പാക്കിസ്ഥാനില്‍ ചൈനയ്‌ക്കെതിരായ ആക്രമണത്തിന് ഉത്തരവാദിയായ ടിടിപി ഭീകരന്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും ചൈനീസ് ഇന്‍സ്റ്റാളേഷനുകള്‍ക്കെതിരായ ആക്രമണങ്ങളുടെ ആസൂത്രണത്തിനും നടത്തിപ്പിനും ഉത്തരവാദിയെന്ന് കരുതുന്ന തെഹ്രീക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) ഭീകരന്‍ മുഹമ്മദ് താരിഖ് റഫീഖ് കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഫ്ഗാനിസ്ഥാനിലെ കുനാര്‍ പ്രവിശ്യയിലെ പൈച്ച് ദാരയ്ക്ക് സമീപമാണ് ബട്ടണ്‍ ഖരാബ് എന്നറിയപ്പെടുന്ന റഫീഖ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. എങ്ങനെയാണ് ഇയാളെ നേരിട്ടതെന്നോ ആരാണ് കൊലപ്പെടുത്തിയതെന്നോ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ഇപ്പോഴും വ്യക്തമല്ല. ഇന്നലെ മുതല്‍ റഫീഖുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു,’ ഒരു മുതിര്‍ന്ന തെഹ്രിക്-ഇ-താലിബാന്‍ കമാന്‍ഡര്‍ (ടിടിപി) ചൊവ്വാഴ്ച സ്വതന്ത്ര […]

Continue Reading

ഡാം തുറന്ന് വിട്ടു; വെള്ളത്തിനടിയിൽപ്പെട്ട് 2 ആൺകുട്ടികൾ മരിച്ചു

ഒക്‌ലഹോമ സിറ്റിയിലെ തുറന്ന അണക്കെട്ടിലെ വെള്ളത്തിനടിയിൽപ്പെട്ട് രണ്ട് ആൺകുട്ടികൾ മരിച്ചതായി അധികൃതർ അറിയിച്ചു. വടക്കുപടിഞ്ഞാറൻ ഒക്ലഹോമ സിറ്റിയിലെ നഗരപരിധിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ലേക് ഓവർഹോൾസർ ഡാം തുറന്നപ്പോഴാണ് അപകടം. “വാട്ടർ ഗേറ്റുകൾ തുറന്നതിനാൽ, ജലപ്രവാഹം വളരെ ശക്തമായിരുന്നു,” ഒക്‌ലഹോമ സിറ്റി ഫയർ ഡിപ്പാർട്ട്‌മെന്റ് അവരുടെ രക്ഷാപ്രവർത്തനങ്ങൾ വിശദമായി സോഷ്യൽ മീഡിയയിൽ പറഞ്ഞു. “നാല് ആൺകുട്ടികൾ പ്രദേശത്ത് മത്സ്യബന്ധനം നടത്തുകയും വെള്ളത്തിലിറങ്ങുകയും ചെയ്തു. ശക്തമായ ജലപ്രവാഹം രണ്ട് ആൺകുട്ടികളെ വെള്ളത്തിനടിയിലേക്ക് വലിച്ചിഴച്ചു, മറ്റ് രണ്ട് പേർ രക്ഷപെട്ടു.മരിച്ചവരുടെ മൃതദേഹങ്ങൾ […]

Continue Reading

ജിവി പ്രകാശിന്റെ നൂറാം ചിത്രം സുധ കൊങ്ങരയ്‌ക്കൊപ്പം

ദേശീയ പുരസ്‌കാരത്തിന് ശേഷം ജിവി പ്രകാശ് സുധ കൊങ്ങര ചിത്രത്തിനായി വീണ്ടും സംഗീതമൊരുക്കുന്നു. സൂററെെ പോട്രിന് ശേഷം സൂര്യ – സുധ കൊങ്ങര ടീം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജി വി പ്രകാശാണ്. ജി വി പ്രകാശിന്റെ സംഗീത ജീവിതത്തിലെ നൂറാമത്തെ ചിത്രമാണിത്. സൂര്യ 43 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഭാഗമാകാൻ താൻ കാത്തിരിക്കുകയാണെന്ന് സംവിധായിക സുധ കൊങ്ങരയ്ക്ക് ജന്മദിനാശംസകൾ നേർന്ന് അടുത്തിടെ ഒരു പോസ്റ്റിൽ ജിവി പ്രകാശ് പറഞ്ഞിരുന്നു. 2006 ൽ […]

