അടുത്ത 5 ദിവസവും കേരളത്തില്‍ വ്യാപകമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും. നാളെ( ജൂൺ 27 ) ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ, വടക്കൻ ഒഡിഷ – പശ്ചിമ ബംഗാൾ തീരത്തിനു സമീപം രൂപപ്പെട്ട ന്യുനമർദ്ദം നിലവിൽ വടക്കൻ ഒഡിഷയ്ക്ക് മുകളിലായാണ് സ്ഥിതി ചെയ്യുന്നത്. ഇത് അടുത്ത രണ്ടു […]

Continue Reading

സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണ വിതരണത്തിന് പ്രതിസന്ധി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ ഉച്ചഭക്ഷണ വിതരണത്തിലെ പ്രതിസന്ധിക്ക് പരിഹാരമില്ലെന്ന് റിപ്പോർട്ട്. പച്ചക്കറി ഉൾപ്പടെയുള്ള സാധനങ്ങളുടെ വില കുതിക്കുമ്പോൾ, ഉച്ചഭക്ഷണം നല്‍കാനായി സ്വന്തം കൈയില്‍ നിന്നും പണം മുടക്കി കടക്കെണിയിലായിരിക്കുകയാണ് പ്രധാനാധ്യാപകര്‍. ഉച്ചഭക്ഷണത്തിന് അനുവദിക്കുന്ന തുക ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് പ്രധാനാധ്യപകര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ മന്ത്രി മുതല്‍ മുഖ്യമന്ത്രി വരെയുള്ളവര്‍ക്ക് നിവേദനം,പ്രത്യക്ഷ സമരം. പ്രതിഷേധം പല വഴിക്കറിയിച്ചിട്ടും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉച്ചഭക്ഷണത്തിന് നല്‍കേണ്ട തുക വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇതോടെ ഈ അധ്യയന വര്‍ഷത്തിലും ഉച്ചഭക്ഷണക്കാര്യത്തില്‍ പ്രധാനാധ്യാപകര്‍ നെട്ടോട്ടമോടുകയാണ്. ഉച്ചഭക്ഷണത്തിനായി […]

Continue Reading

മാധ്യമപ്രവർത്തകനെ മർദ്ദിച്ചതിൽ പ്രതിഷേധം

കോട്ടയം . മാതൃഭൂമി കുമരകം റിപ്പോർട്ടറും കേരള ജേർണലിസ്റ്റ് യൂണിയൻ (കെജെയു) കോട്ടയം ജില്ലാ സെക്രട്ടറിയുമായ എസ് ഡി റാമിനെ ആക്രമിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കമെന്ന് കെ ജെ യു ജില്ലാകമ്മറ്റി സർക്കാരിനോടാവശ്യപ്പെട്ടു.കോട്ടയം തിരുവാർപ്പിൽ സ്വകാര്യ ബസ് ജീവനക്കാരുടെ വേതനം സംബന്ധിച്ച് ബസ് ഉടമയുമായി സി ഐ റ്റി യു യൂണിയൻ തർക്കമുണ്ടാകുകയും തൊഴിലാളികൾ ബസ് സർവ്വീസ് നടത്തുവാൻ കഴിയാത്ത വിധം ബസിൽ കൊടി കെട്ടി സർവ്വീസ് മുടക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ഉടമ, ബസ് തടഞ്ഞിട്ടിരിക്കുന്നതിന് […]

Continue Reading

കേരള തീരത്തു കടൽ ആക്രമണ സാധ്യത;ബീച്ചിലേക്ക് യാത്ര ഒഴിവാക്കാൻ മുന്നറിയിപ്പ്

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. വരുന്ന മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പുതുക്കിയ മഴ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, വിഴിഞ്ഞം മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് തിങ്കളാഴ്ച രാത്രി 11.30 വരെ കടലാക്രമണം ശക്തമാകാനുള്ള സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന്റെ വേഗത സെക്കൻഡിൽ 50 സെന്റിമീറ്ററിനും 65 സെന്റിമീറ്ററിനും ഇടയിൽ മാറി വരാൻ സാധ്യതയുണ്ട്. 2.2 മുതൽ […]

