നെഹ്റുവിനെ ഒഴിവാക്കി; ഇനി മുതല്‍ പ്രധാനമന്ത്രി മ്യൂസിയം ആൻഡ് ലൈബ്രറി

നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി ഇനിമുതൽ എൻഎംഎംഎൽ പ്രധാൻ മന്ത്രി മ്യൂസിയം ആൻഡ് ലൈബ്രറി എന്നറിയപ്പെടും. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായിരുന്ന തീൻ മൂർത്തി ഭവനിൽ, കഴിഞ്ഞ വർഷമാണ് മ്യൂസിയം ഉദ്ഘാടനം ചെയ്ത്. നെഹ്‌റു മെമ്മോറിയൽ മ്യൂസിയത്തിന്റെ പേരു മാറ്റുന്നതായി നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. കഴിഞ്ഞ ജൂണിൽ ഇത് സംബന്ധിച്ച വാർത്തകൾ പുറത്തുവന്നപ്പോൾ കോൺഗ്രസ് വൻ വിമർശനമാണ് ഉന്നയിച്ചത്. നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയുടെ (എൻഎംഎംഎൽ) പേര് പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം […]

Continue Reading

തൃപ്രയാറിൽ ബസിന് പുറകിൽ മറ്റൊരു ബസിടിച്ചു; 4 യാത്രക്കാർക്ക് പരിക്ക്

തൃശൂർ: തൃശൂർ തൃപ്രയാറിൽ സ്വകാര്യ ബസിന് പുറകിൽ മറ്റൊരു സ്വകാര്യ ബസിടിച്ച് രണ്ട് വിദ്യാർത്ഥിനികൾ ഉൾപ്പെടെ നാല് യാത്രക്കാർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെ തൃപ്രയാർ പാലത്തിൽ വെച്ചായിരുന്നു അപകടം. ഒല്ലൂർ തൈക്കാട്ടുശ്ശേരി സ്വദേശിനി പുല്ലാനി വീട്ടിൽ വിനോദിന്റെ ഭാര്യ കവിത,പുത്തൻപീടിക വള്ളൂർ സ്വദേശി പള്ളത്ത് വീട്ടിൽ കുട്ടൻ,സ്കൂൾ വിദ്യാർഥിനികളായ പഴുവിൽ സ്വദേശിനി മായംവീട്ടിൽ ഷഹന,പെരിങ്ങോട്ടുകര സ്വദേശിനി വെള്ളാംപറമ്പിൽ വീട്ടിൽ ദിയ എന്നിവർക്കാണ് പരിക്കേറ്റത്. തൃപ്രയാർ-അമ്മാടം-തൃശൂർ റൂട്ടിലോടുന്ന മേരിമാത ബസിന് പുറകിൽ തൃപ്രയാർ-ചേർപ്പ്-തൃശൂർ റൂട്ടിൽ സർവ്വീസ് നടത്തിയിരുന്ന ശിൽപ്പി […]

Continue Reading

മാസപ്പടി വിവാദം: ഒന്നും മറച്ചുവെക്കാനില്ലെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരായ മാസപ്പടി വിവാദത്തില്‍ ഒന്നും മറച്ചുവെക്കാനില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.കോടിയേരിയുടെ മക്കളുടെ കാര്യത്തിലുള്ള നിലപാട് തന്നെയാണ് പാര്‍ട്ടിക്ക് ഇക്കാര്യത്തിലുമുള്ളത്. മന്ത്രി മുഹമ്മദ് റിയാസിന്റെ സത്യവാങ്മൂലം പരിശോധിക്കുന്നതില്‍ എതിര്‍പ്പില്ല. വീണയുടെ ഐ ടി കമ്ബനി ഇപ്പോള്‍ നിലിവിലില്ല. പാര്‍ട്ടി നേതാക്കളുടെ കുടുംബാംഗങ്ങള്‍ക്കെതിരെ കൂടി പ്രചാരണം നടക്കുകയാണെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. മാധ്യമങ്ങള്‍ക്ക് എന്തെങ്കിലും മിണ്ടിയാലും ഇല്ലെങ്കിലും പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

