പുതുപ്പള്ളി സ്ഥാനാര്‍ത്ഥി; പാര്‍ട്ടിയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് കെ.സുധാകരന്‍ എംപി

കൊച്ചി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെ സംബന്ധിച്ച് തന്നെ പരാമര്‍ശിച്ച് ചില വാര്‍ത്തകള്‍ വരുന്നതായി ശ്രദ്ധയില്‍പ്പെട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. അത് തീര്‍ത്തും തെറ്റിദ്ധാരണാജനകമാണ്. സ്ഥാനാര്‍ഥി ആരാണ് എന്ന ചോദ്യം മാധ്യമങ്ങളില്‍ നിന്നുണ്ടായി. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് ആകുമോ സ്ഥാനാര്‍ഥി എന്ന ചോദ്യത്തിന് അതും പരിഗണിക്കും എന്നാണ് താന്‍ ഉദ്ദേശിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നാണ് സ്ഥാനാര്‍ഥി എന്ന് പറയുകയായിരുന്നില്ല. സ്ഥാനാര്‍ഥിയെ തീരുമാനിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബവുമായും ആലോചിക്കും എന്നാണ് ഉദ്ദേശിച്ചത്.സ്ഥാനാര്‍ഥി ആര് എന്നതില്‍ […]

Continue Reading

എം സി റോഡ് ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്യണം; മുഖ്യമന്ത്രിക്ക് വി എം സുധീരന്റെ കത്ത്

തിരുവനന്തപുരം: എം സി റോഡ് ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്യണം എന്നാവശ്യപ്പെട്ട് കോൺ​ഗ്രസ് നേതാവ് വി എം സുധീരൻ. ഇക്കാര്യം ആവശ്യപ്പെട്ട് വി എം സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. എംസി റോഡ് ഭാവിയില്‍ ഒസി റോഡ് എന്ന് അറിയപ്പെടട്ടെ എന്നാണ് സുധീരന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നത്. അതിനാവശ്യമായ നടപടികള്‍ എത്രയും വേഗത്തില്‍ സ്വീകരിക്കണമെന്നും വി എം സുധീരൻ മുഖ്യമന്ത്രിയോട് അഭ്യാര്‍ത്ഥിച്ചു.

Continue Reading

40 % ഭിന്നശേഷിയുള്ളവർക്കു സ്വകാര്യ ബസുകളിലും യാത്രാ ഇളവ്; മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: 40 % ഭിന്നശേഷിയുള്ളവർക്കു സ്വകാര്യ ബസുകളിലും യാത്രാ ഇളവ് അനുവദിച്ച് ഉത്തരവിറക്കിയതായി ഗതാഗതമന്ത്രി ആന്റണി രാജു. ഭിന്നശേഷിക്കാർക്ക് കെഎസ്ആര്‍ടിസി ബസുകളിൽ ആനുകൂല്യം ലഭിച്ചിരുന്നെങ്കിലും സ്വകാര്യ ബസുകളിൽ 45 ശതമാനമോ അതിലധികമോ ഭിന്നശേഷിയുള്ളവർക്കു മാത്രമായിരുന്നു യാത്രാ ഇളവ് അനുവദിച്ചിരുന്നത്. ഭിന്നശേഷി അവകാശ നിയമത്തിലെ വ്യവസ്ഥകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണു പ്രത്യേക ഉത്തരവു നല്‍കിയതെന്നു മന്ത്രി വ്യക്തമാക്കി.

Continue Reading

മണിപ്പൂർ അക്രമങ്ങൾ; ഗുജറാത്തിലെ ആദിവാസി മേഖല ബന്ദ് ആചരിക്കും; പിന്തുണയുമായി കോൺഗ്രസ്

