രാജ്യം 77-ാം സ്വാതന്ത്ര്യദിനാഘോഷ നിറവില്‍

ന്യൂഡല്‍ഹി: 77-ാം സ്വാതന്ത്ര്യദിനഘോഷ നിറവില്‍ രാജ്യം. ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തവണത്തെ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി. 2021-ല്‍ പ്രധാനമന്ത്രി ആരംഭിച്ച സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവ ആഘോഷങ്ങളുടെ സമാപനംകൂടിയാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനം. വിവിധമേഖലയിലുള്ള 1800 പേരാണ് രാജ്യതലസ്ഥാനത്തു നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ ഇക്കുറി പ്രത്യേക അതിഥികളായി പങ്കെടുക്കുന്നത്. ഗ്രാമസര്‍പഞ്ചുമാര്‍തൊട്ട് തൊഴിലാളികള്‍വരെ അതിഥികളായെത്തുന്നു. ഓരോ സംസ്ഥാനത്തുനിന്നുമുള്ള 75 ദമ്പതിമാര്‍ പരമ്പരാഗതവേഷത്തില്‍ ചെങ്കോട്ടയിലെ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രി ദേശീയപതാകയുയര്‍ത്തിയതോടൊപ്പം കരസേനാ ബാന്‍ഡിന്റെ ദേശീയഗാനാവതരണം നടന്നു. പതാക ഉയരുന്നതോടൊപ്പം വ്യോമസേനയുടെ അത്യാധുനികമായ രണ്ട് […]

Continue Reading

വൈക്കത്ത് ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: വൈക്കത്ത് ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മറവൻതുരുത്ത് പഞ്ചായത്ത് തറവട്ടത്ത് വൃന്ദാവനിൽ നടേശൻ (48), ഭാര്യ സിനിമോൾ (43) എന്നിവരെയാണ് തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യത മൂലം ജീവനൊടുക്കിയതാവാം എന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. മൂന്ന് വർഷം മുമ്പ് കെഎസ്ആർടിസിയിൽ എം പാനൽ ജീവനക്കാരനായിരുന്നു നടേശൻ. ജോലിയിൽനിന്നു പിരിച്ചുവിടപ്പെട്ടശേഷം കക്ക വാരലായിരുന്നു തൊഴിൽ. ഇവർക്കു വിദ്യാർഥികളായ രണ്ട് പെൺകുട്ടികളുണ്ട്. മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Continue Reading

തമിഴ്നാട്ടില്‍ നിറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിയും അച്ഛനും ജീവനൊടുക്കി

ഛെന്നൈ: തമിഴ്നാട്ടില്‍ നിറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടതില്‍ മനംനൊന്ത് വിദ്യാര്‍ഥിയും പിന്നാലെ പിതാവും ജീവനൊടുക്കി. ചെന്നൈ ക്രോംപേട്ട് സ്വദേശികളായ ജഗദീശ്വരനും അച്ഛൻ സെല്‍വശേഖറുമാണ് ആത്മഹത്യ ചെയ്തത്. നീറ്റില്‍ രണ്ടാം തവണയും പരാജയപ്പെട്ടത്തോടെ മകൻ നിരാശയില്‍ ആയിരുന്നെന്നും, നീറ്റ് ഒഴിവാക്കാൻ എല്ലാവരും ഒന്നിച്ചു പൊരുതണമെന്നും സെല്‍വശേഖര്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതേസമയം സംഭാവത്തിന് പിന്നാലെ ഗവര്‍ണര്‍ ആര്‍എൻ രവിക്കെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രംഗത്തെത്തി. ഗവര്‍ണറുടെ ഹൃദയം കരിങ്കല്ല് പോലെയെന്നും, എത്ര ജീവൻ നഷ്ടമായാലും ഉരുകില്ല എന്നും […]

