മുട്ടില്‍ മരംമുറി കേസ്; പ്രതികളുടെ വാദം പൊളിഞ്ഞെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍

മുട്ടില്‍ മരംമുറി കേസില്‍ പ്രതികളുടെ വാദം പൊളിഞ്ഞെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. മരങ്ങളുടെ പഴക്കം ഡിഎന്‍എ പരിശോധനയിലൂടെ തെളിഞ്ഞെന്ന് മന്ത്രി പറഞ്ഞു. വനംവകുപ്പിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഡിഎന്‍എ പരിശോധന നടത്തുന്നത്. മുട്ടില്‍ മരംമുറി കേസില്‍ റിപ്പോര്‍ട്ട് നല്‍കാനുള്ള നടപടി വേഗത്തിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കേസിന്റെ അന്വേഷണം ശരിയായ ദിശയിലെന്നും പ്രതികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു. പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങള്‍ നല്‍കിയ അനുമതിക്കത്തുകള്‍ വ്യാജമെന്ന് അന്വേഷണസംഘം കണ്ടെത്തിയതിനു പിന്നാലെയാണ് പ്രതികൾക്ക് നേരെ കുരുക്ക് […]

Continue Reading

യുജിസി ചട്ടം ലംഘിക്കാൻ ഇടപെട്ടിട്ടില്ല; പ്രിൻസിപ്പൽ നിയമന പട്ടിക ആരോപണം തള്ളി മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: പ്രിന്‍സിപ്പല്‍ നിയമന പട്ടികയില്‍ ഇടപെട്ടെന്ന ആരോപണം തള്ളി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. യുജിസി ചട്ടം ലംഘിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായിട്ടില്ല. 43 പേരുടെ പട്ടിക തയ്യാറാക്കിയത് സെലക്ഷന്‍ കമ്മിറ്റിയെന്നും മന്ത്രി ബിന്ദു പറഞ്ഞു. യുജിസി ചട്ടം പരിഗണിച്ച് സീനിയോറിറ്റി അനുസരിച്ചാകും നിയമനം. പ്രിന്‍സിപ്പല്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനോ മന്ത്രിക്കോ പ്രത്യേക താത്പര്യമില്ല. അന്തിമ പട്ടിക തയ്യാറായിട്ടില്ല. കോടതി വിധി പരിഗണിച്ചാകും അന്തിമ പട്ടിക തയ്യാറാക്കുക. പരാതിക്കിടയാകാത്ത രീതിയില്‍ നിയമനം നടത്താനാണ് സര്‍ക്കാര്‍ […]

Continue Reading

വടക്കാഞ്ചേരിയിൽ രണ്ട് ട്രെയിനുകൾക്ക് നേരെ കല്ലേറ്

വടക്കാഞ്ചേരിയിൽ ട്രെയിനുകൾക്ക് നേരെ കല്ലേറ്. കല്ലേറിൽ ഒരു ട്രെയിനിന്റെ ചില്ല് തകർന്നു. മറ്റൊരു ട്രെയിനിന്റെ നേരെയും ആക്രമണം ഉണ്ടായി. ഇന്ന് രാവിലെ 11.30 ഓടെയാണ് കല്ലേറുണ്ടായത്. എറണാകുളം- ബാംഗ്ലൂർ എക്സ്പ്രസ് ട്രെയിനിന്റെ ജനൽ ചില്ലാണ് തകർന്നത്. നാഗർകോവിൽ- മാംഗ്ളൂർ എക്സ്പ്രസ് ട്രെയിനിന് നേരെയും കല്ലേറുണ്ടായി. വടക്കാഞ്ചേരി എങ്കക്കാട് റെയിൽവേ ഗേറ്റ് പരിസരത്ത് വച്ചായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തിൽ ആർക്കെങ്കിലും പരിക്കുണ്ടോ എന്നത് വ്യക്തമല്ല.

