യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നെന്ന് പരാതി

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നെന്ന് പരാതി. സംസ്ഥാന പ്രസിഡൻറ് സ്ഥാനാർത്ഥി അനീഷ് കാട്ടാക്കടയാണ് പരാതി നൽകിയത്. യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിനും എഐസിസി നേതൃത്വത്തിനും പരാതി നൽകി. സംഘടന തെരഞ്ഞെടുപ്പിന്റെ ഭാഗമായി വ്യാജ വോട്ടുകൾ ചേർക്കുന്നുവെന്നാണ് പരാതി. കർണാടകയിലെയും തമിഴ്നാട്ടിലെയും കോളജുകൾ കേന്ദ്രീകരിച്ച് വ്യാജ മെമ്പർഷിപ്പ് ചേർക്കുന്നുവെന്നാണ് പരാതി. യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളത്ത് എ, ഐ ഗ്രൂപ്പുകൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. സംഭവത്തിൽ കുന്നത്തുനാട് നിയോജകമണ്ഡലം പ്രസിഡന്റ് സ്ഥാനാർഥി സലീം മുഹമ്മദിന് […]

Continue Reading

പാകിസ്താനില്‍ ഖുറാന്‍ കത്തിച്ചതിനെതിരെ ശക്തമായ പ്രതിഷേധം

ഇസ്ലാമാബാദ്: കഴിഞ്ഞയാഴ്ച സ്റ്റോക്ക്‌ഹോമില്‍ ഇസ്ലാമിക വിശുദ്ധ ഗ്രന്ഥം കത്തിച്ചതിനെ തുടര്‍ന്ന് സ്വീഡനെതിരെ പ്രതിഷേധം ശക്തമാകുന്നു. സ്വീഡന്‍ വിരുദ്ധ പ്രതിഷേധത്തിന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ആഹ്വാനം ചെയ്തതിനെത്തുടര്‍ന്ന് പാകിസ്ഥാനിലെ ജനങ്ങള്‍ വെള്ളിയാഴ്ച ‘ഖുര്‍ആനിന്റെ വിശുദ്ധ ദിനം’ ആചരിക്കാന്‍ റാലികള്‍ നടത്തി. കിഴക്കന്‍ നഗരമായ ലാഹോറിലും രാജ്യത്തെ ഏറ്റവും വലിയ നഗരമായ കറാച്ചിയിലും ഏറ്റവും വലിയ സ്വീഡന്‍ വിരുദ്ധ റാലികള്‍ നടന്നു. തലസ്ഥാനമായ ഇസ്ലാമാബാദില്‍ ഖുറാന്‍ പകര്‍പ്പുകള്‍ കൈവശം വച്ച അഭിഭാഷകര്‍ സുപ്രീം കോടതിക്ക് മുന്നില്‍ പ്രതിഷേധിച്ചു, സ്വീഡനുമായുള്ള […]

Continue Reading

വിമാനം ‘മറ്റേതെങ്കിലും എയര്‍പോര്‍ട്ടിലേക്ക്’ തിരിച്ചുവിടുക, അല്ലെങ്കില്‍ വിമാനവും യാത്രക്കാരും പൊട്ടിച്ചിതറും: യാത്രികന്റെ ഭീഷണി

അറ്റ്‌ലാന്റ: യാത്രക്കിടെ ആകാശമധ്യത്തില്‍ വിമാനത്തില്‍ യാത്രക്കാരന്റെ ബോംബ് ഭീഷണി. ബുധനാഴ്ച അറ്റ്‌ലാന്റയില്‍ നിന്ന് സിയാറ്റിലിലേക്കുള്ള അലാസ്‌ക എയര്‍ലൈന്‍സ് വിമാനത്തിലായിരുന്നു ജീവനക്കാരെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവം നടന്നത്. ഒരു യാത്രക്കാരന്‍ ബോംബ് ഭീഷണി മുഴക്കുകയും തുടര്‍ന്ന് വാഷിംഗ്ടണിലെ സ്‌പോക്കെയ്‌നില്‍ വിമാനം ഇറക്കാന്‍ പൈലറ്റുമാര്‍ നിര്‍ബന്ധിതരാകുകയും ചെയ്തു. 38 കാരനായ ബ്രാന്‍ഡന്‍ സ്‌കോട്ടാണ് വിമാനത്തില്‍ ഭീഷണി മുഴക്കിയത്. സിയാറ്റിലില്‍ എത്തുമ്പോള്‍ തന്നെ കൊല്ലാന്‍ ഒരു ‘ കാര്‍ട്ടല്‍’ ലക്ഷ്യമിടുന്നുവെന്ന് ആരോപിച്ചാണ് ഇയാള്‍ ബോംബ് ഭീഷണി മുഴക്കിയതെന്ന് യുഎസ് ഡിസ്ട്രിക്റ്റ് കോടതിയില്‍ […]

