തമിഴ്‌നാട്ടില്‍ നിര്‍ത്തിയിട്ടിരുന്ന വാനില്‍ ലോറി ഇടിച്ച്‌ 7 സ്‌ത്രീകള്‍ മരിച്ചു

ചെന്നൈ > തമിഴ്നാട് തിരുപ്പത്തൂരില്‍ വാഹനാപകടത്തില്‍ ഏഴ് സ്ത്രീകള്‍ മരിച്ചു. പത്തോളം പേര്‍ക്ക് പരിക്കേറ്റു. ബംഗളൂരു- ചെന്നൈ ദേശീയ പാതയിലായിരുന്നു അപകടം. കര്‍ണാടകയില്‍ തീര്‍ഥയാത്രയ്ക്ക് പോയ ശേഷം മടങ്ങിയിരുന്ന സംഘത്തിലുള്ളവരാണ് മരിച്ചത്. മിനി ബസിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് വാഹനം പാതയോരത്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. യാത്രക്കാരോട് ഇറങ്ങാൻ ആവശ്യപ്പെട്ട ശേഷം ഡ്രൈവര്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിനിടെ അമിതവേഗത്തിലെത്തിയ ലോറി ബസില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് മറിഞ്ഞു. ബസിന്റെ മുൻവശത്തുണ്ടായിരുന്ന ഏഴ് സ്ത്രീകളാണ് മരിച്ചത്. സെല്‍വി, മീര, ദേവകി, കലാവതി, […]

Continue Reading

വിശ്വാസ്യത ഇല്ലാത്ത ആരോപണത്തിന്റെ പേരിൽ അവഹേളനം നേരിടേണ്ടി വന്നു; ഇടതുപക്ഷം ഉമ്മൻ ചാണ്ടിയോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: വിശ്വാസ്യത ഇല്ലാത്ത ആരോപണത്തിന്റെ പേരിൽ ഉമ്മൻചാണ്ടി അവഹേളനം നേരിടേണ്ടി വന്നെന്ന് പ്രമേയം അവതരിപ്പിച്ച് ഷാഫി പറമ്പിൽ പറഞ്ഞു. വി എസ് അച്യുതാനന്ദൻ ഹീനമായ നിലയിൽ സഭയിൽ വ്യക്തിഹത്യ നടത്തി. പച്ചക്കള്ളങ്ങളുടെ ഗോപുരത്തിന്റെ മുകളിൽ ഇരുന്ന് കല്ലെറിഞ്ഞു. മുഖ്യമന്ത്രി മറുപടി പറയുമ്പോൾ ഉമ്മൻചാണ്ടിയോട് മാപ്പ് പറഞ്ഞ് സംസാരിച്ച് തുടങ്ങണം. കത്തിന് പുറത്താണ് ആരോപണങ്ങളുടെ കൂമ്പാരങ്ങൾ ഉയർത്തിയത്. മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും പങ്ക് ഇതിലുണ്ട്. ഇതിന്റെ ഭാഗമായ മാധ്യമങ്ങളും മാപ്പ് പറഞ്ഞിട്ടില്ല. തട്ടിപ്പുകാരിയുടെ കത്ത് ഉപയോഗിച്ചവർ മാപ്പ് പറയണം. […]

Continue Reading

കൊല്ലത്ത് പിക്കപ്പ് ഓട്ടോ വഴിയാത്രക്കാരിയുടെ മുകളിലേക്ക് മറിഞ്ഞ് അപകടം; നാല് പേർക്ക് പരിക്ക്

കൊല്ലം: കടയ്ക്കൽ സ്വാമിമുക്കിൽ പിക്കപ്പ് ഓട്ടോ നിയന്ത്രണം വിട്ട് വഴിയാത്രക്കാരിയുടെ മുകളിലേക്ക് മറിഞ്ഞ് അപകടം. നാല് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. ഓട്ടോറിക്ഷ ഓടിച്ചിരുന്ന ഇർഫാൻ, ഒപ്പം ഉണ്ടായിരുന്ന അമ്മ റസീനബീവി, വഴിയാത്രക്കാരായ തങ്കമണി, ഗീതു എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം. കാഞ്ഞിരത്തിൻ മൂട് നിന്ന് കടയ്ക്കല്ലിലേക്ക് അമിത വേഗതയിൽ വന്ന പിക്കപ്പ് ഓട്ടോ, വളവിൽ വച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് നടന്നുപോകുകയായിരുന്ന തൃക്കണ്ണാപുരം സ്വദേശി തങ്കമണിയുടെ […]