Continue Reading

മണിപ്പൂർ കലാപത്തിൽ റിപ്പോർട്ട് തേടി സുപ്രീം കോടതി;മണിപ്പൂരിലെ സ്ഥിതി​ഗതികൾ ശാന്തമാകുന്നുവെന്ന് സോളിസിറ്റർ ജനറൽ

ദില്ലി: മണിപ്പൂർ കലാപത്തിൽ റിപ്പോർട്ട് തേടി സുപ്രീം കോടതി. വിശദമായ റിപ്പോർട്ട് നൽകാൻ മണിപ്പൂർ സർക്കാരിന് സുപ്രീം കോടതി നിർദ്ദേശം നൽകി. അതേ സമയം മണിപ്പൂരിലെ സ്ഥിതി​ഗതികൾ ശാന്തമാകുന്നുവെന്ന് സോളിസിറ്റർ ജനറൽ വ്യക്തമാക്കി. മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട ഹർജികൾ അടുത്ത തിങ്കളാഴ്ച പരി​ഗണിക്കും. വെള്ളിയാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. ഇപ്പോഴത്തെ കലാപത്തിന് പിന്നിൽ ബിജെപിക്കും പങ്കുണ്ടെന്ന ആരോപണം ശക്തമാണെന്നും അതിൽ കൃത്യമായ അന്വേഷണം വേണമെന്നും മണിപ്പൂരിലെ മുൻ സമരനായിക ഇറോം […]

Continue Reading

ന്യൂയോർക്കിൽ മിന്നൽ പ്രളയ മുന്നറിയിപ്പ്; 1 മരണം, 13,000ത്തോളം പേർ ഇരുട്ടിലായി

ന്യൂയോർക്ക് നഗരത്തിൽ മിന്നൽ പ്രളയത്തിന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്. ബേസ്‌മെന്റ് അപ്പാർട്ട്‌മെന്റുകളിലെ താമസക്കാരോട് ഉയർന്ന നിലയിലേക്ക് മാറാനും എല്ലാ ജനങ്ങളോടും ജാഗ്രത പാലിക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. കനത്ത മഴയിൽ നിരവധി പേരെ കാണാതായതായും ഒരു വീട് ഒലിച്ചുപോയതായും ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുൾ സ്ഥിരീകരിച്ചു. മഴ തെക്കുകിഴക്കൻ ന്യൂയോർക്കിലെ ഹഡ്‌സൺ താഴ്‌വരയെയാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. ഹൈലാൻഡ്‌സ് പട്ടണത്തിൽ ഒരു മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു. പല പ്രദേശങ്ങളിലും അഞ്ച് മുതൽ എട്ട് ഇഞ്ച് വരെ മഴ […]

Continue Reading

സുഡാൻ ‘സമ്പൂർണ ആഭ്യന്തരയുദ്ധം’ അഭിമുഖീകരിക്കുമെന്ന് യുഎൻ മുന്നറിയിപ്പ്

സുഡാന്‍: സംഘര്‍ഷഭരിതമായ സുഡാന്‍ ഒരു ‘മുഴുവന്‍ ആഭ്യന്തരയുദ്ധത്തിന്റെ’ വക്കിലാണെന്ന് യുഎന്‍ മുന്നറിയിപ്പ്. ഒരു റെസിഡന്‍ഷ്യല്‍ ഏരിയയില്‍ നടന്ന വ്യോമാക്രമണത്തില്‍ രണ്ട് ഡസനോളം സാധാരണക്കാര്‍ കൊല്ലപ്പെട്ടതിന് ശേഷമാണ് ഞായറാഴ്ച ഐക്യരാഷ്ട്രസഭ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ഒംദുര്‍മാനില്‍ നടന്ന വ്യോമാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിരുന്നു. സംഭവത്തെ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഞായറാഴ്ച അപലപിച്ചതായി അദ്ദേഹത്തിന്റെ ഡെപ്യൂട്ടി വക്താവ് ഫര്‍ഹാന്‍ ഹഖ് പ്രസ്താവനയില്‍ പറഞ്ഞു. സായുധ സേനകള്‍ തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം സുഡാനെ […]

