വാഹനത്തിന് സൈഡ് നൽകുന്നതിനെ ചൊല്ലി തർക്കം; യുവതിയെ പൊലീസുകാരൻ മർദിച്ചു

കോഴിക്കോട്: യുവതിയെയും ഭർത്താവിനെയും പൊലീസുകാരൻ മർദിച്ചതായി പരാതി. നടക്കാവ് എസ്ഐയ്ക്കും സംഘത്തിനും എതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. കോഴിക്കോട് അത്തോളി സ്വദേശിനിയും മനശാസ്ത്രജ്ഞയുമായ അഫ്ന അബ്ദുൾ നാഫി(30)നാണ് മർദനമേറ്റത്. എടക്കര ചീക്കിലോട് വാഹനം സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിന് കാരണം. യുവതിയും കുടുംബവും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു കുടുംബ പരിപാടിയിൽ പങ്കെടുത്ത ശേഷം മുക്കത്ത് നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം. ഇതിനിടയിലായിരുന്നു മർദനം. യുവതിയുടെ അടിനാഭിയിൽ തൊഴിച്ചെന്നും ആരോപണം. ഭർത്താവിനെ ക്രൂരമായി മർദിച്ചെന്നും യുവതി […]

Continue Reading

ആശുപത്രികളില്‍ ഇനി സോഷ്യല്‍ വര്‍ക്കര്‍മാരുടെ സേവനവും ലഭ്യമാക്കും :മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ സോഷ്യല്‍ വര്‍ക്കര്‍മാരുടെ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. എം.എസ്.ഡബ്ല്യു.-ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ബിരുദമുള്ളവരുടെ സേവനമാണ് ലഭ്യമാക്കുന്നത്. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ആവിഷ്‌ക്കരിച്ച്‌ നടപ്പിലാക്കി വരുന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് നടപടി. അത്യാഹിത വിഭാഗത്തില്‍ സമയബന്ധിതമായി മികച്ച ചികിത്സ നല്‍കുന്നതോടൊപ്പം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സഹായകരമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങളും പ്രധാനമാണ്. ജനങ്ങള്‍ക്ക് സഹായകരമാകുന്ന പബ്ലിക് റിലേഷന്‍സ് പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇവരുടെ സേവനം വിനിയോഗിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. മെഡിക്കല്‍ കോളജുകളില്‍ ജനസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക, ചികിത്സയുടെയും സേവനങ്ങളുടെയും […]

Continue Reading

കെ ബി ഗണേഷ്‌കുമാര്‍ എം എല്‍ എ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ

കൊല്ലം: കെ ബി ഗണേഷ്‌കുമാര്‍ എം എല്‍ എ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. സോളാര്‍ കേസില്‍ നടന്നത് ക്രൂരമായ ഗൂഢാലോചനയാണ്. യുഡിഎഫിലേക്ക് മടങ്ങിവരാന്‍ നോക്കുന്നുണ്ടെങ്കില്‍ അത് അനുവദിക്കില്ല.ഉമ്മന്‍ ചാണ്ടിക്കെതിരെ ഇതുപോലെ ക്രൂരമായ വേട്ടയാടല്‍ കേരള രാഷ്ട്രീയത്തില്‍ ഉണ്ടായിട്ടില്ല. ഒറ്റുകാരന്‍ ഗണേഷ് കുമാര്‍ സിപിഐഎമ്മിന് വേണ്ടി നടത്തിയ ഏറ്റവും ക്രൂരമായ രാഷ്ട്രീയ ഗൂഡാലോചനയും ദുരന്തവുമാണ് സോളാര്‍ കേസിലെ ഉമ്മന്‍ ചാണ്ടി സാറിനെതിരായ വ്യാജ ആരോപണങ്ങള്‍. ജനങ്ങളുടെ മറുപടി പുതുപ്പള്ളി കൊണ്ട് തീരില്ലെന്നും ഷാഫി പറമ്പില്‍ […]

Continue Reading

കാട്ടാക്കടയിൽ പത്താം ക്ലാസുകാരൻ കാറിടിച്ച് മരിച്ച സംഭവം; പ്രതിക്കെതിരെ കൊലപാതക കുറ്റം ചുമത്തി

