ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം വിലാപയാത്രയായി കോട്ടയത്തേക്ക്; ഇന്നും നാളെയും ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം ഇന്ന് രാവിലെ ഏഴ് മണിയോടെ വിലാപയാത്രയായി തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് കൊണ്ടുപോകും. ഇത് പരിഗണിച്ച് ഇന്നും നാളെയും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി വഴി വിലാപയാത്ര കോട്ടയത്തെത്തുമെന്ന് കെ പി സി സി അറിയിച്ചു. വൈകുന്നേരത്തോടെ ഭൗതികദേഹം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടില്‍ എത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ […]

Continue Reading

തമിഴ്‌നാട് മന്ത്രി കെ പൊൻമുടിയുടെയും മകന്റെയും 41.9 കോടി രൂപയുടെ ആസ്തി ഇഡി മരവിപ്പിച്ചു

അനധികൃത മണൽ ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടിയുടെയും മകന്റെയും സ്ഥിരനിക്ഷേപത്തിൽ സൂക്ഷിച്ചിരുന്ന 41.9 കോടി രൂപയുടെ സ്വത്തുക്കൾ മരവിപ്പിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറിയിച്ചു . മന്ത്രി വില്ലുപുരം ജില്ലയിലെ തിരുക്കോയിലൂർ അസംബ്ലി സീറ്റിൽ നിന്നുള്ള എംഎൽഎയാണ്, അദ്ദേഹത്തിന്റെ 49 കാരനായ മകൻ ഗൗതം സിഗമണി കള്ളക്കുറിച്ചി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പാർലമെന്റ് അംഗമാണ്. സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന അന്വേഷണ ഏജൻസി, കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം മന്ത്രിയുമായി […]

Continue Reading

ചക്രവാതചുഴി; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദത്തിനു സാധ്യത

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഒഡിഷ തീരപ്രദേശത്തിനും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നതിനാൽ അടുത്ത 48 മണിക്കൂറിനുള്ളിൽ ചക്രവാതചുഴി വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ജൂലൈ 18 മുതൽ 22 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ […]

Continue Reading

ആൾക്കൂട്ടത്തിന് നടുവിലല്ലാതെ ഞാൻ ഉമ്മൻ ചാണ്ടിയെ കണ്ടിട്ടില്ല; ഓർമ്മകളിൽ മമ്മൂട്ടി

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുസ്മരണവുമായി പ്രശസ്ത നടൻ മമ്മൂട്ടി. തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ സാധാരണത്വത്തിന് ഇത്രമേൽ ശക്തിയുണ്ടെന്നു അസാധാരണമാം വിധം ജീവിച്ചു കാണിച്ചു തന്ന വ്യക്തിത്വം എന്നാണ് മമ്മൂട്ടി ഉമ്മൻ ചാണ്ടിയെ വിശേഷിപ്പിച്ചത്. ” ഞാൻ വിദ്യാർത്ഥി ആയിരുന്നപ്പോഴേ അദ്ദേഹം നിയമസഭയിലുണ്ട്. ചെറുപ്പത്തിലേ ഉയരങ്ങളിൽ എത്തിയ ഒരാൾ.. എന്നിട്ടും പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിന് ഒരു കൂട്ടുകാരനെ പോലെ എന്നെയും വിളിച്ചുകൊണ്ടുപോയി തോളിൽ കയ്യിട്ടു ഒപ്പം നടന്നു…”- മമ്മൂട്ടി പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ […]

Continue Reading

കേരളാ സ്റ്റോറി സോഷ്യൽ മീഡിയ പോസ്റ്റിനെ ചൊല്ലി ഗുജറാത്തിൽ വർഗീയ സംഘർഷം; എട്ട് പേർക്ക് പരിക്ക്

ഗുജറാത്തിൽ കേരളാ സ്റ്റോറി സിനിമയുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റിനെ ചൊല്ലിയുണ്ടായ വർഗീയ സംഘർഷത്തിൽ എട്ട് പേർക്ക് പരിക്ക്. സംസ്ഥാനത്തെ പാടാൻ ജില്ലയിലാണ് സംഭവം. സമൂഹ മാധ്യമത്തിലെ വിവാദ പോസ്റ്റിനെ തുടർന്നുണ്ടായ വർഗീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ഇതുവരെ പത്ത് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഈ മാസം 16 ന് രാത്രിയിലാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ബലിസാന ടൗണിൽ നടന്ന സംഘർഷത്തിന് കാരണമായ സോഷ്യൽ മീഡിയ പോസ്റ്റിന്റെ ഉള്ളടക്കം പോലീസ് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇത് വ്യാജ […]

