രാജ്യദ്രോഹക്കുറ്റം പൂർണ്ണമായും ഒഴിവാക്കും; ക്രിമിനൽ നിയമത്തിൽ ഭേദഗതിയുമായി ബിൽ

ന്യൂഡൽഹി: രാജ്യത്തെ ക്രിമിനൽ നിയമം പരിഷ്കരിക്കുന്ന ബിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ. ഐപിസി, സി ആർ പി സി, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയ്ക്ക് പകരം ബില്ലുകളാണ് ലോക്‌സഭയിൽ കേന്ദ്രമന്ത്രി അമിത് ഷാ അവതരിപ്പിച്ചത്. മൂന്ന് ക്രിമിനൽ നിയമങ്ങളിൽ മാറ്റമുണ്ടാകുമെന്ന് അമിത് ഷാ വ്യക്തമാക്കി. സി ആർ പി സിയിൽ 313 ഭേദഗതികൾ. ഇന്ത്യന്‍ പീനല്‍ കോഡിന്റെ പേര് ‘ഭാരതീയ ന്യായ സംഹിത’യെന്നും ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡിന്റെ പേര് ‘ഭാരതീയ നാഗരിക് സുരക്ഷാ സംഹിത’യെന്നും മാറ്റും. ബ്രിട്ടിഷുകാർ […]

Continue Reading

ഹെൽമെറ്റിനുള്ളിൽ അണലിയുമായി യുവാവ് കറങ്ങിയത് കിലോമീറ്ററുകൾ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഗുരുവായൂർ: ഹെല്‍മെറ്റില്‍ വിഷ പാമ്പുമായി മണിക്കൂറുകളോളം യാത്ര ചെയ്ത യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തൃശൂർ ഗുരുവായൂര്‍ കോട്ടപ്പടി സ്വദേശിയായ ജിന്‍റോയുടെ ഹെല്‍മറ്റിലാണ് കഴിഞ്ഞ ദിവസം അണലിയുടെ കുഞ്ഞ് കയറിയത്. എന്നാൽ പാമ്പിനെ കാണാതിരുന്ന ജിന്റോ ഹെല്‍മറ്റ് ധരിച്ച് കുറെ ദൂരംയാത്ര ചെയ്തു. തിരികെ വന്ന് സുഹൃത്തുക്കളുമായി കോട്ടപ്പടിയില്‍ വച്ച് ബൈക്കിലിരുന്ന് സുഹൃത്തുക്കളുമായി സംസാരിച്ചത്തിനു ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്. തുടർന്ന് വീട്ടിൽ വെച്ച് ഹെല്‍മറ്റ് തലയില്‍ നിന്ന് ഊരുമ്പോഴാണ് അണലി കുഞ്ഞ് നിലത്ത് വീണത്. പാമ്പിനെ കണ്ട് ഭയന്ന […]

Continue Reading

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 17 വാർഡുകളിൽ ഒമ്പതിടത്തും വിജയിച്ച് യുഡിഎഫ്

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടന്ന 9 ജില്ലകളിലെ 17 വാർഡുകളിൽ ഒമ്പതിടത്തും വിജയിച്ച് യുഡിഎഫ്. എൽഡിഎഫ് 7 സീറ്റുകളിൽ വിജയിച്ചു. സീറ്റ് ഇല്ലാതിരുന്ന ബിജെപി ഒരു സീറ്റ് നേടി. ഒമ്പത് സീറ്റുകളിൽ ആറ് സീറ്റുകൾ യുഡിഎഫ് നിലനിർത്തുകയായിരുന്നു. മൂന്ന് സീറ്റുകൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം ആദിച്ചനല്ലൂരിൽ പുഞ്ചിരിച്ചിറ വാർഡിലെ എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റ് ബിജെപി പിടിച്ചെടുത്തത് പാർട്ടിക്ക് വലിയ തിരിച്ചടിയായി. ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ മലപ്പുറം ചുങ്കത്തറ പഞ്ചായത്ത് ഭരണം എൽഡി എഫിന് നഷ്ടമായി. ചുങ്കത്തറ പഞ്ചായത്തിലെ കളക്കുന്ന് […]

