തിരുപ്പതിയിൽ കുട്ടികളുമായി എത്തുന്നവർക്ക് നിയന്ത്രണം

തിരുപ്പതി തീർത്ഥാടനത്തിന് കുട്ടികളുമായി എത്തുന്നവർക്ക് നിയന്ത്രണമേർപ്പെടുത്തുന്നു. പുലർച്ചെ 5 മുതൽ ഉച്ചയ്ക്ക് 2 മണി വരെ മാത്രമേ കുട്ടികൾ അടങ്ങുന്ന സംഘത്തെ കടത്തി വിടൂ. കാട്ടു മൃഗങ്ങളുടെ ആക്രമണം പതിവായതോടെയാണ് നിർദ്ദേശം. തിരുപ്പതിയിൽ തീർത്ഥാടനത്തിന് എത്തുന്നവരെ നൂറു പേരുള്ള സംഘങ്ങളായി തിരിച്ച് മാത്രം കടത്തി വിടാനും തീരുമാനമായി. ഓരോ നൂറ് പേരുടെ സംഘത്തിനും ഒരു ഫോറസ്റ്റ് ഗാർഡ് ഉണ്ടാവും. ഒറ്റയ്ക്ക്‌ മല കയറാൻ ആരെയും അനുവദിക്കേണ്ടെന്നും തീരുമാനം. അടുത്തിടെയാണ് തിരുപ്പതിയിൽ മാതാപിതാക്കളോടോപ്പം തീർത്ഥാടനത്തിന് എത്തിയ ആറ് വയസ്സുകാരിയെ […]

Continue Reading

ചന്ദ്രയാൻ മൂന്നിന്റെ ചാന്ദ്ര ഭ്രമണപഥം താഴ്ത്തൽ ഇന്ന് നടക്കും

ചന്ദ്രയാൻ മൂന്നിന്റെ ചാന്ദ്ര ഭ്രമണപഥം താഴ്ത്തൽ ഇന്ന് നടക്കും. തിങ്കളാഴ്ച രാവിലെ 11:30 നും 12:30 നും ഇടയിലുള്ള സമയത്തിലാണ് ചന്ദ്രന് തൊട്ടരികിലേക്ക് പേടകം എത്തിക്കുന്ന ഘട്ടം നടക്കുക. ചന്ദ്രയാൻ മൂന്നിന് ഇനിയുള്ള ദിവസങ്ങൾ സങ്കീർണവും നിർണായകവും ആണ് . നിലവിൽ ചന്ദ്രനോട് അടുത്ത ഭ്രമണപാത 174 കിലോമീറ്ററും, അകലെയുള്ളത് 1437 കിലോമീറ്ററും ആണ്. ഓഗസ്റ്റ് 17-ന് പ്രൊപ്പൽഷൽ മോഡ്യൂളിൽ നിന്നു വേർപെട്ട് ലാൻഡർ സ്വയം മുന്നോട്ട് പോകും. ഇറങ്ങാനുള്ള സ്ഥലം കണ്ടെത്തി സോഫ്റ്റ് ലാൻഡിംഗിനുള്ള ഒരുക്കങ്ങളാകും […]

Continue Reading

ഇടുക്കിയിൽ കാറിന് മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞു വീണ് ഒരു മരണം

ഇടുക്കി: കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്ങാനത്ത് നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞു വീണ് ഒരാൾ മരിച്ചു. കാറിലുണ്ടായിരുന്ന ഉപ്പുതറ സ്വദേശി സോമിനി (67) ആണ് മരിച്ചത്. അഞ്ചു പേർക്ക് പരിക്കേറ്റു. കമ്പംമെട്ട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ബിബിൻ ദിവാകരനും കുടുംബവും സഞ്ചരിച്ച കാറിന് മുകളിലേക്കാണ് പാറ ഇടിഞ്ഞു വീണ് അപകടം ഉണ്ടായത്.