Continue Reading

സിനിമ പകർത്തി പ്രദർശിപ്പിച്ചാൽ മൂന്നുവർഷം തടവ്

ന്യൂഡൽഹി: സിനിമ പകർത്തി പ്രദർശിപ്പിച്ചാൽ മൂന്നുവർഷം വരെ തടവും പകർത്തുന്ന സിനിമയുടെ നിർമാണച്ചെലവിന്റെ അഞ്ചുശതമാനം പിഴയും ചുമത്താനൊരുങ്ങി കേന്ദ്രസർക്കാർ. ഭേദഗതി ചെയ്ത് രാജ്യസഭ പാസാക്കിയ സിനിമാട്ടോഗ്രഫി ബില്ലിലാണ് കേന്ദ്രസർക്കാരിന്റെ നിർദേശം. ബിൽ രാജ്യസഭ ശബ്ദവോട്ടോടെ പാസാക്കി. തീയേറ്ററുകളിൽ നിന്ന് സിനിമ ഫോണിൽ പകർത്തുന്നവർക്കും നിയമം ബാധകമാണ്. യുഎ കാറ്റഗറിയിൽ ഏഴ് വയസ് കഴിഞ്ഞവർക്കും പതിമൂന്ന് വയസിന് മുകളിൽ പ്രായമുള്ളവർക്കും, പതിനാറ് പിന്നിട്ടവർക്കും കാണാനുള്ള സർട്ടിഫിക്കറ്റുകളും ഇനി മുതൽ ഉണ്ടാകും. ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിലൂടെ സെൻസർ ബോർഡ് അംഗീകാരം […]

Continue Reading

കോഴിക്കോട് തെരുവുനായ കുറുകെ ചാടി ഓട്ടോ മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

കോഴിക്കോട് തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. വടകര അഴിയൂർ ആവിക്കര റോഡിൽ പുതിയപറമ്പത്ത് അനിൽ ബാബു (ചൈത്രം ബാബു-47) ആണ് മരിച്ചത്. കണ്ണൂക്കര-ഒഞ്ചിയം റോഡില്‍ വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം നടന്നത്. തെരുവ് നായ റോഡിന് കുറുകെ ചാടി ഓട്ടോയിൽ ഇടിച്ച് മറിയുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ അനിൽ ബാബുവിനെ ഉടൻ തന്നെ വടകര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. സിഐടിയു ഹാര്‍ബര്‍ സെക്ഷൻ സെക്രട്ടറിയും പ്രദേശത്തെ […]

Continue Reading

മൂവാറ്റുപുഴയിൽ കോളേജ് വിദ്യാര്‍ത്ഥിനി ബൈക്ക് ഇടിച്ച് മരിച്ച സംഭവം; പ്രതിക്കെതിരെ കാപ്പ ചുമത്തും

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ കോളേജ് വിദ്യാര്‍ത്ഥിനി ബൈക്ക് ഇടിച്ച് മരിച്ച സംഭവത്തില്‍ പ്രതിക്കെതിരെ പൊലീസ് കാപ്പ ചുമത്തും. ഏനാനെല്ലൂര്‍ സ്വദേശി ആന്‍സണ്‍ റോയിക്കെതിരെയാണ് കാപ്പ ചുമത്തുക. അപകടത്തിൽ പ്രതിക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മൂവാറ്റുപുഴ നിര്‍മല കോളജിന് മുന്നില്‍ വെച്ച് ആന്‍സണ്‍ ഓടിച്ച ബൈക്ക് ഇടിച്ചാണ് നിര്‍മല കോളജ് വിദ്യാര്‍ഥിനിയായ വാളകം സ്വദേശിനി നമിത മരിച്ചത്. അമിത വേഗവും അലക്ഷ്യമായ ഡ്രൈവിങ്ങുമാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിരുന്നു. ബൈക്കോടിച്ച […]

