മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം നീട്ടി

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം വീണ്ടും നീട്ടി. ഈ മാസം 25 വരെയാണ് എല്ലാതരത്തിലുമുള്ള ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.വ്യാജ പ്രചാരണങ്ങള്‍ക്കുള്ള സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം നീട്ടിയതെന്ന് ആഭ്യന്തര വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. അവശ്യ സേവനങ്ങള്‍ക്ക് നിയന്ത്രിതമായ രീതിയിലെങ്കിലും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കണമെന്ന് മണിപ്പൂര്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നത് ജൂലൈ ഒന്നു വരെ നീട്ടിവെച്ചു. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയെ കണ്ട് നിവേദനം നല്‍കാനായി ഡല്‍ഹിയിലെത്തിയ 10 പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഏഴാം ദിവസവും […]

Continue Reading

വ്യാജ ഡിഗ്രി വിവാദത്തിൽ നിഖിൽ തോമസിനെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു

തിരുവനന്തപുരം: വ്യാജ ഡിഗ്രി വിവാദത്തിൽ നിഖിൽ തോമസിനെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. നിഖിൽ ഒളിവിലെന്നാണ് പൊലീസ് പറയുന്നത്. കായംകുളം സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെരച്ചിൽ നടത്തുന്നത്. നിഖിലിൻറെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. തിങ്കളാഴ്ച തിരുവനന്തപുരത്താണ് അവസാനം ലൊക്കേഷൻ കണ്ടെത്തിയത്. അതേസമയം, നിഖിൽ തോമസിൻറെ വ്യാജ സർട്ടിഫിക്കറ്റിൽ കലിംഗ സർവകലാശാല റായ്പുർ പൊലീസിൽ പരാതി നൽകില്ല. കേരള പൊലീസ് അന്വേഷണം മതിയെന്നാണ് തീരുമാനം.

Continue Reading

നിഖിൽ തോമസിനെ സംഘടനയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കി: എസ്.എഫ്.ഐ

തിരുവനന്തപുരം: എസ്.എഫ്.ഐ കായംകുളം മുൻ ഏരിയാ സെക്രട്ടറി നിഖിൽ തോമസിൻ്റെ ഡിഗ്രി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ആക്ഷേപം ഉയർന്നുവന്ന ഘട്ടത്തിൽ തന്നെ എസ്.എഫ്.ഐയുടെ മുഴുവൻ ഘടകങ്ങളിൽനിന്നും അദ്ദേഹത്തെ മാറ്റി നിർത്തിയിരുന്നു. തുടർന്ന് അദ്ദേഹത്തോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ സംഘടനയെ പൂർണമായും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് അദ്ദേഹം വിശദീകരണം നൽകിയത്. അദ്ദേഹം നൽകിയ സർട്ടിഫിക്കറ്റുകളിൽ കേരള യൂണിവേഴ്സിറ്റിയുടെ എലിജിബിലിറ്റി സർട്ടിഫിക്കറ്റിനെ സംബന്ധിച്ചു മാത്രമാണ് എന്തെങ്കിലും പരിശോധന നടത്തുവാനുള്ള സാധ്യത എസ്.എഫ്.ഐക്ക് മുമ്പിൽ ഉണ്ടായിരുന്നത്. ഇത് പരിശോധിച്ച സമയത്ത് കേരള യൂണിവേഴ്സിറ്റിയുടെ […]

Continue Reading

എ ഐ ക്യാമറ: കരാറുകാർക്ക് നൽകാനുള്ള പണം സംസ്ഥാന സർക്കാർ നൽകാൻ പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി: എ ഐ ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകാർക്ക് നൽകാനുള്ള പണം സംസ്ഥാന സർക്കാർ നൽകാൻ പാടില്ലെന്ന് ഹൈക്കോടതി.ഇനി കോടതിയിൽ നിന്നും ഉത്തരവ് ഉണ്ടാകുന്നത് വരെ ഇത് ബാധകമായിരിക്കും.കേസ് മൂന്ന് ആഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.സംസ്ഥാന സർക്കാർ രണ്ട് ആഴ്ചയ്ക്കകം എതിർ സത്യവാങ്മൂലം ഫയൽ ചെയ്യണം.കേസ് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വലിയ അഴിമതിയാണ് നടന്നിരിക്കുന്നതെന്ന് കോടതിക്ക് പ്രഥമദൃഷ്ട്യാ ബോധ്യമായെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.കരാറുകാര്‍ക്ക് പണം കൊടുക്കുന്നത് തടഞ്ഞ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ […]

Continue Reading

പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്. രാവിലെ പ്രത്യേക വിമാനത്തിൽ യാത്ര തിരിച്ച മോദിയെ ന്യൂയോർക്കിൽ അമേരിക്കയിലെ ഇന്ത്യൻ വംശജർ സ്വീകരിക്കും. നാളെ അന്താരാഷ്ട്ര യോ​ഗ ദിനത്തിൽ ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്തെ ചടങ്ങിൽ മോദി പങ്കെടുക്കും. പ്രമുഖ വ്യക്തികളുമായും മോദി നാളെ കൂടികാഴ്ച നടത്തും. വ്യാഴ്ച്ചയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ. യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത് നരേന്ദ്രമോദി സംസാരിക്കും. അമേരിക്കൻ പ്രസിഡൻന്റ് ജോ ബെഡന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി വെള്ളിയാഴ്ച മോദി […]

Continue Reading

പാലക്കാട്‌ സ്റ്റീല്‍ കമ്പനിയില്‍ പൊട്ടിത്തെറി; ഒരു മരണം 

പാലക്കാട്‌: കഞ്ചിക്കോട് കൈരളി സ്റ്റീല്‍ കമ്പനിയില്‍ പൊട്ടിത്തെറി. അപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പരുക്ക്. രാവിലെ അഞ്ചരയോടെയാണ് ഫര്‍ണസ് പൊട്ടിത്തെറിച്ചത്. കൂടുതല്‍ തൊഴിലാളികള്‍ കുടുങ്ങി കിടപ്പുട്ടുണ്ടോയെന്ന് ഫയര്‍ഫോഴ്‌സ് പരിശോധിക്കുകയാണ്. പത്തനംതിട്ട സ്വദേശി അരവിന്ദ് ആണ് മരിച്ചത്. അരവിന്ദിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമായി കൊണ്ടിരിക്കുകയാണ്. എത്ര പേര്‍ കമ്പനിയില്‍ ഉണ്ടായിരുന്നു എന്ന് വ്യക്തമല്ല.