Continue Reading

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; മുഖ്യമന്ത്രി 24 നു പ്രചാരണത്തിനെത്തും

കോട്ടയം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ പുതുപ്പള്ളിയിലേക്ക്. മുഖ്യമന്ത്രി ഈ മാസം 24ന് പുതുപ്പള്ളിയിൽ എത്തും. അയർക്കുന്നം, പുതുപ്പള്ളി പഞ്ചായത്തുകളിലാണ് പ്രചാരണ പരിപാടികൾ നടക്കുക. 31ന് ശേഷം രണ്ടാം ഘട്ട പ്രചാരണത്തിനും മുഖ്യമന്ത്രി എത്തും. ആദ്യഘട്ട പ്രചാരണത്തിന് മന്ത്രിമാരില്ല. അതേസമയം, പുതുപ്പള്ളിയിൽ രാഷ്ട്രീയം പറഞ്ഞാൽ മതിയെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി നിർദ്ദേശിച്ചു. വ്യക്തിഗത വിമർശനങ്ങളിലേക്ക് പോകേണ്ട. സർക്കാരിന്റെ വികസനനേട്ടങ്ങൾ പ്രചാരണമാക്കും. കേന്ദ്രം സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്നതും പ്രതിപക്ഷം വികസനങ്ങൾക്ക് തടസം നിൽക്കുന്നതും ചർച്ച ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. […]

Continue Reading

പോക്സോ കേസിൽ 65 കാരൻ അറസ്റ്റിൽ

ഈരാറ്റുപ്പെട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തീക്കോയി, മാവടി ഭാഗത്ത് വെച്ച് ലൈംഗികാതിക്രമത്തിന് ശ്രമിച്ച കേസിൽ 65 കാരനെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു. തീക്കോയി നെടുങ്ങഴി ഭാഗത്ത് കൂടമറ്റംകുന്നേൽ വീട്ടിൽ കെ.വി രാജൻ (65) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പഠനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അതിജീവിതയെ ഇയാൾ പിൻതുടരുകയും വിജനമായ സ്ഥലത്തു വെച്ച് കയ്യിൽ കടന്നു പിടിക്കുകയുമായിരുന്നു . പെൺകുട്ടി ബഹളം വയ്ക്കുകയും ഇയാളെ തള്ളിമാറ്റി സ്ഥലത്തുനിന്ന് രക്ഷപെടുകയുമായിരുന്നു. തുടർന്ന് അതിജീവിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഈരാറ്റുപേട്ട […]

Continue Reading

ഓണത്തിന് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ

തിരുവനന്തപുരം: ഓണം പ്രമാണിച്ച് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു. ഓണത്തിന് കേരളത്തിലേക്ക് വിവിധ സംസ്ഥാനങ്ങളിൽ നിന്നും പ്രത്യേക ട്രെയിൻ വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകിയതിനെ തുടർന്നാണ് തീരുമാനം. പൻവേൽ-നാഗർകോവിൽ സ്പെഷ്യൽ ട്രെയിൻ ഈ മാസം 22ന് നാഗർകോവിലിൽ നിന്ന് പൻവേലിലേക്കും, 24 ന് പൻവേലിൽ നിന്ന് നാഗർകോവിലിലേക്കും സർവീസ് നടത്തും. സെപ്തംബർ 7 വരെ ആകെ മൂന്ന് […]

Continue Reading

കല്ലമ്പലത്ത് യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം

തിരുവനന്തപുരം: കല്ലമ്പലത്ത് യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ചിറ്റായിക്കോട് സ്വദേശി രാജുവിനെ കൊലപ്പെടുത്തിയത് സുഹൃത്ത് സുനിൽ ആണെന്ന് എന്ന് പൊലീസ് അറിയിച്ചു. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് രാജുവിനെ സ്വകാര്യ വ്യക്തിയുടെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുങ്ങി മരണമെന്നു ആദ്യം സംശയിച്ച കേസിൽ സുനിലിന്റെ മൊഴിയിലെ പൊരുത്തക്കേടാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ബന്ധുക്കൾ ദുരൂഹത സംശയിച്ചതോടെ പോലീസ് അന്വേഷണം ഊർജിതമാക്കി. തുടർന്ന് രാജുവിന്റെ നാലു സുഹൃത്തുക്കളെ പോലീസ് […]

