കാനഡയില്‍ വീണ്ടും കാട്ടുതീ: അറ്റ്ലാന്റിക് സമുദ്രം കടന്ന് പുകപടലം യൂറോപ്പിലെത്തിയെന്ന് നാസ

കാനഡ: കാനഡയില്‍ വീണ്ടും വന്‍ കാട്ടുതീ. ഏതാണ്ട് 18,688,691 ഏക്കറിലാണ് തീപിടുത്തമുണ്ടായത് എന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. കാട്ടുതീയിലുണ്ടായ പുകപടലം അറ്റ്ലാന്റിക് സമുദ്രം കടന്ന് പടിഞ്ഞാറന്‍ യൂറോപ്പിലെത്തിയതായി നാസ പറയുന്നത്. ഇതിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ നാസ പുറത്തുവിട്ടിട്ടുണ്ട്. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ കാനഡയില്‍ കാട്ടുതീ പതിവാണ്. എന്നാല്‍, ഈ വര്‍ഷം ഇത് വളരെ അധികമാണെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 1995നു ശേഷം കാനഡ കണ്ട ഏറ്റവും വലിയ കാട്ടുതീ ആണിത്. തിങ്കളാഴ്ച നാസ പുറത്തുവിട്ട […]

Continue Reading

വധുവിന്റെ കുടുംബവുമായി പോകുകയായിരുന്ന ട്രക്ക് നദിയില്‍ വീണു: കുട്ടികളടക്കം 10 പേര്‍ക്ക് ദാരുണാന്ത്യം

ഭോപ്പാല്‍: മധ്യപ്രദേശിലെ ദാതിയയില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ആളുകള്‍ സഞ്ചരിച്ച മിനിലോറി പുഴയിലേക്ക് മറിഞ്ഞ് 10 പേര്‍ മരിച്ചു. ട്രക്കിലുണ്ടായിരുന്ന മുപ്പതോളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ സംസ്ഥാന ആഭ്യന്തരമന്ത്രി നരോത്തം മിശ്ര നിര്‍ദേശം നല്‍കി. ദാതിയയിലെ ദുര്‍സാദ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബുഹാര ഗ്രാമത്തിലാണ് അപകടം നടന്നത്. ഗ്വാളിയോറിലെ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് ബുഹ്റ നദിയിലേക്ക് വീഴുകയായിരുന്നു. വധുവിന്റെ വീട്ടുകാരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടം നടന്നയുടന്‍ ഗ്രാമവാസികള്‍ […]

Continue Reading

ആനകൾ ശക്തരാണ്: അരിക്കൊമ്പന്റെ ഹർജി അടുത്ത മാസം പരിഗണിക്കാമെന്ന് കോടതി

ദില്ലി: അരികൊമ്പനെ മയക്ക് വെടി വയ്ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ജൂലൈ 6 ന് പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനം. അത് വരെ ഒന്നും സംഭവിക്കില്ലെന്നും, ആനകൾ ശക്തരാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി എന്ന സംഘടനയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. നിലവിൽ പാർപ്പിച്ചിരിക്കുന്ന സ്ഥലവുമായി അരിക്കൊമ്പൻ ഒത്തുപോകുന്നില്ല. ഇത് ആനയുടെ ആരോഗ്യത്തെ ബാധിച്ചെന്നും ഈ സാഹചര്യത്തിൽ അരിക്കൊമ്പന് ഇനി മയക്കുവെടി വയ്ക്കരുതെന്ന് നിർദേശിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. അരിക്കൊമ്പന്റെ ആരോഗ്യനില മോശമാണെന്നും ഹർജി […]

Continue Reading

ഒന്റാരിയോയിലെ കൗമാരക്കാര്‍ക്കിടയിലെ ഒപിയോയിഡ് മരണങ്ങള്‍ മൂന്നിരട്ടിയായതായി പഠനം

ടൊറന്റോ: 2014 മുതല്‍ ഒന്റാരിയോയിലെ കൗമാരക്കാര്‍ക്കിടയിലെ ഒപിയോയിഡ് മരണങ്ങള്‍ മൂന്നിരട്ടിയായതായി പഠനം. യൂണിറ്റി ഹെല്‍ത്ത് ടൊറന്റോയിലെ ഒന്റാറിയോ ഡ്രഗ് പോളിസി റിസര്‍ച്ച് നെറ്റ്വര്‍ക്കിന്റെ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൗമാരക്കാര്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ ഒപിയോയിഡ് മൂലമുള്ള മരണങ്ങള്‍ മൂന്നിരട്ടിയായി വര്‍ദ്ധിച്ചു, അതേസമയം മയക്കുമരുന്ന് ചികിത്സാ നിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മുന്‍ വര്‍ഷത്തെ 115 മരണങ്ങളെ അപേക്ഷിച്ച് 15 നും 24 നും ഇടയില്‍ പ്രായമുള്ളവരിലെ ഒപിയോയിഡ് മരണങ്ങള്‍ പാന്‍ഡെമിക്കിന്റെ ആദ്യ വര്‍ഷത്തില്‍ 169 ആയി ഉയര്‍ന്നതായും […]

