പീഡന പരാതിയിൽ പ്രശസ്ത വ്ലോഗർ മല്ലു ട്രാവലർക്കെതിരെ കേസ്

കൊച്ചി: പീഡന പരാതിയിൽ പ്രശസ്ത വ്ലോഗർ മല്ലു ട്രാവലർക്കെതിരെ പൊലീസ് കേസെടുത്തു. സൗദി അറേബ്യൻ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് ഷക്കീർ സുബാനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. ഇന്റർവ്യൂ ചെയ്യാൻ എത്തിയ സമയത്ത് അപമര്യാദയായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി.

Continue Reading

തിരുവല്ലയിൽ ബൈക്ക് മതിലിൽ ഇടിച്ച് അപകടം; രണ്ടു പേർക്ക് ദാരുണാന്ത്യം

തിരുവല്ല: കച്ചേരിപ്പടിയിൽ ബൈക്ക് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്.തിരുവല്ല മഞ്ഞാടി കമലാലയത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ (25), തിരുവല്ല പുഷ്പഗിരി ആശുപത്രിക്കു സമീപം താമസിക്കുന്ന കിഴക്കേപ്പറമ്പിൽ വീട്ടിൽ ആസിഫ് അർഷാദ് (24) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മഞ്ഞാടി പുതുപ്പറമ്പിൽ അരുൺ (25) ഗുരുതര പരുക്കുകളുമായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നു പുലർച്ചെ 3 മണിയോടെയായിരുന്നു അപകടം. അപകടത്തിൽപ്പെട്ട് യുവാക്കൾ ഗുരുതരാവസ്ഥയിൽ റോഡിൽ കിടക്കുന്നതു കണ്ട പ്രദേശവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. മൂന്നു […]

Continue Reading

ലൈംഗിക ചുവയോടെ സംസാരിച്ചു; അലൻസിയറിനെതിരെ പൊലീസിൽ പരാതി നൽകി മാധ്യമ പ്രവർത്തക

തിരുവനന്തപുരം: മാധ്യമപ്രവർത്തകയോട് ലൈംഗിക ചുവയോടെ സംസാരിച്ചതിന് നടൻ അലൻസിയറിനെതിരെ പൊലീസിൽ പരാതി. തിരുവനന്തപുരം റൂറൽ എസ് പി ഡി. ശില്പയ്ക്കാണ് പരാതി നൽകിയിരിക്കുന്നത്. ചലച്ചിത്ര അവാര്‍ഡില്‍ പെണ്‍ പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്ന അലൻസിയറിന്‍റെ പരാമര്‍ശം വിവാദമായിരുന്നു. നടന്റെ പ്രസ്താവനക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. എന്നാൽ, പരാമർശത്തിൽ ഉറച്ചുനില്‍ക്കുന്നുവെന്നാണ് അലൻസിയറിന്‍റെ നിലപാട്. സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ല. തന്റെ സംസാരത്തിൽ അങ്ങനെ വന്നിട്ടുണ്ടാകാമെന്നും, ആൺ രൂപത്തിലുള്ള പ്രതിമ കിട്ടണമെന്ന് ആഗ്രഹിച്ച് പറഞ്ഞതാണെന്നും അലൻസിയർ പറയുന്നത്. പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിൽ പ്രതികരണം […]

Continue Reading

മുതലപ്പൊഴിയില്‍ വീണ്ടും അപകടം; കടലില്‍ വീണ മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തി

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു. ശക്തമായ തിരയില്‍പ്പെട്ടാണ് മത്സ്യബന്ധന വള്ളം മറിഞ്ഞത്. അപകടത്തെ തുടർന്ന് കടലില്‍ വീണ മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തി. പൂത്തുറ സ്വദേശി അലക്‌സാണ്ടറാണ് വള്ളത്തില്‍ നിന്ന് കടലിലേക്ക് വീണത്. ഈ മാസം ആറാം തീയതിയും മുതലാപൊഴിയിൽ മത്സ്യബന്ധന വള്ളം അപകടത്തില്‍പ്പെട്ടിരുന്നു. മീൻപിടുത്തം കഴിഞ്ഞു വന്ന വള്ളം അഴിമുഖത്ത് രൂപപ്പെട്ട മണല്‍തിട്ടയില്‍ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. വള്ളത്തില്‍ 26 മത്സ്യത്തൊഴിലാളികള്‍ ഉണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ലെങ്കിലും വള്ളത്തിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു.

