ലുലു ഗ്രൂപ്പിൽ അതിക്രമിച്ച് കയറി മോഷണം; മറുനാടൻ മലയാളി റിപ്പോര്‍ട്ട‍ര്‍ക്കെതിരെ കേസ്

തൃശൂർ: അതിക്രമിച്ച് കയറി മോഷണം നടത്തിയെന്ന ലുലു ഗ്രൂപ്പിന്‍റെ പരാതിയിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ റിപ്പോർട്ടർക്കെതിരെ കേസെടുത്തു. തൃശൂർ ലുലു ഗ്രൂപ്പിന്റെ പരാതിയിലാണ് കൊച്ചി റിപ്പോർട്ടർ ആർ പീയൂഷിനെതിരെ അതിക്രമിച്ച് കയറി കവർച്ച നടത്തിയതിന് തൃശൂർ വെസ്റ്റ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ലുലു ഗ്രൂപ്പിന്‍റെ പുഴക്കലിലുള്ള ഭൂമിയിൽ അതിക്രമിച്ച് കയറി പമ്പ് സെറ്റ് കവർന്നെന്ന ജീവനക്കാരന്‍റെ പരാതിയിലാണ് കേസ്. എട്ട് മാസം മുൻപ് നടന്നെന്നാരോപിക്കപ്പെടുന്ന സംഭവത്തിലാണ് പൊലീസ് നടപടിയെടുത്തത്. എന്നാൽ, അനധികൃത നിലം നികത്തൽ […]

Continue Reading

ബിജെപിക്ക് റെക്കോര്‍ഡ് വിജയമുണ്ടാകും; അവിശ്വാസ പ്രമേയം ദൈവാനുഗ്രഹമെന്ന് മോദി

ന്യൂഡല്‍ഹി: 2024ലെ തെരഞ്ഞെടുപ്പിലും ബിജെപിക്ക് റെക്കോര്‍ഡ് വിജയമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍ക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നതിനെ ദൈവത്തിന്റെ അനുഗ്രഹമായാണ് കാണുന്നതെന്നും മോദി പറഞ്ഞു. ലോക്‌സഭയില്‍ സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് മറുപടി പറയുകയായിരുന്നു മോദി. ‘മുന്‍കാല റെക്കോര്‍ഡുകളെല്ലാം തകര്‍ത്ത് എന്‍ഡിഎയും ബിജെപിയും വന്‍ വിജയത്തോടെ വീണ്ടും അധികാരത്തില്‍ എത്തുമെന്ന് പ്രതിപക്ഷത്തിന് തന്നെ മനസിലായതായി എനിക്ക് അവരില്‍ നിന്ന് വായിച്ചെടുക്കാന്‍ സാധിക്കുന്നുണ്ട്. ജനങ്ങളുടെ പിന്തുണയോടെ ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തും’- മോദി പറഞ്ഞു. ‘ദൈവം […]

Continue Reading

മണ്‍മറഞ്ഞുപോയ തന്റെ പിതാവിനെ വിവാദത്തില്‍ ഉള്‍പ്പെടുത്തരുതെന്ന അഭ്യര്‍ഥനയുമായി ചാണ്ടി ഉമ്മന്‍

കോട്ടയം: മണ്‍മറഞ്ഞുപോയ തന്റെ പിതാവിനെ വിവാദത്തില്‍ ഉള്‍പ്പെടുത്തരുതെന്ന അഭ്യര്‍ഥനയുമായി മകനും പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ചാണ്ടി ഉമ്മന്‍. ഉമ്മന്‍ ചാണ്ടിയെ പുണ്യാളനായി ചിത്രീകരിക്കുന്നതിനെതിരെ നിയമനടപടിക്കു പോകുമെന്ന സിപിഎം പ്രഖ്യാപനത്തേക്കുറിച്ച്‌ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. പിതാവിന്റെ മരണാനന്തര ചടങ്ങു പോലും ഇതുവരെ തീര്‍ന്നിട്ടില്ല. അദ്ദേഹത്തെക്കുറ്റിച്ച്‌ ഒന്ന് ഓര്‍ക്കാന്‍പോലും ഇതുവരെ സമയം കിട്ടിയിട്ടില്ല. പിതാവിനെക്കുറിച്ച്‌ ആര് എന്തു പറഞ്ഞാലും പ്രതികരിക്കാനില്ല. അദ്ദേഹത്തെ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കരുതെന്നു മാത്രമാണ് അഭ്യര്‍ഥനയെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ഉമ്മന്‍ ചാണ്ടിയുടെ […]