Continue Reading

വര്‍ക്കല ക്ലിഫ് കുന്നില്‍ നിന്നു 50 അടി താഴ്ചയിലേക്ക് വീണു; യുവാവിനു ഗുരുതര പരിക്ക്

തിരുവനന്തപുരം: വര്‍ക്കല ഹെലിപ്പാടിനു സമീപമുള്ള ക്ലിഫ് കുന്നില്‍ നിന്നു താഴേക്ക് വീണു യുവാവിനു ഗുരുതര പരിക്ക്.50 അടിയോളം താഴേക്കാണ് യുവാവ് വീണത്. തമിഴ്നാട്ടില്‍ നിന്നുള്ള വിനോദ സഞ്ചാരിയായ സതീഷ് (30) ആണ് ആപകടത്തില്‍പ്പെട്ടത്. വീഴ്ചയില്‍ നട്ടെല്ലിനു ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി 12.30 ഓടെയാണ് അപകടമുണ്ടായത്. പൊലീസും ഫയര്‍ഫോഴ്സും എത്തി യുവാവിനെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Continue Reading

മഴ ദൈവങ്ങളുടെ പ്രീതി നേടാൻ പരസ്പരം വിവാഹം കഴിച്ച് യുവാക്കള്‍

കടുത്ത വരൾച്ചയിൽ നിന്നും രക്ഷനേടാൻ മഴദൈവങ്ങളെ പ്രീതിപ്പെടുത്താൻ യുവാക്കൾ പരസ്പരം വിവാഹം ചെയ്ത വാർത്തയാണ് ഇപ്പോൾ കർണാടകയിൽ നിന്ന് പുറത്തുവരുന്നത്. സംസ്ഥാനത്തെ മാണ്ഡ്യ ജില്ലയിലാണ് മഴദൈവങ്ങളെ പ്രീതിപ്പെടുത്താൻ യുവാക്കൾ പ്രതീകാത്മകമായി പരസ്പരം വിവാഹം ചെയ്തത്. കൃഷ്ണരാജ്പേട്ട് താലൂക്കിലെ ഗംഗേനഹള്ളി ഗ്രാമത്തിലാണ് ചടങ്ങുകൾ. വെള്ളിയാഴ്ച രാത്രിയായിരുന്നു വിവാഹം. പ്രതീകാത്മകമായി വിവാഹം നടത്തിയ ഗ്രാമവാസികൾ ഒരു വിരുന്നും സംഘടിപ്പിച്ചു. “മഴ ദൈവങ്ങളെ പ്രീതിപ്പെടുത്തുന്നതിനും പ്രദേശത്ത് മഴ പെയ്യിക്കുന്നതിനുമുള്ള പ്രാർത്ഥനാ ചടങ്ങിന്റെ ഭാഗമായാണ് ഇത് ചെയ്തത്. വിവാഹത്തിന് പിന്നാലെ ഒരു സദ്യയും […]

Continue Reading

ഭർത്താവ് സ്വന്തം അധ്വാനത്തിലൂടെ ആർജിച്ച സ്വത്തിലും വീട്ടമ്മക്ക് തുല്യാവകാശമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഭർത്താവ് സ്വന്തം അധ്വാനത്തിലൂടെ ആർജിച്ച സ്വത്തിലും വീട്ടമ്മക്ക് തുല്യാവകാശമെന്ന് മദ്രാസ് ഹൈക്കോടതി. അവധി പോലുമില്ലാതെയുള്ള വീട്ടമ്മമാരുടെ അധ്വാനം അവഗണിക്കാനാകില്ലെന്നും സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. ഭർത്താവിന്റെ മരണശേഷം സ്വത്തിൽ അവകാശം ഉന്നയിച്ചു കമ്ശാല അമ്മാൾ എന്ന സ്ത്രീ നൽകിയ ഹർജിയിലാണ് മദ്രാസ്‌ ഹൈകോടതിയുടെ ശ്രദ്ധേയമായ ഉത്തരവ്. കുടുംബത്തെ നാട്ടിലാക്കി 11 വർഷം സൗദി അറേബ്യയിൽ ജോലി ചെയ്ത ആർജിച്ച സ്വത്ത്, അമ്മാൾ സ്വന്തം പേരിലാക്കിയെന്ന് കാണിച്ചു ഭർത്താവ് കണ്ണൻ വർഷങ്ങൾക്ക് മുൻപ് നിയമപോരാട്ടം തുടങ്ങിയിരുന്നു. കണ്ണന് അനുകൂലമായുള്ള […]