Continue Reading

പുതുപ്പള്ളി എംഎൽഎ; ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: പുതുപ്പള്ളിയുടെ എംഎൽഎയായി ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണ് ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തത്. ചോദ്യോത്തര വേളക്ക് ശേഷം നിയമസഭാ ചേംബറില്‍ സ്പീക്കര്‍ മുന്‍പാകെയാണ് ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ നടന്നത്. സത്യപ്രതിജ്ഞാ ചടങ്ങിനു കോൺ​ഗ്രസ് നേതാവ് വി എം സുധീരൻ എത്തിയിരുന്നു. മറിയാമ്മ ഉമ്മനും മകൾ മറിയവും ​ഗാലറിയിൽ ഇരുന്ന് ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്‍ഞ ചടങ്ങിന് സാക്ഷികളായി. രാവിലെ ആറ്റുകാൽ ക്ഷേത്രത്തിലും പാളയം പള്ളിയിലും സന്ദർശനം നടത്തിയ ശേഷമാണ് ചാണ്ടി ഉമ്മൻ നിയമസഭയിലെത്തിയത്. പ്രതിപക്ഷ നിരയുടെ […]

Continue Reading

ജനപ്രിയ ട്രെയിനുകളിൽ ഈ മാസം മുതൽ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറയും

കൊച്ചി: സാധാരണക്കാരെ കഷ്ടത്തിലാക്കുന്ന തീരുമാനവുമായി റെയിൽവേ. കേരളത്തിലോടുന്ന ജനപ്രിയ ട്രെയിനുകളിൽ ഈ മാസം മുതൽ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറയ്ക്കാനാണ് തീരുമാനം. ഒഴിവാക്കുന്ന സ്ലീപ്പർ കോച്ചുകൾക്ക് പകരം തേർഡ് എ സി വരും. ഒരു സ്ലീപ്പർ കോച്ചിനു പകരം തേർഡ് എസി വരുമ്പോൾ ഇരട്ടിത്തുകയാണ് റെയിൽവേക്ക് ലഭിക്കുന്നത്. മാവേലി എക്സ്പ്രസിൽ തിങ്കളാഴ്ച മുതൽ ഒമ്പത് സ്ലീപ്പർ കോച്ച് മാത്രമായിരിക്കും ഉണ്ടാകുക. എസി കോച്ചുകളുടെ എണ്ണം ആറാകും. തിരുവനന്തപുരം-മംഗളൂരു മലബാറിന്(16629) ഒരു സ്ലീപ്പർ കുറയും. ഒപ്പം ഒരു ഡി-റിസർവ്ഡ് […]

Continue Reading

സർക്കാരിന്റെ അവഗണന; സംസ്ഥാന വ്യാപകമായി റേഷൻകടകൾ ഇന്ന് അടച്ചിടും

തിരുവനന്തപുരം: സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് റേഷൻ വ്യാപാരികൾ ഇന്ന് കടകൾ അടച്ചിടും. സംസ്ഥാന വ്യാപകമായി റേഷൻകടകൾ അടച്ചിടാനാണ് തീരുമാനം. കിറ്റ് വിതരണത്തിൽ വ്യാപാരികൾക്ക് നൽകാനുള്ള 11 മാസത്തെ കുടിശിക നൽകുക, വേതന പാക്കേജ് പരിഷ്കരിക്കുക ഈ പോസ് യന്ത്രത്തിന്റെ തകരാറുകൾ പൂർണ്ണമായും പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ലൈസൻസ് കാലോചിതമായ വർദ്ധന വരുത്തണമെന്നും സെയിൽസ്മാനെ വേതന പാക്കേജിൽ ഉൾപ്പെടുത്തണമെന്നും റേഷൻ വ്യാപാരികൾ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ വ്യാപാരികളുടെ സമരം റേഷൻ അവകാശം നിഷേധിക്കുന്ന തരത്തിലാകരുതെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. […]

Continue Reading

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; എ സി മൊയ്തീൻ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും

കൊച്ചി: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസില്‍ എംഎല്‍എ എ സി മൊയ്തീന്‍ ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകും. കൊച്ചിയിലെ ഓഫീസിലാണ് എ സി മൊയ്തീന്‍ ഹാജരാവുക. തിങ്കളാഴ്ച ഹാജരാകാന്‍ നേരത്തെ ഇഡി എസി മൊയ്തീന് നോട്ടീസ് നല്‍കിയിരുന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചിരുന്ന നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കാനിരിക്കെയാണ് എസി മൊയ്തീന്‍ ഇഡിക്ക് മുമ്പില്‍ ഹാജരാകുന്നത്. നേരത്തെ ഓഗസ്റ്റ് 31നും സെപ്തംബര്‍ 4നും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അസൗകര്യം ചൂണ്ടിക്കാണിച്ച് എ സി […]

