സംസ്ഥാനത്ത് 65 ശതമാനം മഴ കുറവ്‌

തിരുവനന്തപുരം: കേരളത്തിഷ കാലവർഷമെത്തിയതായുള്ള അറിയിപ്പ് ലഭിച്ച് ആഴ്കൾ പിന്നിടുമ്പോഴും മഴയിൽ വലിയ കുറവ്. കാലവർഷത്തിൽ ഇതുവരെ 65 ശതമാനം മഴ കുറവാണെന്നാണ് കാലാവസ്ഥ വിദഗ്ധർ അറിയിച്ചിട്ടുള്ളത്. വയനാട് ജില്ലയിൽ 81 ശതമാനം കുറവുണ്ടായി. ഇടുക്കിയിൽ ഇത് 73% ശതമാനം ആണ്. കാലവർഷ മഴ ഏറ്റവും കൂടുതൽ ലഭിക്കുന്ന കാസർഗോഡ് ജില്ലയിൽ ഇതുവരെ 74 ശതമാനം കുറവാണ് വന്നിട്ടുള്ളത്. കേരളത്തിൽ ഉയർന്ന താപനില 31-35 ഡിഗ്രി സെൽഷ്യസിന് ഇടയിലാണെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. അതേസമയം, വരും ദിവസങ്ങളിൽ ശക്തമായ […]

Continue Reading

മഅദനിക്ക് കേരളത്തിലേക്ക് വരാൻ അനുമതി ലഭിച്ചു

പിഡിപിയുടെ ചെയർമാൻ അബ്ദുൾ നാസർ മഅദനി കേരളത്തിലേക്ക് എത്തുന്നു. വരുന്ന തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള ഫ്ളൈറ്റിൽ എറണാകുളത്തെത്തും. പിതാവിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് യാത്ര. മദനിയുടെ യാത്രാ ചെലവുകളിൽ കർണാടക സർക്കാർ ഇളവ് നൽകിയേക്കുമെന്നാണ് സൂചന. അതേസമയം, അബ്ദുൾ നാസർ മഅദനിക്ക് കേരളത്തിലേക്ക് പോകാൻ അനുമതി നൽകിക്കൊണ്ട് ബംഗളൂരു കമ്മീഷണർ ഓഫീസിൽ നിന്ന് അറിയിപ്പ് കിട്ടിയതായി കുടുംബം അറിയിച്ചു. ഈ യാത്രയ്ക്ക് ആവശ്യമായ കൃത്യം ചെലവ് എത്ര നൽകണമെന്ന് തിങ്കളാഴ്ച രാവിലെ അറിയിപ്പ് നൽകുമെന്ന് പൊലീസ് അറിയിച്ചു. […]

Continue Reading

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്. നാളെ മുതല്‍ 27-ാം തീയതി വരെ വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. 26ന് എറണാകുളം, കണ്ണൂര്‍ ജില്ലകളിലും 27ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 27ന് ഇടുക്കി […]

Continue Reading

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ നിഖില്‍ തോമസിനെ കസ്റ്റഡിയില്‍ വിട്ടു

ആലപ്പുഴ: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ നിഖില്‍ തോമസിനെ കസ്റ്റഡിയില്‍ വിട്ടു. ഏഴ് ദിവസത്തെ കസ്റ്റഡിയിലാണ് നിഖിലിനെ വിട്ടത്. നിഖിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും. കേസില്‍ നിഖില്‍ തോമസിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്. കോഴിക്കോട് നിന്ന് കൊട്ടാരക്കരയിലേക്ക് വരുമ്പോള്‍ കോട്ടയം ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് നിഖിലിനെ പിടികൂടിയത്. കേസെടുത്തത് മുതല്‍ ഒളിവില്‍ കഴിയുകയായിരുന്നു നിഖില്‍.

Continue Reading

മുൻ എസ് എഫ് ഐ നേതാവ് കെ വിദ്യയ്ക്ക് ഉപാധികളോടെ ജാമ്യം

പാലക്കാട്: മഹാരാജാസ് കോളേജിലെ വ്യാജ പ്രവർത്തിപരിചയ രേഖാ കേസിൽ മുൻ എസ് എഫ് ഐ നേതാവ് കെ വിദ്യയ്ക്ക് ഉപാധികളോടെ ജാമ്യം. അഗളി പൊലീസ് രജിസ്റ്റർ ചെയ്ക കേസിലാണ് വിദ്യയ്ക്ക് ജാമ്യം ലഭിച്ചത്. കേരളം വിട്ട് പോകരുത്, പാസ്പോർട്ട് ഹാജരാക്കണം എന്നതടക്കമുള്ള കർശന ഉപാധികളോടെയാണ് മണ്ണാർക്കാട് കോടതി ജാമ്യം അനുവദിച്ചത്. രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം. രണ്ടാമത്തെ കേസിൽ വിദ്യയെ നീലേശ്വരം പൊലീസിന് കസ്റ്റഡിയിലെടുക്കാമെന്ന് കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ വിദ്യയെ നീലേശ്വരം പൊലീസ് […]

