സംസ്ഥാനത്തെ അതിതീവ്ര മഴയ്ക്ക് ഇന്ന് ശമനമായേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്

കേരളത്തില്‍ കാലവർഷം ശക്തമായതോടെ മഴ കെടുതികളും രൂക്ഷമായിരിക്കുകയാണ് . പ്രളയ സമാനമായ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ കടക്കുമോയെന്ന ആശങ്കകള്‍ പോലും ഇതിനോടകം ചില ജില്ലകളില്‍ നിന്നും ഉയര്‍ന്നുവന്നിരുന്നു. പക്ഷെ ഇപ്പോൾ കാലാവസ്ഥ വകുപ്പില്‍ നിന്നുള്ള ഏറ്റവും പുതിയ സൂചന കേരളത്തിനാകെ ആശ്വാസമാകുന്നതാണ്. ഇപ്പോൾ ലഭിക്കുന്ന അതിതീവ്രമഴക്ക് ഇന്നത്തോടെ ശമനമായേക്കുമെന്നാണ് വ്യക്തമാകുന്നത്. ഇനിവരുന്ന ദിവസങ്ങളിലെ മഴ സാധ്യതാ പ്രവചനത്തില്‍ കേരളത്തില്‍ ഒരു ജില്ലയിലും അതിതീവ്രമഴക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നു. അടുത്ത രണ്ടു ദിവസങ്ങളിൽ കേരളത്തില്‍ ഒരു ജില്ലയിലും റെഡ് […]

Continue Reading

തൊഴിലുറപ്പിച്ച് കേരളം; സൃഷ്ടിച്ചത് 965.67 ലക്ഷം തൊഴിൽ ദിനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയിൽ കേരളം രാജ്യത്തിനാകെ മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം 950 ലക്ഷം തൊഴിൽ ദിനങ്ങൾ അംഗീകരിച്ചപ്പോൾ കേരളം സൃഷ്ടിച്ചത് 965.67 ലക്ഷം തൊഴിൽ ദിനങ്ങൾ.തൊഴിൽ ദിനങ്ങളുടെ എണ്ണത്തിന്റെ ദേശീയ ശരാശരി 47.84 ആണെങ്കിൽ കേരളത്തിന്റെ ശരാശരി 62.26 ആണ്.കേന്ദ്ര സർക്കാർ തളർത്താൻ ശ്രമിച്ച പദ്ധതിയാണ് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെന്നത് കേരളത്തിന്റെ നേട്ടത്തിന്റെ മാറ്റു കൂട്ടുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിക്കുന്നു. തൊഴിൽ ആവശ്യപ്പെട്ട 16,30,876 കുടുംബങ്ങൾക്ക് തൊഴിൽ അനുവദിക്കാൻ സാധിക്കുകയും അതിൽ 15,51,272 കുടുംബങ്ങൾ […]

Continue Reading

ത്രെഡ്‌സില്‍ അക്കൗണ്ടെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍

മെറ്റയുടെ സോഷ്യല്‍ മീഡിയ ആപ്പായ ത്രെഡ്‌സില്‍ ഉപയോക്താക്കളുടെ എണ്ണം വളരെ വേഗത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. നിരവധി പ്രമുഖര്‍ ത്രെഡ്‌സില്‍ അക്കൗണ്ടെടുത്തു കഴിഞ്ഞു. ഇപ്പോഴിതാ കേരള മുഖ്യമന്ത്രി പിണറായി വിജയനും ത്രെഡ്‌സിലെത്തിയിരിക്കുകയാണ്. തൊഴിലുറപ്പുമായി ബന്ധപ്പെട്ട പോസറ്റാണ് മുഖ്യമന്ത്രി ത്രെഡ്‌സില്‍ പങ്കുവെച്ചിരിക്കുന്നത്. ‘തൊഴിലുറപ്പ് പദ്ധതിയില്‍ രാജ്യത്തിനാകെ മാതൃക തീര്‍ത്ത് കേരളം. കേന്ദ്രം 950 ലക്ഷം തൊഴില്‍ ദിനങ്ങള്‍ അംഗീകരിച്ചപ്പോള്‍ നമ്മള്‍ സൃഷ്ടിച്ചത് 965.67 ലക്ഷം തൊഴില്‍ ദിനങ്ങള്‍. അതില്‍ 15,51,272 കുടുംബങ്ങള്‍ തൊഴിലെടുക്കുകയും ചെയ്തു. 867.44 ലക്ഷം തൊഴില്‍ദിനങ്ങള്‍ സ്ത്രീകള്‍ക്ക് നല്‍കാനും […]