Continue Reading

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ ഇനി കേന്ദ്രം തീരുമാനിക്കും

ന്യൂഡല്‍ഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറേയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെയും തിരഞ്ഞെടുക്കുന്ന സമിതിയില്‍ നിന്നും ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാര്‍ച്ചിലെ സുപ്രീം കോടതി വിധി മറികടക്കാനാണ് നിയമ നിര്‍മ്മാണം. പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, പ്രതിപക്ഷ കക്ഷി നേതാവ് എന്നിവര്‍ ഉള്‍ക്കൊള്ളുന്നതാകണം തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്ന സമിതി എന്നതായിരുന്നു സുപ്രീം കോടതി വിധി. രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കുന്നതിന്റെ […]

Continue Reading

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വാഹനങ്ങൾ ഉപയോഗിച്ചുള്ള ഓണാഘോഷങ്ങൾ വേണ്ട; കർശന നടപടിയെന്ന് എംവിഡി

കോഴിക്കോട്: കോളേജുകളിലും സ്കൂളുകളിലും വാഹനങ്ങൾ ഉപയോഗിച്ചുള്ള ഓണാഘോഷങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ആർ രാജീവ് പറഞ്ഞു. രൂപമാറ്റം വരുത്തിയ ബൈക്കുകൾ, കാറുകൾ, ജീപ്പുകൾ എന്നീ വാഹനങ്ങൾ ഉപയോഗിച്ച് റാലി, റേസ് എന്നിവ സംഘടിപ്പിക്കുന്ന വാഹനങ്ങൾക്കും ഉടമകൾക്കുമെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് മിന്നൽ പരിശോധനകൾ നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. രക്ഷിതാക്കളും അധ്യാപകരും ഇത്തരം പരിപാടികൾ നടത്തുന്നതിനെതിരെ ജാഗ്രത പുലർത്തണമെന്നും നിയമ ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ […]

Continue Reading

കിടപ്പുരോഗിയായ അമ്മയുടെ മരണം: മകൻ അറസ്റ്റിൽ

ഇടുക്കി: മണിയാറൻകുടി സ്വദേശിനി പറമ്പപ്പുള്ളിൽ വീട്ടിൽ തങ്കമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ തങ്കമ്മയുടെ മകൻ സജീവിനെ ഇടുക്കി പോലീസ് അറസ്റ്റു ചെയ്തു. കിടപ്പു രോഗിയായിരുന്നു തങ്കമ്മ. ഭക്ഷണം നൽകിയപ്പോൾ കഴിക്കാതിരുന്നതിനെ തുടർന്ന് സജീവ് ചില്ലു ഗ്ലാസ്സിന് മുഖത്തിടിച്ചു. പിന്നീട് കട്ടിലിൽ തലയിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്നു ക്രൂരമായ സംഭവം നടന്നത്. ജൂലൈ 30 നാണ് തങ്കമ്മ ആക്രമിക്കപ്പെട്ടത്. തൊട്ടടുത്ത ദിവസം സജീവ് തന്നെ അമ്മയെ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ ഈ മാസം ഏഴിന് തങ്കമ്മ മരിച്ചു. സംഭവത്തിൽ അസ്വാഭാവിക […]

Continue Reading

വന്ദേഭാരതിന്റെ ശുചിമുറിയിൽ യാത്രക്കാരന്റെ ബീഡിവലി; പരക്കം പാഞ്ഞ് സഹയാത്രികർ

വന്ദേഭാരത് ട്രെയിനിന്റെ ശുചിമുറിയില്‍ കയറി യാത്രക്കാരന്‍ ബീഡിവലിച്ചതിനെ തുടർന്ന് പരിഭ്രാന്തരായ സഹയാത്രികർ പരക്കം പാഞ്ഞു. തിരുപ്പതി-സെക്കന്തരാബാദ് വന്ദേഭാരത് എക്‌സ്പ്രസിലാണ് പുക പടർന്നത്. ബീഡി വലിച്ചയാളെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ടിക്കറ്റില്ലാതെ യാത്ര ചെയ്ത ഇയാള്‍ ശുചിമുറിയില്‍ കയറി ഒളിച്ചിരിക്കുകയായിരുന്നു. ട്രെയിനിൽ പുക ഉയര്‍ന്നതോടെ അലാറം മുഴങ്ങി. ആന്ധ്രാപ്രദേശിലെ ഗുഡൂര്‍ കടന്നതിന് ശേഷം ട്രെയിന്‍ നമ്പര്‍ 20702-ല്‍ സി-13 കോച്ചിലാണ് സംഭവം. അപായ അലാറം മുഴങ്ങിയതോടെ ട്രെയിനിലെ അഗ്നിനിയന്ത്രണം സംവിധാനം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് പൊടി പോലുള്ള […]