Continue Reading

തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ്ക്കൾ കടിച്ചു കീറിയ നിലയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ്ക്കൾ കടിച്ചു കീറിയ നിലയിൽ കണ്ടെത്തി. അഞ്ചുതെങ്ങ് മാമ്പള്ളിയിൽ കരയ്ക്കടിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹമാണ് നായ്ക്കൾ കടിച്ചുകീറിയത്. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സംഭവം. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാമ്പള്ളി പള്ളിയ്ക്ക് പുറക് വശത്തെ തീരത്താണ് നവജാത ശിശുവിന്റെ മൃതദേഹം കരക്കടിഞ്ഞത്. മൃതദേഹം കണ്ട നാട്ടുകാർ പാവയാണെന്ന് കരുതി ശ്രദ്ധിച്ചിരുന്നില്ല. ഇത് മണത്തെത്തിയ തെരുവ് നായ കടിച്ചെടുത്ത് മാമ്പള്ളി നടവഴിയിൽ കൊണ്ട് ഇടുകയും എവിടെ വച്ച് […]

Continue Reading

ലാവലിൻ കേസ്; ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി

ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസിലെ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി. ഹര്‍ജികള്‍ സെപ്റ്റംബര്‍ 12ലേക്കാണ് ഹർജികൾ പരിഗ ണിക്കാൻ മാറ്റിയത്. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍തന്നെ റദ്ദാക്കപ്പെട്ട സാഹചര്യത്തില്‍ ഹര്‍ജിയുമായി എന്തിന് മുന്നോട്ട് പോകുന്നുവെന്ന് മനസിലാകുന്നില്ലെന്ന് പിണറായി വിജയന്റെ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. ഹര്‍ജികള്‍ ഇന്ന് പരിഗണനയ്ക്ക് എടുത്തപ്പോള്‍ കേന്ദ്രത്തിനും, സിബിഐയ്ക്കും വേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജുവിന്റെ ജൂനിയര്‍ അഭിഭാഷക അടുത്ത ചൊവ്വാഴ്ചത്തേക്ക് ഹര്‍ജി പരിഗണിക്കുന്നത് […]

Continue Reading

മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി അന്തരിച്ചു

ബെംഗളൂരു: മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി (79) അന്തരിച്ചു. ബെം​ഗളൂരുവിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ക്യാൻസർ ബാധിതന‌ായിരുന്നു. മകൻ ചാണ്ടി ഉമ്മനാണ് മരണ വിവരം അറിയിച്ചത്. 2004-06, 2011-16 കാലങ്ങളിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി. കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ മക്കളാണ്. രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് വീടിനടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകുയായിരുന്നു. സംസ്ക്കാരം പുതുപ്പള്ളിയിൽ. പൊതു ദർശനമടക്കമുള്ള കാര്യങ്ങൾ പാർട്ടി തീരുമാനിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. […]

Continue Reading

യമുനയിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു

ഡല്‍ഹി: യമുനയിലെ ജലനിരപ്പ് വീണ്ടും ഉയരുന്നുവെന്ന് റിപ്പോര്‍ട്ട്. നേരത്തെ അപകടകരമായ നിലയില്‍ ഉയര്‍ന്ന ജലനിരപ്പ് താഴ്ന്നു തുടങ്ങിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് 205.84 മീറ്ററാണ് ജലനിരപ്പ് രേഖപ്പെടുത്തിയത്. ഇത് 12:00 ന് രേഖപ്പെടുത്തിയ 205.80 മീറ്ററില്‍ നിന്ന് അല്‍പം ഉയര്‍ന്നതാണ്. യമുന നദിയിലെ ജലനിരപ്പ് വര്‍ധിക്കുന്നത് താത്കാലികമാണെന്നും പ്രാദേശിക സംഭാവനകള്‍ മൂലമാണ് ഇപ്പോള്‍ ജലനിരപ്പ് ഉയരുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ന് വൈകുന്നേരം വരെ ജലനിരപ്പ് ഉയര്‍ന്ന് പിന്നീട് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. യമുന ബസാര്‍, ഐടിഒ ഉള്‍പ്പെടെ […]

Continue Reading

പ്ലസ് ടു കോഴ കേസിൽ കെഎംഷാജിക്ക് സുപ്രീം കോടതി നോട്ടീസ്

തിരുവനന്തപുരം: പ്ലസ്ടു കോഴക്കേസില്‍ കെ. എം. ഷാജിക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി. വിജിലൻസ് കേസ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്. നോട്ടീസിന് ആറ് ആഴ്ച്ചക്കുള്ളിൽ മറുപടി നൽകണം. ഷാജി കൈക്കൂലി ചോദിച്ചതിന് ഏതെങ്കിലും തെളിവുണ്ടോയെന്ന് വാദത്തിനിടെ കോടതി ചോദിച്ചു. കെ. എം. ഷാജി ഉള്‍പ്പടെയുള്ള കേസിലെ എതിര്‍ കക്ഷികള്‍ക്കാണ് ജസ്റ്റിസ്മാരായ വിക്രം നാഥ്, അഹ്സനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചത്. നേരിട്ടുളള തെളിവുകള്‍ ഇല്ലാത്തതിനാൽ ആണ് ഹൈക്കോടതി കേസ് […]

Continue Reading