ഡീസല്‍ വാഹനങ്ങളുടെ വില കൂടും; 10 ശതമാനം അധിക നികുതി ചുമത്താൻ കേന്ദ്രം

ന്യൂഡല്‍ഹി: ഡീസല്‍ എൻജിൻ വാഹനങ്ങള്‍ക്ക് മലിനീകരണ നികുതിയായി 10 ശതമാനം അധിക ജി.എസ്.ടി ഏര്‍പ്പെടുത്തുന്നത് പരിഗണനയിലെന്ന് കേന്ദ്ര ഗതാഗതമന്ത്രി മന്ത്രി നിതിൻ ഗഡ്കരി.നിര്‍ദേശമടങ്ങിയ കത്ത് ധനമന്ത്രിക്ക് ചൊവ്വാഴ്ച വൈകിട്ടോടെ കൈമാറും. ഡല്‍ഹിയില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലിനീകരണം തടയുന്നതിനും ഇന്ത്യൻ നിരത്തുകളില്‍ കൂടുതല്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടി. ‘ഡീസല്‍ വളരെ അപകടകരമായ ഇന്ധനമാണ്. ഇതില്‍ നിന്നുള്ള വേഗത്തിലുള്ള പരിവര്‍ത്തനമാണ് രാജ്യം ആഗ്രഹിക്കുന്നത്. ഡീസല്‍ ഉപയോഗം കുറക്കാൻ ഓട്ടോമൊബൈല്‍ കമ്ബനികള്‍ തന്നെ മുൻകൈയെടുക്കണം. ഡീസലിനോട് […]

Continue Reading

കേരളം വീണ്ടും നിപ ഭീതിയിൽ; കോഴിക്കോട് മരിച്ചവർക്ക് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ മരണങ്ങള്‍ നിപ ബാധമൂലമുണ്ടെന്ന് പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. കേരളത്തില്‍ നിപ ബാധ സ്ഥിരീകരിച്ചെന്നും സംസ്ഥാന ആരോഗ്യ മന്ത്രിയുമായി സംസാരിച്ചെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മണ്‍സുഖ് മാണ്ഡവ്യ അറിയിച്ചു. നിപ സ്ഥിരീകരണം നടന്നതോടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്. ആഗസ്റ്റ് 30നാണ് പനി ബാധിക്കപ്പെട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരുന്ന ഒരാള്‍ മരിച്ചത്. തുടർന്ന് ഇന്നലെയാണ് […]

Continue Reading

ലാവലിൻ കേസ് വീണ്ടും മാറ്റി

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിയായ എസ്എൻസി ലാവലിൻ കേസ് സുപ്രീം കോടതി വീണ്ടും മാറ്റി. 34ാമതു തവണയാണ് കേസ് സുപ്രീം കോടതിയിൽ മാറ്റിവയ്ക്കുന്നത്. കേസ് അന്വേഷിച്ച സിബിഐയു‌ടെ ആവശ്യപ്രകാമാണ് നടപടി. കേസിൽ സിബിഐ അഭിഭാഷകൻ മറ്റൊരു കേസുമായി ബന്ധപ്പെട്ട തിരക്കിലാണെന്നാണ് ഇന്നു സിബിഐ കോടതിയെ അറിയിച്ചത്. ഈ വാദത്തെ ആരും എതിർത്തതുമില്ല. ഈ സാഹചര്യത്തിലാണ് കേസ് മാറ്റി വച്ചത്.

Continue Reading

ഇപ്പോൾ നടക്കുന്നത് മുന്നൊരുക്കങ്ങൾ, നിപ പരിശോധനാ ഫലം വൈകിട്ടോടെ ലഭിക്കും; മന്ത്രി വീണ ജോർജ്

കോഴിക്കോട്: നിപ പരിശോധന ഫലം ഇന്ന് വൈകുന്നേരത്തോടെ ലഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലാണ് പരിശോധന നടത്തുന്നത്. ഫലം ലഭിക്കുന്നത്തോടെ നിപയാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയുമെന്നും ഇപ്പോള്‍ നടക്കുന്നത് മുന്നൊരുക്ക പ്രവര്‍ത്തനങ്ങളാണെന്നും മന്ത്രി വിശദീകരിച്ചു. നിപ്പയാണെന്ന ഔദ്യോഗിക സ്ഥിരീകരണം വരികയാണെങ്കില്‍ അതിനായുള്ള മുന്നൊരുക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. നിപയാണെങ്കില്‍ അതിനനുസരിച്ചുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു. നിപയാണെങ്കില്‍ സംസ്ഥാനത്ത് നിലവിലുള്ള പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി […]

Continue Reading

ലാവ്‍ലിൻ കേസ്; ഇന്ന് വീണ്ടും സുപ്രിംകോടതിയിൽ

ന്യൂഡൽഹി: എസ്എന്‍സി ലാവലിന്‍ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയെ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഇതുവരെ 34 തവണയാണ് കേസ് മാറ്റിവെച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉള്‍പ്പടെ മൂന്ന് പേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയുള്ള സി.ബി.ഐയുടെ ഹർജിയാണ് സുപ്രിംകോടതി പരിഗണിക്കുക. ഇതിനു മുൻപ് ജൂലൈയില്‍ കേസ് പരിഗണിച്ചപ്പോള്‍ സിബിഐയാണ് കേസ് മാറ്റിവയ്ക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേയാണ് കോടതിയില്‍ ഹാജരായത്. […]

