വി എസ് എസ് സി പരീക്ഷയിലെ കോപ്പിയടി; ഞായറാഴ്ച നടന്ന പരീക്ഷകൾ റദ്ദാക്കി

തിരുവനന്തപുരം: വി എസ് എസ് സി യുടെ പരീക്ഷയിൽ കോപ്പിയടി നടന്നതിനെ തുടർന്ന് ഞായറാഴ്ച നടന്ന പരീക്ഷകൾ റദ്ദാക്കി. ടെക്നീഷ്യൻ – ബി, ഡ്രൗട്ട്സ്മാൻ – ബി, റേഡിയോഗ്രാഫർ – എ എന്നീ പരീക്ഷകൾ ആണ് റദ്ദാക്കിയത്. തിരുവനന്തപുരത്തെ വിവിധ കേന്ദ്രങ്ങളിൽ വച്ചായിരുന്നു പരീക്ഷ നടത്തിയത്. പുതിയ പരീക്ഷാ തീയതി വെബ്സൈറ്റിലൂടെ അറിയിക്കുമെന്നും വി എസ് എസ് സി അറിയിച്ചു. കോപ്പിയടി സംബന്ധിച്ച അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. സൈബർ സെൽ ഡിവൈഎസ്പി കരുണാകരനാണ് അന്വേഷണ സംഘത്തലവൻ. […]

Continue Reading

രാജധാനി, വന്ദേഭാരത് എക്‌സ്പ്രസുകള്‍ക്ക് നേരെ വീണ്ടും കല്ലേറ്

തിരുവനന്തപുരം | സംസ്ഥാനത്ത് ട്രെയിനുകള്‍ക്ക് നേരെ ആക്രമണം തുടര്‍ക്കഥയാകുന്നു. രാജധാനി എക്‌സ്പ്രസിന് നേരെ കാഞ്ഞങ്ങാട് വച്ചും വന്ദേ ഭാരത് എക്സ്പ്രസിന് നേരെ പരപ്പനങ്ങാടിക്ക് അടുത്ത് വച്ചും കല്ലേറുണ്ടായി. ഇന്ന് വൈകുന്നേരം 3.40 ഓടെയാണ് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന രാജധാനി എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ കോച്ചിന്റെ ഗ്ലാസ് പൊട്ടിയെങ്കിലും ആര്‍ക്കും പരുക്കേറ്റിട്ടില്ല. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനും കുശാല്‍ നഗര്‍ റെയില്‍വേ ഗേറ്റിനും ഇടയില്‍ വച്ചാണ് കല്ലേറുണ്ടായത്. വന്ദേ ഭാരത് ട്രെയിനിനു മലപ്പുറം താനൂരിനും പരപ്പനങ്ങാടിക്കും ഇടയില്‍ വച്ചാണ് കല്ലേറ് […]

Continue Reading

ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ നാട്ടാന ചരിഞ്ഞു

ദിസ്പുർ: ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ നാട്ടാന ചരിഞ്ഞു. ബിജുലി പ്രസാദ് എന്ന ആനയാണ് ചരിഞ്ഞത്. 89 വയസിലേറെ പ്രായമുള്ളതായാണ് കണക്ക്. ഇന്ന് പുലർച്ചെ 3.30 ഓടെയാണ് ആന ചരിഞ്ഞത്. വാർദ്ധക്യ സഹജമായ പ്രശ്നങ്ങളാണ് മരണ കാരണമെന്ന് അധികൃതർ അറിയിച്ചു. വില്യംസൺ മഗോർ ഗ്രൂപ്പിന്റെ ബെഹാലി ടീ എസ്റ്റേറ്റിലായിരുന്നു ആന കഴിഞ്ഞിരുന്നത്. ഗ്രൂപ്പിന്റെ അഭിമാന പ്രതീകമായിരുന്നു ബിജുലി പ്രസാദ്. ബർഗാംഗ് തേയില തോട്ടത്തിലേക്ക് കുട്ടി ആയിരിക്കുമ്പോൾ വന്നുചേർന്നതാണ് ബിജുലി. കമ്പനി ബർഗാംഗ് ടീ എസ്റ്റേറ്റ് വിറ്റതിന് ശേഷം […]

Continue Reading

‘കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് കഴിഞ്ഞ മാസത്തെ ശമ്ബളമെങ്കിലും കൊടുക്കൂ’ : കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