Continue Reading

ഷിക്കാഗോയില്‍ ഡേ കെയര്‍ ബാത്ത്‌റൂമില്‍ രണ്ട് നവജാത ശിശുക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

ഷിക്കാഗോ: ഷിക്കാഗോ ഡേ കെയര്‍ ബാത്ത്‌റൂമില്‍ രണ്ട് നവജാത ശിശുക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാത്രിയാണ് കുഞ്ഞുങ്ങളുടെ മൃതദേഹം ഡേ കെയറിലെ കുളിമുറിയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. നഗരത്തിന്റെ നോര്‍ത്ത് സൈഡിലെ സമീപപ്രദേശമായ സ്ട്രീറ്റര്‍വില്ലിലെ ഒരു ശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രാദേശിക സമയം വൈകുന്നേരം 7 മണിയോടെ സംഭവം അറിയിച്ചുള്ള ഫോണ്‍സന്ദേശം ലഭിച്ചതായി ഷിക്കാഗോ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് പ്രസ്താവനയിലൂടെ അറിയിച്ചു. ഉടനടി ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി. കുളിമുറിയില്‍ രണ്ട് നവജാത ശിശുക്കളെ ചലനമില്ലാതെ കണ്ടെത്തുകയായിരുന്നുവെന്ന് […]

Continue Reading

കർണാടക തീരത്ത് കനത്ത മഴ: മണ്ണിടിച്ചിലിൽ യുവതി മരിച്ചു

മംഗളൂരു: ദക്ഷിണ കന്നഡയില്‍ വെള്ളിയാഴ്ചയും കനത്ത മഴ തുടരുന്നു. മണ്ണിടിച്ചിലില്‍ ഒരു സ്ത്രീ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. മുഹമ്മദിന്റെ ഭാര്യ സറീനയാണ് (47) മരിച്ചത്. കനത്ത മഴമൂലം പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാഹന ഗതാഗതവും തടസ്സപ്പെട്ടു. ബണ്ട്വാള്‍ താലൂക്കിലെ നന്ദവരയില്‍ കനത്ത മഴയില്‍ കുന്നിന്റെ ഒരു ഭാഗം വീടിന് മുകളിലേക്ക് ഇടിഞ്ഞ് വീണാണ് സറീന മരിച്ചത്. മകള്‍ സഫ (20)യെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗം ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് നേരത്തെ […]

Continue Reading

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ നാളെ രാവിലെ മുതൽ

പ്ലസ് വൺ പ്രവേശത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള അപേക്ഷ നാളെ സമർപ്പിക്കാം. രാവിലെ 10 മണി മുതലാണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസരം. ഒൻപത് മണി മുതൽ വെബ്സൈറ്റിൽ വിവരങ്ങൾ ലഭ്യമാകും. നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയവർക്കോ, അലോട്ട്മെന്റ് ലഭിച്ചിട്ട് ഹാജരാകാത്തവർക്കോ സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷിക്കാനാവില്ല. അപേക്ഷയിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെട്ടത് മൂലം പ്രവേശനം നേടാനാകാതെ പോയവർക്ക്, വേണ്ട തിരുത്തലുകൾ വരുത്തി അപേക്ഷ നൽകാം. സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ അഞ്ചിന് തുടങ്ങി. മൂന്നേകാല്‍ ലക്ഷത്തിലധികം കുട്ടികളാണ് […]

