മണിപ്പൂരിൽ അക്രമികളായ ജനക്കൂട്ടം ആളൊഴിഞ്ഞ വീടുകളും ബസുകളും കത്തിച്ചു; സുരക്ഷാ സേനയുമായി വെടിവെപ്പ്

ഇന്ന് മണിപ്പൂരിലെ മോറെ ജില്ലയിൽ ഒരു സംഘം അക്രമികൾ കുറഞ്ഞത് 30 വീടുകളും കടകളും തീയിട്ടു, സുരക്ഷാ സേനയുമായി വെടിവയ്പ്പിൽ ഏർപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. മ്യാൻമർ അതിർത്തിയോട് ചേർന്നുള്ള മോറെ ബസാർ പ്രദേശത്താണ് ഉപേക്ഷിക്കപ്പെട്ട വീടുകൾ. ശക്തമായ തീപിടുത്തത്തെത്തുടർന്ന്, അക്രമികളും സുരക്ഷാ സേനയും തമ്മിൽ വെടിവയ്പ്പും ഉണ്ടായി, എന്തെങ്കിലും ആളപായം ഉണ്ടായിട്ടുണ്ടോ എന്ന് ഇതുവരെ വ്യക്തമല്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഉദ്യോഗസ്ഥരെ കൊണ്ടുപോകാൻ സുരക്ഷാ സേന ഉപയോഗിച്ചിരുന്ന രണ്ട് ബസുകൾ കാങ്‌പോപി ജില്ലയിൽ ജനക്കൂട്ടം കത്തിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവം. […]

Continue Reading

ആകാശ് ബൈജൂസിന്റെ ദേശീയ ടാലന്റ് ഹണ്ട് പരീക്ഷ ആന്‍തേ 2023 ഒക്ടോബറില്‍

കൊച്ചി: ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഏഴു മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി ദേശീയ സ്‌കോളര്‍ഷിപ്പ് പരീക്ഷ ആന്‍തേ (ആകാശ് നാഷണല്‍ ടാലന്റ് എക്‌സാമിനേഷന്‍)യുടെ 14-ാം പതിപ്പ് ഒക്ടോബര്‍ 7നും 15നും ഇടയില്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും നടക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 100 ശതമാനം വരെ സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പരീക്ഷയില്‍ 700 വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡുകളും സമ്മാനിക്കും. പതിനാറര ലക്ഷത്തിലേറെ വിദ്യാര്‍ഥികളാണ് കഴിഞ്ഞ വര്‍ഷം ആന്‍തേ പരീക്ഷ എഴുതിയത്. നീറ്റ്, ജെ ഇ ഇ അഡ്വാന്‍സ് തുടങ്ങിയ ഉന്നത […]

Continue Reading

നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചിലിനിടെ കാട്ടാനയുടെ ആക്രമണം; പൊലീസുകാരന് പരിക്ക്

നിലമ്പൂർ: നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചിലിനിടെ കാട്ടാനയുടെ ആക്രമണത്തിൽ പൊലീസുകാരന് പരിക്കേറ്റു. അരീക്കോട് ക്യാമ്പിലെ പൊലീസുകാരനായ അഹമ്മദ് ബഷീറിനാണു പരിക്കേറ്റത്. കരുളായി മാഞ്ചീരി കാട്ടില്‍ വച്ച് ഇന്ന് രാവിലെ എട്ടുമണിയോടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചിലിനിടെ അപ്രതീക്ഷിതമായി കാട്ടാന ആക്രമിക്കുകയായിരുന്നു. മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശമായതിനാൽ തണ്ടര്‍ബോള്‍ട്ട് ഇവിടെ തിരച്ചില്‍ നടത്താറുണ്ട്. തിരച്ചിലിനിടെ സംഘം കാട്ടാനയുടെ മുന്നില്‍പ്പെടുകയായിരുന്നു. തുടർന്ന് ഓടി രക്ഷപ്പെടുന്നതിനിടെ അഹമ്മദ് ബഷീറിന് പരിക്കേൽക്കുകയായിരുന്നു. ബഷീറിന്റെ കൈയ്ക്കാണ് പരിക്ക്. ഇദ്ദേഹത്തെ ആദ്യം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും […]