Continue Reading

മഹാരാജാസില്‍ അധ്യാപകനെ അവഹേളിച്ച സംഭവം; കെഎസ്‌യു നേതാവടക്കം ആറ് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസില്‍ അടക്കം ആറ് പേരെയാണ് കോളേജിൽ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ പ്രിയേഷിനെയാണ് വിദ്യാര്‍ത്ഥികള്‍ അപമാനിച്ചത്. ക്ലാസ് നടക്കുമ്പോള്‍ കളിച്ചും ചിരിച്ചും അനുവാദമില്ലാതെ പ്രവേശിക്കുകയും ചെയ്തു. ഇവ വീഡിയോയായി ചിത്രീകരിച്ച് പ്രചരിപ്പിച്ച സംഭവത്തിലാണ് നടപടി. അധ്യാപകന്റെ ക്ലാസില്‍ വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണില്‍ നോക്കിയിരിക്കുകയും കസേര വലിച്ചുമാറ്റാന്‍ ശ്രമിക്കുകയും ഒരു വിദ്യാര്‍ത്ഥി അധ്യാപകന്റെ […]

Continue Reading

കെഎസ്ആര്‍ടിസി പണിമുടക്ക് പ്രഖ്യാപനം; തൊഴിലാളി സംഘടനകളുമായി ചര്‍ച്ച 16ന്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പണിമുടക്ക് പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൊഴിലാളി സംഘടന നേതാക്കളുമായി മന്ത്രിതല ചര്‍ച്ച 16ന് നടക്കും. സിഐടിയു, ടിഡിഎഫ്, ബിഎംഎസ് എന്നിവയുടെ പ്രതിനിധികളുമായി മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചര്‍ച്ചയില്‍ മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, വി. ശിവന്‍കുട്ടി എന്നിവര്‍ പങ്കെടുക്കും. തൈക്കാട് ഗവ. ഗസ്റ്റ് ഹൗസ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ 16ന് വൈകിട്ട് മൂന്നുമണിക്കാണ് ചര്‍ച്ച തീരുമാനിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസിയിലെ വിവിധ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. സംയുക്ത തൊഴിലാളി സംഘടനകള്‍ 26ന് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. ജൂലൈ […]

Continue Reading

എഞ്ചിനിയറിംഗ് കോളേജ് അടിച്ച് തകർത്ത കേസ്; ജെയ്ക് സി തോമസ് കീഴടങ്ങി

ആലപ്പുഴ: കായംകുളം കട്ടച്ചിറ വെള്ളാപ്പള്ളി കോളേജ് ഓഫ് എഞ്ചിനിയറിംഗ് അടിച്ച് തകർത്ത കേസില്‍ പ്രതിയായ പുതുപ്പള്ളി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് കോടതിയിൽ കീഴടങ്ങി. കായംകുളം കോടതിയിലാണ് ജെയ്ക് കീഴടങ്ങിയത്. 2016ല്‍ കോളേജ് മാനേജ്മെന്റിന്റെ പീഡനത്തിനെതിരെയായിരുന്നു എസ്എഫ്ഐ സമരം നടത്തിയത്. അന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായിരുന്നു ജെയ്ക് സി തോമസ്. അതേസമയം, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വികസനം പ്രധാന ചർച്ചയാക്കുകയാണ് ഇടതു മുന്നണി സ്ഥാനാർത്ഥി ജെയ്ക് സി തോമസും യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനും. വികസന വിഷയങ്ങളില്‍ […]

