കിളിയെ പറത്തും; അടിമുടി മാറാനൊരുങ്ങി ട്വിറ്റർ

ട്വിറ്റര്‍ എന്ന ബ്രാന്‍ഡ് നാമത്തെ തുടച്ചു കളയാനൊരുങ്ങി ഇലോണ്‍ മസ്ക്. ട്വിറ്ററിന്റെ ലോഗോയായ കിളിയെ മാറ്റി പകരം എക്സ് എന്ന ലോഗോ നല്‍കുമെന്നാണ് ഇലോണ്‍ മസ്കിന്റെ പുതിയ പ്രഖ്യാപനം. “താമസിക്കാതെ ഞങ്ങള്‍ ട്വിറ്റര്‍ ബ്രാന്‍ഡിനോട് വിടപറയും. പതിയെ എല്ലാ പക്ഷികളോടും” എന്നാണ് ട്വിറ്ററിന്റെ ബ്രാന്‍ഡ് മാറ്റത്തെ കുറിച്ച് മസ്ക് ട്വീറ്റ് ചെയ്തു. നീല നിറവും, പേരും മാറ്റി എക്സ് എന്ന ഒറ്റ അക്ഷരത്തിലേക്ക് ആപ്പിനെ ചുരുക്കുമെന്നാണ് വിവരം.ഒക്ടോബറില്‍ തന്നെ കമ്പനിയുടെ ഔദ്യോഗിക നാമം എക്സ് കോര്‍പ്പ് എന്ന് […]

Continue Reading

ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനക്കും. 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മലയോര മേഖലകളില്‍ ശക്തമായ മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വലക്ക് ഏര്‍പ്പെടുത്തി. തീരദേശ വാസികളും മത്സ്യതൊഴിലാളികളും ജാഗ്രത പാലിക്കണം. […]

Continue Reading

മുസ്‌ളീം ലീഗിന്റെ നേതൃത്വത്തില്‍ ഉള്ള സിവില്‍കോഡ് വിരുദ്ധ സെമിനാറില്‍ സി പി എം പങ്കെടുക്കും

കേരളത്തിൽ മുസ്‌ളീം ലീഗിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഏക സിവില്‍കോഡ് വിരുദ്ധ സെമിനാറില്‍ സി പി എം പങ്കെടുക്കും മുസ്‌ളീം കോ ഓര്‍ഡിനേഷന്‍ കമ്മിററിയുടെ നേതൃത്വത്തിലാണ് ഈ സെമിനാര്‍ സംഘടിപ്പിക്കുന്നത്. സെമിനാര്‍ രാഷ്ട്രീയ പാര്‍ട്ടികളുടേതല്ലെന്നും എല്ലാ മതസംഘടനകളെയും ക്ഷണിച്ചിട്ടുണ്ടെന്നും ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞിരുന്നു. സി പി എമ്മിനെയും ജമാ അത്ത്ഇസ്‌ളാമി അടക്കമുളള് മുസ്‌ളീം സംഘടനകളെയും സെമിനാറിലേക്ക് ക്ഷണിച്ചിരുന്നു. നമ്മുടെ രാജ്യത്തെ വിഭജിക്കാനുള്ള ശ്രമത്തെ തടയാന്‍ ആരുമായും കൈകോര്‍ക്കും എന്നാണ് സി പി എം വ്യക്തമാക്കിയിട്ടുള്ളത്. […]