ആകാശത്ത് വാഴയിലയിൽ ഓണസദ്യ ഉണ്ണാം; പ്രഖ്യാപനവുമായി വിമാനക്കമ്പനി

യാത്രക്കാർക്ക് ആകാശത്ത് ഓണ സദ്യ ഒരുക്കാനുള്ള തീരുമാനവുമായി യുഎഇയുടെ എമിറേറ്റ്സ് എയർലൈൻസ്. ഈ മാസം 20 മുതൽ 31 വരെ ദുബായിൽ നിന്ന് കൊച്ചി, തിരുവനന്തപുരം യാത്രക്കാർക്ക് ഇലയിൽ ഓണ സദ്യ തന്നെ വിളമ്പുമെന്നാണ് കമ്പനി അറിയിപ്പ്. ശർക്കര ഉപ്പേരി, കായ വറുത്തത്, കാളൻ, പച്ചടി, പുളിയിഞ്ചി, പപ്പടം, മാങ്ങ അച്ചാർ, മട്ട അരിച്ചോറ്, പാലട പ്രഥമൻ, കൂടാതെ നോൺ വെജ് വേണ്ടവർക്ക് ആലപ്പുഴ ചിക്കൻ കറിയും മട്ടൻ പെപ്പർ ഫ്രൈയുമുണ്ട്. ഓണത്തിന് എമിറേറ്റ്സ് എയർലൈൻസിന്റെ സർപ്രൈസ് […]

Continue Reading

കാസർഗോഡ് ദേശീയ പതാക ഉയർത്തുന്നതിനിടെ കയ്യാങ്കളി

കാസർഗോഡ്: സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് ദേശീയ പതാക ഉയര്‍ത്തുന്നതിനിടെ ജമാഅത്ത് അങ്കണത്തില്‍ തമ്മിലടി. വിദ്യാനഗര്‍ എരുതും കടവ് ജമാഅത്ത് അങ്കണത്തിലായിരുന്നു സംഭവം. നേതാക്കള്‍ തമ്മില്‍ അധികാര തര്‍ക്കം നില നില്‍ക്കുന്ന ജമാഅത്തിലാണ് സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്തുന്നതിനിടെ തമ്മിലടി ഉണ്ടായത്. മദ്രസാ വിദ്യാര്‍ഥികളും അധ്യാപകരും നോക്കി നില്‍ക്കെയാണ് ജമാഅത്ത് നേതാക്കള്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടായത്. നാല് മാസമായി പള്ളി കമ്മിറ്റിയില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഇരുകൂട്ടരും ഒരുമിച്ച് ദേശീയ പതാക ഉയര്‍ത്തണമെന്ന […]

Continue Reading

‘എനിക്ക് കാഴ്ചപരിമിതി ഉള്ളത് കൊണ്ടല്ലേ കുട്ടികൾ ഇങ്ങനെ ചെയ്തത്?’; വിദ്യാർത്ഥികളുടെ പ്രവൃത്തി വേദനിപ്പിച്ചെന്ന് മഹാരാജാസിലെ അദ്ധ്യാപകൻ

കൊച്ചി: കാഴ്ചശക്തിയില്ലാത്ത തന്നോട് കുട്ടികൾ ചെയ്ത പ്രവൃത്തി ഏറെ വിഷമിപ്പിച്ചുവെന്ന് മഹാരാജാസ് കോളജിൽ അവഹേളിക്കപ്പെട്ട അധ്യാപകൻ ഡോ. പ്രിയേഷ്. കാഴ്ചശക്തിയില്ലാത്ത ആളായതുകൊണ്ടാണല്ലോ ഇങ്ങനെ സംഭവിച്ചത്. ഒരുപാട് എഫർട്ട് എടുത്താണ് ക്ലാസെടുക്കുന്നത്. എന്നിട്ടും ക്ലാസിനെ അവമതിക്കുന്ന കുട്ടികളുണ്ടെന്നത് വിഷമകരമാണ് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു . “ഇൻസ്റ്റഗ്രാമിലെ വിഡിയോയിൽ ക്ലാസ്സിൽ ഞാൻ ക്ലാസെടുക്കുന്നതാണ് കാണിക്കുന്നത്. ആ വീഡിയോയുടെ താഴെ ആക്ഷേപിക്കുന്ന തരത്തിൽ ധാരാളം കമൻ്റ്സ് ഒക്കെ വന്നിരുന്നു. അപ്പൊ അത് എനിക്ക് തീർച്ചയായിട്ടും വിഷമമുണ്ടാക്കി. കാരണം എനിക്ക് കാഴ്ചപരിമിതി […]

Continue Reading

ജാർഖണ്ഡിൽ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ; രണ്ട് പൊലീസുകാർക്ക് വീരമൃത്യു

ജാർഖണ്ഡിൽ മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലിൽ രണ്ട് പൊലീസുകാർക്ക് വീരമൃത്യു. പ്രത്യേക സേനയിലെ അമിത് തിവാരി, ഗൗതം കുമാർ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ടോന്റോ ഏരിയയിലാണ് ഏറ്റുമുട്ടൽ നടന്നതെന്ന് വെസ്റ്റ് സിംഗ്ഭൂം പൊലീസ് സൂപ്രണ്ട് അശുതോഷ് ശേഖർ അറിയിച്ചു. കഴിഞ്ഞ ദിവസം ഇതേ മേഖലയിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സിആർപിഎഫ് ജവാൻ വീരമൃത്യു വരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വീണ്ടും ഏറ്റുമുട്ടൽ നടന്നത്

