അടൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ കൂട്ടബലാത്സംഗം; ആറുപേർ അറസ്റ്റിൽ

അടൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തെന്ന കേസിൽ ആറുപേർ പിടിയിൽ. സ്കൂൾ വിദ്യാർത്ഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത കാമുകനെയും ഇയാളുടെ സുഹൃത്തുക്കളായ അഞ്ചുപേരെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ചൈൽഡ് വെൽഫയർ കമ്മിറ്റി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജൂലായ് ആദ്യവാരമാണ് സംഭവത്തിൽ പൊലീസ് കേസെടുത്തത്. തുടർന്ന് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും വിശദമായ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിക്കുകയുമായിരുന്നു.

Continue Reading

മണിപ്പൂരില്‍ യുവതിയെ വെടിവച്ച് കൊന്ന ശേഷം മൃതദേഹത്തിന്റെ മുഖം വികൃതമാക്കി

ഇംഫാല്‍: അക്രമം ഒഴിയാതെ മണിപ്പൂര്‍. അശാന്തി തുടരുന്ന മണിപ്പൂരില്‍ യുവതിയെ വെടിവച്ച് കൊന്ന ശേഷം മൃതദേഹത്തിന്റെ മുഖം വികൃതമാക്കിയതായി റിപ്പോര്‍ട്ട്. ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ സാവോംബംഗിലാണ് നാഗ വിഭാഗത്തില്‍പ്പെട്ട യുവതി ദാരുണമായി കൊല്ലപ്പെട്ടത്. മാരിം ലൂസി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇംഫാല്‍ വെസ്റ്റില്‍ 3 ട്രക്കുകള്‍ക്ക് അക്രമ കാരികള്‍ തീയിട്ടു. നിലവില്‍ 200 ല്‍ അധികം പേര്‍ സംസ്ഥാനത്ത് കൊല്ലപ്പെട്ടു. ബിജെപിയുടെ മൗനത്തിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. 357 ഓളം പള്ളികള്‍ മണിപ്പൂരില്‍ തകര്‍ക്കപ്പെട്ടെന്നും കേന്ദ്ര […]

Continue Reading

വരുന്ന മൂന്ന് മണിക്കൂറില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വരുന്ന മൂന്ന് മണിക്കൂറില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസം വ്യാപക മഴ ലഭിക്കുമെന്നും പ്രവചനമുണ്ട്. കാസര്‍ക്കോട് ഇന്ന് യെല്ലോ അലര്‍ട്ടാണ്. 24 മണിക്കൂറിനിടെ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി ലിറ്റര്‍ വരെ മഴ ലഭിക്കുമെന്നും പ്രവചനമുണ്ട്. അഞ്ച് ദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. 18ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. 19നു മലപ്പുറം […]

Continue Reading

‘അധ്യാപിക ജാതീയ അധിക്ഷേപം നടത്തി’! വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ കുടുംബം

തിരുവനന്തപുരം: നേമത്തെ സ്കൂൾ വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ അധ്യാപികക്കെതിരെ മരിച്ച വിദ്യാർത്ഥിയുടെ കുടുംബം രം​ഗത്ത്. നേമം വിക്ടറി ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ആരതിയാണ് കഴിഞ്ഞ തിങ്കളാഴ്ച ജീവനൊടുക്കിയത്. മകളുടെ ആത്മഹത്യയിൽ അന്വേഷണം വേണമെന്നാണ് അമ്മ വ്യക്തമാക്കുന്നത്. എന്നാൽ ഉപദ്രവിച്ചിട്ടില്ലെന്നാണ് അധ്യാപിക പറയുന്നത്. കഴിഞ്ഞ ഒന്നരവർഷമായി കുട്ടിയെ ജാതീയമായി അധിക്ഷേപിച്ചുവെന്നാണ് കുടുംബം പറയുന്നത്. അയണിമൂട് സ്വദേശിയായ സന്ധ്യയുടെ രണ്ടു പെൺമക്കളിൽ ഇളയ കുട്ടിയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ആരതി അവസാനമായി സ്കൂളിൽ എത്തുന്നത്. പ്രധാന […]