Continue Reading

ധ്രുവനച്ചത്തിരം സിനിമയുടെ റിലീസ് ഡേറ്റ് വീണ്ടും മാറ്റി: പ്രഖ്യാപനവുമായി ഗൗതം മേനോൻ

വിക്രം ആരാധകർ ഏറെ പ്രതീക്ഷയോടെ, വർഷങ്ങളായി കാത്തിരിക്കുന്ന ചിത്രമാണ് ‘ധ്രുവനച്ചത്തിരം’. ഗൗതം മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമെന്നതിനെക്കാൾ പ്രഖ്യാപിച്ചിട്ട് വർഷങ്ങളായിട്ടും പൂർത്തികരിക്കാത്ത ചിത്രമെന്ന നിലയിലാണ് ധ്രുവനച്ചത്തിരം പ്രേക്ഷകർക്കിടയിൽ ഇപ്പോഴും സജീവ ചർച്ചയാകുന്നത്. ഇതിനിടെ റിലീസ് സംബന്ധിച്ച് പല അപ്ഡേറ്റുകളും വന്നെങ്കിലും അതൊന്നുമല്ല പുതിയ തീയതി. ചിത്രീകരണം തുടങ്ങി വർഷങ്ങളായിട്ടും കൂടുതൽ അപ്ഡേറ്റുകൾ പോലും ചിത്രത്തെക്കുറിച്ച് പുറത്തുവന്നിരുന്നില്ല. എന്നാൽ അടുത്തിടെ ചിത്രത്തിലെ പശ്ചാത്തല സംഗീതം ചിട്ടപ്പെടുത്തുകയാണെന്നും എല്ലാവരെയും തീയേറ്ററിൽ കാണാമെന്നും ഹാരീസ് ജയരാജ് ട്വിറ്ററിൽ കുറിച്ചതോടെയാണ് ചിത്രം […]

Continue Reading

അസമില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശത്തിനെതിരെ 12 മണിക്കൂര്‍ ബന്ദില്‍ പങ്കെടുത്ത 300 ലധികം പേര്‍ അറസ്റ്റില്‍

ഗുവാഹത്തി: കഴിഞ്ഞ മാസം ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ (ഇസിഐ) പ്രസിദ്ധീകരിച്ച കരട് ഡീലിമിനേഷന്‍ നിര്‍ദ്ദേശത്തിനെതിരെ 12 മണിക്കൂര്‍ ബന്ദില്‍ പങ്കെടുത്ത 300 ലധികം പ്രതിഷേധക്കാരെ അസം പോലീസ് ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്തു. താഴ്വരയിലെ കച്ചാര്‍, കരിംഗഞ്ച്, ഹൈലകണ്ടി ജില്ലകളിലാണ് പ്രതിഷേധം നടന്നത്. നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുകയും ബരാക്ക് ഡെമോക്രാറ്റിക് ഫ്രണ്ട് (ബിഡിഎഫ്) ബന്ദിന് ആഹ്വാനം ചെയ്യുകയും ചെയ്തു. പിന്നീട് കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും എഐയുഡിഎഫും പിന്തുണച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ന് രാവിലെ 5 മണിയോടെയാണ് […]

Continue Reading

ഇന്ത്യയില്‍ പബ്‌ജി നിരോധിക്കാനുള്ള കാരണം വ്യക്തമാക്കി കേന്ദ്ര ഐ.ടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യയില്‍ വളരെ ഏറെ ആരാധകരുള്ള വിഡിയോ ഗെയിമായ ‘പബ്ജി’ നിരോധിക്കാനുള്ള കാരണം വ്യക്തമാക്കി കേന്ദ്രം. പബ്ജി നിരോധനം പൗരന്മാരോടുള്ള ഉത്തരവാദിത്തം നിര്‍വഹിച്ചതാണെന്നാണ് കേന്ദ്ര ഐ.ടി, ഇലക്‌ട്രോണിക്‌സ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്. യൂട്യൂബര്‍ രണ്‍വീര്‍ അലഹ്ബാദിയ നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. പൗരന്മാര്‍ക്കായി ഇന്റര്‍നെറ്റ് സുരക്ഷിതവും വിശ്വസ്തവുമായി നിലനിര്‍ത്തല്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നാണ് മന്ത്രി പറഞ്ഞത്. ‘മാറ്റങ്ങളെയും ലോകത്തെങ്ങുമുള്ള യുവാക്കള്‍ ചെയ്യുന്നതുമെല്ലാം നമുക്ക് ഇഷ്ടമാണ്. എന്നാല്‍, കാര്യങ്ങള്‍ അപകടകരമോ ചീത്തയോ വിശ്വസിക്കാൻ കൊള്ളാത്തതോ അല്ലെന്ന് ഉറപ്പിക്കേണ്ട ഉത്തരവാദിത്തവും ഞങ്ങള്‍ക്കുണ്ട്.’-രാജീവ് […]