Continue Reading

കൊയിലാണ്ടിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

കോഴിക്കോട്: കൊയിലാണ്ടി ഊരള്ളൂരില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. അരിക്കുളത്തു താമസിക്കുന്ന രാജീവൻ എന്നയാളാണ് മരിച്ചത്. രാജീവന്റെ ഭാര്യയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. പെയിന്റിങ് തൊഴിലാളിയായ ഇയാളെ ഒരാഴ്ചയായി കാണാനില്ലായിരുന്നു. ശാസ്ത്രീയ പരിശോധനകൾക്കു ശേഷമേ മരണകാരണം വ്യക്തമാകൂ എന്നു പൊലീസ് അറിയിച്ചു. ഊരള്ളൂർ നടുവണ്ണൂർ റോഡിൽ കുഴിവയല്‍ താഴെ പുതിയെടുത്ത് വീടിനു സമീപം വയലരികിലായാണ് കത്തിക്കരിഞ്ഞ നിലയിലാണ് ഞായറാഴ്ച രാവിലെ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. കത്തിക്കരിഞ്ഞ കാലിന്റെ ഭാ​ഗമാണ് ആദ്യം കണ്ടത്. മൃതദേഹം കണ്ട നാട്ടുകാരാണ് വിവരം പൊലീസിൽ […]

Continue Reading

കൊയിലാണ്ടിയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹ ഭാഗം കണ്ടെത്തി

കോഴിക്കോട്: കൊയിലാണ്ടിയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹ ഭാഗം കണ്ടെത്തി. ഊരള്ളൂർ നടുവണ്ണൂർ റോഡിൽ വയലിന്റെ അടുത്തായാണ് കത്തിക്കരിഞ്ഞ നിലയിൽ കാലിന്റെ ഭാ​ഗം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ ഊരള്ളൂർ ടൗണിൽ നിന്ന് അൽപം മാറിയാണ് ശരീരഭാഗം കണ്ടെത്തിയത്. യുവാവിന്റേതെന്ന് സംശയിക്കുന്ന കാൽ വയലിനോട് ചേർന്നുള്ള ഭാഗത്ത് നിന്നും കണ്ടെത്തുകയായിരുന്നു. കത്തിക്കരിഞ്ഞ നിലയിലുള്ള കാലിന്റെ ഭാ​ഗം നാട്ടുകാരാണ് ആദ്യം കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കൊയിലാണ്ടി സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം […]

Continue Reading

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി; നാലാം കിരീടം നേടി ഇന്ത്യ

ചെന്നൈ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ നാലാം കിരീടത്തിൽ മുത്തമിട്ട് ഇന്ത്യൻ ടീം. ഫൈനലിൽ മലേഷ്യയെ 4-3ന് തോൽപ്പിച്ചാണ് ഇന്ത്യയുടെ കിരീട നേട്ടം. ആദ്യ രണ്ട് ക്വാർട്ടറുകളിൽ മലേഷ്യയും ഇന്ത്യയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച്ച വെച്ചത്. എന്നാൽ മൂന്നാം ക്വാർട്ടറിലെ ഇരട്ട ഗോളിന്റെ പിൻബലത്തിൽ ഇന്ത്യ ഗംഭീര തിരിച്ചുവരവ് നടത്തി. ജുഗ്‌രാജ് സിംഗ്, ഹർമൻപ്രീത് സിംഗ്, ഗുർജന്ത് സിംഗ്, അകാശ്ദീപ് സിംഗ് എന്നിവരാണ് ഇന്ത്യയ്ക്കായി ഗോൾ നേടിയത്. പി ആർ ശ്രീജേഷാണ് ഇന്ത്യയുടെ ഗോൾവലയിൽ രക്ഷകനായത്. സെമിയിൽ […]

Continue Reading