വീടിനുള്ളിൽ ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവം; മൂന്ന് പേർ അറസ്റ്റിൽ

ഇടുക്കി: വീടിനുള്ളിലെ കിടപ്പുമുറിയിൽ ഗൃഹനാഥൻ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഇടുക്കി മാവടി സണ്ണിയുടെ കൊലപാതകത്തിൽ മാവടി സ്വദേശി തകിടിയിൽ സജി ജോൺ, പാറത്തോട് അശോകവനം സ്വദേശി ബിനു ബേബി, മുനിയറ സ്വദേശി കല്ലിടുക്കിൽ വിനീഷ് മനോഹരൻ എന്നിവരെയാണ് കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വന്യമൃ​ഗത്തെ വെടിവെച്ചത് ഉന്നം തെറ്റി സണ്ണിക്കു മേൽ കൊള്ളുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒളിവിലായിരുന്നു പ്രതികളെ കഴിഞ്ഞ ദിവസം വൈകിട്ടാണ് പിടികൂടിയത്. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന […]

Continue Reading

കെട്ടിടത്തിലെ കോൺഗ്രീറ്റ് അടർന്ന് വീണു; കോട്ടയത്ത് ലോട്ടറി കച്ചവടക്കാരൻ മരിച്ചു

കോട്ടയം: കെട്ടിടത്തിലെ കോൺഗ്രീറ്റ് അടർന്ന് വീണ് ഒരാൾ മരിച്ചു. ചങ്ങനാശേരി പായിപ്പാട് പള്ളിച്ചിറക്കവല പള്ളിത്താച്ചിറ കല്ലുപ്പറമ്പ് വീട്ടിൽ കെജെ എബ്രഹാമിന്റെ മകൻ ലോട്ടറി കച്ചവടം നടത്തുന്ന ജിനോ കെ എബ്രഹാം (46) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെയാണ് ദാരുണമായ സംഭവം. നഗരത്തിലെ രാജധാനി ഹോട്ടലിന്റെ ജനലിനോട് ചേർന്ന് നിർമിച്ചിരുന്ന കോൺക്രീറ്റ് ബീമാണ് അടർന്ന് റോഡിൽനിന്ന ജിനോയുടെ തലയിൽ വീണത്. കെട്ടിത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന മീനാക്ഷി ലക്കി സെന്ററിലെ ജീവനക്കാരനാണ് ജിനോ. വ്യാഴാഴ്ച രാത്രിയിൽ ജോലിയ്ക്ക് […]

Continue Reading

സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷം : നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കും. ഓണം കഴിഞ്ഞും നല്ല മഴ കിട്ടിയില്ലെങ്കില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നാണ് സൂചന. നിലവില്‍ പുറത്ത് നിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് ഇപ്പോള്‍ കെഎസ്‌ഇബി മുന്നോട്ട് പോകുന്നത്. മഴ കുറഞ്ഞതും പുറത്ത് നിന്നുള്ള മൂന്ന് കമ്ബനികളില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാര്‍ റദ്ദായതുമാണ് തിരിച്ചടിയായത്. നഷ്ടം നികത്താന്‍ സര്‍ചാര്‍ജും പരിഗണനയിലുണ്ട്. തിങ്കളാഴ്ച കെഎസ്‌ഇബി ചെയര്‍മാന്‍ നല്‍കുന്ന റിപ്പോര്‍ട്ടിന് അനുസരിച്ചാകും സര്‍ക്കാരിന്റെ തുടര്‍നടപടി. നിലവില്‍ […]

