തുറന്ന ജീപ്പിന്‍റെ ബോണറ്റില്‍ കുട്ടിയെ ഇരുത്തി ഓണാഘോഷം; ഡ്രൈവർ കസ്റ്റഡിയിൽ

തിരുവനന്തപുരം: ഓണാഘോഷത്തിന്‍റെ ഭാഗമായി തുറന്ന ജീപ്പിന്റെ ബോണറ്റിന്റെ മുകളിൽ കുട്ടിയെ ഇരുത്തി അപകടകരമായി യാത്ര നടത്തിയ സംഭവത്തിൽ കേസ്. കഴക്കൂട്ടം പൊലീസ് ആണ് കേസെടുത്തത് കഴക്കൂട്ടത്ത് വെച്ച് ചൊവ്വാഴ്ച വൈകീട്ടാണു സംഭവം. ജീപ്പ് ഡ്രൈവറെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. യുവാക്കളുടെ സംഘമാണ് ജീപ്പിന്റെ ബോണറ്റിൽ കുട്ടിയെ ഇരുത്തി കഴക്കൂട്ടം പ്രദേശത്തു കൂടെ യാത്ര നടത്തിയത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.ഇതിനു പിന്നാലെയാണ് പൊലീസ് നടപടി. കഴക്കൂട്ടം മേനംകുളം വാടിയിൽനിന്ന് ജീപ്പ് പിടികൂടിയിട്ടുണ്ട്. അപകടകരമായ ഡ്രൈവിങ്ങിനാണ് കേസെടുത്തിരിക്കുന്നത്. വാഹനത്തിനു […]

Continue Reading

റോഡ് നിർമ്മാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞ് അപകടം; യുവാവ് മരിച്ചു

തിരുവനന്തപുരം: കടയ്ക്കാവൂരിൽ റോഡ് നിർമ്മാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞ് യുവാവിനു ദാരുണാന്ത്യം . പാലച്ചിറ സ്വദേശി ഡൊമിനിക്ക് സാബു(23)വാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം നടന്നത്. നിർമാണത്തിനായി കുഴിയെടുത്ത ഭാഗത്ത് കൃത്യമായി സൈൻ ബോർഡുകൾ സ്ഥാപിച്ചിരുന്നില്ല. ഈ കുഴിയിലേക്ക് കാർ മറിയുകയായിരുന്നു. ആറു പേരാണ് കാറിൽ ഉണ്ടായിരുന്നത്. അഞ്ച് പേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിളിമാനൂർ സ്വദേശി അക്ഷയ്, കടയ്ക്കാവൂർ സ്വദേശികളായ ബ്രൗണ്, സ്റ്റീഫൻ, കിളിമാനൂർ സ്വദേശി അക്ഷയ്, വക്കം സ്വദേശി വിഷ്ണു […]

Continue Reading

ഹിന്ദു മാരേജ് ആക്ട് പ്രകാരം വിവാഹത്തിന് മുൻകൂർ അറിയിപ്പോ വിജ്ഞാപനമോ നിർബന്ധമില്ല; സുപ്രീം കോടതി

ന്യൂഡൽഹി: ഹിന്ദു മാരേജ് ആക്ട് പ്രകാരം വിവാഹിതരാകാൻ മുൻകൂർ അറിയിപ്പ് നിർബന്ധമല്ല എന്ന് സുപ്രീം കോടതി. മുൻകൂർ അറിയിപ്പും വിജ്ഞാപനവും വിവാഹം നിർബന്ധിതമായി തടസ്സപ്പെടാൻ കാരണമാകുന്നു. ആരെ വിവാഹം ചെയ്യണം എന്നുള്ളത് വിവാഹിതരാകുന്നവരുടെ വ്യക്തിപരമായ വിഷയമാണെന്നും കോടതി വ്യക്തമാക്കി. തമിഴ്നാട്ടിലെ അഭിഭാഷകന്റെ ഓഫീസിൽ വച്ച് നടന്ന വിവാഹം സാധുവാണെന്ന് വിധിച്ചായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.

Continue Reading

ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്യാനുള്ള സമയം സെപ്റ്റംബർ 14 വരെ നീട്ടി

ന്യൂഡൽഹി: ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബർ 14 വരെയായി നീട്ടി. സെപ്റ്റംബർ 14 വരെയാണ് നീട്ടിയത്. നേരത്തെ ജൂൺ 14 ആയിരുന്നു സമയ പരിധി. അതേസമയം ആധാർ-പാൻ ലിങ്ക് ചെയ്യാനുള്ള അവസാന തിയതി സെപ്റ്റംബർ 30 വരെയാണ്. കൂടാതെ ,2000 രൂപയുടെ നോട്ടുകൾ മാറ്റിയെടുക്കാനുള്ള അവസാന സമയവും സെപ്റ്റംബർ 30 ന് അവസാനിക്കും . ഇതിനുള്ള അവസാന തിയതി. ഇതോടെ 2000 രൂപ നോട്ടുകളുടെ വിപണിമൂല്യം സെപ്റ്റംബറിൽ അവസാനിക്കും.

