മിസോറാമിൽ റെയിൽവേ പാലം തകർന്ന് മരണം 26 ആയി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

മിസോറാമിൽ നിർമാണത്തിലിരുന്ന റെയിൽവേ പാലം തകർന്ന് മരണം 26 ആയി . അപകടസമയത്ത് 35-40 തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. 10 മണിയോടെ സൈരംഗ് മേഖലയ്ക്ക് സമീപമായിരുന്നു അപകടം. കുറുങ് നദിയെ ബന്ധിപ്പിക്കുന്ന പാലമാണ് തകർന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇതുവരെ 13 മൃതദേഹങ്ങൾ കണ്ടെടുക്കാൻ രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞു. ശേഷിക്കുന്ന മൃതദേഹങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഭൈർബി-സൈരാംഗ് ന്യൂ ലൈൻ റെയിൽവേ പദ്ധതിയുടെ ജോലിക്കിടെയാണ് അപകടമുണ്ടായതെന്ന് നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ (എൻഎഫ്ആർ) എക്‌സിൽ പ്രസ്താവനയിൽ പറഞ്ഞു. അന്വേഷണത്തിനായി ഒ […]

Continue Reading

റെയിൽവേ ട്രാക്കിൽ കല്ല് നിരത്തി വെച്ചു; രണ്ട് കുട്ടികളെ പൊലീസ് പിടികൂടി

കണ്ണൂർ: വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ കല്ല് നിരത്തി വെച്ച കുട്ടികൾ പിടിയിൽ. രണ്ട് കുട്ടികളെയാണ് പൊലീസ് പിടികൂടിയത്. ഇന്ന് രാവിലെയാണ് സംഭവം. റെയിൽവേ ട്രാക്കുകളിൽ പൊലീസിന്റെ പരിശോധന ശക്തമായി നടത്തുന്നതിനിടെയാണ് സംഭവം ശ്രദ്ധയിൽപ്പെടുന്നത്. വളപട്ടണം പൊലീസ് ആണ് കുട്ടികളെ പിടികൂടിയത്. സംഭവത്തിൽ കുട്ടികളുടെ രക്ഷിതാക്കളോട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകി.

Continue Reading

സംസ്ഥാനത്ത് ചൂട് കൂടുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. ഒമ്പത് ജില്ലകളിൽ ഇന്നും നാളെയും ചൂട് കടുക്കും. മൂന്ന് മുതൽ അഞ്ച് ഡിഗ്രി വരെ ചൂട് കൂടുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ , മലപ്പുറം, കോഴിക്കോട് ,കോട്ടയം, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ്. ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

Continue Reading

ആലപ്പുഴയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ബിഹാർ സ്വദേശി അറസ്റ്റിൽ.

ആലപ്പുഴ: വള്ളികുന്നത്ത് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ബിഹാർ സ്വദേശി കുന്ദൻ കുമാർ (27) എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പെൺകുട്ടി സ്കൂളിൽ നിന്നു വീട്ടിലേക്കു പോകുമ്പോഴാണ് സംഭവം. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസിനെ ഏൽപിച്ചത്. കെട്ടിടം പണി ചെയ്യുന്ന കുന്ദൻ കുമാർ സ്കൂളിനു സമീപമാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇയാൾ കുട്ടിക്കു ശീതളപാനീയം വാങ്ങി നൽകിയിരുന്നു. ഇന്നലെ 100 രൂപ കുട്ടിക്കു കൊടുക്കാൻ ശ്രമിച്ചു. തുടർന്ന് കുട്ടി ബഹളമുണ്ടാക്കുകയായിരുന്നു. […]

Continue Reading

സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ ആരംഭിക്കും. എഎവൈ (മഞ്ഞ) റേഷൻ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുമാണ് ഈ വർഷം സൗജന്യ ഓണക്കിറ്റ് നൽകുന്നത്. നാളെ മുതൽ 27 വരെ എല്ലാ ജില്ലകളിലും റേഷൻ കടകളിലൂടെയാണ് ഓണകിറ്റ് വിതരണം ചെയ്യുന്നത്. ക്ഷേമ സ്ഥാപനങ്ങളിലെ നാല് അംഗങ്ങൾക്ക് ഒന്ന് എന്ന വീതം കിറ്റുകൾ താലൂക്ക് സപ്ലൈ ഓഫിസർമാരുടെ മേൽനോട്ടത്തിൽ എത്തിച്ചു നൽകും. സാമൂഹികക്ഷേമ വകുപ്പു നൽകുന്ന പട്ടിക പ്രകാരമാണ് ഇതിന്റെ വിതരണം. തുണി സഞ്ചി ഉൾപ്പെടെ […]

