നിയന്ത്രണംവിട്ട ലോറി കാറിലും സ്‌കൂട്ടറിലും ഇടിച്ച് അപകടം
കടുത്തുരുത്തി: ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണംവിട്ട നാഷണല്‍ പെര്‍മിറ്റ് ലോറി കാറിലും സ്‌കൂട്ടറിലും ഇടിച്ച് അപകടം. ലോറി നടപ്പാതയില്‍ ഇടിച്ചു നിന്നതിനാല്‍ വന്‍അപകടം ഒഴിവായി. വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെങ്കിലും അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വെള്ളിയാഴ്ച വൈകീട്ട് 5.30 ഓടെ ഏറ്റുമാനൂര്‍-തലയോലപ്പറമ്പ് റോഡില്‍ കടുത്തുരുത്തി ടൗണിലേക്കുള്ള ഇറക്കത്തില്‍ കണിവേലില്‍ ബില്‍ഡിങിന് സമീപാണ് അപകടം. തൂത്തുക്കുടിയില്‍നിന്നും കോലഞ്ചേരിയിലേക്ക് സിമന്റുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ എറണാകുളം സ്വദേശി ജോസ്‌മോന്റെ സമയോചിതമായ ഇടപെടലാണ് വന്‍ അപകടം ഒഴിവാക്കിയത്. ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട […]
Continue Reading