കൊടി സുനിക്ക് ട്രെയിനിൽ സുഖയാത്ര; വീഡിയോ പങ്കുവെച്ച് കെ കെ രമ എംഎൽഎ

കണ്ണൂർ: ടിപി വധക്കേസിലെ പ്രതി കൊടി സുനി ട്രെയിനിൽ സുഖയാത്ര നടത്തുന്നതിന്റെ വീഡിയോ പങ്കുവെച്ച് കെ കെ രമ എംഎൽഎ. കൊടി സുനിയെ വിയ്യൂരിൽ നിന്ന് കണ്ണൂരിലേക്ക് കൈവിലങ്ങ് വെക്കാതെ ട്രെയിനിൽ കൊണ്ടുവരുന്ന വിഡിയോ ആണ് കെകെ രമ തൻ്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചത്. സുനിക്കൊപ്പം മറ്റൊരു പ്രതിയായ അനൂപ് ഉണ്ടെന്നും കഴിഞ്ഞ ദിവസം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കെകെ രമ പറയുന്നു. പരോളിൽ ഇറങ്ങിയതിനു ശേഷമാണോ ഇയാൾ കുറ്റകൃത്യം ചെയ്തത് എന്നും പുതിയ കേസിൽ […]

Continue Reading

ചന്ദ്രയാൻ 3-നെതിരെ സോഷ്യൽ മീഡിയ പോസ്റ്റ്; പ്രകാശ് രാജിനെതിരെ കേസ്

ബെംഗളുരു: ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 നെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട നടൻ പ്രകാശ് രാജിനെതിരെ കേസ്. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ പൊലീസാണ് കേസെടുത്തത്. ചില ഹിന്ദു സംഘടനാ പ്രവർത്തകരാണ് പരാതി നൽകിയത്. പരാതി സ്വീകരിച്ച പൊലീസ് കേസ് രജിസ്റ്റർ ചെയ്തതായി അറിയിച്ചു. ചന്ദ്രയാൻ പുറത്തുവിട്ട ആദ്യചിത്രം എന്ന പേരിൽ ചന്ദ്രനിൽ ചായ അടിക്കുന്ന ഒരാളുടെ കാർട്ടൂണാണ് പ്രകാശ് രാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഇതിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത് വന്നത്. ഇതിനെ […]

Continue Reading

ട്രെയിനുകൾക്ക് നേരെ കല്ലേറ്; 50 പേർ കസ്റ്റഡിയിൽ

കാഞ്ഞങ്ങാട്: ട്രെയിനുകൾക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ 50 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംശയാസ്പദമായ രീതിയിൽ ട്രാക്കുകൾക്ക് സമീപം കണ്ടെത്തിയ 50 പേരെയാണ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്തവരെ ഹോസ്ദുർഗ് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. നിരന്തരമായ ട്രെയിൻ ആക്രമണങ്ങളെ തുടർന്ന് കാസർകോട് ജില്ലയിൽ പൊലീസ് പരിശോധന ശക്തമാക്കി. റെയിൽവേ ട്രാക്കിന് സമീപമുള്ള വീടുകൾ കേന്ദ്രീകരിച്ച് നിരീക്ഷണം നടത്താനാണ് പൊലീസിന്റെ നീക്കം. തീവണ്ടികളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചും നിരീക്ഷണം ശക്തമാക്കും. കഴിഞ്ഞ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് രണ്ടു ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായത്. […]

