‘പുറത്താക്കപ്പെട്ട രാജ്യസഭാംഗം’; ബയോ മാറ്റി എംപി രാഘവ് ഛദ്ദ

ന്യൂഡൽഹി: രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലെ ബയോ മാറ്റി ആം ആദ്മി എംപി രാഘവ് ഛദ്ദ. ‘പുറത്താക്കപ്പെട്ട രാജ്യസഭാംഗം’ എന്നാണ് ബയോ മാറ്റിയത്. നിയമലംഘനം, മോശം പെരുമാറ്റം, ധിക്കാര മനോഭാവം എന്നിവ ചൂണ്ടിക്കാട്ടിയാണ് രാഘവ് ഛദ്ദയെ രാജ്യസഭയിൽ നിന്നും സസ്പെൻഡ് ചെയ്തത്. ഡൽഹി ഓർഡിനൻസിനെ എതിർത്ത്​ നൽകിയ പ്രമേയത്തിൽ എം പിമാരുടെ വ്യാജ ഒപ്പ് ചേർത്തു എന്നതാണ് രാഘവ് ഛദ്ദക്കെതിരെയുള്ള ആരോപണം. എംപിമാരായ സസ്മിത് പത്ര, എസ് ഫങ്നോൺ കൊന്യാക്, എം തുമ്പിദുരൈ, […]

Continue Reading

യാത്രക്കാർക്ക് ആശ്വാസ വാർത്ത; ട്രെയിനുകളുടെ സ്റ്റോപ്പുകൾ പുനഃസ്ഥാപിച്ച് റെയിൽവേ

തിരുവനന്തപുരം: സംസ്ഥാനത്ത് ഓടുന്ന ട്രെയിനുകളുടെ കൊവിഡ് കാലത്ത് നിർത്തലാക്കിയ സ്റ്റോപ്പുകൾ റെയിൽവേ പുനഃസ്ഥാപിച്ചു തുടങ്ങി. യാത്രക്കാരുടെ എറെ കാലത്തെ ആവശ്യമായിരുന്ന തിരുവനന്തപുരം– മംഗലാപുരം മാവേലി എക്സ്പ്രസിന്റെ തിരൂർ സ്റ്റോപ്പ്‌ പുനസ്ഥാപിച്ചതാണ് ഏറെ ആശ്വാസം. നിലവിൽ മാവേലി എക്സ്പ്രസ് കുറ്റിപ്പുറം വിട്ടുകഴിഞ്ഞാൽ അടുത്ത സ്റ്റോപ്പ് കോഴിക്കോടാണ് ഉള്ളത്. കോവിഡ് നിയന്ത്രണത്തിനുശേഷം ഓടിത്തുടങ്ങിയപ്പോൾ ഭൂരിഭാഗം ട്രെയിനുകളുടെയും സ്റ്റോപ്പുകൾ വെട്ടിക്കുറച്ചിരുന്നു. ഈ സ്റ്റോപ്പുകളാണ് ഇപ്പോൾ പുനഃസ്ഥാപിക്കുന്നത്. അതേസമയം, മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് ഓടുന്ന മാവേലി എക്സ്പ്രസിന്‍റെ തിരൂർ സ്റ്റോപ്പ് നേരത്തെ തന്നെ പുനഃസ്ഥാപിച്ചിരുന്നു. […]