Continue Reading

പാലക്കാട് സ്വകാര്യ ട്രാവല്‍ ബസ് മറിഞ്ഞ് രണ്ടു മരണം

പാലക്കാട്: തിരുവാഴിയോട് സ്വകാര്യ ട്രാവല്‍ ബസ് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു.നിരവധി പേർക്ക് പരിക്ക്. കല്ലട ട്രാവല്‍സിന്റെ ബസാണ് മറിഞ്ഞത്. ചെന്നൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ 7.45നായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. ഒരു പുരുഷനും ഒരു സ്ത്രീയുമാണ് മരിച്ചത്. ജീവനക്കാര്‍ ഉള്‍പ്പെടെ 38 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. മരിച്ച രണ്ടുപേരും 20 മനിറ്റോളം ബസിൽ കുടുങ്ങിക്കിടന്നിരുന്നു. ബസ് ഉയര്‍ത്തിയ ശേഷമാണ് ഇവരെ പുറത്തെടുത്തത്.അപകടത്തില്‍ പരിക്കേറ്റ രണ്ടു പേരുടെ നില […]

Continue Reading

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പള വിതരണം ഇന്ന്; ഉത്സവബത്ത 2750 രൂപ

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളം ഇന്ന് വിതരണം ചെയ്യും. തൊഴിലാളി സംഘടനാ നേതാക്കൾ കെഎസ്ആർടിസി മാനേജ്മെന്റുമായി ഇന്നലെ നടത്തിയ ചർച്ചയിലാണ് തീരുമാനമെടുത്തത്. ശമ്പളത്തോടൊപ്പം 2,750 രൂപ ഓണം അലവൻസും കൂടി നൽകും. ഇതോടെ 26-ാം തീയതി മുതൽ സംയുക്തമായി നടത്താനിരുന്ന സമരം തൊഴിലാളി യൂണിയനുകൾ പിൻവലിച്ചതായി അറിയിച്ചു. താത്കാലിക ജീവനക്കാർക്കും സ്വിഫ്റ്റിലെ കരാർ ജീവനക്കാർക്കും ആയിരം രൂപ വീതം ഉത്സവ ബത്ത നൽകാനും തീരുമാനമായി. ശമ്പളം ഗഡുക്കളായി നൽകുന്ന രീതി വരും മാസങ്ങളിലും അംഗീകരിക്കാനാകില്ലെന്ന […]

Continue Reading

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സ്ട്രച്ചർ തകർന്ന് രോഗിയായ സ്ത്രീക്ക് പരിക്ക്

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സ്ട്രച്ചർ തകർന്ന് വീണ് രോഗിക്ക് പരിക്കേറ്റു. നെഞ്ചുവേദനക്ക് ചികിത്സയ്ക്കെത്തിയ സ്ത്രീയെ സ്ട്രച്ചറിൽ കിടത്തി അത്യാഹിത വിഭാഗത്തിലേക്ക് കയറ്റുന്നതിനിടയിലാണ് അപകടം. പനവൂർ മാങ്കുഴി സ്വദേശിനി ലാലിക്കാണ് തറയിൽ വീണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെയായിരുന്നു സംഭവം. നേരത്തെ തന്നെ നടുവിന്റെ ഡിസ്കിന് പ്രശ്നമുളള ലാലി ആറ് മാസമായി ആയുർവേദ ചികിത്സയിലായിരുന്നു. വീഴ്ച്ചയിൽ നടുവിന് ചെറിയ പ്രശ്നം ഉണ്ടായതായാണ് വിവരം. ജില്ലാ ആശുപത്രിയിൽ തന്നെ ചികിത്സയിൽ കഴിയുകയാണ് ഇവർ.

Continue Reading

കുന്നംകുളത്ത് യുവാവിന് വെട്ടേറ്റു

തൃശൂർ: കുന്നംകുളം ചാട്ടുകുളത്ത് യുവാവിന് വെട്ടേറ്റു. ചിറ്റഞ്ഞൂർ സ്വദേശി മുളക്കൽ വീട്ടിൽ നിഖിലി(28)നാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ കണ്ടാലറിയാവുന്ന നാലുപേരാണ് അക്രമണം നടത്തിയതെന്ന് നിഖിൽ പറഞ്ഞു. അക്രമത്തിൽ തലയ്ക്ക് ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റ യുവാവിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

ബവ്റിജസ് കോർപ്പറേഷനിലെ ജീവനക്കാർക്ക് തൊണ്ണൂറായിരം രൂപ ഓണം ബോണസ്

തിരുവനന്തപുരം: ബവ്റിജസ് കോർപറേഷനിലെ ജീവനക്കാർക്ക് തൊണ്ണൂറായിരം രൂപ വരെ ബോണസ് നൽകാൻ തീരുമാനം. ഓണം അഡ്വാൻസ് 35,000 രൂപ നൽകും. താത്കാലിക ജീവനക്കാർക്ക് 5000 രൂപയും ശുചീകരണ തൊഴിലാളികൾക്ക് 3500 രൂപയും ബോണസ് നൽകാൻ തീരുമാനമായി. ബവ്റിജസ് കോർപ്പറേഷനൊപ്പം ട്രാവൻകൂർ ഷുഗേഴ്സ്, മലബാർ ഡിസ്റ്റിലറി ജീവനക്കാർക്കും ഓണം അഡ്വാൻസ്, ഉത്സവബത്ത, എക്സ്ഗ്രേഷ്യ/പെർഫോർമൻസ് ഇൻസെന്റീവ് എന്നിവ അനുവദിച്ചിട്ടുണ്ട്.

Continue Reading