Continue Reading

നിയമസഭാ സമ്മേളനം ഇന്നു മുതൽ; സർക്കാർ പ്രതിരോധത്തിലായേക്കും, ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ

തിരുവനന്തപുരം: ഇന്ന് പുനരാരംഭിക്കുന്ന നാലുദിവസത്തെ നിയമസഭ സമ്മേളനം കടുത്ത രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വേദിയാവും. പുതുപ്പള്ളിയിലെ വിജയത്തിന്റെ കരുത്തിലാണ് പ്രതിപക്ഷം. കനത്ത തോല്‍വിയുടെ ക്ഷീണവുമായാണ് ഭരണപക്ഷം എത്തുക.അതിനിടെയാണ് സോളാര്‍ കേസുമായി ബന്ധപ്പെട്ട സി.ബി.ഐ കണ്ടെത്തല്‍ പുറത്തുവന്നത്. ഇന്ന് നിയമസഭയില്‍ പ്രതിപക്ഷം ഈ വിഷയം ശക്തമായി ഉന്നയിക്കും. അങ്ങനെയെങ്കില്‍ സഭ പ്രക്ഷുബ്ധമാകാനാണ് സാദ്ധ്യത. കരുവന്നൂരില്‍ ഇ.ഡി. അന്വേഷണവുമടക്കം സര്‍ക്കാരിനെതിരേ ഉപയോഗിക്കാനുള്ള ആയുധങ്ങള്‍ പ്രതിപക്ഷത്തിന് ആവോളമുള്ള ഘട്ടത്തില്‍ നിയമസഭാസമ്മേളനം ജനങ്ങൾ കാത്തിരിക്കുകയാണ്. ചാണ്ടി ഉമ്മന്‍ ഇന്നു രാവിലെ 10 മണിക്ക് എംഎല്‍എയായി […]

Continue Reading

യുവതിയോട് ലൈംഗിക അഭ്യർത്ഥന; ജലവിഭവ വകുപ്പ് ജീവനക്കാരനെതിരെ കേസ്

തിരുവനന്തപുരം: ബന്ധുവായ യുവതിയോട് ലൈംഗിക അഭ്യർത്ഥന നടത്തിയ ജലവിഭവ വകുപ്പ് ജീവനക്കാരനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ആലപ്പുഴ ചേർത്തല പെരുമ്പളം വട്ടച്ചിറ വീട്ടിൽ വി. ആർ. ദീപുവിനു (40) എതിരെയാണ് തിരുവനന്തപുരം തമ്പാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരത്ത് താമസിക്കുന്ന ബന്ധുവായ യുവതിയെ ഫോണിലൂടെ “ലൈംഗികബന്ധത്തിനു തനിക്കു താല്പര്യമുണ്ടെന്നും അതിനു അവസരം തരുമോ എന്നും, ഉൾപ്പെടെ ലൈംഗിക ചുവയോടെ ദീപു സംസാരിച്ചെന്ന യുവതിയുടെ പരാതിയിലായാണ് കേസ്. ഈ വർഷമാണ് ദീപു ജലവിഭവ വകുപ്പിൽ ബോട്ട് ഡ്രൈവർ […]

Continue Reading

രണ്ട് മരുന്നുകളുടെ ‘വ്യാജന്‍മാര്‍’ പുറത്ത്; സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഡിസിജിഐ

ഡല്‍ഹി: ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പുറപ്പെടുവിച്ച മുന്നറിയിപ്പുകളെത്തുടര്‍ന്ന്, രണ്ട് മരുന്നുകളുടെ വ്യാജ പതിപ്പുകളുടെ വില്‍പ്പനയും വിതരണവും കര്‍ശനമായി നിരീക്ഷിക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഡ്രഗ്‌സ് കണ്‍ട്രോളര്‍മാരോട് നിര്‍ദ്ദേശിച്ച് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ). കരള്‍ രോഗത്തിന്റെ മരുന്നായ ഡിഫിറ്റെലിയോ, കാന്‍സറിനുള്ള അഡ്സെട്രിസ് എന്നിവയുടെ വ്യാജ പതിപ്പുകളുടെ വില്‍പനയും വിതരണവും കര്‍ശനമായി നിരീക്ഷിക്കാനാണ് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഡ്രഗ്‌സ് കണ്‍ട്രോളര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുള്‍പ്പെടെ നാല് […]

Continue Reading