Continue Reading

ഉമ്മൻചാണ്ടി അനുസ്മരണ വേദിയിൽ മുഖ്യമന്ത്രിയുടെ സംസാരത്തിനിടെ മൈക്ക് തടസ്സപ്പെട്ട സംഭവം; കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ട സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് പൊലീസ്. കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്. കേസില്‍ ആരെയും പ്രതിചേര്‍ത്തിട്ടില്ല. അയ്യങ്കാളി ഹാളില്‍ മുഖ്യമന്ത്രി സംസാരിക്കുമ്പോഴായിരുന്നു മൈക്കിന് തടസം നേരിട്ടത്. ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രിയെ ക്ഷണിക്കുന്നതിനോട് കെപിസിസി പ്രസിഡന്റ് കെ സുധാകരന് ഉള്‍പ്പെടെ എതിര്‍പ്പുണ്ടായിരുന്നെന്ന വിവരം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രി പരിപാടിയ്ക്കെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ മൈക്ക് തടസപ്പെട്ടതും മുഖ്യമന്ത്രി പ്രസംഗിക്കുന്നതിന് മുന്‍പായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ […]

Continue Reading

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് സേവനം ഭാഗികമായി പുനസ്ഥാപിച്ചു

ആഭ്യന്തര കലാപം രൂക്ഷമായി തുടരുന്ന മണിപ്പൂരില്‍ ഇന്റര്‍നെറ്റ് സേവനം ഭാഗികമായി പുനസ്ഥാപിച്ചു. ബ്രോഡ്ബാന്‍ഡ് സേവനങ്ങളാണ് ഉപാധികളോടെ പുനസ്ഥാപിച്ചത്. എന്നാൽ വൈഫൈ – ഹോട്ട്സ്പോട്ട് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാകില്ല. മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധനവും സംസ്ഥാനത്ത് തുടരും. പ്രധാന ഓഫീസുകള്‍, ആരോഗ്യ മേഖല , വര്‍ക്ക് ഫ്രം ഹോം എന്നിവയെ ബാധിച്ചതിനാലാണ് ഇന്റര്‍നെറ്റ് സേവനം ഭാഗികമായി പുനസ്ഥാപിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ആരോഗ്യ സേവനങ്ങള്‍, ഗ്യാസ് ബുക്കിംഗ്, മുതലായവ ഇനി തടസമില്ലാതെ നടക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. സ്റ്റാറ്റിക് ഐപി വഴിയുള്ള കണക്ഷന്‍ […]

Continue Reading

മണിപ്പൂരിൽ സ്ത്രീക്കുനേരെ ലൈംഗികാതിക്രം; സൈനികന് സസ്‌പെൻഷൻ

ന്യൂഡൽഹി: മണിപ്പൂരിൽ പലചരക്ക് കടയ്ക്കുള്ളിൽ സ്ത്രീക്കുനേരെ ലൈംഗികാതിക്രം നടത്തിയ ബിഎസ്എഫ് (ബോർഡർ സെക്യൂരിറ്റി ഫോഴ്സ്) ഹെഡ് കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തു. ജൂലൈ 20ന് ഇംഫാലിലെ ഒരു പെട്രോൾ പമ്പിനു സമീപത്തുള്ള കടയിൽ വച്ചാണ് സതീഷ് പ്രസാദ് എന്ന ഉദ്യോഗസ്ഥൻ സ്ത്രീയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയത്. സാധനം വാങ്ങാനെത്തിയ യുവതിയെ സൈനികൻ കടന്നുപിടിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണു സംഭവം പുറത്തറിയുന്നത്. സതീഷ് പ്രസാദിനെതിരെ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