Continue Reading

കേരളത്തിന് ഒരു സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ

കേരളത്തിന് ഒരു സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. എറണാകുളം-ചെന്നൈ റൂട്ടിലാണ് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചത്. ഓണാഘോഷത്തിന് ശേഷം മടങ്ങുന്നവരുടെ തിരക്ക് കണക്കിലെടുത്താണ് പ്രഖ്യാപനം. സെപ്റ്റംബര്‍ മൂന്നിന് പുറപ്പെടുന്ന ട്രെയിനിലേക്ക് റിസര്‍വേഷന്‍ ആരംഭിച്ചു. ആലുവ, തൃപ്പൂണിത്തുറ, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടായിരിക്കും. അതേസമയം, ഓണക്കാലത്ത് യാത്രാ പ്രശ്‌നം പരി​ഹരിക്കുന്നതിനായി കേരളത്തിന് രണ്ടു പുതിയ ട്രെയിൻ സർവീസുകൾ കൂടി നേരത്തെ റെയിൽവേ മന്ത്രാലയം അനുവദിച്ചിരുന്നു. എറണാകുളം-വേളാങ്കണ്ണി എക്‌സ്പ്രസ്, കൊല്ലം തിരുപ്പതി എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് പുതുതായി അനുവദിച്ചത്. പ്രധാനപ്പെട്ട പല […]

Continue Reading

പൊലീസ് പിന്തുടർന്ന കാർ അപകടത്തിൽപ്പെട്ട് വിദ്യാർത്ഥി മരിച്ച സംഭവം; മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

കാസർഗോഡ്: കുമ്പളയിൽ പൊലീസ് പിന്തുടർന്നതിനെ തുടർന്ന് കാർ അപകടത്തിൽപ്പെട്ട് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. എസ്ഐ രജിത്, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ രഞ്ജിത്ത്, ദീപു എന്നിവരെയാണ് സ്ഥലം മാറ്റിയത്. അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. കഴിഞ്ഞ ദിവസം തന്നെ കാസർഗോഡ് ഡിവൈഎസ്പി അന്വേഷണം പൂർത്തിയാക്കിയിരുന്നു. കാർ മറിഞ്ഞ് പേരാൽ കണ്ണുർ കുന്നിലിലെ അബ്ദുല്ലയുടെ മകൻ ഫർഹാസ് (17) ആണ് മരിച്ചത്. അംഗടിമോഗർ ജി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർഥികൾ സഞ്ചരിച്ച കാറാണ് […]

Continue Reading

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. 8 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് […]

Continue Reading

അധിക്ഷേപ പോസ്റ്റ്; അച്ചു ഉമ്മന്റെ പരാതിയിൽ സെക്രട്ടറിയേറ്റിലെ മുൻ ഉദ്യോഗസ്ഥൻ നന്ദകുമാറിനെതിരെ കേസ്

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട സെക്രട്ടറിയേറ്റിലെ മുൻ ഉദ്യോ​ഗസ്ഥൻ നന്ദകുമാറിനെതിരെ കേസ്. അച്ചു ഉമ്മൻ ഡിജിപിക്ക് നൽകിയ പരാതി പ്രകാരമാണ് കേസ്. ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. സൈബര്‍ അധിക്ഷേപത്തിൽ മാപ്പ് ചോദിച്ച് നന്ദകുമാര്‍ രം​ഗത്തെത്തിയിരുന്നു. അച്ചു ഉമ്മന്‍ ഡിജിപിക്ക് പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു ഖേദപ്രകടനം നടത്തിയത്. ‘ഏതെങ്കിലും വ്യക്തിയെ വ്യക്തിപരമായി ആക്ഷേപിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. എന്റെ പോസ്റ്റിനു കീഴെ വന്ന […]

Continue Reading

പാചക വാതക വില കുറയും; എൽപിജിക്ക് വീണ്ടും സബ്‌സിഡി

ന്യൂഡൽഹി:എല്‍പിജിക്ക് വീണ്ടും സബ്‌സിഡി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. 200 രൂപ കൂടിയാണ് സബ്‌സിഡി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതേ തുടർന്ന് പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയിലുള്ളവർക്ക് 400 രൂപയും കുറയും. ഗാർഹിക ഉപഭോക്താകൾക്ക് 200 രൂപ കുറയും. പിഎംയുവൈ പ്രകാരം 75 ലക്ഷം പുതിയ ഗ്യാസ് കണക്ഷനുകൾ സൗജന്യമായി സ്ഥാപിക്കും. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. കേരളത്തിൽ നിലവിൽ 1110 ഉള്ള സിലിണ്ടർ വില 910 രൂപയായി കുറയും.പ്രധാനമന്ത്രി ഉജ്ജ്വല പദ്ധതിയിൽ ഉള്ളവർക്ക് നേരത്തെ 200 രൂപ സബ്സിഡിയായി […]

Continue Reading

അനില്‍ ആന്റണിയെ ബിജെപി ദേശീയ വക്താവായി നിയമിച്ചു

ന്യൂഡല്‍ഹി: ബിജെപി ദേശീയ സെക്രട്ടറിയും എ കെ ആന്റണിയുടെ മകനുമായ അനില്‍ കെ ആന്റണിയെ ബിജെപി ദേശീയ വക്താവായി നിയമിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയാണ് അനിലിനെ നിയമിച്ചത്. കഴിഞ്ഞ മാസമാണ് അനിൽ ബിജെപി ദേശീയ സെക്രട്ടറിയായി നിയമിതനായത്. ദേശീയ ചാനലുകളിൽ അടക്കം ചർച്ചകളിൽ ബിജെപിയെ പ്രതിനിധീകരിച്ച് അനിലിന് പങ്കെടുക്കാൻ കഴിയും. കഴിഞ്ഞ ബിജെപി സ്ഥാപക ദിനത്തിലാണ് അനിൽ ആൻറണി പാർട്ടിയിൽ അംഗത്വം സ്വീകരിച്ചത്. കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറും എഐസിസി സോഷ്യല്‍ മീഡിയ […]

Continue Reading