Continue Reading

നിപ വൈറസ് സാന്നിധ്യം: കോഴിക്കോട് ജില്ലയിൽ ജാഗ്രത

കോഴിക്കോട്: രണ്ട് പേര്‍ പനി ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ ആരോഗ്യ ജാഗ്രത. നിപ വൈറസ് സാന്നിധ്യം സംശയിക്കുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം. പനി ബാധിച്ച് മരിച്ച ഒരാളുടെ ബന്ധുക്കളും ഇപ്പോള്‍ തീവ്ര പരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. മുന്‍പ് നിപ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്രയിലാണ് രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അസ്വാഭാവിക മരണത്തിന്‍റെ കാരണം സംബന്ധിച്ച് വരുന്ന മണിക്കൂറുകളില്‍ […]

Continue Reading

സംസ്ഥാനത്ത് വിദ്യാർത്ഥികളുടെ കൺസഷൻ പ്രായപരിധി ഉയർത്തി

കടുത്തുരുത്തി: സംസ്ഥാനത്ത് വിദ്യാർത്ഥികളുടെ കൺസഷൻ പ്രായപരിധി ഉയർത്തി. വിദ്യാർത്ഥി കൺസഷൻ ലഭിക്കുന്നതിനുള്ള പ്രായപരിധി 27 ആക്കി പുതുക്കി നിശ്ചയിച്ചു. നേരത്തെ പ്രായപരിധി 25 ആക്കികൊണ്ട് കെഎസ്ആർടിസി ഉത്തരവിറക്കിയത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. വിദ്യാർത്ഥികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പരിഗണിച്ചാണ് കെഎസ്ആർടിസി പ്രായപരിധി പുനർ നിശ്ചയിച്ചത്. ഇതു സംബന്ധിച്ച് വിദ്യാർത്ഥി സംഘടനകൾ ഗതാഗത മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. സംഘടനകളുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് തീരുമാനമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കഴിഞ്ഞ വർഷമാണ് കെഎസ്ആർടിസിയിൽ വിദ്യാ‌ർത്ഥി കൺസഷൻ നൽകുന്നതിനുള്ള പ്രായപരിധി […]

Continue Reading

വർക്കലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

തിരുവനന്തപുരം: വർക്കലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വട്ടപ്ലാമൂടിനടുത്ത് ഇന്ന് വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം. കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാർ ബഹളം വെച്ചതോടെ ഡ്രൈവർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയത് വൻ ദുരന്തം ഒഴിവാക്കി. ചിലക്കൂർ സ്വദേശി റിയാസിന്റെ കാറിന് ആണ് തീപ്പിടിച്ചത്. കാറിന്റെ മുൻഭാഗം കത്തി നശിച്ചു. ഫയർ ഫോഴ്സ് എത്തി തീയണച്ചു.

Continue Reading

മാസപ്പടി എന്ന് പേരിട്ടുള്ള പ്രചാരണം പ്രത്യേക മനോനിലയുടെ ഭാഗം; മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. മാസപ്പടി എന്ന് പേരിട്ടുള്ള പ്രചാരണം പ്രത്യേക മനോനിലയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. മകള്‍ നടത്തിയത് സംരംഭക എന്ന നിലയിലുള്ള ഇടപാടുകളാണ്. നികുതി റിട്ടേണ്‍ തുക എങ്ങനെ കള്ളപ്പണമാകുമെന്ന് ചോദിച്ച മുഖ്യമന്ത്രി നടന്നതെല്ലാം നിയമപരമായ ഇടപാടുകളായിരുന്നെന്നും കൂട്ടിച്ചേർത്തു. മാസപ്പടി എന്ന പേരിട്ടുള്ള ആരോപണങ്ങള്‍ അപവാദ പ്രചാരണത്തിന്റെ ആവര്‍ത്തനമാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. വേട്ടയാടലിന്റെ മറ്റൊരു മുഖമാണിതെന്ന് […]

Continue Reading

പത്താംക്ലാസുകാരനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതി പിടിയില്‍

തിരുവനന്തപുരം: കാട്ടാക്കടയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥി ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പ്രിയരഞ്ജന്‍ പിടിയില്‍. തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. തിരുവനന്തപുരം റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കൊല ആസൂത്രിതമായി നടത്തിയതാണെന്ന് പൊലീസ് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. പൂവച്ചല്‍ സ്വദേശി പ്രിയരഞ്ജന്‍ മദ്യപിച്ച് ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിലെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ദിവസം മുതല്‍ റൂറല്‍ എസ് പിയുടെ നേതൃത്വത്തില്‍ പ്രതിക്കുവേണ്ടി തെരച്ചില്‍ വ്യാപകമാക്കിയിരുന്നു. നാല് സ്‌ക്വാഡുകളായി തിരിഞ്ഞാണ് പ്രിയരഞ്ജനായി […]

Continue Reading