പൊലീസ് മർദിച്ചതുകൊണ്ടാണ് നൗഷാദിനെ കൊന്നെന്ന് പറഞ്ഞത്; ആരോപണങ്ങളുമായി അഫ്‌സാന
പത്തനംതിട്ട: ഭര്‍ത്താവായ നൗഷാദിനെ കൊന്ന് കുഴിച്ചിട്ടെന്ന് മൊഴിനൽകിയത് പൊലീസ് മർദിച്ചത് കൊണ്ടാണെന്ന് അഫ്സാന. പൊലീസ് തല്ലി കുറ്റം സമ്മതിപ്പിച്ചതാണെന്നും രണ്ട് ദിവസം തുടർച്ചയായി തന്നെ പൊലീസ് ക്രൂരമായി മർദിച്ചു എന്നും പിതാവിനെ അടക്കം പ്രതി ചേർക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും അഫ്‌സാന പറഞ്ഞു. മാനസികമായും ശാരീരികമായും പീഡിപ്പിച്ചാണ് പൊലീസ് തന്നെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചതെന്നും അഫ്സാന വെളിപ്പെടുത്തി. നൗഷാദിനെ കൊന്നെന്ന് പറഞ്ഞിട്ടില്ല. ഡിവൈഎസ്പി കേട്ടാലറയ്ക്കുന്ന തെറി വിളിച്ചു. തനിക്കിനിയും ജീവിക്കണം. നൗഷാദിന്റെ കൂടെ പോകില്ല. സ്ത്രീധനം ചോദിച്ച് നൗഷാദ് മർദ്ദിക്കാറുണ്ടായിരുന്നു. […]
Continue Reading