തിരുവനന്തപുരം: കാട്ടാക്കടയിൽ പത്താം ക്ലാസുകാരൻ കാറിടിച്ച് മരിച്ച സംഭവത്തിൽ പ്രതിക്കെതിരെ കൊലപാതക കുറ്റം ചുമത്തി പൊലീസ്. വാഹനമോടിച്ച പ്രിയരഞ്ജനെതിരെയാണ് കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമം 302 വകുപ്പ് പ്രകാരമാണ് കേസ് എടുത്തത്. മാതാപിതാപിതാക്കളുടെ മൊഴികളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. പൂവച്ചൽ സ്വദേശിയായ പ്രിയര‍ഞ്ജൻ, കേരളം കടന്ന് പോയിട്ടില്ലെന്നാണ് പൊലീസ് നിഗമനം. വിദേശത്ത് ജോലി ചെയ്തിരുന്ന ഇയാൾ ഓണം പ്രമാണിച്ചാണ് നാട്ടിൽ വന്നതെന്നാണ് വിവരം. ഇയാൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ […]

Continue Reading

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ആറു ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, ഇടുക്കി, എറണാകുളം , പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, നാളെ മുതൽ മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശ്രീലങ്കൻ തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന തെക്കു കിഴക്കൻ – മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ […]

Continue Reading

ആദിത്യ എൽ1; മൂന്നാംഘട്ട ഭ്രമണപഥം ഉയർത്തൽ വിജയകരം

ബെം​ഗളൂരു: രാജ്യത്തിന്റെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ 1ന്റെ മൂന്നാം ​ഘട്ട ഭ്രമണപഥം ഉയർത്തൽ വിജയകരമായി പൂർത്തീകരിച്ചതായി ഐഎസ്ആർഒ അറിയിച്ചു. ഒരു തവണ കൂടി ഭ്രമണപഥ ക്രമീകരണം നടത്തിയതിന് ശേഷം പേടകം ലാഗ്രാഞ്ച് പോയിന്റ് ഒന്നിലേക്കുള്ള ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലേക്ക് കടക്കും. 125 ദിവസമെടുത്താണ് പേടകം ലാഗ്രാഞ്ച് പോയിന്റ് ഒന്നിൽ എത്തി ചേരുക. ബെംഗളൂരുവിലെ ഇസ്ട്രാക്കിന്റെ ഗ്രൗണ്ട് സ്റ്റേഷൻ കൂടാതെ മൊറീഷ്യസ്, പോർട്ട് ബ്ലെയർ എന്നിവിടങ്ങളിലുള്ള ഐഎസ്ആർഒയുടെ ഗ്രൗണ്ട് സ്റ്റേഷനുകളും കൂടി ചേർന്നാണു പേടകത്തിന്റെ നിയന്ത്രണം നടത്തുന്നത്. ഭൂമിയിൽ […]

Continue Reading

ജി 20 ഉച്ചകോടിക്ക് ഇന്ന് സമാപനം

ദില്ലിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്ക് ഇന്ന് സമാപനം. രാവിലെ രാജ്ഘട്ടിലെത്തുന്ന ലോകനേതാക്കള്‍ മഹാത്മാഗാന്ധിയുടെ സ്മൃതി കുടീരത്തില്‍ ആദരവ് അര്‍പ്പിക്കും. ഒരു ഭാവി എന്ന ഉച്ചകോടിയുടെ ശേഷിക്കുന്ന സെഷന്‍ ഇന്നു നടക്കും. ജി 20 വേദിയായ ഭാരതമണ്ഡപത്തില്‍ നേതാക്കള്‍ മരത്തൈ നടും. രാവിലെ 10.30 മുതല്‍ 12.30 വരെയാണ് ഇന്ന് ചര്‍ച്ചകള്‍ നടക്കുക. കഴിഞ്ഞ ദിവസത്തെ ജി 20 ഉച്ചകോടി ആഫ്രിക്കന്‍ യൂണിയന് അംഗത്വം നല്‍കാന്‍ തീരുമാനിച്ചിരുന്നു. യുക്രൈനില്‍ സമാധാനം ഉറപ്പു വരുത്താന്‍ ജി 20 പ്രതിജ്ഞാബദ്ധമെന്ന് […]