Continue Reading

ജമ്മു കശ്മീരിൽ നിന്ന് അഫ്‌സ്പ നീക്കം ചെയ്യുന്ന സമയം വരും: പ്രതിരോധ മന്ത്രി

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിന്ന് സായുധ സേനയുടെ പ്രത്യേക അധികാര നിയമം (അഫ്‌സ്പ ) നീക്കം ചെയ്യുന്ന ഒരു കാലം വരുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. സംശയിക്കുന്നവരെ ഏതുനിമിഷവും സൈന്യത്തിന് അറസ്റ്റ് ചെയ്യാനുള്ള പ്രത്യേക അധികാരങ്ങള്‍ അഫ്‌സ്പ നല്‍കുന്നു. കൊല്ലാനുള്ള അവകാശം, കലാപവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സ്വത്ത് കൈവശപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്യാനുള്ള അവകാശം ഉള്‍പ്പെടെ വിപുലമായ അവകാശങ്ങള്‍ നിയമം അനുവദിച്ചു നല്‍കുന്നുണ്ട്. ‘പല സംസ്ഥാനങ്ങളിലും സമാധാനം പുനഃസ്ഥാപിക്കുന്നതിലും കലാപം അവസാനിപ്പിക്കുന്നതിലും വിജയം കൈവരിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. […]

Continue Reading

നിരാലംബരായ കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും ‘ദ സൗണ്ട് ഓഫ് മ്യൂസിക്’പ്രത്യേക പ്രദർശനം സമർപ്പിച്ചു നിത അംബാനി

കൊച്ചി/മുംബൈ 26/06/2023 ചിരിയുടെയും ആത്മബന്ധത്തിന്റെയും നിമിഷങ്ങൾ സമ്മാനിച്ച്, നിരാലംബരായ കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും ‘ദ സൗണ്ട് ഓഫ് മ്യൂസിക്’ മ്യൂസിക്കൽ ഷോയുടെ പ്രത്യേക പ്രദർശനം സമർപ്പിച്ചു നിത അംബാനി. നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിൽ നടത്തിയ പ്രത്യേക പ്രദർശനത്തിൽ റിലയൻസ് ഫൗണ്ടേഷന്റെ പിന്തുണയുള്ള 18 എൻജിഒകളിൽ നിന്നായി 3400 കുട്ടികളും മുതിർന്ന പൗരന്മാരും പങ്കെടുത്തു. വാരാന്ത്യത്തിൽ നടന്ന രണ്ട് പ്രത്യേക ഷോകളിൽ, ഭിന്നശേഷിയുള്ള കുട്ടികൾ ഉൾപ്പെടെ, മുംബൈയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവരാണ് പങ്കെടുത്തത്. റിലയൻസ് ഫൗണ്ടേഷന്റെ […]

Continue Reading

കൊലക്കേസിലെ പ്രതി അച്ചാമ്മ 27 വർഷങ്ങൾക്ക് ശേഷം പിടിയില്‍

എറണാകുളം: മാവേലിക്കരയിൽ കൊലപാതക കേസിൽ ശിക്ഷ വിധിച്ച ശേഷം ഒളിവിൽ പോയ കുറ്റവാളി 27 വർഷങ്ങൾക്ക് ശേഷം പിടിയിൽ. മാങ്കാംകുഴി മറിയാമ്മ കൊലക്കേസ് പ്രതി റെജി എന്ന അച്ചാമ്മയാണ് വർഷങ്ങൾക്ക് ശേഷം എറണാകുളത്തു നിന്നും പിടിയിലായത്. വർഷങ്ങളായി മിനി രാജു എന്ന വ്യാജ പേരിൽ താമസിച്ചു വരികയായിരുന്നു. ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതിനെ പിന്നാലെയായിരുന്നു അറുന്നൂറ്റിമംഗലം പുത്തൻവേലിൽ വീട്ടിൽ അച്ചാമ്മ ഒളിവിൽ പോയത്. എറണാകുളം ജില്ലയിൽ പല്ലാരിമംഗലം അടിവാടിൽ കാടുവെട്ടിവിളെ മിനി രാജു എന്ന വ്യാജ പേരിലായിരുന്നു […]

Continue Reading