Continue Reading

ശോഭാ സുരേന്ദ്രനെതിരെ കേന്ദ്ര നേതൃത്വത്തിന് നേരിൽ പരാതി നല്‍കി കെ സുരേന്ദ്രൻ

ബിജെപി നേതാവായ ശോഭാ സുരേന്ദ്രനെതിരെ അധ്യക്ഷൻ കെ സുരേന്ദ്രൻ വീണ്ടും രംഗത്തെത്തി . ശോഭാ സുരേന്ദ്രനെതിരെ നടപടിയെടുക്കാൻ അനുമതി തേടി കെ സുരേന്ദ്രൻ ബിജെപിയുടെ കേന്ദ്ര നേതൃത്ത്വത്തെ സമീപിച്ചു എന്നാണ് വിവരം. ബിജെപി സംസ്ഥാനത്തിൽ സ്വീകരിക്കുന്ന നിലപാടുകൾക്ക് വിരുദ്ധമായി തുടർച്ചയായി പരസ്യ പ്രസ്താവന നടത്തി ശോഭാ സുരേന്ദ്രൻ സംസ്ഥാന നേതൃത്ത്വത്തെ പ്രതിസന്ധിയിലാക്കുന്നുവെന്നാണ് സുരേന്ദ്രന്റെ പരാതി. അടുത്തിടെ എഐ ക്യാമറ വിവാദത്തിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന രീതിയിൽ പ്രതികരിച്ചു, സംസ്ഥാന സമിതിയിലും ഭിന്നിപ്പിന് ശ്രമിച്ചു എന്നീ കാര്യങ്ങളാണ് പരാതിയായി കെ […]

Continue Reading

പാലക്കാട്‌ അമ്മയും രണ്ടു കുട്ടികളും കിണറ്റിൽ മരിച്ച നിലയിൽ

പാലക്കാട്: ചിറ്റിലഞ്ചേരി മേലാർകോട് മലക്കുളം കീഴ്പാടത്ത് അമ്മയെയും രണ്ട് കുട്ടികളെയും കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. നെന്മാറ കുമരം പുത്തൂർ രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യ (28), മക്കളായ അനുഗ്രഹ(രണ്ട്), ആരോമൽ(10 മാസം) എന്നിവരെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഐശ്വര്യയുടെ മൃതദേഹം കിണറ്റിനു മുകളിൽ പൊങ്ങിയ നിലയിലായിരുന്നു. കുട്ടികളെ ആലത്തൂർ അഗ്നിരക്ഷാ സേന എത്തി മൂന്നരയോടെയാണ് പുറത്തെടുത്തത്. കീഴ്പാടം പരേതനായ ശംഭുകുമാരന്റെയും പുഷ്പലതയുടെയും മകളാണ് ഐശ്വര്യ.

Continue Reading

മിസ്റ്റർ മോദി, നിങ്ങൾക്ക് ഞങ്ങളെ എന്ത് വേണമെങ്കിലും വിളിക്കാം, എന്നാൽ ഞങ്ങൾ ‘ഇന്ത്യ’യാണ്; പ്രധാനമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ മറുപടി

രാജ്യത്തെ പ്രതിപക്ഷ സഖ്യമായ ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് (INDIA) യുടെ പേരിനെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. നിങ്ങൾക്ക് ഞങ്ങളെ എന്ത് വേണമെങ്കിലും വിളിക്കാം, എന്നാൽ ഞങ്ങൾ ഇന്ത്യയാണെന്നും രാഹുൽ പറഞ്ഞു. ‘മിസ്റ്റർ മോദി, നിങ്ങൾക്ക് എന്ത് വേണമെങ്കിലും ഞങ്ങളെ വിളിക്കാം. നമ്മൾ ഇന്ത്യയാണ്. മണിപ്പൂരിനെ സുഖപ്പെടുത്താനും സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണുനീർ തുടയ്ക്കാനും ഞങ്ങൾ സഹായിക്കും. അവിടെയുള്ള എല്ലാ ജനങ്ങൾക്കും ഞങ്ങൾ സ്നേഹവും സമാധാനവും തിരികെ […]

Continue Reading

വിവാദങ്ങൾക്കിടെ ‘ജയിലർ’മാർ ഒരുമിച്ച് തിയറ്ററിലേക്ക്

രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്ത തമിഴ് ജയിലറും ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്ത മലയാളം ജയിലറുമാണ് ഒരേ ദിവസം തിയറ്ററുകളില്‍ എത്തുക. ഓഗസ്റ്റ് 10 ആണ് രണ്ട് സിനിമകളുടെയും റിലീസ് തീയതി. ഇതില്‍ തമിഴ് ജയിലറിന്‍റെ റിലീസ് തീയതി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ജയിലര്‍ എന്ന ടൈറ്റിലിനെച്ചൊല്ലി ഇരു ചിത്രങ്ങളുടെയും നിര്‍മ്മാതാക്കള്‍ക്കിടയിലുള്ള തര്‍ക്കം ഇപ്പോള്‍ കോടതിയിലാണ്. പേരിലെ സാമ്യം ചൂണ്ടിക്കാട്ടി തമിഴ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സിന് മലയാള ചിത്രത്തിന്‍റെ അണിയറക്കാര്‍ […]

Continue Reading