Continue Reading

മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം, ഇൻക്വസ്റ്റ് പൂർത്തിയായി

കൊച്ചി ചമ്പക്കരയിൽ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൊല്ലപ്പെട്ട അച്ചാമ്മയുടെ ഇൻക്വസ്റ്റ് പൂർത്തിയായി. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോകും. പൊലീസ് കസ്റ്റഡിയിലുള്ള പ്രതി വിനോദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. വ്യാഴാഴ്ച്ച വൈകീട്ടോടെയാണ് അരുംകൊല ഉണ്ടായത്. ചമ്പക്കര തുരുത്തി അമ്പലത്തിനു സമീപം ബ്രൂക്ലൗഡ് ഫ്ലാറ്റില്‍ താമസിക്കുന്ന അച്ചാമ്മയെയാണ് മകന്‍ വെട്ടിക്കൊലപ്പെടുത്തിയത്.മ ണിക്കൂറുകളോളം അമ്മയെ പൂട്ടിയിട്ട ശേഷമായിരുന്നു കൊലപാതകമെന്ന് നാട്ടുകാര്‍ പറഞ്ഞു. അച്ചാമ്മയെ മകന്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തിയിരുന്നെന്നും പിന്നീട് അമ്മയും മകനുമായി സംസാരിച്ച് […]

Continue Reading

വംശീയ വിരുദ്ധ നിയമത്തിന് സർക്കാർ ഫുട്ബോൾ താരത്തിന്റെ പേര് നൽകി

വംശീയ വിരുദ്ധ നിയമത്തിന് ബ്രസീല്‍ യുവതാരത്തിന്റെ പേര് നൽകി റിയോ സര്‍ക്കാര്‍. വംശീയാധിക്ഷേപം നടന്നാല്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ അടക്കം ചൂണ്ടിക്കാണിക്കുന്ന നിയമത്തിന് വിനീഷ്യസ് ജൂനിയറിന്റെ പേരാണ് സർക്കാർ നൽകിയിരിക്കുന്നത്. വംശീയ വിരുദ്ധ നിയമത്തിന് ‘വിനി ജൂനിയര്‍ നിയമം’ എന്ന് പേര് നല്‍കാമെന്ന് സര്‍ക്കാര്‍ ഐക്യകണ്‌ഠേനയാണ് തീരുമാനമെടുത്തത്. ഫിഫയുടെ വംശീയ വിരുദ്ധ സമിതിയുടെ തലവനായി വിനിയെ തിരഞ്ഞെടുത്തതിന് പിന്നാലെയാണിത്. വംശീയ പരാമര്‍ശമുണ്ടായാല്‍ കായിക മത്സരങ്ങള്‍ പൂര്‍ണമായോ അല്ലാതെയോ നിര്‍ത്തിവെക്കാമെന്നതാണ് ‘വിനി ജൂനിയര്‍ നിയമം പറയുന്നത്. വംശീയ പരാമര്‍ശത്തിനെതിരെ നിര്‍ബന്ധിത […]

Continue Reading

കനത്ത മഴ;സംസ്ഥാനത്ത് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജൂലൈ 7ന് അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ,പത്തനംതിട്ട, കോട്ടയം, കാസറഗോഡ്, കണ്ണൂർ ജില്ലകളിൽ ആണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗനവാടി, ICSE/CBSE സ്കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കം) അവധി ബാധകമാണ്. അതേസമയം നാളെ നടത്താനിരുന്ന പി. എസ്. സി പരീക്ഷകള്‍ക്കും മറ്റ് പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.

Continue Reading

‘ഇന്ത്യയുടെ വാദം തെറ്റ്’; ഖാലിസ്ഥാനോട് മൃദുസമീപനം കാട്ടി ട്രൂഡോ

മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകം ചിത്രീകരിക്കുന്ന ഫ്ലോട്ടിൽ ഇന്ത്യ ഉയർത്തിയ എതിർപ്പുകൾ അവഗണിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഖാലിസ്ഥാൻ വിഘടനവാദികളെ പിന്തുണച്ചതായി തോന്നുന്നു. കനേഡിയൻ പ്രധാനമന്ത്രി ഖാലിസ്ഥാൻ തീവ്രവാദം കൈകാര്യം ചെയ്യുമ്പോൾ മൃദുവായ ഒരു സമീപനമാണ് സ്വീകരിക്കുന്നതെന്ന് പൊതുവെ വിമർശനങ്ങൾ ഉയർന്നിരുന്നു. കാരണം ഖാലിസ്ഥാൻ അനുകൂല സമൂഹം അദ്ദേഹത്തിന്റെ വോട്ടർ ബാങ്കാണ്. എന്നാൽ ഖാലിസ്ഥാനി തീവ്രവാദത്തെക്കുറിച്ചും മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകം കാണിക്കുന്ന ടാബ്‌ലോയെക്കുറിച്ചും ഒരു മാധ്യമപ്രവർത്തകനോട് സംസാരിച്ച കനേഡിയൻ പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ […]

Continue Reading