പുരാവസ്തു തട്ടിപ്പുകേസ്: കെ.സുധാകരന്റെ മൊഴി ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും

കൊച്ചി: വ്യാജപുരാവസ്തു തട്ടിപ്പു കേസിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ മൊഴി ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും. മോൻസൻ മാവുങ്കൽ ഒന്നാം പ്രതിയായ കേസിലെ രണ്ടാം പ്രതിയാണു സുധാകരൻ. കേസിൽ അറസ്റ്റ് വേണ്ടിവന്നാൽ 50,000 രൂപയ്ക്കും തുല്യതുകയ്ക്കുള്ള രണ്ടാളുടെ ഉറപ്പിലും ജാമ്യം അനുവദിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേസന്വേഷണത്തോടു പൂർണമായി സഹകരിക്കാമെന്നു സുധാകരനും ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.

Continue Reading

യൂട്യൂബർ തൊപ്പി പൊലീസ് കസ്റ്റഡിയിൽ:നടപടി അശ്ലീല പദപ്രയോഗം നടത്തിനും ഗതാഗത തടസമുണ്ടാക്കിയതിനും

മലപ്പുറം: യൂട്യൂബർ തൊപ്പി പൊലീസ് കസ്റ്റഡിയിൽ. വളാഞ്ചേരി പൊലീസാണ് മുഹമ്മദ് നിഹാദ് എന്ന തൊപ്പിയെ എറണാകുളത്തെ ഫ്ലാറ്റിൽ നിന്നും കസ്റ്റഡിയിലെടുത്തത്. പൊതുജനമധ്യത്തിൽ തെറിപ്പാട്ട് പാടിയതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനുമെതിരെയാണ് കേസ്.ഫ്ലാറ്റിൽ നിന്നും ഒരു കമ്പ്യൂട്ടർ, ഹാർഡ് ഡിസ്ക്, രണ്ട് മൊബൈൽ ഫോണുകൾ എന്നിവ പോലീസ് പിടിച്ചെടുത്തു. വളാഞ്ചേരിയിലെ കട ഉദ്ഘാടനത്തിൽ അശ്ലീല പദപ്രയോഗം നടത്തിയെന്നും ഗതാഗത തടസമുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി ഇയാൾക്കെതിരെ ചിലർ പരാതി നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഈ പോലീസ് നടപടി.

Continue Reading

നാളെ സംസ്ഥാനവ്യാപകമായി എബിവിപി വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസത്തെ തകർക്കുന്ന ഇടതുപക്ഷ സർക്കാരിനെതിരെയും, SFIക്ക് വിടുപണി ചെയ്യുന്ന പോലീസ് നിഷ്ക്രിയത്വത്തിനെതിരെയും എബിവിപി കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിനു നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് എബിവിപി നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തുമെന്നു സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്.അരവിന്ദ്. വിദ്യാഭ്യാസ മേഖലയിൽ ഇടതുപക്ഷത്തിന്റെ സ്വജനപക്ഷപാതമാണ് നടന്നുകൊണ്ടിരിക്കുന്നത്.അധികാരത്തിന്റെ ബലത്തിൽ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന വിദ്യാർത്ഥികളെ പോലീസിനെ ഉപയോഗിച്ച് നിശബ്ദമാക്കാം എന്നത് ഇടതുപക്ഷ സർക്കാരിന്റെ വ്യാമോഹം മാത്രമാണ്. കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് എബിവിപി […]

Continue Reading

പൊതുമുതൽ നശിപ്പിച്ച കേസിൽ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉൾപ്പെടെ 12 പേർ പിഴയടച്ചു

വടകര: 9 വർഷം മുൻപ് ഹെഡ് പോസ്റ്റ് ഓഫിസ് മാർച്ചിനിടയിൽ പൊതുമുതൽ നശിപ്പിച്ച കേസിൽ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉൾപ്പെടെ 12 പേർ നഷ്ടപരിഹാര തുകയായ 3,81,000 രൂപ സബ് കോടതിയിൽ അടച്ചു. 1,29,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പോസ്റ്റൽ വകുപ്പിന് വേണ്ടി പോസ്റ്റ് മാസ്റ്റർ കെ.രാജൻ നൽകിയ ഹർജിയിലെ വിധിയിലാണ് സബ് ജഡ്ജി ജോജി തോമസ് മുൻപാകെ തുക അടച്ചത്. തുക അടയ്‍ക്കുന്നത് വൈകിയതിനാൽ പലിശയും കോടതി ചെലവും ചേർത്താണ് തുക ഈടാക്കിയത്. ഡിവൈഎഫ്ഐ […]

Continue Reading

കെ.വിദ്യയെ കോടതി റിമാന്‍ഡ് ചെയ്തു

വ്യാജ രേഖ ചമച്ച കേസില്‍ അറസ്റ്റിലായ കെ.വിദ്യയെ കോടതി റിമാന്‍ഡ് ചെയ്തു. മണ്ണാര്‍കാട് കോടതിയാണ് പതിനാല് ദിവസം റിമാന്‍ഡ് ചെയ്തത്. ചോദ്യം ചെയ്യാന്‍ രണ്ടു ദിവസം കസ്റ്റഡി അനുവദിക്കണമെന്ന പൊലീസ് ആവശ്യം കോടതി അംഗീകരിച്ചു. ഇതിനു ശേഷം വീണ്ടും ജൂൺ 24ന് ഉച്ചയ്ക്ക് 2.45നു ശേഷം വീണ്ടും വിദ്യയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും.