Continue Reading

മുല്ലപ്പൂ കൈ കൊണ്ട് അളന്ന് വിൽപ്പന നടത്തി; ആറ് പൂക്കച്ചവടക്കാർക്കെതിരെ കേസ്

കൊച്ചി: മുല്ലപ്പൂ കൈ കൊണ്ട് അളന്ന് വിൽപ്പന നടത്തിയ ആറ് പൂക്കച്ചവടക്കാർക്കെതിരെ കേസെടുത്തു. എല്ലാവരുടെയും കൈ നീളം വ്യത്യാസമായതിനാൽ അളവ് ഒരു പോലെ ആകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് എടുത്തത്. ഇവരിൽ നിന്നും രണ്ടായിരം രൂപ പിഴ ഈടാക്കി. കൂടാതെ മുദ്രവെക്കാത്ത ത്രാസുകളുപയോഗിച്ച് പൂ വിറ്റവരുടെ പേരിലും നടപടിയെടുത്തു. ഓണക്കാലത്ത് റോഡരികിലെ പൂക്കച്ചവട കേന്ദ്രങ്ങളില്‍ ലീഗല്‍ മെട്രോളജി അപൂര്‍വമായേ പരിശോധന നടത്താറുള്ളു. ഇതുമുതലാക്കി പല കച്ചവടക്കാരും അളവുതൂക്കത്തിൽ തട്ടിപ്പ് നടത്തുന്നുണ്ടെന്നാണ് പരിശോധനയിലൂടെ വ്യക്തമായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മൂല്ലപ്പൂമാല സെന്റീമീറ്റർ, […]

Continue Reading

2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന സൂചന നൽകി കെ മുരളീധരൻ

കോഴിക്കോട്: 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന സൂചന നൽകി കെ മുരളീധരൻ എംപി. ഈ ലോക്സഭാ കാലാവധി കഴിഞ്ഞാൽ കുറച്ച് കാലം മാറി നിൽക്കണം. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാൽ താനും ചിലത് പറയാം. വിശദമായ കാര്യങ്ങൾ ആറാം തീയതിക്ക് ശേഷം പറയുമെന്നും കെ മുരളീധരൻ പറഞ്ഞു. പ്രവർത്തക സമിതിയിൽ സ്ഥിരം ക്ഷണിതാവ് മാത്രമാക്കിയതിലെ ചെന്നിത്തലയുടെ അതൃപ്തി സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കെ മുരളീധരൻ. മുൻ മുഖ്യമന്ത്രിയും പിതാവുമായ കെ കരുണകരന്റെ സ്മാരകം പണി […]

Continue Reading

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; മുൻ മന്ത്രി എ സി മൊയ്തീന്റെ വീട്ടിൽ ഇഡി റെയ്‌ഡ്

തൃശൂർ: സിപിഎം നേതാവും മുൻ മന്ത്രിയുമായ എ സി മൊയ്തീന്റെ വീട്ടിൽ ഇ ഡി റെയ്ഡ്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപെട്ടാണ് റെയ്ഡ് നടത്തുന്നത്. കൊച്ചിയിൽ നിന്നുള്ള എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരാണ് വടക്കാഞ്ചേരി തെക്കും കരയിലുള്ള വീട്ടിൽ പരിശോധന നടത്തുന്നത്. മൊയ്തീന്റെ ബന്ധുക്കളിൽ ചിലർക്ക് കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. എ സി മൊയ്തീന്റെ വീട്ടിലെ പരിശോധനയ്ക്ക് ഒപ്പം തന്നെ കോലഴിയിൽ പണമിടപാടു സ്ഥാപനം നടത്തുന്ന സതീഷ് എന്നയാളുടെ വീട്ടിലും പരിശോധന നടക്കുന്നതായാണ് […]

Continue Reading

ട്രെയിൻ കോച്ചുകളുടെ ഷണ്ടിങ്ങിൽ പിഴവ്, ട്രെയിനുകൾ വൈകി; ആലപ്പുഴ സ്റ്റേഷൻ മാസ്റ്റർക്ക് സസ്പെൻഷൻ

ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷൻ മാസ്റ്ററെ സസ്പെൻഡ് ചെയ്തു. സ്റ്റേഷൻ മാസ്റ്റർ കെ എസ് വിനോദിനെയാണ് സസ്പെൻഡ് ചെയ്തത്. ട്രെയിൻ കോച്ചുകളുടെ ഷണ്ടിങ്ങിൽ പിഴവ് സംഭവിച്ചതിനെ തുടർന്ന് ട്രെയിനുകൾ വൈകിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി. ഷണ്ടിങ്ങിനിടെ ആലപ്പുഴ സ്റ്റേഷനിലെ മൂന്നു ട്രാക്കിലും കോച്ചുകൾ ഇട്ടതിനാൽ ട്രെയിനുകൾക്ക് ട്രാക്കിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല. ഇതുമൂലം ധൻബാദ് എക്സ്പ്രസ് ഒന്നര മണിക്കൂർ വൈകി, ഏറനാട്, എറണാകുളം പാസഞ്ചർ എന്നിവയും പിടിച്ചിട്ടു. ആലപ്പുഴ വഴിയുള്ള ട്രെയിനുകൾ വൈകി. ഷണ്ടിങ്ങിന്റെ സമയത്ത് ലെവൽ ക്രോസ് […]