Continue Reading

ജുവനൈൽ ഹോമിൽ നിന്നും പതിനേഴ് വയസുള്ള നാല് കുട്ടികളെ കാണാതായി

കോഴിക്കോട്: വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിൽ നിന്നും പതിനേഴ് വയസുള്ള നാല് കുട്ടികളെ കാണാതായി. ചേവായൂര്‍ ബോയ്‌സ് ഹോമില്‍നിന്നാണ് ഇന്നലെ രാത്രിയോടെയാണ് കുട്ടികള്‍ കടന്നുകളഞ്ഞത്. കാണാതായ നാലുകുട്ടികളില്‍ ഒരാള്‍ യുപി സ്വദേശിയാണ്. മറ്റ് മൂന്നുപേരും കേരളത്തില്‍നിന്നുള്ളവരാണ്. ജുവനൈൽ അധികൃതരുടെ പരാതിയില്‍ ചേവായൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച രാവിലെയാണ് കുട്ടികളെ ശ്രദ്ധയില്‍പ്പെട്ടതെന്ന് ബാലമന്ദിരം അധികൃതര്‍ അറിയിച്ചു. ഹോസ്റ്റലിലെ ശുചിമുറിയുടെ ഗ്രില്‍ പൊളിച്ചാണ് കുട്ടികള്‍ പുറത്ത് കടന്നത് എന്നാണ് പ്രാഥമീക നിഗമനം. ഡിസിപിയുടേയും മെഡിക്കല്‍ കോളേജ് എസിപിയുടേയും നേതൃത്വത്തിലാണ് […]

Continue Reading

ആവശ്യമെങ്കിൽ കെപിസിസി പ്രസിഡന്റ്‌ സ്ഥാനം ഒഴിയാമെന്ന് കെ. സുധാകരൻ

കൊച്ചി: മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ പ്രതിയായതിന്റെ പശ്ചാത്തലത്തിൽ, ആവശ്യമെങ്കിൽ കെപിസിസി പ്രസിഡന്റ്‌ സ്ഥാനം ഒഴിയാമെന്ന് കെ. സുധാകരൻ. കെപിസിസി പ്രസിഡന്റ്‌ സ്ഥാനത്ത് നിന്നും മാറി നിൽക്കുന്നതിനെ കുറിച്ച് ചർച്ച ചെയുന്നുണ്ട്. പാർട്ടിക്ക് ഹാനികരമാക്കുന്ന ഒന്നിനും താൻ തയ്യാറല്ല. അന്വേഷണം നേരിടുമെന്നും കോടതിയിൽ പൂർണ വിശ്വാസമുണ്ടെന്നും സുധാകരൻ പ്രതികരിച്ചു. തട്ടിപ്പ് കേസിൽ കെ.സുധാകരന്റെ അറസ്റ്റ് ഇന്നലെയാണ് രേഖപ്പെടുത്തിയത്. ആറ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്. മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ […]

Continue Reading

രാമമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കൊല്ലത്ത് വെച്ച് ഉണ്ടായ വാഹനാപകടത്തിൽ മരിച്ചു

കൊല്ലം: രാമമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഇ.പി ജോർജ് കൊല്ലത്ത് വെച്ച് ഉണ്ടായ വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ രാത്രി 10.45 ഓടെ കൊല്ലം കല്ലുവാതുക്കലിലാണ് അപകടം സംഭവിച്ചത്. കെ.എസ്.ആർ.ടി.സി കോഴിക്കോട് ഫാസ്റ്റുമായി രാമമംഗലം പഞ്ചായത്തിന്റെ വാഹനം കല്ലുവാതുക്കൽ വെച്ചാണ് കൂട്ടിയിടിച്ചത്. സംഭവ സ്ഥലത്ത് വച്ചുതന്നെ ഇ.പി ജോർജ് മരിച്ചു. പ്രസിഡന്റിനൊപ്പം സഞ്ചരിച്ചിരുന്ന ഡ്രൈവർ ഉൾപ്പടെ പഞ്ചായത്ത് ജീവനക്കാരായ 3 പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. പാരിപ്പള്ളി ഗവ.ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം […]

Continue Reading

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസ്: നിഖിൽ തോമസ് അറസ്റ്റിൽ

കോട്ടയം: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ എസ്എഫ്ഐ പുറത്താക്കിയ നിഖില്‍ തോമസിനെ അറസ്റ്റു ചെയ്തു. കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബസിലിരിക്കേയാണ് നിഖിലിനെ പൊലീസ് പിടികൂടിയത്. നിഖിലിന്റെ അച്ഛനെയും സഹോദരങ്ങളെയും സ്റ്റഷനില്‍ വിളിച്ചു വരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. നിഖിലിനെ രാത്രിതന്നെ കായംകുളം പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.

Continue Reading

നായർ സർവീസ് സൊസൈറ്റിയിൽ ഭിന്നത; പ്രതിനിധി സഭയിൽ നിന്ന് ആറു പേർ ഇറങ്ങിപ്പോയി

ചങ്ങനാശ്ശേരി:നായർ സർവീസ് സൊസൈറ്റിയിൽ ഭിന്നത.പ്രതിനിധി സഭയിൽ നിന്ന് ആറു പേർ ഇറങ്ങിപ്പോയി.കലഞ്ഞൂർ മധു,പ്രശാന്ത് പി കുമാർ,മാനപ്പള്ളി മോഹൻ കുമാർ, വിജയകുമാരൻ നായർ,രവീന്ദ്രൻ നായർ,അനിൽകുമാർ എന്നിവരാണ് ഇറങ്ങിപ്പോയത്.300 അംഗ പ്രതിനിധി സഭയിൽ നിന്നാണ് 6 പേർ ഇറങ്ങി പോയത്..ജനറൽ സെക്രട്ടറിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്.മന്നം വിഭാവനം ചെയ്ത നിലപാടുകളിൽ നിന്ന് നിലവിലെ നേതൃത്വം വ്യതിചലിച്ചെന്ന് കലഞ്ഞൂർ മധു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.ധനമന്ത്രി കെ. എൻ. ബാലഗോപലിന്‍റെ സഹോദരൻ കൂടിയാണ് കലഞ്ഞൂർ മധു.26 വർഷമായി മധു ഡയറക്ടർ ബോർഡ് അംഗമാണ്.ഇന്ന് […]

Continue Reading