Continue Reading

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. നാലു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയത്. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ […]

Continue Reading

ഈരാറ്റുപേട്ടയിൽ വീടിനു തീപിടിച്ചു ; വീട്ടുകാർക്ക് പൊള്ളലേറ്റു

ഈരാറ്റുപേട്ട: വീടിനു തീപിടിച്ച് വീട്ടുകാർക്ക് പൊള്ളലേറ്റു. ചേന്നാട് വണ്ടാനത്ത് മധുവിന്റെ വീടിനാണ് തീപിടിച്ചത്. അപകടത്തിൽ മധു (59), ആശാ മധു (50), മോനിഷ (26), മനീഷ് (22) എന്നിവർക്ക് പൊള്ളലേറ്റു. പുലർച്ചെ ആറരയോടെയാണ് സംഭവം. തീപിടിത്തത്തിൽ വീട് പൂർണമായും കത്തി നശിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. രാവിലെ വീടിന്റെ അടുക്കള ഭാഗത്ത് നിന്നും തീയും പുകയും ഉയരുന്നതു കണ്ടാണ് വീട്ടുകാര്‍ ഉണരുന്നത്. തീ കെടുത്താന്‍ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ […]

Continue Reading

നടൻ ബാലയുടെ പരാതി; യൂട്യൂബർ അജു അലക്‌സിനെതിരെ പൊലീസ് കേസെടുത്തു

കൊച്ചി:നടൻ ബാലയുടെ പരാതിയെ തുടർന്ന് യൂട്യൂബർ അജു അലക്‌സിനെതിരെ പൊലീസ് കേസെടുത്തു. കോടതി നിർദ്ദേശം കൂടി പരിഗണിച്ചാണ് കേസ് എടുത്തത്. സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തുന്നുവെന്ന ബാലയുടെ പരാതിയിലാണ് നടപടി. തന്റെ പക്കൽ നിന്ന് പണം തട്ടിയെടുക്കാനാണ് ശ്രമമെന്നും ബാല പരാതിയിൽ പറയുന്നു. ബാലയുടെ വിശദമായ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും. അജു അലക്‌സിനെതിരെ ബാല നേരത്തെ വക്കീൽ നോട്ടിസ് അയച്ചിരുന്നു. വീടുകയറി ആക്രമിച്ചെന്ന പ്രസ്താവന പിൻവലിച്ച് മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പരാഞ്ഞില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നായിരുന്നു […]

Continue Reading

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി; സിഐടിയുവും ടിഡിഎഫും സംയുക്ത പണിമുടക്കിലേക്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയെ തുടർന്ന് സംയുക്ത പണിമുടക്ക് പ്രഖ്യാപിച്ച് സിഐടിയുവും ടിഡിഎഫും. ഈ മാസം 26ന് കെഎസ്ആര്‍ടിസിയിലെ സംയുക്ത യൂണിയന്‍ പണിമുടക്കുന്നത്. ജൂലൈ മാസത്തിലെ ശമ്പളം ജീവനക്കാര്‍ക്ക് ഇതുവരെ നല്‍കാത്ത സാഹചര്യത്തിലാണ് സമരത്തിലേക്ക് കടക്കുന്നത്. ഓണം ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുക, സ്ഥലം മാറ്റം പരിഗണിക്കുക തുടങ്ങിയവയാണ് യൂണിയനുകള്‍ മുന്നോടിയായി വെക്കുന്ന ആവശ്യങ്ങൾ. ശമ്പളം വിതരണത്തിനായി 30 കോടി ധനവകുപ്പ് അനുവദിച്ചെന്നും, പണം ലഭിക്കുന്ന മുറയ്ക്ക് ബാക്കി ശമ്പളം നല്‍കുമെന്നുമാണ് കഴിഞ്ഞ മാസം 26ന് സിഎംഡി ബിജു […]