Continue Reading

ഉമ്മൻചാണ്ടിയെപറ്റി നല്ലത് പറഞ്ഞു; വെറ്ററിനറി ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയെ ജോലിയിൽനിന്നു പുറത്താക്കി

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെപറ്റി നല്ലത് പറഞ്ഞതിന് വെറ്ററിനറി ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയെ ജോലിയിൽനിന്നു പുറത്താക്കിയതായി ആരോപണം. പുതുപ്പള്ളി പള്ളിക്കിഴക്കേതിൽ പി ഒ സതിയമ്മ (52) യ്ക്ക് ആണ് ജോലി നഷ്ടമായത്. പുതുപ്പളളി ഉപതിരഞ്ഞെടുപ്പിനെപ്പറ്റി ഒരു ചാനൽ പ്രതികരണം തേടിയപ്പോഴാണ് ഉമ്മൻ ചാണ്ടി ചെയ്തുതന്ന സേവനത്തെപ്പറ്റി സതിയമ്മ സംസാരിച്ചത്. ഇത്തവണ ചാണ്ടി ഉമ്മന് വോട്ട് നൽകുമെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. ജോലി നഷ്ടപ്പെട്ടതിൽ വിഷമമുണ്ടെന്ന് സതിയമ്മ പറഞ്ഞു. ഇടതുമുന്നണി ഭരിക്കുന്ന പുതുപ്പള്ളി പഞ്ചായത്തിനു […]

Continue Reading

തുവ്വൂരില്‍ സ്ത്രീയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി; യൂത്ത്കോൺഗ്രസ്‌ നേതാവ് ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

മലപ്പുറം തുവ്വൂരില്‍ സ്ത്രീയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവടക്കം 4 പേര്‍ അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി വിഷ്ണുവിന്റെ വീട്ടിലാണ് മൃതദേഹം കണ്ടത്. തുവ്വൂര്‍ പഞ്ചായത്ത് ഓഫീസിനു സമീപം റെയില്‍വേ പാളത്തിനടുത്തുള്ള വീട്ടു വളപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചത്. തുവ്വൂര്‍ കൃഷി ഭവനില്‍ ജോലി ചെയ്തിരുന്ന സുജിത (35) എന്ന യുവതിയെ ഈ മാസം 11 മുതല്‍ കാണാനില്ലായിരുന്നു. പള്ളിപ്പറമ്പ് മാങ്കൂത്ത് […]

Continue Reading

പുറത്ത് നിന്ന് വൈദ്യുതി വാങ്ങണോ ലോഡ് ഷെഡിങ് ഏർപ്പെടുത്തണോ; തീരുമാനം മുഖ്യമന്ത്രി എടുക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള നടപടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനമെടുക്കും. ഈ മാസം 25ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി കൂടിയാലോചന നടത്തും. പുറത്ത് നിന്ന് കൂടിയ വിലക്ക് വൈദ്യുതി വാങ്ങണോ അതോ ലോഡ് ഷെഡിങ് ഏർപ്പെടുത്തണോ എന്നതിലാണ് മുഖ്യമന്ത്രി അന്തിമ തീരുമാനം കൈക്കൊള്ളുക. വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് വിലയിരുത്താന്‍ ഇന്ന് ഉന്നതതല യോഗം ചേർന്നു. കെഎസ്ഇബി ചെയര്‍മാന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉന്നതതല യോഗത്തിൽ ചര്‍ച്ചകള്‍ നടന്നത്. തുടർന്ന് പരിഹാരം തീരുമാനം മുഖ്യമന്ത്രി […]

Continue Reading