Continue Reading

കേസ് നിയമപരമായി തന്നെ നേരിടുമെന്ന് വ്യാജ സർട്ടിഫിക്കറ്റ് കേസിൽ കെ വിദ്യ

പാലക്കാട്: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പ്രതികരണവുമായി എസ്എഫ്‌ഐ നേതാവ് കെ വിദ്യ. മാധ്യമങ്ങൾ ആവശ്യത്തിലധികം ആഘോഷിച്ച കേസാണിത്. കേസ് നിയമപരമായി തന്നെ നേരിടും. ഏതറ്റം വരേയും പോരാടുമെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും വിദ്യ. വൈദ്യപരിശോധന പൂർത്തിയാക്കിയ കെ വിദ്യയെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും. നേരത്തെ രാഷ്ട്രീയവൈരം മൂലം തന്നെ കരുവാക്കുകയായിരുന്നുവെന്ന് വിദ്യ ആരോപിച്ചിരുന്നു. പഠനത്തിൽ മിടുക്കിയായ തനിക്ക് വ്യാജസർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. മഹാരാജാസിൽ കൂടെ പഠിച്ചവരും കോൺഗ്രസിന്റെ അധ്യാപക സംഘടനാ നേതാക്കളും ചേർന്നാണ് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ തനിക്കെതിരെ ഗൂഢാലോചന […]

Continue Reading

യു ട്യൂബർമാരുടെ വീടുകളിലും ഓഫീസിലും ഇൻകം ടാക്സ് റെയ്ഡ്

വരുമാനത്തിനനുസരിച്ച് നികുതിയൊടുക്കുന്നില്ല: യു ട്യൂബർമാരുടെ വീടുകളിലും ഓഫീസിലും ഇൻകം ടാക്സ് റെയ്ഡ്. വരുമാനത്തിനനുസരിച്ച് കൃത്യമായി ആദായ നികുതിയൊടുക്കുന്നില്ല എന്ന കണ്ടെത്തലിലാണ് പരിശോധന. പേർളി മാണി, സുജിത് ഭക്തൻ എന്നിവരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. യു ട്യൂബർമാർക്ക് ലഭിക്കുന്ന അധിക വരുമാനത്തിന് നികുതിയൊടുക്കില്ല എന്നാണ് കണ്ടെത്തൽ.

Continue Reading

വൈക്കത്ത് പതിനാല് പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ

വൈക്കത്ത് പതിനാല് പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മറവന്‍തുരുത്ത് മൃഗാശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുന്നതിനിടെ ഇന്നലെയായിരുന്നു നായ ചത്തത്. തുടര്‍ന്ന് തിരുവല്ലയിലെ മൃഗസംരക്ഷണ വകുപ്പിന്റെ വൈറോളജി ലാബില്‍ പരിശോധനയ്ക്കയച്ചിരുന്നു. ഈ പരിശോധനയിലാണ് നായക്ക് പേവിഷബാധയുള്ളതായി സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ തെരുവുനായയുടെ ആക്രമണം തുടര്‍ക്കഥയാകുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് തൃശൂരില്‍ രണ്ടിടങ്ങളില്‍ ആക്രമിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. വല്ലച്ചിറ, ഊരകം ഭാഗങ്ങളില്‍ ആളുകളെ ആക്രമിച്ച തെരുവുനായക്കായിരുന്നു പേവിഷബാധ സ്ഥിരീകരിച്ചത്.

Continue Reading

കെ വിദ്യ പോലീസ് പിടിയിൽ

കോഴിക്കോട്: മഹാരാജാസ് കോളേജ് വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് കേസ് പ്രതി കെ വിദ്യ പോലീസ് പിടിയിൽ. പൊലീസ് കസ്റ്റഡിയിലെടുത്തത് സുഹൃത്തിന്റെ വീട്ടിൽ നിന്ന് മടങ്ങുമ്പോൾ. ടവർ ലൊക്കേഷൻ പിന്തുടർന്ന് എത്തിയാണ് പൊലീസ് വിദ്യയെ കുടുക്കിയത്. മേപ്പയൂരിലെ കുട്ടോത്ത് എന്ന സ്ഥലത്ത് നിന്നാണ് വിദ്യ പിടിയിലായത്.

Continue Reading

നിഖിൽ തോമസിന്റെ എം കോം പ്രവേശനം റദ്ദാക്കി

തിരുവനന്തുപരം: റായ്പൂർ, കലിംഗ സർവകലാശാലയുടെതായി വ്യാജ ഡിഗ്രി സമ്പാദിച്ച് കായംകുളം MSM കോളേജിൽ കഴിഞ്ഞ വർഷം എം. കോമിന് പ്രവേശനം നേടിയ നിഖിൽ തോമസിന്റെ എം. കോം പ്രവേശനം റദ്ദാക്കാൻ കേരള വിസി ഡോ: മോഹൻകുന്നുമ്മൽ ഉത്തരവിട്ടു. നിഖിൽ കലിംഗ സർവകലാശാലയുടെ വിദ്യാർത്ഥിയായിരുന്നില്ലെന്നും നിഖിൽ തോമസിന്റെ ഡിഗ്രി വ്യാജമാണെന്നും, സർവ്വ കലാശാലയുടെ വിശ്വാസതയ്ക്ക് കളങ്കം വരുത്താൻ ശ്രമിച്ച നിഖിൽ തോമസിനെതിരെ നടപടികൈക്കൊള്ളണമെന്നും കേരള സർവകലാശാല രജിസ്ട്രാറോട് കലിംഗ സർവകലാശാല ആവശ്യപ്പെട്ടിട്ടുണ്ട്. കേരളസർവ്വകലാശാലയിൽ നിഖിൽ കലിംഗ സർവകലാശാലയുടെതെന്ന രീതിയിൽ […]

Continue Reading