Continue Reading

കെ എസ് യു മുൻ സംസ്ഥാന പ്രസിഡന്റ് അഭിജിത്തും നജ്മിയും വിവാഹിതരായി

കോഴിക്കോട്: കെ എസ് യു മുൻ സംസ്ഥാന പ്രസിഡന്റും നാഷനൽ സ്റ്റുഡന്റ്സ് യൂണിയൻ ദേശീയ ജനറൽ സെക്രട്ടറിയുമായ കെ എം അഭിജിത് വിവാഹിതനായി. മണ്ണൂർ ശ്രീപുരിയിൽ പന്നക്കര മാധവന്റെയും പ്രകാശിനിയുടെയും മകൾ പി നജ്മിയാണ് വധു. ഫറോക്ക് കടലുണ്ടി റോഡ് ആമ്പിയൻസ് ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു വിവാഹം. കോഴിക്കോട് മീഞ്ചന്ത ഗവ.ആർട്സ് ആന്റ് സയൻസ് കോളജിൽ അഭിജിത്തിന്റെ ജൂനിയറായിരുന്നു നജ്മി. സ്കൂൾ കാലം മുതൽ കെ എസ് യുവിന്റെ സജീവ പ്രവർത്തകനായ അഭിജിത്ത് 2021ൽ കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ […]

Continue Reading

മണിപ്പൂരിനെ മോദി ഗൗരവത്തോടെ കാണുന്നില്ല; ആഞ്ഞടിച്ച് ശരദ് പവാര്‍

ഡല്‍ഹി: മണിപ്പൂര്‍ സംഘര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് എന്‍സിപി നേതാവ് ശരദ് പവാര്‍ രംഗത്ത്. മഹാരാഷ്ട്രയിലെ ബീഡില്‍ നടത്തിയ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണിപ്പൂര്‍ ചൈനയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള സംസ്ഥാനമാണെന്നും അവിടെ നമ്മള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ശരദ് പവാര്‍ പറഞ്ഞു. എന്നാല്‍ അക്രമം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു. മണിപ്പൂരില്‍ രണ്ട് സമുദായങ്ങളാണ് ഏറ്റുമുട്ടുന്നത്. ആളുകള്‍ പരസ്പരം ആക്രമിക്കുന്നു, വീടുകള്‍ക്ക് തീയിടുന്നു, ആളുകള്‍ മരിക്കുന്നു, സ്ത്രീകളെ നഗ്‌നരായി തെരുവിലൂടെ നടത്തുന്നു. ഇത് ഏറ്റവും മോശം സാഹചര്യമാണ്. പ്രധാനമന്ത്രി മോദി […]

Continue Reading

ദേശീയ പതാകയുടെ നിറത്തിൽ മസാല തേച്ച് കോഴികളെ ചുട്ടു; പണി കിട്ടി പ്രമുഖ യൂട്യൂബർ

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാകയുടെ നിറത്തിൽ മസാല തേച്ച് 48 കോഴികളെ കമ്പിയിൽ കോർത്ത് ചുട്ടെടുത്ത വീഡിയോ പോസ്റ്റ് ചെയ്ത പ്രമുഖ യൂടൂബർക്ക് എതിരെ പരാതി. യൂട്യൂബർ ആയ ജിയോ മച്ചാന് എതിരെയാണ് തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയായ ജിതിൻ കഴക്കൂട്ടം പൊലീസിൽ പരാതി നൽകിയത്. സമൂഹമാധ്യമങ്ങളിലൂടെ ദേശീയ പതാകയെ അപമാനിച്ചതായാണ് പരാതിയില്‍ പറഞ്ഞിട്ടുള്ളത്. സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാകയുടെ നിറത്തിലുള്ള മസാല തേച്ച കോഴികളെ ഒന്നൊന്നായി കമ്പിയിൽ കോർത്ത് ചുട്ടെടുത്തത് ജനവികാരം വ്രണപ്പെടുത്തിയെന്നും പരാതിയിൽ ആരോപിക്കുന്നു. […]

