അനില്‍ ആന്റണിയെ ബിജെപി ദേശീയ വക്താവായി നിയമിച്ചു

ന്യൂഡല്‍ഹി: ബിജെപി ദേശീയ സെക്രട്ടറിയും എ കെ ആന്റണിയുടെ മകനുമായ അനില്‍ കെ ആന്റണിയെ ബിജെപി ദേശീയ വക്താവായി നിയമിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയാണ് അനിലിനെ നിയമിച്ചത്. കഴിഞ്ഞ മാസമാണ് അനിൽ ബിജെപി ദേശീയ സെക്രട്ടറിയായി നിയമിതനായത്. ദേശീയ ചാനലുകളിൽ അടക്കം ചർച്ചകളിൽ ബിജെപിയെ പ്രതിനിധീകരിച്ച് അനിലിന് പങ്കെടുക്കാൻ കഴിയും. കഴിഞ്ഞ ബിജെപി സ്ഥാപക ദിനത്തിലാണ് അനിൽ ആൻറണി പാർട്ടിയിൽ അംഗത്വം സ്വീകരിച്ചത്. കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറും എഐസിസി സോഷ്യല്‍ മീഡിയ […]

Continue Reading

ഉത്രാട ദിനത്തിൽ വിറ്റത് 116 കോടിയുടെ മദ്യം; മുന്നിൽ ഇരിങ്ങാലക്കുട

തിരുവനന്തപുരം: സംസ്ഥാനത്ത് ഉത്രാട ദിനത്തിൽ നടന്നത് വൻ മദ്യ വിൽപ്പന. ബെവ്‌കോ ഔട്‌ലെറ്റ് വഴി ഉത്രാട ദിനത്തിൽ വിറ്റത് 116 കോടിയുടെ മദ്യമാണ്. കഴിഞ്ഞ വർഷം 112 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഇത്തവണ നാലു കോടിയുടെ അധിക വില്പന നടന്നു. ഏറ്റവും കൂടുതൽ മദ്യം വിറ്റത് ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റിലാണ്. 1.06 കോടി രൂപയുടെ മദ്യമാണ് ഇരിങ്ങാലക്കുടയിൽ വിറ്റത്. രണ്ടാം സ്ഥാനം കൊല്ലം ആശ്രാമം ഔട്‌ലെറ്റിലാണ്. 1.01 കോടി രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്.

Continue Reading

സ്‌കൂള്‍ വിദ്യാർത്ഥികളുടെ ഇന്റര്‍വെല്‍ സമയം കൂട്ടണമെന്ന് നിവിൻ പോളി; ആവശ്യം പരിഗണിക്കാമെന്ന് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഇന്റര്‍വെല്‍ സമയം കൂട്ടണമെന്ന് നടൻ നിവിൻ പോളി. താരത്തിന്റെ ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. നെടുമങ്ങാട് ഓണാഘോഷ പരിപാടിയില്‍ വച്ച് കണ്ടപ്പോഴായിരുന്നു നിവിൻ മന്ത്രിയോട് ആവശ്യം ഉന്നയിച്ചത്. അക്കാര്യം പരിഗണിക്കാമെന്ന് അദ്ദേഹത്തെ അറിയിച്ചതായി ശിവന്‍കുട്ടി പറഞ്ഞു. മന്ത്രി ശിവന്‍കുട്ടിയുടെ കുറിപ്പ്: ”കഴിഞ്ഞ ദിവസം നെടുമങ്ങാട് ഓണാഘോഷത്തോട് അനുബന്ധിച്ചാണ് ചലച്ചിത്ര താരം നിവിന്‍ പോളിയെ കണ്ടത്. സംസാരിച്ചപ്പോള്‍ നിവിന്‍ ഒരു കാര്യം പറഞ്ഞു. കുട്ടികളുടെ ഇന്റര്‍വെല്‍ സമയം കൂട്ടണം എന്നായിരുന്നു നിവിന്റെ […]