Continue Reading

മഹാരാജാസിൽ കാഴ്ച പരിമിതിയുള്ള അധ്യാപകന് ക്ലാസ്മുറിയില്‍ അവഹേളനം

കൊച്ചി: മഹാരാജാസ് കോളേജിൽ കാഴ്ച പരിമിതിയുള്ള അധ്യാപകന് ക്ലാസ്മുറിയില്‍ അവഹേളനം. മൂന്നാം വര്‍ഷ ബി എ പൊളിറ്റിക്കല്‍ സയന്‍സ് ക്ലാസിലാണ് അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ അവഹേളിച്ചത്. അധ്യാപകന്റെ പുറകില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ കളിയാക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നു. അദ്ധ്യാപകൻ ഇരിക്കുന്ന കസേര മാറ്റിയിടുന്നതും വിഡിയോയിൽ കാണാം. കെ എസ് യു യൂണിറ്റ് ഭാരവാഹി അടക്കമുള്ള വിദ്യാര്‍ത്ഥികളാണ് അധ്യാപകനെ അധിക്ഷേപിച്ചത്. അധ്യാപകന്റെ ക്ലാസില്‍ വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണില്‍ നോക്കിയിരിക്കുകയും കസേര വലിച്ചുമാറ്റാന്‍ ശ്രമിക്കുകയും ഒരു വിദ്യാര്‍ത്ഥി അധ്യാപകന്റെ പിന്നില്‍ […]

Continue Reading

സർക്കാർ ജീവനക്കാർക്ക് 4000 രൂപ ബോണസ്; ഉത്സവബത്ത 2750

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് ബോണസായി 4000 രൂപ നൽകും. ബോണസിന് അർഹത ഇല്ലാത്തവർക്ക് ഉത്സവബത്തയായി 2750 രൂപയും നൽകുമെന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ നൽകും. സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20000 രൂപ അനുവദിക്കും. പാർട്ട് ടൈം-കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6000 രൂപയാണ്. കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ-സ്കീം […]

Continue Reading

ജയില്‍ച്ചട്ടങ്ങളില്‍ ഭേദഗതി; മയക്കുമരുന്ന് കേസില്‍ പരോളില്ല

തിരുവനന്തപുരം: ജയില്‍ച്ചട്ടങ്ങളില്‍ ഭേദഗതി വരുത്തി സംസ്ഥാന സർക്കാർ. മയക്കുമരുന്ന് കേസുകളിൽ ജയിലിൽ കഴിയുന്നവർക്ക് ഇനി മുതൽ സാധാരണ പരോളോ അടിയന്തര പരോളോ അനുവദിക്കില്ല. ഇത് സംബന്ധിച്ച് സർക്കാർ വിജ്ഞാപനമിറക്കി. മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട് ജയിലിലായശേഷം പരോളിലിറങ്ങി വീണ്ടും സമാനമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നുവെന്ന കണ്ടെത്തലുകളെത്തുടർന്നാണ് നടപടി. അതേസമയം, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ നിയന്ത്രണാതീതമായ വർധനയ്‌ക്കു കാരണം നിലവിലെ ശിക്ഷാനടപടികളുടെ അപര്യാപ്തതയാണെന്ന് സർക്കാർ വിലയിരുത്തി.മയക്കുമരുന്ന് കേസുകളിൽ ശിക്ഷിക്കപ്പെട്ടവരുടെ ശിക്ഷാകാലയളവ് തീരും വരെ സമൂഹത്തിൽനിന്ന് മാറ്റിനിർത്താനാണ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയത്. ഇത്തരം […]

Continue Reading

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു

ന്യൂഡൽഹി: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. 954 പേരാണ് പൊലീസ് മെഡൽ നേട്ടത്തിന് അര്‍ഹത നേടിയത്. മാവോയിസ്റ്റ് മേഖലയിലെ പ്രവര്‍ത്തനത്തിന് 125 പേര്‍ മെഡല്‍ നേടി. വിശിഷ്ട സേവനത്തിന് മെഡല്‍ ലഭിച്ചവരില്‍ മലയാളിയായ ആര്‍ മഹേഷും (സൂപ്രണ്ട് ഓഫ് പൊലീസ്) ഉൾപ്പെടുന്നു. കേരളത്തില്‍ നിന്ന് സ്തുത്യര്‍ഹ സേവനത്തിന് ഒൻപത് പേരാണ് മെഡൽ നേട്ടത്തിന് അര്‍ഹരായത്. സോണി ഉമ്മന്‍ കോശി (എഎസ്പി), സി ആര്‍ സന്തോഷ് (ഡിവൈഎസ്പി), ജി ആര്‍ അജീഷ് (ഇന്‍സ്‌പെക്ടര്‍), ആര്‍ ജയശങ്കര്‍ (എഎസ്‌ഐ), എസ് […]

Continue Reading