Continue Reading

ജമ്മുകാശ്മീരിൽ ഏറ്റുമുട്ടൽ; ഒരു സൈനികന് കൂടി വീരമൃത്യു

ഡൽഹി: ജമ്മു കാശ്മീരിലെ അനന്ത്നാഗിൽ നടന്ന ഏട്ടുമുറ്റലിൽ ഒരു സൈനികൻ കൂടി വീരമൃത്യു വരിച്ചു. ഭീകരർക്കായുളള തിരച്ചിലിനിടെ കഴിഞ്ഞ ദിവസം കാണാതായ സൈനികന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ മൂന്ന് ദിവസത്തിനിടെ ഏറ്റുമുട്ടലിൽ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. അനന്ത്നാഗിലെ കാടുകൾക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഗുഹയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായാണ് വിവരം. പാരാ കമാന്‍‍‍ഡോകൾ അടക്കമാണ് മേഖലയിൽ പരിശോധന നടത്തുന്നത്. ഇസ്രയേല്‍ നിര്‍മിത ആളില്ല വിമാനങ്ങളും ഡ്രോണുകളും തെരച്ചിലിന് ഉപയോഗിക്കുന്നുണ്ട്. അതിനിടെ ബാരാമുള്ളയിലെ ഉറിയില്‍ രണ്ട് ലഷ്കര്‍ ഭീകരരെ കരസേന […]

Continue Reading

പാലോട് യുവാവ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ച സംഭവം, കൊലപാതകം; 2 പേർ അറസ്റ്റിൽ

തിരുവനന്തപുരം: പാലോട് കെട്ടിടത്തിന് മുകളിൽ നിന്ന് യുവാവ് വീണു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ് അറിയിച്ചു. കേസിൽ രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്. എറണാകുളം സ്വദേശി ബിജു, കുന്നത്തുകാൽ സ്വദേശി സബിൻ എന്നിവരാണ് അറസ്റ്റിലായത്. സാമ്പത്തിക പ്രശ്നമാണ് കൊലപാതക കാരണമെന്നും പൊലീസ് കണ്ടെത്തി. സെപ്റ്റംബർ 12 ന് രാത്രി 10.30 യോടെയാണ് കേസിന് ആസ്പദമായ സംഭവം. പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിലെ ജീവനക്കാരനായ സുഭാഷാണ് മരിച്ചത്. താന്നിമൂട് ജംക്‌ഷനിലെ പഴയ ഇരുനില വീട്ടിൽ വാടകയ്ക്കു താമസിച്ചിരുന്ന സുഭാഷ്, ജനൽ വഴി […]

Continue Reading

സോളാർ വിഷയത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണനും കെ സി ജോസഫും പരസ്പരം നൽകിയ പരാതി പുറത്ത് വിടണമെന്ന് സിപിഎം

തിരുവനന്തപുരം: സോളാർ വിഷയത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണനും കെ സി ജോസഫും പരസ്പരം നൽകിയ പരാതി പുറത്ത് വിടണമെന്ന് സിപിഎം നേതാവ് എ കെ ബാലൻ. ഉമ്മൻചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന ടെനി ജോപ്പനെ അറസ്റ്റ് ചെയ്തത് പ്രതിപക്ഷത്തിന്റെ അറിവോടെയാണെന്ന് വി ഡി സതീശൻ പറഞ്ഞിട്ടുണ്ട്. ആ അറസ്റ്റാണ് കോൺഗ്രസ് നേതൃത്വത്തിനോടുള്ള അതൃപ്തിയിലേക്ക് ഉമ്മൻചാണ്ടിയെ നയിച്ചതെന്നും എ കെ ബാലൻ പറഞ്ഞു. സിബിഐ അന്വേഷണം എന്ന സതീശന്റെ ആവശ്യം മലർന്ന് കിടന്ന് തുപ്പുന്നത് പോലെയാണെന്നും അദ്ദേഹം പ്രതികരിച്ചു. സോളാറിൽ […]

