ഓണക്കാലത്ത് കേരളത്തിൽ വിറ്റത് 757 കോടി രൂപയുടെ മദ്യം; തിരൂരിന് ഒന്നാം സ്ഥാനം

തിരുവനന്തപുരം: ഓണക്കാലത്ത് കേരളത്തിൽ ബെവ്‌കോ ഔട്ട്ലെറ്റുകൾ വഴി വിറ്റഴിഞ്ഞത് 757 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷത്തേക്കാൾ 57 കോടി രൂപയുടെ അധിക വിൽപനയാണ് ഈ വർഷം നടന്നത്. കഴിഞ്ഞ വർഷം 700 കോടി രൂപയുടെ വിൽപ്പനയാണ് ഉണ്ടായത്. ഏറ്റവും കൂടുതൽ വിൽപ്പന നടന്നത് മലപ്പുറത്തെ തിരൂർ ഔട്ട്ലെറ്റിലാണ്. കഴിഞ്ഞ പത്തു ദിവസത്തെ കണക്കാണ് ഇത്. അവിട്ടം ദിനമായ ഇന്നലെ മാത്രം വിറ്റത് 91 കോടി രൂപയുടെ മദ്യമാണ്. ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ ബ്രാന്റ് ജവാനാണ്. ആറ് […]

Continue Reading

തൃശ്ശൂരിൽ ഭക്ഷ്യവിഷബാധ; 29 പേർ ആശുപത്രിയിൽ

തൃശൂര്‍: ചെറുതുരുത്തിയില്‍ ഭക്ഷ്യവിഷബാധയെന്ന് പരാതി. 29 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹോട്ടല്‍ ആറേബ്യക്കെതിരെയാണ് പരാതി. ഇതേതുടര്‍ന്ന് ഹോട്ടല്‍ അടച്ചുപൂട്ടി. ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ ഭൂരിഭാഗം ആളുകളും കഴിച്ചത് മട്ടന്‍ ബിരിയാണിയായിരുന്നു. ബിരിയാണിയോടൊപ്പം മയണൈസും കഴിച്ചിരുന്നു. ഇതില്‍ നിന്നാകാം ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് സംശയം.

Continue Reading

മണിപ്പൂരിൽ വീണ്ടും വെടിവെപ്പ്; 36 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് മൂന്ന് പേർ

ഇംഫാല്‍: മണിപ്പൂർ വീണ്ടും നടന്ന വെടിവെപ്പിൽ ഒരു മരണം. ബിഷ്ണുപൂർ ജില്ലയിലാണ് ഒരാൾ കൊല്ലപ്പെട്ടത്. ഇതോടെ ബിഷ്ണുപൂർ ജില്ലയിൽ 36 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം 3 ആയി. നരൻസീന ഗ്രാമത്തിൽ കുക്കി മെയ്തെയ് വിഭാഗങ്ങൾ തമ്മിൽ വെടിവെപ്പ് തുടരുന്നതിനിടെയാണ് ഒരാൾ കൊല്ലപ്പെട്ട വിവരം പുറത്ത് വന്നത്. 36 മണിക്കൂറിലധികമായി ഇവിടെ വെടിവെപ്പ് തുടരുകയാണ്. നേരത്തെ നരൻസീന ​ഗ്രാമത്തിലെ സലാം ജോതിൻ സിം​ഗ് എന്ന കർഷകന് നേരെ വെടിവെച്ചതോടെയാണ് വെടിവെപ്പ് ആരംഭിച്ചത്. വെടിവെപ്പിൽ സലാം ജോതിൻ സിം​ഗ് പരിക്കുകളോടെ […]