മണിപ്പൂരിൽ തുടരുന്ന വംശീയ അതിക്രമങ്ങളിലും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിലും പ്രതിഷേധിച്ച് ഞായറാഴ്ച ഗുജറാത്തിലെ ഗോത്രമേഖലയിൽ ബന്ദ് ആചരിക്കുമെന്ന് ഗോത്രവർഗ നേതാവ് പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനത്തെ സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിൽ ഭരണകക്ഷിയായ ബിജെപിയുടെ പരാജയത്തിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷമായ കോൺഗ്രസ് ബന്ദിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതെന്ന് പാർട്ടി വക്താവ് അറിയിച്ചു. ആദിവാസി ഏകതാ മഞ്ച് ഉൾപ്പെടെയുള്ള നിരവധി ഗോത്ര സംഘടനകൾ ഗുജറാത്തിലെ ആദിവാസി ആധിപത്യ ജില്ലകളിൽ അടച്ചുപൂട്ടലിന് ആഹ്വാനം ചെയ്തു. മണിപ്പൂരിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിലും അതിക്രമങ്ങളിലും പ്രതിഷേധിച്ച് ആദിവാസി സമൂഹം നൽകിയ ആഹ്വാനപ്രകാരം ഞായറാഴ്ച […]

Continue Reading

ചെയ്തത് ഗുരുതര തെറ്റ്, ഇൻഡിഗോ അത് സമ്മതിക്കണം; ഇ പി ജയരാജൻ

തിരുവനന്തപുരം: ഇൻഡിഗോ ചെയ്തത് ഗുരുതര തെറ്റെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. മാപ്പ് പറയിക്കൽ ഫ്യൂഡൽ സമ്പ്രദായമാണെന്നതിനാൽ അതിന് നിർബന്ധിക്കുന്നില്ലെന്നും, പക്ഷേ പറ്റിയ തെറ്റ് ഇന്റിഗോ സമ്മതിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇപി ജയരാജനെ ഇൻഡിഗോ വിമാനക്കമ്പനി വിലക്കിയിട്ട് ഒരു വർഷം പിന്നിട്ട വേളയിലാണ് ഇപി ഈ തുറന്ന് പറച്ചിൽ. ഇൻഡിഗോ ചെയ്തത് ഗുരുതര തെറ്റാണ്. അത് സമ്മതിക്കണം. വിമാനത്തിനുള്ളിൽ അക്രമം നടത്തിയവർക്ക് ഏർപ്പെടുത്തിയതിനേക്കാൾ കൂടുതൽ കാലം ഇൻഡിഗോ തനിക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയെന്ന് ഇപി കുറ്റപ്പെടുത്തി. വിമാനത്തിൽ […]

Continue Reading

വര്‍ക്കൗട്ടിനിടെ 210 കിലോ ബാര്‍ബെല്‍ വീണു; കഴുത്തൊടിഞ്ഞ് ഫിറ്റ്‌നസ് ഇൻഫ്ലുവൻസറിനു ദാരുണാന്ത്യം

വര്‍ക്കൗട്ടിനിടെ 210 കിലോ ബാര്‍ബെല്‍ വീണു കഴുത്തൊടിഞ്ഞ് ഫിറ്റ്‌നസ് ഇൻഫ്ലുവൻസർ മരിച്ചു. ഇന്തോനേഷ്യന്‍ സ്വദേശി 33 കാരനായ ജസ്റ്റിന്‍ വിക്കിയാണ് മരിച്ചത്. ജൂലായ് പതിനഞ്ചിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമത്തിലൂടെ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. ബാലിയിലെ പാരഡൈസ് ജിമ്മില്‍ വെച്ച് വര്‍ക്കൗട്ട് ചെയ്യുന്നതിനിടെയാണ് അപകടം. 210 കിലോഗ്രാം ഭാരമുള്ള ബാര്‍ബെല്‍ ചുമലില്‍ വെക്കുന്നതിനിടെ ഭാരം താങ്ങാതെ ഇരിക്കുന്ന പോസിഷനിലേക്ക് ജസ്റ്റിന്‍ വീഴുകയായിരുന്നു. ബാര്‍ബെല്‍ തോളില്‍നിന്ന് കഴുത്തിലേക്ക് നീങ്ങുന്നത് വീഡിയോയില്‍ കാണാം. അപകടം നടന്ന ഉടൻ തന്നെ ജസ്റ്റിനെ ആശുപത്രിയില്‍ […]

Continue Reading

മണിപ്പൂരിനെ കലാപഭൂമിയാക്കുന്ന സംഘപരിവാർ അജണ്ടയെ രാജ്യത്തെ മതനിരപേക്ഷ സമൂഹം തിരിച്ചറിയണം- മുഖ്യമന്ത്രി