Continue Reading

ഇർഷൽവാഡി ഉരുൾപൊട്ടൽ: രക്ഷാപ്രവർത്തനം നിർത്തിവച്ചു, 78 പേർ കാണാമറയത്ത്

മഹാരാഷ്ട്രയിലെ റായ്ഗഡിലെ ഇർഷൽവാഡി ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് നടത്തുന്ന രക്ഷാപ്രവർത്തനം ഭരണകൂടം നിർത്തിവച്ചു. മണ്ണിടിച്ചിലിൽ 27 പേരാണ് മരിച്ചത്. കാണാതായ 78 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തകരും സംസ്ഥാന സർക്കാരും ഗ്രാമവാസികളും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ശനിയാഴ്ച കണ്ടെടുത്ത അവസാനത്തെ മൃതദേഹം അഴുകിയ നിലയിലായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അജ്ഞാത മൃതദേഹങ്ങളും മൃഗങ്ങളും അഴുകിയതുമൂലം പ്രദേശമാകെ ദുർഗന്ധം വമിക്കുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഇർഷൽവാഡി ഗ്രാമത്തിൽ ജൂലൈ 19 നാണ് മണ്ണിടിച്ചിലുണ്ടായത്. ഗ്രാമം വിദൂര […]

Continue Reading

ഉമ്മൻ ചാണ്ടിയുടെ മകളായി അറിയപ്പെടാനാണ് ഇഷ്ടം; സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് അച്ചു ഉമ്മൻ

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങൾക്കു മറുപടി നൽകി അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും എന്നും ഉമ്മൻ ചാണ്ടിയുടെ മകളായി മാത്രം അറിയപ്പെടാനാണ് ഇഷ്ടമെന്നും അച്ചു ഉമ്മൻ മാധ്യമങ്ങളോടു പ്രതികരിച്ചു. ‘‘പൊതുപ്രവർത്തന രംഗത്തേക്ക് വരാൻ ഞാൻ ആഗ്രഹിക്കുന്നില്ല. മരണം വരെ ഉമ്മൻ ചാണ്ടിയുടെ മകൾ എന്ന പേരിൽ അറിയപ്പെടാനാണ് ഇഷ്ടം. കുടുംബത്തിലെ രാഷ്ട്രീയക്കാരൻ ചാണ്ടി ഉമ്മനാണ്. ചാണ്ടി ഉമ്മൻ യോഗ്യനാണ്. പുതുപ്പള്ളിയിലെ സ്ഥാനാർഥിയെ തീരുമാനിക്കുന്നത് കോൺഗ്രസ് പാർട്ടിയാണ്. […]

Continue Reading

ആലപ്പുഴയിൽ വിവാഹത്തിൽ പങ്കെടുക്കാൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രിയുടെ പുതിയ കെട്ടിടത്തിനു സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പള്ളാത്തുരുത്തി മുക്കവലയ്ക്കൽ പുത്തൻവീട്ടിൽ അജ്മൽ ഷാജിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുഖത്തും തലയിലും മുറിവുണ്ട്. മരണ കാരണം വ്യക്തമല്ല. രാവിലെ വീട്ടിൽനിന്നും വിവാഹത്തിൽ പങ്കെടുക്കാനായാണ് അജ്‍മൽ ഷാജി പോയതെന്നു വീട്ടുകാർ പറയുന്നു. ഉച്ചയ്ക്കു 1.30 നു സെക്യൂരിറ്റി ആണ് മൃതദേഹം കണ്ടെത്തിയത്. സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു അജ്മൽ. പൊലീസ് സ്ഥലത്തെത്തി.

Continue Reading

സൂര്യയുടെ പിറന്നാള്‍ ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ് നടൻ സൂര്യയുടെ പിറന്നാള്‍ ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. റിപ്പോർട്ടുകൾ പ്രകാരം, സൂര്യയുടെ ജന്മദിനത്തിന്റെ ഭാഗമായി ഇരുവരും ഫ്ലെക്സ് സ്ഥാപിക്കുകയായിരുന്നു, അപ്പോഴാണ് വൈദ്യുതാഘാതമേറ്റത്. ജീവൻ നഷ്ടപ്പെട്ട രണ്ട് കൗമാരക്കാർ ആന്ധ്രാപ്രദേശ് സ്വദേശികളാണ്. ഇവരിൽ ഒരാൾക്ക് 19 വയസും മറ്റൊരാൾക്ക് 20 വയസുമായിരുന്നെന്നാണ് റിപ്പോർട്ട്. ഈ ദൗർഭാഗ്യകരമായ സംഭവത്തിൽ നടന്റെ ആരാധകർ തീർച്ചയായും വിലപിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ പലരും ഞെട്ടലും സങ്കടവും രേഖപ്പെടുത്തി. സൂര്യയുടെ പിറന്നാൾ ആഘോഷം അദ്ദേഹത്തിന്റെ ആരാധകർക്ക് ഇത്തരമൊരു ദുരന്തമാകുമെന്ന് ആരും […]