Continue Reading

സുപ്രീം കോടതിയുടെ പേരിൽ വ്യാജ വെബ്സൈറ്റ്; പൊതു മുന്നറിയിപ്പ്

ന്യൂഡൽഹി: സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് എന്ന പേരിൽ വ്യാജ വെബ്‌സൈറ്റ്. ഇത്തരം വ്യാജ വെബ്‌സൈറ്റുകളിൽ വഞ്ചിതരാകരുതെന്ന് സുപ്രീം കോടതി രജിസ്‌ട്രി പൊതു മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ആളുകളുടെ സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കാൻ സുപ്രീം കോടതിയുടെ പേര് ദുരുപയോഗം ചെയ്യുന്നുവെന്നും നോട്ടീസിൽ പറഞ്ഞിട്ടുണ്ട്. http://cbins/scigv.com, https://cbins.scigv.com/offence തുടങ്ങിയ വ്യാജ ലിങ്കുകൾ ക്ലിക്ക് ചെയ്യുകയോ ഷെയർ ചെയ്യുകയോ ചെയ്യരുത്. ലഭിക്കുന്ന ലിങ്കുകളുടെ ആധികാരികത പരിശോധിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. സുപ്രീം കോടതി ഒരിക്കലും വ്യക്തിഗത വിവരങ്ങളോ സാമ്പത്തിക വിശദാംശങ്ങളോ മറ്റ് രഹസ്യാത്മക […]

Continue Reading

നെല്ല് സംഭരണ വിഷയത്തിൽ താൻ പറഞ്ഞ നിലപാടിൽ ഉറച്ച് നിൽക്കുന്നതായി നടൻ ജയസൂര്യ

കൊച്ചി: നെല്ല് സംഭരണ വിഷയത്തിൽ താൻ പറഞ്ഞ നിലപാടിൽ ഉറച്ച് നിൽക്കുന്നതായി നടൻ ജയസൂര്യ. ആറു മാസം മുൻപ് സംഭരിച്ച നെല്ലിൻറെ വില ഇനിയും കർഷകർക്ക് കൊടുക്കാത്തത് അനീതിയല്ലേ എന്നും ജയസൂര്യ ചോദിക്കുന്നു. തനിക്ക് കക്ഷി രാഷ്ട്രീയമില്ലെന്നും കർഷകപക്ഷത്താണ് താനെന്നും ജയസൂര്യ ആവർത്തിച്ചു. കളമശേരിയിലെ വേദിയിൽ താൻ എത്തിയപ്പോഴാണ് കൃഷി മന്ത്രി അവിടെ ഉണ്ടെന്ന കാര്യം അറിഞ്ഞത്. കർഷകരുടെ വിഷയം വേദിയിൽ പറയാതെ നേരിട്ട് പറഞ്ഞാൽ അത് ലക്ഷ്യപ്രാപ്തിയിൽ എത്തില്ല. അതുകൊണ്ടാണ് വേദിയിൽ തന്നെ പറയാൻ തീരുമാനിച്ചതെന്നും […]

Continue Reading

ഓണാഘോഷത്തിനിടെ കത്തിക്കുത്ത്; തൃശൂരിൽ രണ്ട് കൊലപാതകം

തൃശൂര്‍: ജില്ലയില്‍ രണ്ടിടങ്ങളിലായുണ്ടായ കത്തിക്കുത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. കണിമംഗലത്ത് നെടുപുഴ സ്വദേശി വിഷ്ണു (25) ആണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. കൊല്ലപ്പെട്ട വിഷ്ണു നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കാപ്പ നിയമപ്രകാരം ഇയാള്‍ ജയില്‍ ശിക്ഷയും അനുഭവിച്ചിരുന്നു. കണിമംഗലം പാടശേഖരത്തിനടുത്ത് വിഷ്ണുവിനെ നെഞ്ചില്‍ കുത്തേറ്റ് കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. വിഷ്ണുവിന്റെ കാറും സമീപത്തുണ്ടായിരുന്നു. എലൈറ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൂര്‍ക്കനിക്കരയില്‍ കൊഴുക്കുള്ള സ്വദേശി അഖില്‍ (28) ആണ് കൊല്ലപ്പെട്ടത്. […]