Continue Reading

അടിസ്ഥാന ശമ്പളം 40000 ആക്കണം;സമരത്തിനൊരുങ്ങി നഴ്‌സുമാര്‍

തൃശൂര്‍: അടിസ്ഥാന ശമ്ബളം നാല്‍പ്പതിനായിരം രൂപയാക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍. പ്രഖ്യാപിച്ച ശമ്ബള വര്‍ധനവ് പ്രാബല്യത്തില്‍ വരുത്തണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. ജൂലായ് 19 സെക്രട്ടേറിയറ്റ് മാര്‍ച്ച്‌ നടത്തുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ദേശീയ അധ്യക്ഷന്‍ ജാസ്മിന്‍ ഷാ പറഞ്ഞു. ശമ്ബള വര്‍ധനവ് പ്രാബല്യത്തില്‍ വരുത്തിയില്ലെങ്കില്‍ നഴ്‌സുമാര്‍ പണിമുടക്കി സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നവംബറില്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ രൂപികരിച്ച തൃശൂരില്‍ നിന്ന് തിരുവന്തപുരം വരെ […]

Continue Reading

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് കെപിസിസി നേതൃത്വം

കൊച്ചി: യൂത്ത്കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് കെപിസിസി. രാഹുൽ ഗാന്ധിയോട് നേതൃത്വം ഈ കാര്യം ആവശ്യപ്പെടും. കെ സുധാകരനെ അറസ്റ്റ് ചെയ്ത വിഷയത്തിൽ ഉൾപ്പെടെ സംസ്ഥാനത്ത് ഒരിടത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്ത് ഇറങ്ങിയില്ലെന്നും നേതൃത്വം വിലയിരുത്തി. പ്രവർത്തകർക്കിടയിൽ ആഴത്തിലുള്ള വിഭാഗീയ പ്രവർത്തനങ്ങൾ വർദ്ധിച്ചു വരികയാണെന്ന് നേതൃത്വം രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുത്തും.

Continue Reading

ലഹരി ഉപയോഗത്തിന് ജനറല്‍ ആശുപത്രിയിലെ സിറിഞ്ച് മോഷ്ടിച്ച യുവാവ് പിടിയില്‍

തിരുവനന്തപുരം: ജനറല്‍ ആശുപത്രിയിലെ ഇഞ്ചക്ഷന്‍ മുറിയില്‍ നിന്നും സിറിഞ്ചുകള്‍ മോഷ്ടിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. രാജാജി നഗര്‍ ടി.സി 26/1038 ഉണ്ണിക്കുട്ടനെ (28) യാണ് കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരി മരുന്നുകള്‍ ഉപയോഗിക്കുന്നതിനാണ് ഇയാള്‍ സിറിഞ്ചുകള്‍ മോഷ്ടിച്ചതെന്ന് പൊലീസ് പറയുന്നു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഒരു സ്ത്രീയോടൊപ്പമാണ് ഇയാള്‍ ആശുപത്രിയില്‍ എത്തിയത്. ഒപ്പമുള്ള സ്ത്രീക്ക് സുഖമില്ലെന്ന് പറഞ്ഞാണ് അത്യാഹിത വിഭാഗത്തിലെത്തിയത്. ഇയാള്‍ കന്റോണ്‍മെന്റ് സ്റ്റേഷനിലെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ കുറിപ്പടികളും മെഡിക്കല്‍ […]

Continue Reading