Continue Reading

കനത്ത മഴ: 11 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. മലപ്പുറത്ത് പൊന്നാനി താലൂക്കിലും അവധി പ്രഖ്യാപിച്ചു. എം ജി സർവകലാശാല ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റി. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് […]

Continue Reading

തൃശ്ശൂരിന് പിന്നാലെ മലപ്പുറത്തും മിന്നൽ ചുഴലി

മലപ്പുറം: മലപ്പുറം ഓമാനൂരില്‍ മിന്നല്‍ ചുഴലി. മൂന്നു മിനിറ്റോളം നീണ്ടു നിന്ന അതി ശക്തമായ കാറ്റാണ് വീശിയടിച്ചത്. ഒമാനൂരിലെ കൊടക്കാടാണ് അതിശക്തമായ കാറ്റ് വീശി അടിച്ചത്. നിരവധി മരങ്ങള്‍ കടപുഴകി വീണു. 15ലേറെ വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. വൈദ്യുതി ബന്ധം പൂര്‍ണമായും തകരാറിലായി. ആര്‍ക്കും പരിക്കുള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 11 ജില്ലകളില്‍ ഓറഞ്ച് ജാഗ്രതയാണ് നല്‍കിയിരിക്കുന്നത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ […]

Continue Reading

ഇനി പിഎച്ച്ഡി വേണ്ട; യുജിസി അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള മാനദണ്ഡം പുതുക്കി

രാജ്യത്ത് സർവകലാശാലാ- ക്യാംപസുകളിൽ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള മാനദണ്ഡം യുജിസി പുതുക്കി. പുതിയ മാനദണ്ഡ‍ം അനുസരിച്ച്‌ യോഗ്യതയായി ഇനി പിഎച്ച്‌ഡി നിര്‍ബന്ധമില്ല. നെറ്റ്, സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് ), എസ് എൽ ഇ ടി (സ്റ്റേറ്റ് ലെവല്‍ എലിജിബിലിറ്റി ടെസ്റ്റ് ) എന്നിവയാണ് ഇനിമുതല്‍ കുറഞ്ഞ മാനദണ്ഡ‍ം. ഈ മാസം ഒന്ന് മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് പിഎച്ച്‌ഡി യോഗ്യത ഓപ്ഷണലായിരിക്കും. രാജ്യത്തെ എല്ലാ സര്‍വകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് […]

Continue Reading

കുതിരാന് സമീപം ദേശീയപാത ഇടിഞ്ഞുതാഴ്ന്നു

തൃശൂര്‍: ദേശീയപാതയില്‍ കുതിരാന്‍ തുരങ്കത്തിന് സമീപം റോഡില്‍ വിള്ളല്‍ ഉണ്ടായ ഭാഗം ഇടിഞ്ഞുതാഴ്ന്നു. റോഡിന്റെ വശം മൂന്നടിയോളം ആഴത്തില്‍ താഴ്ന്നതോടെ, പ്രദേശത്ത് വന്‍ അപകട സാധ്യതയാണ് നിലനില്‍ക്കുന്നത്. അതിനാല്‍ പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഒരാഴ്ച മുന്‍പാണ് പാലക്കാട് നിന്ന് തൃശൂര്‍ ഭാഗത്തേയ്ക്ക് വരുമ്പോള്‍ കുതിരാന്‍ തുരങ്കത്തിന് സമീപം റോഡിന്റെ ഒരു വശത്ത് വിള്ളല്‍ ദൃശ്യമായത്. ഇതിന് പിന്നാലെ മന്ത്രിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയ ശേഷം പാര്‍ശ്വഭിത്തി കെട്ടാന്‍ തീരുമാനിച്ചിരുന്നു. നാലുമാസം കൊണ്ട് പാത നിര്‍മ്മാണത്തിന്റെ കരാര്‍ […]