Continue Reading

കോഴിക്കോട് ഒരാൾക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. കോഴിക്കോട് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന 39 കാരനാണ് രോഗം സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികൾ മറ്റ് ചികിത്സകൾ തേടിയ സ്വകാര്യ ആശുപത്രിയിൽ ഈ യുവാവും ചികിത്സക്ക് എത്തിയിരുന്നു. ഇതോടെ സംസ്ഥാനത്ത് നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം നാലായി.

Continue Reading

അഭിമാനമാവാൻ ആദിത്യ എല്‍ വണ്‍; നാലാംഘട്ട ഭ്രമണപഥ ഉയര്‍ത്തലും വിജയകരം

ബെംഗളുരു: ഇന്ത്യയുടെ പ്രഥമ സൗര ദൗത്യമായ ആദിത്യ എല്‍ വണ്ണിന്റെ നാലാംഘട്ട ഭ്രമണപഥ ഉയര്‍ത്തലും വിജയകരമായി പൂർത്തിയായതായി ഐഎസ്ആര്‍ഒ അറിയിച്ചു. ഭൂമിയില്‍ നിന്ന് 256 മുതല്‍ 121,973 കിലോമീറ്റര്‍ പരിധിയിലുള്ള ഭ്രമണപഥത്തിലെത്തി. ലഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്ര 19ന് ആരംഭിക്കും. ഇതിന് മുൻപ് മൂന്ന് തവണയാണ് ആദിത്യ എല്‍ വണ്ണിന്റെ ഭ്രമണപഥം ഉയര്‍ത്തൽ നടന്നത്. ആദ്യം സെപ്റ്റംബര്‍ മൂന്നാം തീയ്യതിയും പിന്നീട് സെപ്റ്റംബര്‍ അഞ്ചാം തീയ്യതിയും മൂന്നാം തവണ സെപ്തംബര്‍ 10നും ഭ്രമണപഥം ഉയര്‍ത്തൽ നടന്നിരുന്നു. നാലാം തവണ […]

Continue Reading

നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം; മലയാളി വിദ്യാർത്ഥികളെ തടഞ്ഞ് മധ്യപ്രദേശിലെ സർവകലാശാല

ഭോപ്പാൽ: നിപയില്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ മലയാളി വിദ്യാർഥികളോട് ആവശ്യപ്പെട്ട് മധ്യപ്രദേശിലെ ഇന്ദിര ഗാന്ധി നാഷണൽ ട്രൈബൽ സർവകലാശാല. ക്യാമ്പസിലേക്ക് പ്രവേശിക്കണമെങ്കിൽ മലയാളി വിദ്യാർഥികൾ നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിർദേശം. സർവകലാശാലയിൽ നടക്കുന്ന യുജി, പിജി ഓപ്പൺ കൗൺസിലിംഗിന് എത്തിയ വിദ്യാർഥികളാണ് ദുരിതത്തിലായത്. 15ലധികം വിദ്യാര്‍ത്ഥികളാണ് ഓപ്പൺ കൗൺസിലിംഗിനായി എത്തിയിരുന്നത്. അതേസമയം, നടപടി പ്രതിഷേധാർഹമാണെന്ന് വി ശിവദാസൻ എംപി പ്രതികരിച്ചു. രോഗത്തിന്റെയോ പ്രതിരോധ പ്രവർത്തനത്തിന്റെയോ പേര് പറഞ്ഞ് അടിസ്ഥാന മനുഷ്യാവകാശങ്ങൾ നിഷേധിക്കാൻ പാടില്ല. മലയാളി വിദ്യാർഥികൾക്ക് പ്രവേശനം […]

Continue Reading