Continue Reading

ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് ഉസാമ അൽ മുഹാജിറിനെ വധിച്ചതായി അമേരിക്ക

കിഴക്കൻ സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് ഉസാമ അൽ മുഹാജിറിനെ കൊലപ്പെടുത്തിയതായി യുഎസ് സൈന്യം. ആക്രമണസമയത്ത് അൽ-മുഹാജിർ വടക്കുപടിഞ്ഞാറൻ സിറിയയിലായിരുന്നുവെന്നും എന്നാൽ അദ്ദേഹം സാധാരണയായി കിഴക്ക് ഭാഗത്താണ് പ്രവർത്തിച്ചിരുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കൊല്ലപ്പെട്ടയാൾ അൽ-മുഹാജിർ ആണെന്ന് യുഎസ് സൈന്യം സ്ഥിരീകരിച്ചത് എങ്ങനെയെന്ന് ഉടൻ വ്യക്തമല്ല; മറ്റ് വിശദാംശങ്ങളൊന്നും നൽകിയിട്ടില്ല. ആക്രമണത്തിൽ സിവിലിയൻമാരാരും കൊല്ലപ്പെട്ടതായി സൂചനകളില്ലെന്ന് യുഎസ് സെൻട്രൽ കമാൻഡ് ഞായറാഴ്ച പ്രസ്താവനയിൽ പറഞ്ഞു. ഒരു സാധാരണക്കാരന് പരിക്കേറ്റിട്ടുണ്ടാകാമെന്ന റിപ്പോർട്ടുകൾ സൈന്യം വിലയിരുത്തുകയായിരുന്നു.

Continue Reading

ഡെല്‍ഹി ഐഐടിയില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

ഡൽഹി ഐഐടിയിൽ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത നിലയിൽ. ബി-ടെക് അവസാന വർഷ വിദ്യാർത്ഥിനിയായ ആയുഷ് ആഷ്‌നയെ (20) ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ആത്മഹത്യയെക്കുറിച്ച് ഡൽഹി കിഷൻഗഡ് പോലീസ് സ്റ്റേഷന് വിവരം ലഭിച്ചത്. ആയുഷിന്റെ മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വിദ്യാര്‍ഥിയുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചിട്ടുണ്ടെന്നും മരണകാരണത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. രാജസ്ഥാനിലെ കോട്ടയില്‍ കഴിഞ്ഞ ദിവസം […]

Continue Reading

കേരള തീരത്ത് ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: അടുത്ത വ്യാഴാഴ്ച (ജൂലൈ 13) വരെ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു. മുന്നറിയിപ്പുള്ള ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം ഞായറാഴ്ച (ജൂലൈ 9) രാത്രി 11.30 വരെ 3.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. […]

Continue Reading

ഏഷ്യ കപ്പിനു മുന്‍പ് ദീര്‍ഘകാല ക്യാംപ് വേണം: കോച്ച് സ്റ്റിമാക്കിനെ പിന്തുണച്ച് ഛേത്രി

ബെംഗളൂരു: അടുത്ത വര്‍ഷം ആദ്യം നടക്കുന്ന ഏഷ്യ കപ്പിന് മുന്നോടിയായി നാലാഴ്ചത്തെ ക്യാമ്പ് വേണമെന്ന മുഖ്യ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്കിന്റെ നിര്‍ദേശത്തെ പിന്തുണച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി. ഏഷ്യയിലെ മികച്ച ടീമുകളെ നേരിടാന്‍ മതിയായ തയ്യാറെടുപ്പ് നടത്താന്‍ ടീമിന് സമയം ആവശ്യമാണെന്ന് ഛേത്രി പറഞ്ഞു. ഏഷ്യന്‍ കപ്പില്‍ മികച്ച പ്രകടനം നടത്താന്‍ തനിക്ക് നാലാഴ്ചത്തെ ക്യാമ്പെങ്കിലും വേണമെന്ന് സ്റ്റിമാക് പ്രസ്താവിച്ചിരുന്നു. എന്നാല്‍ ക്ലബ്ബുകള്‍ അംഗീകരിക്കാത്തതിനാല്‍ അദ്ദേഹത്തിന്റെ ആവശ്യം നിറവേറ്റാന്‍ പ്രയാസമാണെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ […]

Continue Reading