Continue Reading

എ സി മൊയ്തീന് വീണ്ടും ഇഡി നോട്ടീസ്; തിങ്കളാഴ്ച ഹാജരാകാൻ നിർദേശം

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ മന്ത്രിയും സിപിഐഎം സംസ്ഥാന കമ്മിറ്റി അം​ഗവുമായ എ സി മൊയ്തീന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നൽകി. തിങ്കളാഴ്ച കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നിർദേശം. ഇന്ന് ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിരുന്നു. പെട്ടെന്ന് ലഭിച്ച നോട്ടീസായതിനാൽ ഹാജരാകുന്നതിന് അസൗകര്യമുണ്ട് എന്നറിയിച്ച് എ സി മൊയ്തീൻ ചൊവ്വാഴ്ച്ച ഇഡിക്ക് കത്ത് നൽകിയിരുന്നു. ഇതേ തുടർന്നാണ് തുടർന്നാണ് തിങ്കളാഴ്ച ഹാജരാകാൻ നിർദ്ദേശിച്ചത്. അതിനിടെ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ മുഖ്യകണ്ണികളായ രണ്ട് […]

Continue Reading

യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്; രണ്ടുപേർ അറസ്റ്റിൽ

ഏറ്റുമാനൂർ: നീണ്ടൂർ ഓണംതുരുത്തിൽ വച്ച് യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പുഴ മിഷ്യൻപറമ്പിൽ വീട്ടിൽ ഭാസി എന്ന് വിളിക്കുന്ന അനന്തു സുരേന്ദ്രൻ (22), നീണ്ടൂർ തോട്ടപ്പള്ളി വീട്ടിൽ അനിയായി എന്ന് വിളിക്കുന്ന അജിത്ത് (24) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് ഇന്നലെ രാത്രി 9 മണിയോടുകൂടി നീണ്ടൂർ ഓണംതുരുത്തിൽ വച്ച് നീണ്ടൂർ സ്വദേശിയായ അശ്വിനെ (23) കുത്തി കൊലപ്പെടുത്തുകയായിരുന്നു. അശ്വിന്റെ ഒപ്പമുണ്ടായിരുന്ന അനന്തു എന്ന യുവാവിനും […]

Continue Reading

സപ്ലൈകോയ്ക്ക് എതിരെ വ്യാജ പ്രചരണം നടത്തിയവർക്ക് മുഖത്തടിയേറ്റു; മുഖ്യമന്ത്രി

കോട്ടയം: ഓണത്തെ കുറിച്ച് അങ്കലാപ്പ് സൃഷ്ടിക്കാൻ ശ്രമം നടന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓണം വറുതിയുടെ ഓണമാവുമെന്ന് ബോധപൂർവ്വം പ്രചരിപ്പിച്ചു. എന്നാൽ ജനങ്ങളത് സ്വീകരിച്ചില്ല. ഏത് പ്രതിസന്ധിയുണ്ടായാലും തകരാൻ സർക്കാർ അനുവദിക്കില്ലെന്ന് നാട്ടുകാർക്കറിയാമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. പുതുപ്പള്ളിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ വേണ്ട പിന്തുണ ഒരു കാലത്തും നൽകിയില്ല. സാമ്പത്തിക ഞെരുക്കം ഉള്ളത് കൊണ്ടാണ് പാവപ്പെട്ടവർക്ക് മാത്രമായി കിറ്റ് പരിമിതപ്പെടുത്തിയത്. കിറ്റ് എന്ന് കേൾക്കുമ്പോൾ തന്നെ ചിലർക്ക് പേടിയാണ്. സപ്ലൈകോയ്ക്ക് എതിരെ വ്യാജ പ്രചാരണം നടത്തിയവർക്ക് […]

Continue Reading

നടി നവ്യ നായരെ ഇഡി ചോദ്യം ചെയ്തു

കൊച്ചി: നടി നവ്യാ നായരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിന് നടിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ചോദ്യം ചെയ്തത്. സച്ചിൻ സാവന്ത് നടിക്ക് ആഭരണങ്ങൾ സമ്മാനിച്ചുവെന്ന് ഇഡി പറഞ്ഞു. ഇരുവരുടേയും ഫോൺ വിവരങ്ങൾ അടക്കം ഇ ഡി പരിശോധിച്ചു. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് സച്ചിൻ സാവന്ത്‌ അറസ്റ്റിലായത്. എന്നാൽ സച്ചിനുമായി സൗഹൃദം മാത്രമാണുള്ളതെന്ന് നവ്യ നായ‍ർ പ്രതികരിച്ചു.

Continue Reading