Continue Reading

പുനർജനി കേസ്: നിയന്ത്രണച്ചട്ടങ്ങൾ ലംഘിച്ച്‌ വി.ഡി സതീശൻ ഇടപെട്ടതിന്‍റെ തെളിവുകൾ വിജിലൻസിന്‌

തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട്‌ വിദേശ സംഭാവനാ നിയന്ത്രണച്ചട്ടങ്ങൾ ലംഘിച്ച്‌ വി.ഡി സതീശൻ ഇടപെട്ടതിന്‍റെ തെളിവുകൾ വിജിലൻസിന്‌. പുനർജനി തട്ടിപ്പ്‌ കേസിൽ വ്യക്തമായ തെളിവുകള്‍ പരാതിക്കാരനും മാധ്യമപ്രവർത്തകനും വിജിലൻസിന് കൈമാറുകയും മൊ‍ഴി നല്‍കുകയും ചെയ്തു പരാതിക്കാരനായ കാതികുടം ആക്‌ഷൻ കൗൺസിൽ ഭാരവാഹി ജെയ്‌സൺ പാനികുളങ്ങര, മാധ്യമപ്രവർത്തകനായ നയീബ്‌ എന്നിവരാണ്‌ സതീശനെതിരെ തിങ്കളാഴ്‌ച തിരുവനന്തപുരം വിജിലൻസ്‌ സ്പെഷ്യൽ യൂണിറ്റ്‌ (2) ഉദ്യോഗസ്ഥർക്ക്‌ മൊഴി നൽകിയത്‌. വിദേശ സംഭാവന നിയന്ത്രണച്ചട്ടം ലംഘിച്ചതിന്‍റെ തെളിവുകളാണ്‌ ജെയ്‌സൺ അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ്‌ എസ്‌പി […]

Continue Reading

ഇന്ന് സംസ്ഥാന വ്യാപകമായി കെ എസ് യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത തകർക്കുന്ന എസ്എഫ്ഐയുടെ നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി കെ എസ് യു വിദ്യാഭ്യാസ ബന്ദ് എസ്എഫ്ഐ ഉന്നതവിദ്യാഭ്യാസ മേഖലയെ തകർത്തെറിയുമ്പോൾ സർക്കാർ മൗനം വെടിയണമെന്ന് ആവശ്യപ്പെട്ടാണ് കെഎസ്‌യു സംസ്ഥാന വ്യാപകമായി കോളേജുകളിൽ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.

Continue Reading

കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 29 വ്യാഴാഴ്ച

കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 29 വ്യാഴാഴ്ച. അറബിമാസം ദുൽഖഅ്ദ് 30 പൂർത്തിയാക്കിയാണ് ഇത്തവണ ബലി പെരുന്നാൾ. ദുൽഖഅ്ദ് 29 ഞായറാഴ്ച മാസപ്പിറവി ദൃശ്യമായ വിവരങ്ങളൊന്നും ലഭ്യമല്ലാത്തതിനാൽ തിങ്കളാഴ്ച ദുൽഖഅ്ദ് 30 പൂർത്തീകരിച്ച് ചൊവ്വാഴ്ച ദുൽഹജ്ജ് ഒന്നും ജൂൺ 29 വ്യാഴാഴ്ച ബലി പെരുന്നാളുമായിരിക്കുമെന്ന് പാളയം ഇമാം ഡോ വി.പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജന.സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു.

Continue Reading

കേരളത്തിന് ലോകബാങ്കിന്റെ 1228 കോടിരൂപ വായ്പ

കേരളത്തിന് ലോകബാങ്കിന്റെ 1228 കോടിരൂപ വായ്പ. പ്രകൃതി ദുരന്തങ്ങളും പകര്‍ച്ചവ്യാധികളും കാലാവസ്ഥ വ്യതിയാനം മൂലമുള്ള പ്രത്യാഘാതങ്ങളും നേരിടാനുള്ള തയ്യാറെടുപ്പുകള്‍ക്കാണ് വായ്പ അനുവദിച്ചത്. മുമ്പ് അനുവദിച്ച 1023 കോടിയുടെ ധനസഹായത്തിനു പുറമെയാണിത്. തീരദേശ ശോഷണം തടയല്‍, ജലവിഭവ പരിപാലനം തുടങ്ങിയ മേഖലകളില്‍ കേരളത്തിന് ആശ്വാസമേകുന്നതാണു നടപടി. വിവിധ പദ്ധതികള്‍ വഴി ത്സംസ്ഥാനത്തെ 50 ലക്ഷത്തോളം പേര്‍ക്ക് വെള്ളപ്പൊക്ക കെടുതികളില്‍നിന്ന് സംരക്ഷണം ലഭിക്കുമെന്നാണ് പ്രതീക്ഷ. കേരളത്തില്‍ പ്രകൃതിദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളും ഉണ്ടാകാന്‍ സാധ്യത കൂടുതലാണെന്ന് ലോകബാങ്ക് വിലയിരുത്തി. 2021ലെ […]

Continue Reading