Continue Reading

ശക്തമായ ഭരണ – പ്രതിപക്ഷ ബഹളത്തെ തുടർന്ന് മണിപ്പൂർ നിയമസഭ ഏകദിന സമ്മേളനം പിരിഞ്ഞു

ഇംഫാല്‍: ശക്തമായ ഭരണ – പ്രതിപക്ഷ ബഹളത്തെ തുടർന്ന് മണിപ്പൂർ നിയമസഭ ഏകദിന സമ്മേളനം പിരിഞ്ഞു. സംസ്ഥാനത്ത് ക്രമസമാധാനം പൂർണമായി തകർന്നു എന്നും സംസ്ഥാന സർക്കാർ ഉത്തരവാദികളാണെന്നും ആരോപിച്ച് കോൺഗ്രസ്‌ അംഗങ്ങൾ ബഹളംവച്ചു. മുഖ്യമന്ത്രി എൻ ബിരേൻ സിംഗും കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒകാറാം ഇബോബി സിംഗും തമ്മിൽ ശക്തമായ വാക്പോര് നടന്നു. ഇതോടെ സ്പീക്കർ അരമണിക്കൂർ നേരം സഭ നിർത്തിവച്ചു. വീണ്ടും സഭ സമ്മേളിച്ചു എങ്കിലും പ്രതിഷേധം തുടർന്നതോടെ സഭ പിരിഞ്ഞു. 10 കുക്കി […]

Continue Reading

സൈബർ ആക്രമണം; പരാതി നൽകി അച്ചു ഉമ്മൻ

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പരാതി നൽകി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. വനിതാ കമ്മീഷനിലും സൈബർ സെല്ലിലും പൂജപ്പുര പൊലീസ് സ്റ്റേഷനിലും ആണ് അച്ചു ഉമ്മൻ പരാതി നൽകിയത്. സമൂഹമാധ്യമങ്ങളിലൂടെ അച്ചു ഉമ്മനെ മോശമായി ചിത്രീകരിച്ച സെക്രട്ടറിയേറ്റിലെ മുൻ ഉദ്യോഗസ്ഥൻ കെ നന്ദകുമാറിനെതിരെയും പരാതി നൽകിയിട്ടുണ്ട്. പുതുപ്പള്ളി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമൂഹമാധ്യങ്ങളിലെ വിവാദങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും മറുപടിയുമായി അച്ചു ഉമ്മൻ രംഗത്തെത്തിയിരുന്നു. പ്രഫഷനിൽ പിതാവ് ഉമ്മൻ ചാണ്ടിയുടെ പേര് ഉപയോഗിച്ച് ഒരു നേട്ടവും […]

Continue Reading

ഉത്സവ ലഹരിയിൽ മലയാളികൾ; ഇന്ന് തിരുവോണം

മലയാളികൾക്ക് ഇന്ന് തിരുവോണം. ഇല്ലായ്മകളും പ്രതിസന്ധികളും മറന്ന് സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും തിരുവോണം ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് ആഘോഷിക്കുകയാണ്. വറുതിയുടെ കർക്കിടകത്തിനു ശേഷം സമൃദ്ധിയുടെ പൊന്നോണമെത്തുമ്പോൾ നാടും നഗരവും ആഘോഷത്തിലാണ്. തിരുവോണ ദിനത്തില്‍ മാവേലി മന്നനെ വരവേല്‍ക്കുന്നതിന് വേണ്ടി നാം തയ്യാറെടുത്ത് കഴിഞ്ഞു. തിരുവോണ ദിനമായ ഇന്ന് തൃക്കാക്കര വാമന മൂര്‍ത്തി ക്ഷേത്രത്തില്‍ പ്രത്യേകം ചടങ്ങുകളും നടക്കും. മഹാബലിയെ എതിരേല്‍ക്കുന്നതാണ് ഇതില്‍ പ്രധാന ചടങ്ങ്. മലയാളികൾക്ക് കൂട്ടായ്മയുടെ ഉത്സവമാണ് ഓണം. ജാതി-മത ഭേദമന്യേ സകലരും ആഘോഷിക്കുന്ന ഉത്സവം. ഓണസദ്യയും […]

Continue Reading

ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ ക്രമസമാധാന പ്രശ്നങ്ങളില്ലാതെ ജനങ്ങള്‍ നിര്‍ഭയം സഞ്ചരിക്കുന്നു: പ്രധാന മന്ത്രി

ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ ക്രമസമാധാന പ്രശ്‌നങ്ങളില്ലെന്നും ജനം നിര്‍ഭയം സഞ്ചരിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തെ പ്രധാന സാമ്ബത്തിക ശക്തിയായി ഇന്ത്യ മാറി. ഇന്ത്യയുടെ ഭാവി രൂപകല്‍പന ചെയ്യുന്നതില്‍ വലിയ പങ്കാണ് യുവാക്കള്‍ക്കുള്ളതെന്നും മോദി പറഞ്ഞു. അന്‍പത്തിയൊന്നായിരം പേര്‍ക്ക് നിയമന ഉത്തരവ് നല്‍കിയുള്ള തൊഴില്‍ മേളയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ ക്രമസമാധാന പ്രശ്‌നങ്ങളില്ല. ഗുണ്ടാരാജ് നിലനിന്നിരുന്നിടത്ത് ജനങ്ങള്‍ ഇപ്പോള്‍ നിര്‍ഭയം സഞ്ചരിക്കുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശില്‍ അധ്യാപികയുടെ നിര്‍ദ്ദേശപ്രകാരം സഹപാഠഇകള്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവം നടന്നിരുന്നു. സംഭവം വിവാദമാവുകയും […]

Continue Reading

പുതുപ്പള്ളിയിൽ ഓണക്കിറ്റ് വിതരണം നടത്താം; രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

കോട്ടയം: പുതുപ്പള്ളിയിൽ ഓണക്കിറ്റ് വിതരണം ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. പെരുമാറ്റച്ചട്ടം നിലവിലുണ്ടെങ്കിലും പുതുപ്പള്ളിയിൽ കിറ്റ് വിതരണത്തിന് തടസമില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. എന്നാൽ രാഷ്ട്രീയ മുതലെടുപ്പിന് ഇത് അവസരമാക്കരുതെന്നും മുന്നറിയിപ്പ് നൽകി. ജനപ്രതിനിധികളെ കിറ്റ് വിതരണത്തിലോ അനുബന്ധ പ്രവർത്തനത്തിലോ പങ്കെടുപ്പിക്കരുത്. വിതരണം ചെയ്യുന്ന കിറ്റിലോ അനുബന്ധ സാമഗ്രികളിലോ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നമോ പേരോ മറ്റ് സൂചനകളോ പാടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കർശന നിർദേശം നൽകിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ വ്യക്തമാക്കി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പേരിൽ കോട്ടയം […]

Continue Reading

ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തി മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്ത് ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ശക്തമായ പരിശോധനകള്‍ നടത്തിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് കര്‍ശന പരിശോധന നടത്തിയതിനെ തുടര്‍ന്ന് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ പാലില്‍ മായം ചേര്‍ക്കല്‍ കുറഞ്ഞതായി കണ്ടെത്തി. കഴിഞ്ഞ 24 മുതല്‍ 28 വരെ 5 ദിവസങ്ങളിലായി 711 വാഹനങ്ങളിലാണ് പരിശോധന നടത്തിയത്. പാല്‍, പാലുല്പന്നങ്ങള്‍ എന്നിവയുടെ 653 സാമ്ബിളുകളാണ് പരിശോധനക്കായി ശേഖരിച്ചത്. പരിശോധനകളില്‍ ഒന്നിലും തന്നെ രാസ […]

Continue Reading

‘സർക്കാർ ഒപ്പമുണ്ട്’ ; ഓണാശംസകൾ അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഓണാശംസകൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മാനുഷിക മൂല്യങ്ങള്‍ എല്ലാം മനസില്‍ ആവര്‍ത്തിച്ച് ഉറപ്പിക്കുന്ന ശാന്തിയുടെയും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വികസനത്തിന്റെയും ആഘോഷമാകട്ടെ ഓണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവകേരള സങ്കല്‍പ്പത്തിനായി കേരളത്തെ എല്ലാ വിധത്തിലും പുതിയ കാലത്തിന്റെ ആവശ്യങ്ങള്‍ക്കൊപ്പം നവീകരിച്ച് ശക്തിപ്പെടുത്തും. അത് യാഥാര്‍ത്ഥ്യമാക്കുന്നതിനുവേണ്ടി പുനരര്‍പ്പിക്കുന്നതാകട്ടെ ഇത്തവണത്തെ ഓണാഘോഷമെന്ന് പറഞ്ഞ അദ്ദേഹം സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും ആവര്‍ത്തിച്ചു. മുഖ്യമന്ത്രിയുടെ ആശംസ; ‘സമഭാവനയുടെ സന്ദേശമാണ് ഓണം പകര്‍ന്നു നല്‍കുന്നത്. സമത്വസുന്ദരവും ഐശ്വര്യപൂര്‍ണ്ണവും സമാധാനം നിറഞ്ഞതുമായ ഒരു കാലം പണ്ടെങ്ങോ ഉണ്ടായിരുന്നു […]

Continue Reading