തിരുവനന്തപുരം: അധികാര രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി വിദ്വേഷം വിതച്ചുകൊണ്ട് മണിപ്പൂരിനെ കലാപഭൂമിയാക്കുന്ന സംഘപരിവാർ അജണ്ടയെ രാജ്യത്തെ മതനിരപേക്ഷ സമൂഹം തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മണിപ്പൂരിൽ നിന്ന് അനുദിനം സ്തോഭജനകമായ വാർത്തകളാണ് വരുന്നത്. രണ്ടുമാസത്തിലധികമായി തുടരുന്ന വംശീയകലാപത്തെ ഭയാശങ്കകളോടെ മാത്രമേ നോക്കി കാണാൻ കഴിയൂ. അത്യന്തം ഭയാനകമായ ദൃശ്യങ്ങളാണ് മനുഷ്യ മനഃസാക്ഷിയെ മുറിവേൽപ്പിച്ചുകൊണ്ട് തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നത്. അങ്ങേയറ്റം നിന്ദ്യവും അതി ക്രൂരവുമായ രീതിയിലാണ് കുക്കി വിഭാഗത്തിലെ സ്ത്രീകൾ ആൾക്കൂട്ട കലാപകാരികളാൽ വേട്ടയാടപ്പെട്ടത്. കലാപം ആരംഭിച്ചതിന്റെ തൊട്ടടുത്ത ദിവസങ്ങളിലെ […]

Continue Reading

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മലയോര മേഖലയിൽ ശക്തമായ കാറ്റിന് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ പടിഞ്ഞാറന്‍ […]

Continue Reading

ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച കേസ്; നടൻ വിനായകനെ ചോദ്യം ചെയ്തു

കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച കേസില്‍ നടന്‍ വിനായകന്റെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. ചോദ്യം ചെയ്യലിന് ശേഷമാണ് എറണാകുളം നോര്‍ത്ത് പൊലീസ് വിനായകന്റെ ഫോണ്‍ പിടിച്ചെടുത്തത്. കലൂരിൽ വിനായകന്റെ വീട്ടിലായിരുന്നു ചോദ്യം ചെയ്യല്‍. പെട്ടെന്നുള്ള പ്രകോപനത്തിലാണ് ഫേസ്ബുക്കിൽ ലൈവ് ചെയ്തതെന്നും ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും വിനായകന്‍ പൊലീസിനോടു പറഞ്ഞു. വീട് ആക്രമിച്ചെന്ന പരാതി പിന്‍വലിക്കുകയാണെന്നും വിനായകന്‍ പൊലീസിനെ അറിയിച്ചെന്നാണു റിപ്പോര്‍ട്ട്. ഉമ്മൻ ചാണ്ടിയുടെ ഭൗതിക ദേഹവുമായി വിലാപയാത്ര നടക്കുന്നതിനിടെയായിരുന്നു ഫെയ്സ്ബുക് ലൈവിലൂടെ […]

Continue Reading

നടൻ വിവേക് ഒബ്രോയിയെ കബളിപ്പിച്ച് 1.5 കോടിയുടെ തട്ടിപ്പ്; അന്വേഷണം പ്രഖ്യാപിച്ച് പൊലീസ്

നടൻ വിവേക് ഒബ്രോയിയെ കബിളിപ്പിച്ച് 1.5 കോടി രൂപ തട്ടിയെടുത്ത് മൂന്നംഗ സംഘം. സിനിമാ നിർമാണ കമ്പനിയിൽ നിക്ഷേപിച്ച് മികച്ച വരുമാനം സ്വന്തമാക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് മൂന്നംഗ സംഘം വിവേക് ഒബ്രോയിൽ നിന്ന് പണം തട്ടിയെടുത്തത്. ഒരു സിനിമാ നിർമാതാവുൾപ്പെടെയുള്ള വ്യക്തികളാണ് തട്ടിപ്പിന് പിന്നിൽ. സിനിമാ നിർമാണ കമ്പനിയിൽ താരത്തിന്റെ ഭാര്യയേയും പങ്കാളിയാക്കിയിരുന്നു. പറ്റിക്കപ്പെട്ടുവെന്ന് മനസിലായതിന് പിന്നാലെ താരത്തിന്റെ ചാർട്ടേർഡ് അക്കൗണ്ടന്റ് അന്ധേരി ഈസ്റ്റിലെ എംഐഡിസി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഐപിസി സെക്ഷൻ 34, 409, […]

Continue Reading