Continue Reading

വികസനത്തെ കുറിച്ച് സംവാദത്തിന് കോൺഗ്രസ് തയ്യാറുണ്ടോയെന്ന് ജെയ്ക്ക് സി തോമസ്

കോട്ടയം: വികസനത്തെ കുറിച്ച് സംവാദത്തിന് കോൺഗ്രസ് തയ്യാറുണ്ടോ എന്ന് വീണ്ടും വെല്ലുവിളിച്ച് എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസ്. അന്തസുറ്റ മറുപടി നൽകാൻ ഇതുവരെ യുഡിഎഫിന് കഴിഞ്ഞിട്ടില്ല. വികസനത്തിന് എന്താണ് പുതുപ്പള്ളിയിൽ ട്രാക്ക് റെക്കോഡുള്ളതെന്നും ജെയ്ക് സി തോമസ് ചോദിച്ചു. ജനങ്ങളെ ബാധിക്കുന്ന ജീവൽ പ്രശ്നങ്ങളാണ് എൽഡിഎഫ് ഉന്നയിക്കുന്നത്. മണിപ്പൂരിൽ സ്ത്രീകളെ ബാലാത്സംഗം ചെയ്യുന്ന ബിജെപിക്ക് ഒത്താശ നൽകുകയാണ് കിടങ്ങൂരിൽ കോൺഗ്രസെന്നും ജെയ്ക് സി തോമസ് പറഞ്ഞു. ”182 ബൂത്തുകളിൽ എവിടെ വേണമെങ്കിലും ഞങ്ങൾ വരാം. തീയതിയും […]

Continue Reading

രാജ്യം മണിപ്പൂരിനൊപ്പം, സമാധാനം ഉടൻ പുനഃസ്ഥാപിക്കും; പ്രധാനമന്ത്രി

ന്യൂഡൽഹി:സ്വാതന്ത്ര്യദിന പ്രസംഗ വേളയിൽ മണിപ്പൂരിനെ കുറിച്ച് പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പൂര്‍ അശാന്തിയിലാണ്. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി. നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ് മണിപ്പൂരില്‍ നടക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യം മണിപ്പൂരിനൊപ്പമാണെന്നും ഉടന്‍ സമാധാനം പുനസ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണിപ്പൂരില്‍ നമ്മുടെ സഹോദരിമാരുടെ അഭിമാനത്തിന് ക്ഷതമുണ്ടായി. അവിടെ ഇപ്പോള്‍ സമാധാനം തിരികെ വന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ അക്രമസംഭവങ്ങളില്ലെന്നും നരേന്ദ്രമോദി രാജ്യത്തോട് പറഞ്ഞു. ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും വലിയ […]

Continue Reading

ഫെഡറൽ തത്വങ്ങൾ വലിയ തോതിൽ അട്ടിമറിക്കപ്പെടുന്ന സ്‌ഥിതിയാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിന സന്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഫെഡറൽ തത്വങ്ങൾ വലിയ തോതിൽ അട്ടിമറിക്കപ്പെടുന്ന സ്‌ഥിതിയാണ് നിലവിലുള്ളതെന്ന് സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു. സ്വതന്ത്ര ഇന്ത്യയുടെ ആണിക്കല്ല് മതനിരപേക്ഷതയായിരിക്കുമെന്ന ഉറച്ച ബോധ്യമാണ് ദേശീയ സ്വാതന്ത്ര്യ സമര മുന്നേറ്റത്തിനുണ്ടായിരുന്നത്. സ്വതന്ത്ര ഇന്ത്യയിൽ സഹിഷ്ണുതയും സഹവർത്തിത്വവും പുലരുമെന്നാണ് നമ്മുടെ റിപ്പബ്ലിക്കിന്റെ ശിൽപ്പികൾ വിഭാവനം ചെയ്തത്. എന്നാൽ മതനിരപേക്ഷതയ്ക്ക് മുറിവേൽക്കുന്ന രീതിയിൽ വർഗ്ഗീയ-വംശീയ ഭിന്നതകൾ റിപ്പബ്ലിക്കിനുമേൽ കരിനിഴൽ വീഴ്ത്തുന്നു. ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കാനും ഫെഡറൽ മൂല്യങ്ങൾ സംരക്ഷിക്കാനും […]

Continue Reading