമ്പർ പ്രൈവസി എന്നാണ് പുതിയ ഫീച്ചറിന്റെ പേര്. പേര് […]

Continue Reading

സർക്കാരിന്റെ പരസ്യം അച്ചടിച്ച്‌ പുറത്തിറക്കിയ പുസ്‌തകങ്ങളുടെ വിൽപന നിർത്തിവെക്കാൻ നിർദേശം

തൃശൂർ: കേരള സാഹിത്യ അക്കാദമി രണ്ടാം പിണറായി സർക്കാരിന്റെ പരസ്യം അച്ചടിച്ച്‌ പുറത്തിറക്കിയ പുസ്‌തകങ്ങളുടെ വിൽപന നിർത്തിവെക്കാൻ നിർദേശം. സാംസ്‌കാരിക വകുപ്പിന്റേതാണ് നടപടി. പരസ്യം അച്ചടിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് നടപടി. ”കൈകൾ കോർത്ത് കരുത്തോടെ രണ്ടാം പിണറായി സർക്കാർ രണ്ടാം വാർഷികം” എന്ന ലോഗോ പതിച്ച്‌ കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ 30 സാഹിത്യഗ്രന്ഥങ്ങളുടെ വിൽപനയാണ് ഇതോടെ റദ്ദായത്. സർക്കാർ വാർഷികത്തിന്റെ ഭാഗമായി നൂറുദിനപരിപാടിയിൽ ഉൾപ്പെടുത്തി പുറത്തിറക്കിയ പുസ്തകങ്ങളാണിവ. സാഹിത്യരചനകളുടെ പുറംചട്ടയിൽ സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച […]

Continue Reading