Continue Reading

സാവിത്രി അന്തർജനം ഇനി മണ്ണാറശാല അമ്മ

സാവിത്രി അന്തർജനം മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ അമ്മയായി സ്ഥാനമേൽക്കും. സമാധിയായ ഉമാദേവി അന്തർജനത്തിന്റെ ഭർതൃസഹോദര പുത്രൻ പരേതനായ എം വി സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ ഭാര്യയാണ് സാവിത്രി അന്തർജനം. കോട്ടയം കാഞ്ഞിരക്കാട്ട് ഇല്ലത്ത് ശങ്കരൻ നമ്പൂതിരിയുടെയും ആര്യ അന്തർജനത്തിന്റെയും മകളാണ്. ബുധനാഴ്ച രാവിലെ 10.15നാണ് മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ അമ്മ ഉമാദേവി അന്തർജനം സമാധിയായത്. അനാരോഗ്യം കാരണം ഏതാനും വർഷങ്ങളായി അമ്മ നിത്യപൂജകളിൽ പങ്കെടുത്തിരുന്നില്ല. അന്ത്യനാളുകളിൽ ഏറെ അവശയായിട്ടും നാഗോപാസനയും ആചാരക്രമങ്ങളും തുടർന്നിരുന്നു. തുലാം മാസത്തിലെ ആയില്യം നക്ഷത്രത്തിൽ […]

Continue Reading

ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം; പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും

കൊച്ചി: ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകത്തിൽ മുപ്പത് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കും. ഡിജിപി അന്വേഷണ പുരോഗതി വിലയിരുത്തി. പ്രതി അസ്ഫാക് ദില്ലിയിൽ പീഡിപ്പിച്ച കുട്ടിയുടെ പിതാവിൻ്റെ മൊഴിയെടുത്തു. ദില്ലിയിലെ പോക്സോ കേസ് വിവരങ്ങൾ കോടതിയെ അറിയിക്കും. ബിഹാറിൽ കഴിയുന്ന അസ്ഫാക്കിൻ്റെ പിതാവിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. പ്രതിയുടെ പൂർവ്വകാല കുറ്റകൃത്യങ്ങൾ പരിശോധിച്ചു. അന്വേഷണ സംഘം ഉടൻ കേരളത്തിലേക്ക് മടങ്ങും. പ്രതി അസ്ഫാക്കിനെ അന്തിമമായി ചോദ്യം ചെയ്യുന്നത് ഇന്ന് പൂർത്തിയാക്കും. പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്ന് […]

Continue Reading

അവിശ്വാസ പ്രമേയ ചര്‍ച്ച; പ്രധാനമന്ത്രി ഇന്ന് മറുപടി നല്‍കും

ന്യൂഡൽഹി: മണിപ്പൂര്‍ വിഷയത്തിൽ പാർലമെന്റിലെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മറുപടി നല്‍കും. പ്രമേയം അവതരിപ്പിച്ച ഗൗരവ് ഗൊഗോയ് തന്നെയാണ് തുടക്കമിട്ടത്. കഴിഞ്ഞദിവസം ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച രാഹുല്‍ ഗാന്ധി മോദിയയെയും കേന്ദ്രസര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രധാനമന്ത്രിയെ കടന്നാക്രമിച്ച രാഹുല്‍ ഗാന്ധി മണിപ്പൂരില്‍ ഭാരതമാതാവിനെ കൊന്നുവെന്ന് വിമര്‍ശിച്ചു. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസാരിച്ചിരുന്നു. രാജ്യത്തെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസമെന്നും മണിപ്പൂര്‍ സംഘര്‍ഷത്തില്‍ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുന്നുവെന്നും […]

Continue Reading