എറണാകുളം: കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്ബളം വൈകുന്നതില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി.കഴിഞ്ഞ മാസത്തെ ശമ്ബളമെങ്കിലും കൊടുക്കൂ എന്ന് കോടതി നിര്‍ദേശിച്ചു.ശമ്ബളവിതരണ കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് എന്തെന്ന് കോടതി ചോദിച്ചു.ആഗസ്തിലെ ശമ്ബളം കൊടുത്താലേ ജീവനക്കാര്‍ക്ക് ശരിക്കും ഓണം ആഘോഷിക്കാനാകു. കഴിഞ്ഞവര്‍ഷവും ഓണത്തിന് ശമ്ബളം നല്‍കണമെന്ന ഉത്തരവ് കോടതിയില്‍ നിന്നുണ്ടായിരുന്നു.എന്നാല്‍ ഉത്തരവിനെതിരെ അപ്പീല്‍ പോവുകയാണ് സര്‍ക്കാര്‍ ചെയ്തത്.തുടര്‍ന്ന് ശമ്ബളം പണമായും കൂപ്പണമായും നല്‍കാമെന്ന തീരുമാനമെടുത്തു. ശമ്ബളം നല്‍കണമെന്ന കാര്യം എപ്പോഴും കോടതിയെക്കൊണ്ട് ഓര്‍മിപ്പിക്കുന്നത് എന്തിനെന്ന് കോടതിചോദിച്ചു. ഉന്നത സമിതി യോഗം ചേര്‍ന്ന് […]

Continue Reading

ഏഷ്യാ കപ്പ്; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ്മ നയിക്കുന്ന ഇന്ത്യൻ ടീമിൽ തിലക് വർമ്മ ഇടംനേടി. വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ മികച്ച പ്രകടനമാണ് തിലകിന് ​ഗുണമായത്. മലയാളി താരം സഞ്ജു സാംസൺ ബാക്ക് അപ്പ് താരമാണ്. പരിക്കിന്റെ പിടിയിലായിരുന്ന ശ്രേയസ് അയ്യരും കെ എൽ രാഹുലും ടീമിൽ തിരിച്ചെത്തി. ഹാർദിക്ക് പാണ്ഡ്യ തന്നെയാണ് ഉപനായകൻ. പേസർ പ്രസീദ് കൃഷ്ണ ടീമിൽ ഇടം പിടിച്ചപ്പോൾ സ്പിന്നർ യൂസ്വേന്ദ്ര ചഹൽ പുറത്തായി. കുൽദീപ് യാദവും […]

Continue Reading

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

തിരുവനന്തപുരം:മലയിന്‍കീഴ് ഇരട്ടകലുങ്കിനു സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. ഉച്ചക്ക് പന്ത്രണ്ടര മണിയോടെ കാട്ടാക്കട ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കാറിനാണ് തീപിടിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എസ് ടി അനീഷ് സഞ്ചരിച്ച സ്വിഫ്റ്റ് കാറിനാണ് തീപിടിച്ചത്. നാട്ടുകാരും വഴിയാത്രക്കാരും തീ അണച്ചത് കാരണം ദുരന്തം ഒഴിവായി. വാഹനത്തില്‍ നിന്നും പുക ഉയരുന്നത് കണ്ട് വാഹനം നിര്‍ത്തി നോക്കിയപ്പോള്‍ ആണ് തീ പടരുന്നത് കണ്ടത്.

Continue Reading

ഐഎസ്ആർഒ പരീക്ഷ കോപ്പിയടിച്ച സംഭവം; തട്ടിപ്പിന് പിന്നിൽ വൻ സംഘമെന്ന് പോലീസ്

തിരുവനന്തപുരം:ഐഎസ്ആർഒ (വിഎസ്എസ്സി) പരീക്ഷ കോപ്പിയടി നടന്ന സംഭവത്തിൽ തട്ടിപ്പിന് പിന്നിൽ വൻ സംഘമെന്ന് പോലീസ്. കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി മ്യൂസിയം പോലീസ് കസ്റ്റഡിയിൽ എടുത്തു. തട്ടിപ്പ് അസൂത്രണം നടത്തിയത് ഹരിയാനയിൽ വച്ചെന്ന നിഗമനത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം ഹരിയാനയിലേക്ക് വ്യാപിപ്പിക്കും. വിമാനത്തിലെത്തി പരീക്ഷയെഴുതി വിമാനത്തിൽ തന്നെ മടങ്ങാനായിരുന്നു സംഘത്തിന്റെ പദ്ധതി. ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയതിന് പ്രതിഫലമായി വൻ തുകയാണ് തട്ടിപ്പ് സംഘം വാങ്ങുന്നതെന്നും പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്ററില്‍ നടന്ന […]