Continue Reading

തിരുപ്പതിയിൽ തീർത്ഥാടനത്തിന് എത്തിയ ആറ് വയസ്സുകാരിയെ പുലി കടിച്ചു കൊന്നു

തിരുപ്പതിയിൽ തീർത്ഥാടനത്തിന് എത്തിയ പെൺകുഞ്ഞിനെ പുലി കടിച്ചു കൊന്നു. ആന്ധ്ര സ്വദേശി ലക്ഷിത എന്ന ആറു വയസ്സുകാരിയെയാണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ട് അലിപിരി വാക്ക് വേയിൽ ആണ് ദാരുണ സംഭവം. അച്ഛനമ്മമാർക്കൊപ്പം നടക്കുന്നതിനിടെ കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു. ലക്ഷിതയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പുലി കുട്ടിയെ കടിച്ചെടുത്ത് കാട്ടിലേക്ക് കൊണ്ടുപോയി. തുടർന്ന് പൊലീസ് എത്തിയാണ് കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തത്. തിരിച്ചറിയാനാവാത്ത നിലയിൽ ആയിരുന്നു കുട്ടിയുടെ മൃതദേഹം. കഴിഞ്ഞ മാസവും തിരുപ്പതിയിൽ ഒരു കുട്ടി പുലിയുടെ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടിരുന്നു.

Continue Reading

69-ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന്

ആലപ്പുഴ: 69-ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് നടക്കും. 19 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 72 കളിവള്ളങ്ങളാണ് ഇത്തവണ നെഹ്റു ട്രോഫി ജലമേളയില്‍ തുഴയെറിയുന്നത്. ഇന്ന് ഉച്ച കഴിഞ്ഞ് വള്ളംകളി മത്സരം ആരംഭിക്കും. രാവിലെ 11 മണി മുതല്‍ ചുണ്ടന്‍ വള്ളങ്ങള്‍ ഒഴികെയുള്ള ചെറുവള്ളങ്ങളുടെ പ്രാഥമിക മത്സരങ്ങള്‍ നടക്കും. മുഖ്യാതിഥിയായി എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് പതാക ഉയര്‍ത്തും. അഞ്ച് മന്ത്രിമാരും ഹൈക്കോടി ചീഫ് ജസ്റ്റിസും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. 2017ന് […]

Continue Reading

രാഹുൽ ഗാന്ധി ഇന്ന് വയനാട്

രാഹുല്‍ ഗാന്ധി എംപി വയനാട്ടില്‍ ഇന്നെത്തും. എംപി സ്ഥാനം തിരികെ ലഭിച്ച ശേഷം ഇതാദ്യമായാണ് രാഹുല്‍ കേരളത്തിലെത്തുന്നത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് അദ്ദേഹം എത്തുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷം കൽപ്പറ്റ നഗരത്തിലാണ് ആദ്യ പരിപാടി. എംപിയുടെ കൈത്താങ്ങ് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച 9 വീടുകളുടെ താക്കോൽ പൊതു സമ്മേളത്തിൽ കൈമാറും. വൻ സ്വീകരണത്തിനുള്ള ഒരുക്കങ്ങളാണ് കൽപ്പറ്റയിൽ പുരോഗമിക്കുന്നത്. എഐസിസി , കെപിസിസി നേതാക്കളെല്ലാം ഇന്ന് കൽപ്പറ്റയിലെത്തും. നാളെ മാനന്തവാടിയിലും കോടഞ്ചേരിയിലുമാണ് പരിപാടികൾ. അതിന് ശേഷം രാഹുൽ മടങ്ങും.

Continue Reading

ജെയ്ക് സി തോമസ് 17ന് നാമനിർദേശ പത്രിക സമർപ്പിക്കും

കോട്ടയം: പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായ ജെയ്ക് സി തോമസ് 17 ന് നാമനിർദേശ പത്രിക സമർപ്പിക്കും. എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെഷൻ 16 ന് നടത്തും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കൺവെഷൻ ഉദ്ഘാടനം ചെയ്യും. രണ്ടു ഘട്ടങ്ങളിലായി മുഖ്യമന്ത്രി പിണറായി വിജയനും പ്രചാരണത്തിനെത്തുമെന്നാണ് സൂചന. അതേസമയം, പുതുപ്പള്ളിയിൽ രാഷ്ട്രീയം പറഞ്ഞുതന്നെ വോട്ടു പിടിക്കുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ പറഞ്ഞു. സർക്കാരിന്റെ വിലയിരുത്തൽ തന്നെയാകും ഈ തെരഞ്ഞെടുപ്പിന്റേയും ഫലം. തൃക്കാക്കരയിൽ കണ്ടത് പുതുപ്പള്ളിയിലും ആവർത്തിക്കുമെന്നും […]