Continue Reading

വാഴച്ചാലില്‍ കാട്ടാന ആക്രമണം; വനം വാച്ചർ കൊല്ലപ്പെട്ടു

തൃശൂർ: അതിരപ്പിള്ളി വാഴച്ചാലില്‍ കാട്ടാന ആക്രമണത്തിൽ വനം വാച്ചർ കൊല്ലപ്പെട്ടു. കൊല്ലത്തിരുമേട് ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചര്‍ ഇരിമ്പന്‍ കുമാരന്‍ (55) ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന വാച്ചറായ സുനിലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് നാലുമണിയോടെ വാഴച്ചാൽ വനം ഡിവിഷനായ ഊളശ്ശേരി, കരടിപ്പാറയിൽ വെച്ചായിരുന്നു കാട്ടാന ആക്രമണം നടന്നത്. ആനമല റോഡില്‍ നിന്ന് 10 കിലോമീറ്റർ അകലെ ഉൾവനത്തിലായിരുന്നു സംഭവം. കാട്ടിൽ പരിശോധനയ്ക്ക് പോയ കുമാരനെ ആന തട്ടിത്തെറിപ്പിക്കുകയായിരുന്നു. തുടർന്ന് വലിയ കുഴിയിൽ വീണ് കുമാരന് പരിക്കേറ്റു. […]

Continue Reading

സുരേഷ് ഗോപി മത്സരിക്കരുതെന്ന് രാമസിം​ഹൻ; ‘തൃശൂരിലെ കാര്യം ഞങ്ങൾ തീരുമാനിച്ചോളാം കോയാ’എന്ന് മറുപടി

തിരുവനന്തപുരം: തൃശൂരിൽ സുരേഷ് ​ഗോപി മത്സരിക്കരുതെന്ന് ബിജെപി മുൻ ഭാരവാഹിയും സിനിമാ സംവിധായകനുമായ രാമസിംഹൻ. ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹത്തിന്റെ വിമർശനം. തൃശൂരിൽ സുരേഷ് ​ഗോപി ബിജെപി മത്സരിക്കരുതെന്നാണ് രാമസിംഹൻ ഉദ്ദേശിച്ചതെന്നും ബിജെപിയുടെ കാര്യം രാമസിംഹൻ നോക്കേണ്ടെന്നും അണികൾ അറിയിച്ചു. കുത്തിത്തിരുപ്പുകാർക്ക് സന്തോഷം കൊണ്ട് ഉറങ്ങാൻ വയ്യ. തൃശ്ശൂരിലെ കാര്യം തൃശ്ശൂർക്കാർ തീരുമാനിച്ചോളാം കോയാ-എന്ന് ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് അനീഷ് കുമാർ കെകെ കമന്റ് ചെയ്തു. ഇതിന് മറുപടിയായി രാമസിം​ഹനും രം​ഗത്തെത്തി. താങ്കൾ ബിജെപിയുടെ ജില്ലാ പ്രസിഡന്റല്ലേ, […]

Continue Reading

മൊറോക്കോ ഭൂകമ്പം; മരണസംഖ്യ 1000 കടന്നു

റബറ്റ്: മൊറോക്ക ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. 1,037 പേർക്ക് മരിച്ചതായാണ് റിപ്പോർട്ട്‌. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. കുടുങ്ങി കിടക്കുന്ന ആളുകൾക്കായുള്ള തിരച്ചിലുകൾ തുടരുകയാണ്. ഉള്‍പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനും പ്രയാസം അനുഭവപ്പെടുന്നുണ്ട്. ഭൂകമ്പത്തിൽ 1,204 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഇതിൽ 700 ൽ അധികം പേരുടെ നില ഗുരുതരമാണ്. ചരിത്ര ന​ഗരമായ മറാക്കഷിലയിലും അടുത്തുള്ള പ്രാവശ്യകളിലും വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൊറോക്കോയ്ക്ക് സഹായമെത്തിക്കുമെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു. ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളും മൊറോക്കോക്ക് സഹായവുമായി […]

Continue Reading