Continue Reading

മീൻ പിടിച്ചതുമായി ബന്ധപ്പെട്ട് യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

ഗാന്ധിനഗർ: കൈപ്പുഴക്കാറ്റിൽ മീൻ പിടിച്ചതിനെ തുടർന്നുണ്ടായ വാക്കേറ്റത്തെ തുടർന്ന് യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഓണംതുരുത്ത് നീണ്ടൂർ ചിറക്കൽ വീട്ടിൽ മാട്ട എന്ന് വിളിക്കുന്ന വിപിൻ ജനാർദ്ദനൻ (20), കൈപ്പുഴ കരിമ്പിൻ പറമ്പിൽ വീട്ടിൽ ജോസുകുട്ടൻ എന്ന് വിളിക്കുന്ന ശ്രീജിത്ത് രാജു (23) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞദിവസം രാത്രി 9 മണിയോടുകൂടി കൈപ്പുഴ ജയന്തി ജംഗ്ഷൻ ഭാഗത്തുള്ള യുവാവിനെയും സുഹൃത്തിനെയും ആക്രമിക്കുകയായിരുന്നു. മീൻ പിടിക്കുന്നതിനായി […]

Continue Reading

‘മണിപ്പൂരില്‍ സമാധാനം കൊണ്ടുവരും; പ്രതിപക്ഷം ചര്‍ച്ചയ്ക്ക് തയ്യാറായില്ലെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: മണിപ്പൂരിൽ സമാധാനം കൊണ്ടു വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ വിശ്വാസം കോണ്‍ഗ്രസ് തകര്‍ത്തു. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് മണിപ്പൂരില്‍ കലാപമുണ്ടായത്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പൊറുക്കാനാവില്ലെന്നും പ്രധാനമന്ത്രി ലോക്സഭയില്‍ മറുപടി പറഞ്ഞു. അവിശ്വാസപ്രമേയ മറുപടിയില്‍ പ്രതിപക്ഷ ബഹളത്തിനൊടുവിലാണ് മണിപ്പൂരിനെ കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചത്. ‘പ്രതിപക്ഷത്തിന് കേള്‍പ്പിക്കാനാണ് താല്‍പര്യം. കേള്‍ക്കാന്‍ താല്‍പര്യമില്ല. ആഭ്യന്തര മന്ത്രിയെ മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് അനുവദിച്ചിരുന്നെങ്കില്‍ ചര്‍ച്ച മണിപ്പൂര്‍ വിഷയത്തില്‍ മാത്രമാകുമായിരുന്നു. എന്നാല്‍ അതനുവദിക്കാതെ പ്രതിപക്ഷം അവിശ്വാസ പ്രമേയം […]

Continue Reading

സ്വാതന്ത്ര്യദിനാഘോഷം: മുഖ്യമന്ത്രി രാവിലെ ഒന്‍പതിനു പതാക ഉയര്‍ത്തും

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ രാവിലെ ഒൻപതിനു മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയര്‍ത്തും.വിവിധ സേനാവിഭാഗങ്ങള്‍, സൈനിക് സ്‌കൂള്‍, സ്റ്റുഡന്‍റസ് പോലീസ് കേഡറ്റ്സ്, അശ്വാരൂഡ പോലീസ്, എൻസിസി, സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് തുടങ്ങിയവര്‍ അണിനിരക്കുന്ന പരേഡ് നടക്കും. മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. ജീവൻരക്ഷാ പതക്കങ്ങളും വിവിധ സേനാവിഭാഗങ്ങള്‍ക്കുള്ള രാഷ്ട്രപതിയുടെ മെഡലുകളും വിതരണം ചെയ്യും. വിദ്യാര്‍ഥികളുടെ ദേശഭക്തി ഗാനാലാപനവും നടക്കും. സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, […]

Continue Reading