Continue Reading

മദ്യപിച്ച് ബൈക്കോടിച്ച യുവാവിനെ കസ്റ്റഡിയിൽ എടുത്തില്ല; തൃശൂരിൽ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

തൃശ്ശൂർ: മദ്യപിച്ച് ബൈക്കോടിച്ച യുവാവിനെ കസ്റ്റഡിയിൽ എടുക്കാതിരുന്ന സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ ഡിഐജിയാണ് മൂന്നു പേരെയും സസ്പെന്റ് ചെയ്തത്. തൃശ്ശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്ഐമാരായ എൻ പ്രദീപ്, എം അഫ്സൽ എന്നിവർക്കും സിവിൽ പൊലീസ് ഓഫീസർ ജോസ് പോളിനെയുമാണ് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തത്. മദ്യപിച്ച് പരിധി വിട്ട നിലയിൽ യുവാവിനെ തൃശ്ശൂരിലെ ബാർ പരിസരത്ത് വച്ചാണ് പൊലീസ് കണ്ടത്. ബൈക്കിൽ കയറാൻ ശ്രമിചെങ്കിലും […]

Continue Reading

സംസ്ഥാനത്ത് ഈ രണ്ട് ജില്ലകളിൽ മഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം : കേരളത്തിൽ രണ്ട് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. നാളെ ഇടുക്കി ജില്ലയിൽ യെല്ലോ അലർട്ടാണ്. ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നതെന്നും കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി.

Continue Reading

പുതുപ്പള്ളിയിൽ ജെയ്ക്ക് സി തോമസ് തന്നെ ഇടതുപക്ഷ സ്ഥാനാർത്ഥി

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി ജെയ്ക്ക് സി തോമസ് തന്നെ മത്സരിക്കും. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. നാളെ ജില്ലാ കമ്മറ്റി ചേർന്ന ശേഷം പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ കോട്ടയത്ത് ജെയ്ക്കിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കും. ഒറ്റപ്പേര് മാത്രമാണ് സെക്രട്ടേറിയറ്റ് പരിഗണിച്ചത് എന്നാണ് വിവരം. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ തന്നെ മണർകാട് സ്വദേശിയാണ് ജെയ്ക്. 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചിരുന്നു. 2021ലെ തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരമാണ് പുതുപ്പള്ളിയിൽ നടന്നത്. 2016 […]

Continue Reading

രാജ്യദ്രോഹക്കുറ്റം പൂർണ്ണമായും ഒഴിവാക്കും; ക്രിമിനൽ നിയമത്തിൽ ഭേദഗതിയുമായി ബിൽ

ന്യൂഡൽഹി: രാജ്യത്തെ ക്രിമിനൽ നിയമം പരിഷ്കരിക്കുന്ന ബിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ. ഐപിസി, സി ആർ പി സി, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയ്ക്ക് പകരം ബില്ലുകളാണ് ലോക്‌സഭയിൽ കേന്ദ്രമന്ത്രി അമിത് ഷാ അവതരിപ്പിച്ചത്. മൂന്ന് ക്രിമിനൽ നിയമങ്ങളിൽ മാറ്റമുണ്ടാകുമെന്ന് അമിത് ഷാ വ്യക്തമാക്കി. സി ആർ പി സിയിൽ 313 ഭേദഗതികൾ. ഇന്ത്യന്‍ പീനല്‍ കോഡിന്റെ പേര് ‘ഭാരതീയ ന്യായ സംഹിത’യെന്നും ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡിന്റെ പേര് ‘ഭാരതീയ നാഗരിക് സുരക്ഷാ സംഹിത’യെന്നും മാറ്റും. ബ്രിട്ടിഷുകാർ […]

Continue Reading