Continue Reading

അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ യുവതി കുത്തേറ്റു മരിച്ചു; പ്രതി പിടിയിൽ

കൊച്ചി: അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ യുവതി കുത്തേറ്റു മരിച്ചു. രോഗിയ്‌ക്ക് കൂട്ടിരിക്കാൻ വന്ന യുവതിയെയാണ് മുൻ സുഹൃത്ത് കൊലപ്പെടുത്തിയത്. മുക്കന്നൂരിലെ ആശുപത്രിയിലെ നാലാം നിലയിൽ രോഗിയ്‌ക്ക കൂട്ടിരിക്കുകയായിരുന്ന ലിജിയെയാണ് മുൻ സുഹൃത്ത് മഹേഷ് കുത്തികൊലപ്പെടുത്തിയത്. 40 വയസായിരുന്നു. പൊലീസിനോടും പ്രതി പ്രകോപന കാരണം പറഞ്ഞിട്ടില്ല. പ്രതി മഹേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്താണ് കൊലപാതക കാരണമെന്നത് വ്യക്തമല്ല. പ്രതിയെ പൊലീസ് ചെയ്‌തു വരികെയാണ്. തടയാൻ ശ്രമിച്ചയാളെയും പ്രതി ഉപദ്രവിച്ചതായി ആശുത്രിയിൽ ഉണ്ടായിരുന്നവർ പറയുന്നു.

Continue Reading

ഏകീകൃത സിവിൽ കോഡിൽ സിപിഐഎം സംഘടിപ്പിക്കുന്ന ജനകീയ സെമിനാർ ഇന്ന്

വിവാദങ്ങൾക്കിടെ ഏകീകൃത സിവിൽ കോഡിൽ സിപിഐഎം സംഘടിപ്പിക്കുന്ന ജനകീയ സെമിനാർ ഇന്ന്. വൈകീട്ട് നാല് മണിക്ക് കോഴിക്കോട് സ്വപന നഗരിയിലെ ട്രേഡ് സെന്ററിലാണ് പരിപാടി.സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സെമിനാർ ഉദ്ഘാടനം ചെയ്യും.15,000 പേർ സെമിനാറിൽ പങ്കെടുക്കുമെന്നാണ് സി.പി.ഐ.എം കണക്ക് കൂട്ടൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി കൊളുത്തിവിട്ട ഏകീകൃത സിവിൽകോഡ് വിവാദം ഏറ്റവും കൂടുതൽ ചർച്ചയായ കേരളത്തിൽ അതിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന സെമിനാറാണ് ഇന്ന് സിപിഐഎമ്മിന്റെ നേതൃത്വത്തിൽ കോഴിക്കോട് […]

Continue Reading

കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി രൂക്ഷം; സിഎംഡി അവധിയിൽ പ്രവേശിച്ചേക്കും

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി രൂക്ഷം. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സിഎംഡി അവധിയിൽ പ്രവേശിച്ചേക്കും.അതിനു മുന്നോടിയായി ഇന്ന് വൈകിട്ട് ആറു മുതൽ ജനങ്ങളോട് കാര്യങ്ങള്‍ തുറന്നു പറയും.കെ എസ് ആർ ടി സി ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയായിരിക്കും വെളിപ്പെടുത്തല്‍.അഞ്ച് എപ്പിസോഡുകളിലൂടെയാണ് വിവരണം ഉണ്ടാകുക.കെഎസ്ആർടിസിയുടെ വരവ് ചെലവ് കണക്കുകൾ അദ്ദേഹം അവതരിപ്പിക്കും.