Continue Reading

ചരിത്ര നിമിഷത്തിനായി കാത്തിരിപ്പ്; ചന്ദ്രയാന്‍ 3ന്റെ നിര്‍ണായക ഘട്ടം വിജയകരം

ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 3ന്റെ നിര്‍ണായക ഘട്ടം വിജയകരമായി പൂര്‍ത്തിയായതായി ഐഎസ്ആർഒ അറിയിച്ചു. ലാന്‍ഡര്‍ മൊഡ്യൂള്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വേര്‍പെട്ടു. ഇനി അഞ്ചു ദിവസത്തിനു ശേഷം 23ന് വൈകിട്ട് 5.47ന് ഇന്ത്യയുടെ അഭിമാന ധൗത്യമായ ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ സോഫ്റ്റ് ലാന്റിങ് നടത്തും. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ 9.6 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള പ്രദേശത്താണ് ലാന്‍ഡിങ് നടക്കുക. ഇന്ന് ഉച്ചയ്ക്ക് ആണ് ലാൻഡർ മൊഡ്യൂളിനെ ഐഎസ്ആർഒ വേർപെടുത്തിയത്. ‘സവാരിക്ക് നന്ദി പങ്കാളി!’ എന്ന് ലാൻഡർ […]

Continue Reading

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിസാര കേസുകള്‍ക്ക് കോടതിയില്‍ വിളിച്ചുവരുത്തരുത്; കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: അസാധാരണമായ കേസല്ലെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച കരട് മാര്‍ഗ രേഖയിലാണ് (സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജര്‍ -എസ്.ഒ.പി) ഇക്കാര്യം പറയുന്നത്. ഉദ്യോഗസ്ഥര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാകാന്‍ അവസരം നല്‍കണമെന്ന് മാര്‍ഗരേഖയില്‍ പറയുന്നു. കോടതിക്ക് മുമ്പിലുള്ള വിഷയങ്ങള്‍ സര്‍ക്കാരിന്റെ അധികാര കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണെങ്കില്‍ കൂടുതല്‍ നടപടികള്‍ക്കായി റഫര്‍ ചെയ്യണം. സംസ്ഥാനങ്ങളെ ബാധിക്കുന്നതും വ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വിഷയങ്ങളും ജാഗ്രതയോടെ കൈകാര്യം ചെയ്യണം. വസ്ത്ര ധാരണത്തെക്കുറിച്ചോ ശാരീരിക രൂപത്തെക്കുറിച്ചോ വിദ്യാഭ്യാസപരവും സാമൂഹികവുമായ […]

Continue Reading

ഗൃഹനാഥനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലിസ്

നെടുങ്കണ്ടം: ഗൃഹനാഥനെ കിടപ്പുമുറിയിൽ മുഖത്തു വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പൊലീസ്. പ്ലാക്കൽ വീട്ടിൽ സണ്ണി (54) ആണു കഴിഞ്ഞ ദിവസം കിടപ്പുമുറിയിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനു പുറത്തു നിന്ന് വെടിവച്ചു കൊന്നതാണെന്നാണ് പൊലീസ് കണ്ടെത്തൽ. നാടൻ തോക്കുപയോഗിച്ചാണ് വെടിയുതിർത്തത്. ഭിത്തിയിലും ജനലിലും വെടിയേറ്റ പാടുകളും കണ്ടെത്തി. ചൊവ്വാഴ്ച രാത്രി 11.35ന് ആണു സണ്ണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽനിന്നു വെടിയുടെ ശബ്ദം കേട്ടിരുന്നതായി അയൽവാസികൾ പറഞ്ഞു. സംഭവസമയത്തു മറ്റൊരു മുറിയിൽ […]

Continue Reading

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ലാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥി ജി ലിജിന്‍ലാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, കേന്ദ്ര മന്ത്രി വി മുരളീധരന്‍ തുടങ്ങിയവര്‍ക്കൊപ്പം എത്തിയാണ് പത്രിക സമർപ്പിച്ചത്. ഉച്ചയ്ക്ക് 12.42 ഓടെ പള്ളിക്കത്തോടുള്ള പാമ്പാടി ബ്ലോക്ക്‌ ഡെവലപ്പ്‌മെന്റ് ഓഫീസിലെത്തിയാണ് ലിജിന്‍ലാല്‍ പത്രിക സമര്‍പ്പിച്ചത്. ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റാണ് ലിജിന്‍ലാല്‍. സെപ്റ്റംബര്‍ അഞ്ചിന് നടക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിനമാണ് ഇന്ന്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസ് […]

Continue Reading