Continue Reading

കൊളറാഡോ നാഷണല്‍ പാര്‍ക്ക് വെള്ളച്ചാട്ടത്തില്‍ വീണ് 25കാരന് ദാരുണാന്ത്യം

കൊളറാഡോ: കൊളറാഡോ നാഷണല്‍ പാര്‍ക്ക് വെള്ളച്ചാട്ടത്തില്‍ വീണ് 25കാരന് ദാരുണാന്ത്യം. ജൂലൈ നാലിനാണ് സംഭവം. ദേശീയ ഉദ്യാനത്തിലെ വെള്ളച്ചാട്ടത്തില്‍ നിന്ന് വീണാണ് റോഡ് ഐലന്‍ഡ് സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടത്. റോക്കി മൗണ്ടന്‍ നാഷണല്‍ പാര്‍ക്കിലെ വെസ്റ്റ് ക്രീക്ക് വെള്ളച്ചാട്ടത്തില്‍ ഞായറാഴ്ചയായിരുന്നു ദാരുണ സംഭവം. ഞായറാഴ്ച വൈകുന്നേരം യുവാവിന്റെ മൃതദേഹം വീണ്ടെടുത്തു. പാര്‍ക്കിന്റെ കിഴക്ക് ഭാഗത്താണ് വെസ്റ്റ് ക്രീക്ക് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നതെന്ന് നാഷണല്‍ പാര്‍ക്ക് സര്‍വീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. യുവാവിന്റെ മൃതദേഹം ലാറിമര്‍ കൗണ്ടി കൊറോണര്‍ ആന്റ് […]

Continue Reading

ബാന്ധവ്ഗഡ് കടുവാ സങ്കേതത്തില്‍ കടുവയുടെ ആക്രമണത്തില്‍ വയോധികയ്ക്ക് ഗുരുതര പരിക്ക്

ഡല്‍ഹി: കടുവയുടെ ആക്രമണത്തില്‍ 62 കാരിയായ സ്ത്രീക്ക് ഗുരുതര പരിക്കേറ്റതായി റിപ്പോര്‍ട്ട്. ബുധനാഴ്ച മധ്യപ്രദേശിലെ ഉമരിയ ജില്ലയിലെ ബാന്ധവ്ഗഡ് ടൈഗര്‍ റിസര്‍വിലാണ് സംഭവം. ദിയോറി ഗ്രാമത്തിലെ താമസക്കാരിയായ യുവതി വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനിടെയാണ് കടുവയുടെ ആക്രമണം ഉണ്ടായതെന്ന് വനപാലകന്‍ മുകേഷ് കുമാര്‍ അഹിര്‍വാര്‍ പറഞ്ഞു. ബിടിആറിന്റെ മാന്‍പൂര്‍ റേഞ്ചിന്റെ പരിസരത്ത് വനവിഭവങ്ങള്‍ ശേഖരിക്കുന്ന മറ്റ് ആളുകള്‍ ശബ്ദം ഉയര്‍ത്തിയതിനെത്തുടര്‍ന്ന് കടുവ സ്ഥലത്ത് നിന്ന് ഓടിപ്പോയതായി അദ്ദേഹം പറഞ്ഞു. വയോധികയെ ആദ്യം മാന്‍പൂരിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നു, നില […]

Continue Reading

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം ; അതീവ ജാ​ഗ്രത വേണമെന്ന് നിർദ്ദേശം

കാലവർഷം ശക്തമായതോടെ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. കനത്ത മഴയിൽ വയനാട്‌ പൂതാടിയിൽ വീട് ഭാഗികമായി തകർന്നു. കേണിച്ചിറ കേളമംഗലം നിരപ്പേൽ കരുണന്റെ വീടിന്റെ പുറക് വശമാണ് ഇടിഞ്ഞത്.വീട്ടുകാർ തൊട്ടടുത്ത വീട്ടിലായിരുന്നതിനാൽ അപകടം ഒഴിവാ കുകയായിരുന്നു. അതേസമയം, കോട്ടയം തിരുവല്ല നിരണം പനച്ചിമൂട് എസ് മുക്കിൽ സി എസ് ഐ പള്ളി തകർന്നുവീണു. ഇന്ന് രാവിലെ ആറരയോടെയാണ് പള്ളി തകർന്ന വീണത്. ഏകദേശം 135 വർഷത്തോളം പഴക്കമുള്ള പള്ളിയാണിത്. പള്ളിയുടെ ചുറ്റുപാടും വെള്ളം നിറഞ്ഞു നിൽക്കുകയാണ്. പമ്പ മണിമല […]

Continue Reading