Continue Reading

വിലക്കയറ്റം രൂക്ഷമായിട്ടും സർക്കാർ വിപണിയിലിടപെടുന്നില്ല എന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: നിത്യോപയോഗസാധനങ്ങളുടെ വില വാനോളം കുതിച്ചുയരുമ്പോഴും വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ വിപണിയില്‍ ഇടപെടാതെ സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വൻവിലക്കയറ്റം സാധാരണക്കാരുടെ കുടുംബ ബജറ്റിന്റെ താളം തെറ്റിച്ചിട്ടും സര്‍ക്കാർ ഇടപെടാതെ മാറി നില്‍ക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. അടുത്തിടെയായി ഇരട്ടിയിലധികം വിലയാണ് സാധനങ്ങള്‍ക്ക് വര്‍ധിച്ചിരിക്കുന്നത്. അരിക്ക് മാത്രം പത്ത് മുതൽ പതിനഞ്ച് രൂപ വരെയാണ് കൂടിയത്. പച്ചക്കറികളുടെ വിലക്കയറ്റം ചിന്തിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് 20 രൂപയുടെ തക്കാളി 100 കടന്നു ഇഞ്ചിയുടെ വില […]

Continue Reading

മഴ കനക്കുന്നു; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നു നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഇടുക്കി, എറണാകുളം, തൃശൂർ പാലക്കാട്, മലപ്പുറം ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. ഞായറാഴ്ച മധ്യ, വടക്കൻ ജില്ലകളിൽ പരക്കെ മഴയാണ്. നാളെയും മറ്റന്നാളും എറണാകുളം മുതൽ കാസർകോട് വരെയുള്ള ഒൻപത് ജില്ലളിൽ യെലോ അലർട്ടുണ്ട്. കേരള […]

Continue Reading

മണിപ്പൂരിലെ കലാപത്തിൽ ‘മണിപ്പൂർ ഫയൽസ്’ എന്ന പേരിൽ ഒരു സിനിമ നിർമ്മിക്കണം; കേന്ദ്രത്തിനെതിരെ ശിവസേന

മണിപ്പൂരിലെയും കേന്ദ്രത്തിലെയും ബി.ജെ.പി സർക്കാരുകൾക്കെതിരെ ആഞ്ഞടിച്ച്‌ മണിപ്പൂരിലെ വംശീയ കലാപത്തിൽ ‘മണിപ്പൂർ ഫയൽസ്’ എന്ന പേരിൽ ഒരു സിനിമ നിർമ്മിക്കണമെന്ന് ശിവസേന (യുബിടി) പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിനെയും കടന്നാക്രമിച്ച് സേനയുടെ (യുബിടി മുഖപത്രമായ ) ‘സാമ്‌ന’യുടെ എഡിറ്റോറിയലിൽ വടക്കുകിഴക്കൻ സംസ്ഥാനത്തെ അക്രമങ്ങളും അതിക്രമങ്ങളും കശ്മീരിനേക്കാൾ മോശമാണെന്ന് പറഞ്ഞു. മെയ് 4 ന് ചിത്രീകരിച്ച ഒരു വീഡിയോ ബുധനാഴ്ച പുറത്തുവന്നു, മണിപ്പൂരിലെ യുദ്ധം ചെയ്യുന്ന ഒരു സമുദായത്തിലെ രണ്ട് സ്ത്രീകളെ […]

Continue Reading