Continue Reading

മന്ത്രിമാരുടെ വാഹനങ്ങളിലെ എൽ.ഇ.ഡി ലൈറ്റുകൾക്ക് ഇനി മുതൽ നിരോധനം

തിരുവനന്തപുരം: മന്ത്രിമാരുടെ ഉള്‍പ്പെടെ സർക്കാർ വാഹനങ്ങളിലെ എൽ.ഇ.ഡി ലൈറ്റുകൾക്ക് ഇനി മുതൽ നിരോധനം. ഇത്തരത്തിലുള്ള ലൈറ്റുകൾ പയോഗിച്ചാൽ 5000 രൂപ വരെ പിഴ ഈടാക്കാനാണ് തീരുമാനം. ഹൈകോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഫ്ലാഷ് ലൈറ്റുകള്‍, മള്‍ട്ടികളര്‍ എല്‍.ഇ.ഡി, നിയോണ്‍ നാടകള്‍ തുടങ്ങിയവയുടെയെല്ലാം ഉപയോഗം നിരോധിച്ചു. ഇതോടെ വാഹനത്തിന്‍റെ നിർമാണ സമയത്ത് ഉള്ളതിനേക്കാൾ കൂടുതല്‍ ലൈറ്റുകൾ ഘടിപ്പിക്കുന്നത് നിയമവിരുദ്ധമാകും.

Continue Reading

ബലാത്സംഗത്തിന് ഇരയായ അതിജീവിതയ്ക്ക് ഗര്‍ഭഛിദ്രം നടത്താന്‍ സുപ്രീം കോടതി അനുമതി

ന്യൂഡൽഹി: ഗുജറാത്തില്‍ ബലാത്സംഗത്തിന് ഇരയായ അതിജീവിതയ്ക്ക് ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി നൽകി. 28 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാനാണ് സുപ്രിം കോടതി അനുമതി നല്‍കിയത്. ഇന്നോ നാളെ രാവിലെ ഒന്‍പത് മണിക്കുള്ളിലോ ഗര്‍ഭഛിദ്രത്തിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. അതേസമയം പുറത്തെടുക്കുന്ന ഭ്രൂണത്തിന് ജീവനുണ്ടങ്കെില്‍ നവജാത ശിശുവിന് എല്ലാ വൈദ്യസംവിധാനങ്ങളും ഉറപ്പാക്കണം എന്നും സുപ്രിം കോടതി വ്യക്തമാക്കി. ശേഷം കുഞ്ഞിനെ ദത്തു നല്‍കുന്നതു വരെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രിം കോടതി നിര്‍ദേശിച്ചു. വിവാഹിതയല്ലാത്ത സ്ത്രീക്ക് […]

Continue Reading

ചന്ദ്രയാൻ-3 ന്റെ ലാൻഡിങ് സമയത്തിൽ മാറ്റം

ബെം​ഗളൂരു: ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3ന്റെ ലാൻഡിങ് സമയം മാറ്റി. ഓഗസ്റ്റ് 23 ബുധനാഴ്ച വൈകുന്നേരം 6.04നാണ് ലാൻഡിങ് നിശ്ചയിച്ചിരിക്കുന്നത്. ബുധനാഴ്ച വൈകിട്ട് 5.45 ന് ലാൻഡിങ് നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.‌ ഞായറാഴ്ച പുലർച്ചെ രണ്ടാം ഡീബൂസ്റ്റിംഗ് ഓപ്പറേഷൻ വിജയകരമായി നടത്തി. ഇതോടെ, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ലാൻഡിങ് ദൗത്യത്തിന്റെ അവസാന ഘട്ടമാണ് ഇനി ബാക്കി. ലാൻഡിങ് ദൃശ്യങ്ങൾ ഐഎസ്ആര്‍ഒയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും സോഷ്യൽ മീഡിയ പേജുകളിലൂടെയും ടെലിവിഷനിലൂടെയും തത്സമയം കാണാൻ സാധിക്കും. ഇന്‍റർനെറ്റ് കണക്ഷനുളള സ്മാർട്ട്ഫോണുകളിലൂടെയും കംപ്യൂട്ടറുകളിലൂടെയും […]

Continue Reading