Continue Reading

കുട്ടി ഡ്രൈവര്‍മാരുടെ മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ കൊടുക്കുന്നവർ അറിയേണ്ട കാര്യങ്ങൾ പങ്കുവെച്ച് കേരള പോലീസ്.18 വയസ്സിൽ താഴെയുള്ള കുട്ടികൾ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നത് വർധിക്കുന്നതായി പോലീസ് പറയുന്നു. കുട്ടികൾ ഇരുചക്രവാഹനങ്ങളുമായി റോഡിൽ അപകടത്തിൽപ്പെടുമ്പോഴാണ് പലപ്പോഴും രക്ഷിതാക്കൾ ഈ വിവരം അറിയുന്നതെന്ന് പോലീസ് പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുകയോ ഗതാഗത നിയമലംഘനം നടത്തുകയോ ചെയ്താല്‍ കുട്ടിയുടെ രക്ഷിതാവിനോ/ വാഹന ഉടമയ്‌ക്കോ മോട്ടോര്‍ വാഹനനിയമപ്രകാരം 25,000 രൂപ പിഴയും മൂന്ന് വര്‍ഷം തടവും ലഭിക്കും. കൂടാതെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഒരു […]

Continue Reading

വിദ്യാർഥി ബസ് കൺസഷൻ 30 ശതമാനമാക്കിയ കെഎസ്ആർടിസി തീരുമാനത്തിന് ഹൈക്കോടതി സ്റ്റേ

അൺ എയ്ഡഡ്, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കുള്ള ബസ് കൺസഷൻ 30 ശതമാനമാക്കി ഉയർത്താനുള്ള കെഎസ്ആർടിസിയുടെ തീരുമാനത്തിന് ഒരു മാസത്തെ സ്റ്റേ. 2023 ഫെബ്രുവരി 27 ന് കെഎസ്ആർടിസി എംഡി നൽകിയ മെമ്മോറാണ്ടത്തിലെ ഈ വ്യവസ്ഥക്കെതിരെ കേരള സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷനും രണ്ട് വിദ്യാർത്ഥികളും നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. അൺ എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് 30 ശതമാനം കൺസഷൻ മാത്രമേ അനുവദിക്കൂവെന്നാണ് കെഎസ്ആർടിസിയുടെ മെമോറാണ്ടത്തിലെ നാലാമത്തെ വ്യവസ്ഥയിൽ പറയുന്നത്. ബാക്കി തുകയിൽ 35 […]

Continue Reading

ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ഓസ്ട്രേലിയയില്‍ ഖാലിസ്ഥാനി അനുകൂലികളുടെ മര്‍ദ്ദനം

സിഡ്‌നി: ഓസ്ട്രേലിയയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശബ്ദിച്ചതിന് 23 കാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ഖാലിസ്ഥാന്‍ അനുകൂലികള്‍ ഇരുമ്പ് വടി കൊണ്ട് മര്‍ദിച്ചു. സിഡ്നിയുടെ പടിഞ്ഞാറന്‍ പ്രാന്തപ്രദേശമായ മെറിലാന്‍ഡ്സിലാണ് ആക്രമണം ഉണ്ടായത്. ‘ഖാലിസ്ഥാന്‍ സിന്ദാബാദ്’ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് അക്രമികള്‍ വിദ്യാര്‍ത്ഥിയെ ആക്രമിക്കുകയായിരുന്നു. പാര്‍ട് ടൈം ഡ്രൈവറായി ജോലി ചെയ്യുന്ന, പേര് വെളിപ്പെടുത്താന്‍ വിസമ്മതിച്ച വിദ്യാര്‍ത്ഥി സംഭവം വിവരിച്ചു, ‘ഇന്ന് പുലര്‍ച്ചെ 5.30 ന്, ഞാന്‍ ജോലിക്ക് പോകുമ്പോള്‍, 4-5 ഖാലിസ്ഥാന്‍ അനുകൂലികള്‍ എന്നെ ആക്രമിച്ചു,’. തന്റെ വാഹനത്തില്‍ […]

Continue Reading