Continue Reading

കൊച്ചിയിൽ 17 വാർഡുകളിൽ കുടിവെള്ള വിതരണം മുടങ്ങും

കൊച്ചി: തമ്മനത്ത് ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടിയതോടെ കൊച്ചിയില്‍ ജലവിതരണം മുടങ്ങും. കോർപ്പറേഷൻ പരിധിയിലെ 17 വാർഡുകളിൽ കുടിവെള്ള വിതരണം തടസപ്പെടും. പാലാരിവട്ടം– തമ്മനം റോഡിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ആലുവയില്‍ നിന്ന് നഗരത്തിലേക്ക് ജലം എത്തിക്കുന്ന പൈപ്പാണ് വീണ്ടും പൊട്ടിയത്. തമ്മനം, ഇടപ്പള്ളി, പാലാരിവട്ടം, കല്ലൂർ, വെണ്ണല, ചളിക്കവട്ടം, പൊന്നുരുന്നി, തുടങ്ങി 17 ഡിവിഷനുകളിൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങും. ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ ഇന്നലെ സ്ഥലം സന്ദർശിച്ചെങ്കിലും വ്യാഴാഴ്ച രാവിലെ മുതലേ […]

Continue Reading

ബെംഗളൂരുവിൽ കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് അപകടം; കോഴിക്കോട് സ്വദേശിനിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ബെംഗളൂരുവിൽ കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് കോഴിക്കോട് സ്വദേശിനി മരിച്ചു. പരേതനായ ഒളവണ്ണ ചേളനിലം എംടി ഹൗസിൽ ജെ.അബ്ദുൽ അസീസിന്റെ മകള്‍ ജെ.ആദില (23) ആണ് മരിച്ചത്. കാർ ഓടിച്ചിരുന്ന അശ്വിൻ (25) പരുക്കുകളോടെ ബിഡദിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ ചന്നപട്ടണയ്ക്കു സമീപം വ്യാഴാഴ്ച പുലർച്ചെ 3.30നായിരുന്നു അപകടം നടന്നത്.

Continue Reading

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം; കേസ് സിബിഐക്ക് വിട്ടു

മണിപ്പൂരിൽ സ്ത്രീകളെ ബലാത്സംഗം ചെയ്ത് നഗ്നരാക്കി നടത്തിയ കേസ് സിബിഐക്ക് കൈമാറി. സമഗ്ര അന്വേഷണത്തിനാണ് കേസ് ആഭ്യന്തര മന്ത്രാലയം സിബിഐക്ക് വിട്ടത്. കേസിലെ വിചാരണ മണിപ്പൂരിന് പുറത്ത് നടത്തണമെന്ന് ആവശ്യപ്പെട്ട് സത്യവാങ്മൂലവും നൽകും. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുമ്പ് ഒരാളെ കൂടി അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കേസിൽ നേരത്തെ 19കാരനടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്ത് രണ്ട് മാസം പിന്നിട്ട ശേഷമാണ് കേസ് ആഭ്യന്തര മന്ത്രാലയം […]

Continue Reading

മണിപ്പൂര്‍ സംഘര്‍ഷം; അഭയാര്‍ഥികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇന്ത്യ

മ്യാൻമറിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നവരുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുമെന്ന് സർക്കാർ. ഇന്ത്യ ടുഡേ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കുടിയേറ്റക്കാരെ തിരിച്ചറിയാൻ ഇത് സർക്കാരിനെ സഹായിക്കും. കൂടാതെ ഇവരെ ‘നെഗറ്റീവ് ബയോമെട്രിക് ലിസ്റ്റിൽ’ ഉൾപ്പെടുത്തും. അതിനാൽ, അവർക്ക് പിന്നീട് ഇന്ത്യൻ പൗരന്മാരാകാൻ കഴിയില്ല. മണിപ്പൂരില്‍ മെയ്‌തേയ്, കുക്കി വിഭാഗങ്ങള്‍ക്കിടയില്‍ അക്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ഈ തീരുമാനം. മ്യാന്‍മര്‍ അതിര്‍ത്തിയില്‍ നിന്ന് അനധികൃതമായി കുടിയേറിയ കുക്കികള്‍ മണിപ്പൂരിലെ വനഭൂമി കൈവശപ്പെടുത്തുകയാണെന്നാണ് മെയ്‌തേയ് സമുദായം ആരോപിക്കുന്നത്. ഇതോടൊപ്പം ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ മതില്‍ […]

Continue Reading