നിപ: ഹൈ റിസ്കിൽ പെട്ട പതിനഞ്ചു പേരുടെ പരിശോധന ഫലം ഇന്ന്

കോഴിക്കോട്: ഹൈ റിസ്കിൽ പെട്ട പതിനഞ്ചു പേരുടെ പരിശോധന ഫലം കൂടി ഇന്ന് വരും. നിപയുമായി ബന്ധപ്പെട്ട് നിലവിലെ സമ്പർക്ക പട്ടികയിൽ 950 പേരാണുള്ളത് അതിൽ 213 പേരാണ് ഹൈ റിസ്ക് പട്ടികയിലുള്ളത്. 287 ആരോഗ്യ പ്രവർത്തകരും സമ്പർക്ക പട്ടികയിലുണ്ട്. കഴിഞ്ഞ ദിവസം അയച്ച പതിനൊന്നു സാമ്പിളുകളുകളും നെഗറ്റീവ് ആയിരുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ചർച്ച ചെയ്യുന്നതിനുമായി സർവകക്ഷി യോഗം ഇന്ന് ചേരും. ആരോഗ്യ മന്ത്രി വീണ ജോർജ്, ജില്ലയിലെ മന്ത്രിമാരായ മുഹമ്മദ്‌ റിയാസ്, എ.കെ.ശശീന്ദ്രൻ, അഹമ്മദ്‌ […]

Continue Reading

നിപ: പാലക്കാട് ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കലക്ടര്‍

മലപ്പുറം : കോഴിക്കോട് നിപ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ ഡോ.എസ്. ചിത്ര. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനായുള്ള ആലോചനാ യോഗത്തില്‍ സംസാരിക്കുകയായിരിക്കുന്നു ജില്ലാ കലക്ടര്‍. അടിയന്തര ചികിത്സ ആവശ്യമായി വന്നാല്‍ പാലക്കാട് ഗവ മെഡിക്കല്‍ കോളെജ്, ജില്ലാ ആശുപത്രി, ജില്ലാ മാതൃ-ശിശു ആശുപത്രി എന്നിവിടങ്ങളില്‍ സൗകര്യങ്ങള്‍ സജ്ജമാക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. ആശുപത്രി ജീവനക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും […]

Continue Reading

ഇടുക്കി ഡാമിലെ സുരക്ഷാ വീഴ്ച; ആറ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഇടുക്കി: ഇടുക്കി ഡാമില്‍ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തില്‍ ആറ് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. സംഭവ ദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ആറ് പേരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പരിശോധനയില്‍ വീഴ്ച വരുത്തിയതിനാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം. ജൂലൈ 22ന് ഇടുക്കി ഡാം സന്ദര്‍ശിക്കാനെത്തിയ യുവാവ് ഹൈമാസ്റ്റ് ലൈറ്റുകള്‍ക്ക് ചുവട്ടില്‍ താഴിട്ട് പൂട്ടുകയും ഷട്ടര്‍ റോപില്‍ ദ്രാവകം ഒഴിച്ചതായും കണ്ടെത്തിയിരുന്നു. ഒറ്റപ്പാലം സ്വദേശിയാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. വിദേശത്തേക്ക് കടന്ന ഇയാളെ കണ്ടെത്താനായിട്ടില്ല. പ്രതിക്കായി ഉടന്‍ ലുക്ക് ഔട്ട് […]

Continue Reading

നിപ വൈറസ്: കേന്ദ്ര വിദഗ്ധ സംഘം കോഴിക്കോടെത്തി

കോഴിക്കോട് : നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് കേന്ദ്രസംഘം ജില്ലയില്‍ എത്തി..വിവിധ മേഖലയിലെ വിദഗ്ധരാണ് സംഘത്തില്‍ ഉള്ളത്. സംഘം സ്ഥിതിഗതികള്‍ വിലയിരുത്തുകയും പരിഹാര നടപടികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും. എല്ലാ ദിവസവും വൈകുന്നേരം അഞ്ച് മണിക്ക് സംസ്ഥാന സര്‍ക്കാരിന് വിവരങ്ങള്‍ കൈമാറും.ജില്ലയില്‍ അതീവ ജാഗ്രത തുടരുന്നു. ടീമിന്റെ പ്രവര്‍ത്തനങ്ങളെ തിരുവനന്തപുരത്തെ ആരോഗ്യ, കുടുംബക്ഷേമ വകുപ്പിന്റെ സീനിയര്‍ റീജിയണല്‍ ഡയറക്ടര്‍ ഏകോപിപ്പിക്കും. എപ്പിഡമോളജിക്കല്‍ വിലയിരുത്തലുകള്‍ക്കും നിയന്ത്രണ നടപടികളിലും മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരുമായി ചേര്‍ന്നാണ് കേന്ദ്ര സംഘം പ്രവര്‍ത്തിക്കുക. അതേസമയം […]

Continue Reading

‘ഇന്ത്യ’ സനാതന ധർമ്മത്തിന് ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: പ്രതിപക്ഷ മുന്നണിയായ ‘ഇന്ത്യ’ സഖ്യം സനാതന ധർമ്മത്തിനും, രാജ്യത്തിന്റെ സംസ്കാരത്തിനും, പൗരന്മാർക്കും ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. മധ്യപ്രദേശിലെ സാഗർ ജില്ലയിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യവെയാണ് മോദിയുടെ പരാമർശം. ‘സനാതന ധർമ്മം ഉന്മൂലനം’ ചെയ്യണമെന്ന തമിഴ്നാട് കായിക യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമർശത്തെ തുടർന്നാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. മന്ത്രിയുടെ വിവാദ പരാമർശത്തിൽ കൃത്യമായ വിശദീകരണം നൽകണമെന്ന് മോദി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Continue Reading

തൃശൂരിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ മകനും കുഞ്ഞും മരിച്ചു

തൃശൂർ: ചിറക്കാക്കോട് പിതാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ മകനും പേരക്കുട്ടിയും മരിച്ചു. മണ്ണുത്തി ചിറക്കാക്കോട് കൊട്ടേക്കാടൻ ജോൺസന്റെ മകൻ ജോജി (38), ജോജിയുടെ മകൻ ടെൻഡുൽക്കർ (12) എന്നിവരാണ് മരിച്ചത്. പൊള്ളലേറ്റ ജോജിയുടെ ഭാര്യ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പിതാവ് ജോൺസനും ഗുരുതരാവസ്ഥയിലാണ്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണം. വർഷങ്ങളായി ജോൺസണും ഭാര്യയും ജോജിയോടൊപ്പമാണ് താമസം. നിരന്തരമായി […]

Continue Reading

തൃശൂരിൽ മകന്റെ കുടുംബത്തെ പിതാവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു

തൃശൂർ: മകന്റെ കുടുംബത്തെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം പിതാവ് ആത്മഹത്യക്ക് ശ്രമിച്ചു. ആക്രമണത്തിൽ ചിറക്കോട് സ്വദേശി ജോജി, ഭാര്യ ലിജി, 12 വയസ്സുള്ള മകൻ എന്നിവ‍ർക്ക് പൊള്ളലേറ്റു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. പൊള്ളലേറ്റ കുടുംബം ഗുരുതരാവസ്ഥയിൽ എറണാകുളം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ആക്രമണത്തിന് കാരണം കുടുംബ വഴക്കാണെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിന് ശേഷം പിതാവ് ജോൺസൺ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. വർഷങ്ങളായി ജോൺസണും ഭാര്യയും ജോജിയോടൊപ്പമാണ് താമസം. നിരന്തരമായി വീട്ടില്‍ […]

Continue Reading

കോഴിക്കോട് ഒരു ആരോഗ്യപ്രവർത്തകന് കൂടി നിപ സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി നിപ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ് നിപ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് നിപ ബാധിച്ച് മൂന്ന് പേരാണ് ചികിത്സയിൽ കഴിയുന്നത്. നിപ സ്ഥിരീകരിച്ച ആളുകൾ എത്തിയ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍, കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, ഇടപഴകിയ മറ്റ് വ്യക്തികള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ കോണ്‍ടാക്ട് ലിസ്റ്റ് തയ്യാറാക്കുകയാണെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. നിലവിൽ 706 പേരാണ് കോണ്‍ടാക്ട് […]

Continue Reading

ആടിനെ അഴിക്കാൻ പോയ വീട്ടമ്മയെ ട്രെയിൻ തട്ടി; ഗുരുതര പരിക്ക്

വൈക്കം: ആടിനെ അഴിക്കാൻ പോയ വീട്ടമ്മയ്ക്ക് ട്രെയിൻ തട്ടി ഗുരുതരമായ പരിക്ക്. ബുധനാഴ്ച വൈകിട്ട് 6.30 ഓടെ വൈക്കം റോഡ് റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം. കടുത്തുരുത്തി പൂഴിക്കോൽ മ്യാലിൽ വീട്ടിൽ ലതാമണി (58) ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ആടുകളെ അഴിച്ച് കൊണ്ട് വരുന്നതിനിടെ ആട് റെയിൽവേ ട്രാക്കിലിലേക്ക് കയറുകയായിരുന്നു. ഇതിനിടെ കോട്ടയം ഭാഗത്ത് നിന്ന് വന്ന തിരുവനന്തപുരം -കണ്ണൂർ ജനശതാബ്തി എക്സ്പ്രസ്സ് ആടിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടമ്മയെ തട്ടുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇവരെ ഉടൻ നാട്ടുകാരും […]

Continue Reading

നിപ: കാസര്‍കോട് ജില്ലയിലും ജാഗ്രത പാലിക്കണം : ഡി.എം.ഒ

കാസര്‍കോട് : കോഴിക്കോട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അടുത്ത ജില്ലയായ കാസര്‍കോട് ജില്ലയിലും പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി.രാംദാസ് അറിയിച്ചു. ആരോഗ്യവകുപ്പിലെ പ്രോഗ്രാം ഓഫീസര്‍മാരുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്ത് ജില്ലയില്‍ നിലവില്‍ ആശങ്കപ്പെടേണ്ട അടിയന്തര സാഹചര്യങ്ങള്‍ നിലവിലില്ലെന്ന് വിലയിരുത്തുകയും പകര്‍ച്ചവ്യാധി പരിവീക്ഷണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ എല്ലാ ആരോഗ്യകേന്ദ്രങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിച്ച്‌ ജാഗ്രതയോടെ നേരിടണമെന്നും ഡി.എം.ഒ അറിയിച്ചു. പനിയോടൊപ്പം ശക്തമായ തലവേദന, ക്ഷീണം, […]

Continue Reading